12Angry Men (1957)

Share the Knowledge
FB_IMG_1457945267043

അല്പം സീരിയസ് ആയി സിനിമ കണ്ടു തുടങ്ങുന്ന എല്ലാവരും ഈ സിനിമ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു,കാണാത്തവർ ഉണ്ടെങ്കിൽ അവർക്കുള്ളതാണ് ഈ കുറിപ്പ്.

1957ൽ പുറത്തു ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Sidney Lumet ആണ്.

ഒരു കൊലപാതകം നടന്നിരിക്കുന്നു.18 വയസുള്ള ഒരു പയ്യൻ തന്റെ അച്ഛനെ കൊന്നിരിക്കുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ഇതിന്റെ വിധി പ്രസ്താവിക്കാൻ 12 അംഗ ജൂറിയെ ഏൽപ്പിക്കുന്നു.12 പേരും 12 മേഖലകളിൽ നിന്നുള്ളവരാണ്,അവർ ഏക സ്വരത്തിൽ ഒരു വിധി നൽകുന്നത് വരെ അവർക്കു കാര്യങ്ങൾ ചർച്ച ചെയ്യാം അല്ലാതെ അവർക്കു ആ മുറിയിൽ നിന്ന് പുറത്തു ഇറങ്ങാൻ സാധിക്കില്ല (To kill a mocking bird,anatomy of a murder എന്നീ സിനിമകൾ സാമാന്യമായ icidence പ്രതിപാദിക്കുന്നുണ്ട്,ഈ രീതി അമേരിക്കക്കാർക്ക്  സുപരിചിതമാണ്ണ് എന്ന് തോനുന്നു,ഇപ്പോൾ ഉണ്ടോ എന്നും അറിയില്ല,അറിയുന്നവർ പറയുക)

പത്തു മിനുട്ടിൽ ഈ ‘ചടങ്’ കഴിഞിട്ടു അടുത്ത പരിപാടിക്ക് പോവണം എന്ന ലക്ഷ്യത്തോടെയാണ് പല ജൂറി അംഗങ്ങളും ഈ കേസ് കേൾക്കാൻ എത്തുന്നത്.ദൃസാക്ഷിയായ ഒരു അപ്പൂപ്പനും നിലവിളി ശബ്ദം കേട്ടു എന്ന് പറയുന്ന ഒരു സ്ത്രീയുമാണ് പയനെതിരെയുള്ള പ്രധാന തെളിവുകൾ.ആദ്യ വോട്ടെടുപ്പ് നടക്കുമ്പോൾ 12 പേരിൽ ഒരാൾ ഒഴിച്ച് എല്ലാവരും അയാളെ കുറ്റവാളി എന്ന് വിലയിരുത്തിന്നു,തുടർന്നങ്ങോട്ടുള്ള കേസിന്റെ വാദമാണ് സിനിമ.

കോർട്ട് റൂം ഡ്രാമ ഗണത്തിൽ പെടുന്ന സിനിമ ഒരു റൂമിനകത്തു മാത്രം ഷൂട്ട് ചെയ്യപ്പെട്ടിരിക്കുന്നു(ആദ്യത്തെയും അവ്വസാനത്തെയും 2 മിനുട്ടിൽ കുറവുള്ള ദൃശ്യങ്ങൾ ഒഴിച്ച്)Henry Fonda അവതരിപ്പിച്ച Juror 8ന്റെ കഥാപാത്രം കൂടെയുളള 11 പേരെ മാത്രമല്ല  സിനിമ കണ്ടോണ്ടിരിക്കുന്ന പ്രേക്ഷകരെ വരെ മാറ്റി ചിന്തിപ്പിക്കും,ഒരു കഥാപാത്രത്തിനും പേര് നൽകാത്ത ചിത്രം (അവസാന സീനിൽ 2 പേര് പരിചയപ്പെടുമ്പോൾ ഉള്ളത് ഒഴിച്ചാൽ)ചില അവസ്മരണീയ പ്രകടനങ്ങൾ കൂടെ നൽകുന്നു,പ്രേതേകിച്ചു Joseph sweeneyയുടെ കഥാപാത്രവും Lee j cobന്റെ കഥാപാത്രവും.

എല്ലാ പഴയ ഇംഗ്ലീഷ് ചിത്രങ്ങളിലും എന്ന പോലെ സംഗീത വിഭാഗം അതിമനോഹരമാണ്.Kenyon Hopkins ആണ് സംഗീത സംവിധായകൻ,Boris Kaufmanറെ ഛായഗ്രഹണം.

ഓരോ സിനിമ സ്നേഹിയും തീർച്ചയായും കാണേണ്ട ചിത്രമാണ് 12 angry Men. (കുറെ വർഷങ്ങൾക്കു മുൻപ് തന്നെ ഈ സിനിമയെ കുറിച്ച് കേട്ടിരുനെങ്കിലും ഒരു റൂമിൽ 12 പേരെ വെച്ച് എന്തു സിനിമ എന്ന് ചിന്തിച്ചത് കൊണ്ട് കാണാൻ വൈകി;എന്നെ പോലെ ഈ പോസ്റ്റ് വായിക്കുമ്പോൾ പലർക്കും തോന്നിയേക്കാം,എനിക്ക് പറ്റിയ അബദ്ധം നിങ്ങൾക്കു പറ്റരുത്,എത്രയും പെട്ടന്ന് കാണുക)

extra shots😊:cult classic എന്ന് പറഞ്ഞു ഇപ്പോൾ National film Academyൽ പ്രിന്റ് സൂക്ഷിച്ചു വെച്ചിരിക്കുന്ന ഈ സിനിമ ഒരു box office പരാജയമായിരുന്നു.ഒരു academy award പോലും നേടുകയും ഉണ്ടായില്ല.(നമ്മുടെ നാട്ടിൽ മാത്രമല്ല അങ്ങു അമേരിക്കയിലും ഇത് തന്നെയാണ് അവസ്ഥ)

Vimoj Mohanan

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ