ഒരു കൊച്ചു വിയെറ്റ് കോങ് ഗറില്ല

Share the Knowledge

വിയെറ്റ്നാം യുദ്ധത്തിനെതിരെ വൻതോതിൽ ജനരോഷം ഉയരാൻ കാരണമായ ഫോട്ടോകളായിരുന്നു പൊള്ളലേറ്റ് ഓടുന്ന കിംഫുക്കിന്റെയും കൊല്ലപ്പെടുന്ന നോയെൻ വാൻ ലിമ്മിന്റെയും ഒക്കെ. എന്നാൽ വിയെറ്റ് കൊങ്ങ് ഗറില്ലകളെ അമേരിക്കയ്ക്ക് എതിരെ പോരാടാൻ പ്രചോദിപ്പിച്ച ചില ഫോട്ടോകളും ഉണ്ടായിരുന്നു. അതിൽ പ്രശസ്തമായ ഒന്നാണ് ഫാൻ തോൻ എന്ന വിയെറ്റ്നാം ഫോട്ടോഗ്രാഫർ 1965,സെപ്റ്റംബർ 21ന് പകർത്തിയ വില്ല്യം എ റോബിൻസൺ എന്ന അമേരിക്കൻ പൈലറ്റ് യുദ്ധതടവ്‌കാരനായി പിടിക്കപ്പെട്ട ചിത്രം. 1965 മുതൽ 68വരെ അമേരിക്ക വടക്കൻ വിയെറ്റ്നാമിലെമ്പാടും വ്യാപകമായി നടത്തിയ ബോംബിംഗ് മിഷനുകളാണ് ഓപെറേഷൻ റോളിങ് തണ്ടെർ എന്നറിയപ്പെടുന്നത്. ഈ ഒപെറേഷന്റെ തുടക്കത്തിൽ വൻതോതിൽ നടത്തപ്പെട്ട ബോംബിങ്ങുകൾ വിയെറ്റ്കൊങ്ങ് ഗറില്ലകളുടെ ആത്മവീര്യം കെടുത്തിയിരുന്നു, എന്നാൽ അധികം താമസിക്കാതെ തന്നെ സോവിയെറ്റ് നിർമ്മിത ആന്റി എയർക്രാഫ്റ്റ് മിസ്സൈലുകൾ ഉപയോഗിച്ച് അവർ ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചു. അങ്ങനെ ഓപെറേഷൻ റോളിങ് തണ്ടെറിന്റെ തുടക്കകാലത്ത് വീഴ്തപ്പെട്ട ഒരു അമേരിക്കൻ റെസ്ക്യു ഹെലിക്കോപ്റ്റെറിന്റെ പൈലറ്റ് ആയിരുന്നു വില്ല്യം റോബിൻസൺ. ആജാനുബാഹുവായ റോബിൻസണെ അദ്ദേഹത്തിന്റെ പകുതിപോലും വലിപ്പമില്ലാത്ത ഒരു വനിതാ വിയെറ്റ് കൊങ്ങ് ഗറില്ല യുദ്ധതടവുകാരനായി കൊണ്ടുപോകുന്ന ചിത്രമാണ് ഫാൻ തോൻ പകർത്തിയത്. വടക്കൻ വിയെറ്റ്നാമിൽ ഇത് ഒരു ഐക്കോണിക് ഇമേജ് ആയി മാറി. വിയെറ്റ്കൊങ്ങ് ഗറില്ലകളുടെ ഇടയിൽ ഇതിനൊരു ദാവീദ് ഗോലിയാത്ത് പരിവേഷം ആയിരുന്നു ലഭിച്ചിരുന്നത്. അമേരിക്കൻ സൈനിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം യുദ്ധതടവുകാരനാക്കപ്പെട്ട വ്യക്തിയും റോബിൻസൺ ആയിരുന്നു. 2703ദിവസം ( ഏഴര കൊല്ലത്തോളം)അദ്ദേഹം തടവിലിരുന്നു. അമേരിക്കയുടെ 2000മത്തെ വിമാനം വെടിവെച്ചു വീഴ്ത്തിയതിന്റെ ഓർമ്മക്കായി വിയറ്റ്നാം ഈ ചിത്രം തപാൽ സ്റ്റാമ്പ് ആയി പുറത്തിറക്കുകയും ചെയ്തു. പിന്നീട് യുദ്ധമെല്ലാം അവസാനിച്ചതിന് ശേഷം ഒരു ടി വി ഷോയുടെ ഭാഗമായി റോബിൻസൺ വിയെറ്റ്നാമിലെത്തുകയും തന്നെ തടവുകാരനാക്കിയ വനിതയെ കണ്ടുമുട്ടുകയും ചെയ്തിരുന്നു

 

By Blinkappan Shibu

12540694_452897891560631_7700072368930526899_n

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ