കോംഗോയുടെ മുറിവുകളും ,ഡോ. ഡെനിസും

Share the Knowledge

           രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ മനുഷ്യർ മരണമടഞ്ഞ സംഘർഷം രണ്ടാം കോംഗോ യുദ്ധമാണ്[1998-2003]. ഏതാണ്ട് മൂന്നര ലക്ഷം ആളുകൾ അതിഭീകരമായി നേരിട്ട് കൊല്ലപ്പെട്ടപ്പോൾ യുദ്ധം മുഖാന്തിരമുണ്ടായ രോഗങ്ങളിലും, പട്ടിണിയിലും യുദ്ധകാലയളവിൽ കൊല്ലപ്പെട്ടത് 54 ലക്ഷം മനുഷ്യരായിരുന്നു.

യുദ്ധാനന്തരം ഇത്തരത്തിൽ മരണത്തിന് കീഴടങ്ങിയത് ദിനം പ്രതി ആയിരം പേർ വച്ചായിരുന്നു.

                ആഫ്രിക്കൻ മഹായുദ്ധം(Great African war) ,ആഫ്രിക്കൻ ലോക യുദ്ധം(African world war) എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ യുദ്ധത്തിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ തമ്മിൽ നേർക്ക് നേർ യുദ്ധത്തിലേർപ്പെട്ടപ്പോൾ സ്വീകരിച്ച പല യുദ്ധ തന്ത്രങ്ങളിലൊന്നായിരുന്നു ബലാത്സംഗമെന്നത് [Rape as a weapon of war].

                           ഇന്നും Democratic republic of Congo അറിയപ്പെടുന്നത് ബലാത്സംഗങ്ങളുടെ ലോക തലസ്ഥാനമെന്നാണ്(world’s capital of rape).കോംഗോയിലെ ഏകദേശം 40% സ്ത്രീകളും ,10% പുരുഷന്മാരും ലൈംഗികമായി പീഡനത്തിനിരയാകുന്നുണ്ടെന്നാണ് കണക്കുകൾ.

                 ഡോക്ടർDenis Mukwege കോംഗോയിലെ Bukavu പ്രദേശത്തെ ഒരു ഗൈനക്കോളജിസ്റ്റാണ്.തൻ്റെ ചെറുപ്പകാലത്തിൽ പിതാവിനു സമീപം പ്രാർത്ഥന അഭ്യർത്ഥനയുമായി പ്രസവ സമയത്ത്  വരുന്ന ആളുകൾ അനുഭവിക്കുന്ന ദുരിതം നേരിൽ കാണാനിടയായ ഇദ്ദേഹം ഇക്കാര്യത്തിൽ പ്രാർത്ഥനയെന്നതിനേക്കാൾ വൈദ്യ ശുശ്രൂഷയാണ് വേണ്ടതെന്നതിനാൽ ഫ്രാൻസിൽ നിന്നും വൈദ്യശാസ്ത്രം പഠിക്കുവാനാണ് തീരുമാനിച്ചത് .പഠനശേഷം സ്വന്തം ജനതയുടെയിടയിൽ പ്രവർത്തിക്കുവാനാരംഭിച്ച ഇദ്ദേഹത്തിന് ദിനവുംകൈകാര്യം ചെയ്യേണ്ടി വന്നത്  ഏതൊരു മനുഷ്യനും നേരിടേണ്ടി വന്നതിലേറ്റവും ഭീകരമായ ദുരിതനങ്ങളനുഭവിക്കുന്ന സ്ത്രീകളുടെ അതിദയനീയ അവസ്ഥകളായിരുന്നു. 

                   വിമത ഗ്രൂപ്പിനാൽ കൂട്ടബലാത്സംഗത്തിനിരയായി  മിക്കവാറും അന്തരാവയവങ്ങൾ കീറി മുറിഞ്ഞ നിലയിൽ [ ഡൽഹി മോഡൽ ,ജിഷ വധം സമാന രീതി ] വരുന്ന പത്തോളം സ്ത്രീകളുടെ  ശസ്ത്രക്രിയകളാണ്(10surgeries per day) ദിവസേന ഡോ. ഡെനിസ് ചെയ്യുന്നത് [ഇത്തരത്തിൽ അന്തരികാവയവങ്ങൾ തകർന്നവരുടെ ശസ്ത്രക്രിയ നടത്തുന്നവരിൽ ലോകത്തിലെ ഏറ്റവും വിദഗ്ദനാണ് ദിവസം 18 മണിക്കൂറുകൾ വൈദ്യസേവനം നടത്തുന്ന ഡോ. ഡെനിസ് , the world’s leading expert on how to repair the internal physical damage caused by gang rape

] .

               തൻ്റെ ആശുപത്രിയിൽ  അതിദാരുണവും ,ഭീതിജനക വുമായ രീതിയിലും , പലപ്പോഴും വസ്ത്രം പോലുമില്ലാത്ത അവസ്ഥയിലുമാണ് വൈദ്യസഹായം തേടി വരുന്നവർ എത്തുന്നത് എന്ന് മൂന്ന് തവണ നോബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.

              2012ൽ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ പാലിക്കുന്ന നിസംഗതയെ[“for not doing enough to stop what he called ‘an unjust war that has used violence against women and rape as a strategy of war.'”] അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. [Celebrity കളുടെ ജീവിതവും ,കായിക മത്സരങ്ങളുമാണ് ഇന്ത്യയിലെ പോലെ തന്നെ മറ്റ് രാജ്യങ്ങളിലും മാധ്യമ ശ്രദ്ധ പതിയുന്ന വിഷയങ്ങൾ,ഇതു വായിക്കുന്ന പലരും ഇതിനു മുൻപ് കോംഗോ യുദ്ധത്തെപ്പറ്റി കേട്ടിട്ടു കൂടി ഉണ്ടാവില്ല എന്നതാണ് ഭീകര യാഥാർത്ഥ്യം].

             2012 ൽ തൻ്റെ വീട്ടുകാരെ ബന്ധിയാക്കിയ ശേഷം തനിക്ക് നേരെ നടന്ന വധ ശ്രമത്തെ തുടർന്ന് യൂറോപ്പിലേക്ക് പലായനം ചെയ്ത ശേഷം ഇദ്ദേഹത്തിൻ്റെ അഭാവത്താൽ ആശുപത്രിയിലെ പ്രവർത്തനങ്ങൾ സാരമായി ബാധിക്കപ്പെട്ടു. സാധാരണ ജനങ്ങൾ തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ വിറ്റ് നൽകിയ വിമാന ടിക്കറ്റിൽ 2013ൽ തിരിച്ചെത്തിയ ഇദ്ദേഹത്തിന് എയർപോർട്ടിൽ നിന്ന് 32 കിലോമീറ്റർ വരെ ജനങ്ങൾ നിരന്ന് നിന്ന് സ്വീകരണം നൽകിയത് ഇദ്ദേഹത്തിൻ്റെ യഥാർത്ഥജീവിത നായക പരിവേഷത്തിനുദാഹരണമാണ്.

ഹോളിവുഡ് നായകൻBen Affleckനെ പോലുള്ള  താരങ്ങൾ Eastern Congo Initiative മുതലായ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടു(co-founding) എന്നുള്ളത് ഇക്കാര്യത്തിൽ ഒരു ശുഭവാർത്തയാണ് .

 

ചിത്രം:Ben Affleck നൊടൊപ്പം[sitting] ഡോക്ടർDenis Mukwege (standing)

        അദ്ദേഹത്തിനു ലഭിച്ച പ്രധാന ബഹുമതികൾ

 The European Union’s Sakharov Prize 

 

3 nominations for the Nobel Peace Prize.

 

Honorary Doctor of Laws( Harvard University)

 

 “Special Human Rights Prize 2007” – France

 

UN Human Rights prize 

 

Olof Palme Prize (Sweden)

 

African of the Year 

 

 

 

Image

ഒരു അഭിപ്രായം പറയൂ