Good Morning(Ohayo)(1959)

Share the Knowledge
FB_IMG_1457945741538

dir:Yosujiro Ozu genre:Comedy,Drama

വളിയിടുക എന്നത് നമ്മുടെ സമൂഹത്തില്‍ മോശപ്പെട്ട കാര്യമാണ് പക്ഷേ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വളി മനുഷ്യന്റെ ജീവിതത്തില്‍ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു സംഭവമാണ്,ഒരു പരിധി വരെ നിയന്ത്രിച്ചാലും നാം ചില സമയത്ത് നമ്മേ തോല്‍പ്പിച്ച് കൊണ്ട് വളി പുറത്ത് ചാടും .ഞാന്‍ ഇവിടെ പരിചയപെടുത്താന്‍ പോകുന്ന സിനിമ ലോക സിനിമയിലെയും japanese സിനിമയിലേയും ഏറ്റവും മികച്ച സംവിധായകന്‍ എന്ന് വിളിക്കാവുന്ന yosujiro ozu സംവിധാനം ചെയ്ത ഒഹായോ അല്ലെങ്കില്‍ goodmorning എന്ന സിനിമയാണ്.തുടക്കത്തില്‍ ഞാനെന്തിനാണ് വളിയെ കുറിച്ച് പറഞ്ഞത് എന്നാവും ചിന്തിക്കുന്നത് ,അതെ ഈ സിനിമയില്‍ വളിയെ ozu പ്രശ്നവല്‍കരിക്കുന്നുണ്ട് നമ്മുടെ ഇന്ന് വരെയുള്ള സിനിമകള്‍ എടുത്താലും ഈ വളി എന്ന സംഭവം കാണാന്‍ കിട്ടുകയില്ല.ozu ചെയ്ത I Was Born,But എന്ന സൈലന്റ് സിനിമയുടെ ഒരു അയഞ്ഞ remake ആണ് ഒഹായോ.ozu വിന്റെ അവസാന കാലത്തെ സിനിമയായ ഇത് ozu വിന്റെ ചുരുക്കം കളര്‍ സിനിമയില്‍ ഒന്നാണിത്.

ഒരു കൂട്ടം സ്കൂള്‍ കുട്ടികളില്‍ നിന്ന് തുടങ്ങുന്ന സിനിമ ആദ്യം കാണിക്കുന്നത് അവര്‍ തമ്മില്‍ കളിക്കുന്ന ഒരു കളിയാണ്‌ അതില്‍ ഒരാള് മറ്റൊരാളുടെ നെറ്റിയില്‍ തൊടുമ്പോള്‍ വളിയിടുക എന്നതാണ് ,ഇടാത്ത ആള് മോശക്കാരനാവുകയും ചെയ്യും.അങ്ങനെ അവര്‍ വീട്ടിലെത്തുകയും അവിടെ നിന്ന് ഇംഗ്ലീഷ് tuition പോവുകയാണെന്ന് പറഞ്ഞു അടുത്തുള്ള കാബറെ പാട്ടുകാരിയുടെ വീട്ടില്‍ പോയി tvയില്‍ സുമോ ഗുസ്തി കാണുകയും ചെയ്യുന്നു.ഇത് ഇഷ്ട്ടപെടാത്ത വീട്ടുക്കാര്‍ അവരെ ശകാരിക്കുകയും ചെയ്യുന്നു.അതിനു ശേഷം കൂട്ടത്തില്‍ സാമ്പത്തികമായി മെച്ചമുള്ള വീട്ടിലെ രണ്ടു കുട്ടികളായ മിനോറുവും ഇസാമുവും തങ്ങളെ വഴക്ക് പറഞ്ഞതിന് അമ്മയോട് പിണങ്ങുകയും അവരുടെ വീട്ടില്‍ tv ഉണ്ടായിരുന്നെങ്കില്‍ അവിടെ പോവില്ലായിരുന്നു എന്ന് പറയുകയും ഭക്ഷണം കഴിക്കാന്‍ വിസ്സമതിക്കുകയും ചെയ്യുന്നു.അവരുടെ അച്ഛന്‍ വന്നു വഴക്ക് പറയുകയും അവരോട്‍ സംസാരം വളരെ കൂടുതലാണെന്നും പറയുന്നു പക്ഷെ കുട്ടികള്‍ തിരിച്ചു വലിയവരുടെ മുകളിലും ആരോപിക്കുന്നു എന്നിട്ട് അവര്‍ മൌന സമരം എടുക്കുന്നു.സ്കൂള്‍,tuition എന്നിത്യാദി എല്ലായിടത്തും അവര്‍ ഇത് കൊണ്ടുപോകുന്നു.ഇതാണ് പ്രധാന കഥയെങ്കിലും അതിനു മറുവശത്ത്‌ അയല്പക്ക സ്ത്രീകള്‍ക്ക് ഇടയിലുള്ള അസൂയയും കുശുമ്പും ഏഷണിയും ഒക്കെയുണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്.

എന്റെ അഭിപ്രായത്തില്‍ kurosawaയെക്കാളും മുകളില്‍ പ്രതിഷ്ട്ടിക്കാവുന്ന സംവിധായകനാണ് ozu പക്ഷേ അദ്ദേഹത്തിന്റെ മരണത്തോട് അടുത്ത സമയത്ത് മാത്രമേ പുറം ലോകം ഈ സംവിധായകനെ കുറിച്ച് അറിയുന്നുള്ളൂ.എന്നാലും ഇന്ന് സിനിമ ലോകത്തുള്ള പ്രഗല്‍ഭരായ സംവിധായകരുടെയെല്ലാം മാതൃകകളില്‍ ഒരാളാണ് ozu.പൂര്‍ണമായും japanese സിനിമയായിരിക്കും ഇദ്ദേഹതിന്റെത് ,അതായത് സിനിമയും അതിന്റെ ചുറ്റുപാടും എല്ലാം തന്നെ japanese സംസ്കാരം ഉള്കൊള്ളുന്നവയായിരിക്കും.അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പോലും japanese സംസ്കാരം ഉണ്ട് എന്നുള്ളതാണ് പ്രത്യേകത അതിനു ഉദാഹരണം അദ്ദേഹത്തിന്റെ ക്യാമറ എപ്പോഴും japanese വീടുകളില്‍ ഇരിക്കുന്ന ഒരാള് സംഭവങ്ങളെ വീക്ഷിക്കുന്ന പോലെയായിരിക്കും.സിനിമ നിയമങ്ങളെ അവഗണിക്കുകയും തന്റെതായ സിനിമയുണ്ടാക്കുകയും ചെയ്ത സംവിധായകന്‍ കൂടിയാണ് അദ്ദേഹം .

അദ്ദേഹത്തിന്റെ മറ്റു സിനിമകളെ പോലെ തന്നെ ഇതും വളരെ ലളിതവും മാനുഷികവുമായിട്ടുള്ള ഒരു സിനിമയാണ്.പാശ്ചാത്യവല്കരിക്കുന്ന japanese സമൂഹത്തിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലുന്ന സിനിമ മുതിര്‍ന്നവരെയും കുട്ടികളെയും വീക്ഷിക്കുകയും ചെയ്യുന്നു.japanese സമൂഹത്തില്‍ വളര്‍ന്നു വരുന്ന ഉപഭോഗസംസ്കാരത്തെയും അയല്പക്കങ്ങള്‍ക്കിടയിലുള്ള ആശയവിനിമയവിടവിനെയും എല്ലാം ഈ സിനിമ പ്രശ്നവല്‍കരിക്കുന്നുണ്ട്.വളരെ അധികം ചിരിക്കാനുള്ള അവസരം നല്‍കുന്ന സിനിമയില്‍ ഇതില്‍ അഭിനയിച്ച കുട്ടികളുടെ അഭിനയവും മറ്റും എടുത്തു പറയേണ്ടതാണ്‌.കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി വളരെ ലളിതം എന്ന് തോന്നിപ്പിക്കുന്ന വിഷയം ഹാസ്യത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന ഈ സിനിമ ozu വിന്റെ ഏറ്റവും മികച്ചതൊന്നുമല്ലെങ്കിലും കാണേണ്ട ഒന്നാണ്.

shuaibchaliyam.wordpress.com

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ