ചികാട്ടിലോ - റെഡ് റിപ്പര്‍

എഴുപതുകളിലും എണ്‍പതുകളിലും സോവിയറ്റ് യൂണിയനെ വിറപ്പിച്ച പരമ്പരക്കൊലയാളി ആയിരുന്നു ആന്‍ഡ്രൈ റൊമാനോവിച്ച് ചികാട്ടിലോ.1978നും 1990നും ഇടയ്ക്ക് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പത്തിമൂന്ന് മനുഷ്യരെയാണ് ചികാട്ടിലോ കൊന്നുതള്ളിയത്. ചികാട്ടിലോയുടെ വാക്കുകള്‍ കടമെടുത്താല്‍ അത് ഇങ്ങനെയാണ് ”പ്രകൃതിക്ക് പറ്റിയ ഒരു പിഴവ്. ഭ്രാന്ത് പിടിച്ച ഒരു മൃഗമാണ്‌ ഞാന്‍” ഇരകളെ ലൈംഗീകമായി പീഡിപ്പിച്ച് അവരെ അംഗഭംഗം വരുത്തിയ ശേഷം നിഷ്ടൂര
മായ രീതിയില്‍ കൊലപ്പെടുത്തുന്നതും,കൊലചെയ്യപ്പെട്ട
മൃതദേഹങ്ങള്‍ക്കരികില്‍ വെച്ച് നഗ്നനായി നൃത്തം ചെയ്യുന്നതും ചികാട്ടിലോക്ക് ഹരമായിരുന്നു. പൈശാചിക സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു നരഭോജികൂടിയായിരുന്നു ചികാട്ടിലോ. മൃതദേഹങ്ങളില്‍ നിന്ന് രക്തം ഊറ്റിക്കുടിച്ച ചികാട്ടിലോ,ബുച്ചര്‍ ഓഫ് റോസ്റ്റോവ്, റെഡ് റിപ്പര്‍, റോസ്റ്റോവ് റിപ്പര്‍ എന്നി അപരനാമാങ്ങളിലും അറിയപ്പെട്ടു.1936ല്‍ കൃഷിക്കാരായ മാതാപിതാക്കളുടെ മകനായി ഉക്രൈനിലെ Yabluche എന്ന ഗ്രാമത്തിലാണ് ചികാട്ടിലോ ജനിച്ചത്‌.അമ്മയുടെ ക്രൂരമായ സ്വഭാവം ചികാട്ടിലോയുടെ കുഞ്ഞുമനസ്സിനെ വികലമാക്കി. കൂടാതെ ചില ശാരിരിക അവശതകളും ചികാട്ടിലോ അനുഭവിച്ചിരുന്നു. പട്ടാളക്കാ
രനായും,അദ്ധ്യാപകനായും സേവനമനുഷ്ഠിച്ച ചികാട്ടിലോ 1963ല്‍ വിവാഹിതനായി.പക്ഷെ ചികാട്ടിലോയുടെ ലൈംഗീകജീവിതം അമ്പേ പരാജയമായിരുന്നു. 1973ല്‍ അദ്ധ്യാപകജീവിതത്തിനിടെ കുട്ടികളെ ലൈംഗീകപീഡനത്തിന് വിധേയമാക്കിക്കൊണ്ട് ചികാട്ടിലോ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നു. 1978 സെപ്റ്റംബര്‍ മാസത്തില്‍ ചികാട്ടിലോ തന്‍റെ ആദ്യത്തെ കൊലപാതകം നടപ്പിലാക്കി
യെലേന സകോട്ട്നോവ എന്ന ഒന്‍പത് വയസ്സുകാരിയായി
രുന്നു ഇര. രഹസ്യമായി വാങ്ങിയ തന്‍റെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു ചികാട്ടിലോ, യെലേനയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. യെലേനയെ കൊലപ്പെടുത്തിയപ്പോള്‍ ചികാട്ടിലോക്ക് ഒരു കാര്യം മനസ്സിലായി മനുഷ്യരെ കൊലപ്പെടുത്തുമ്പോള്‍ തനിക്ക് ലൈംഗീകോത്തേജനം ലഭിക്കുന്നുവെന്ന സത്യം. 1981 ല്‍ ആയിരുന്നു രണ്ടാമത്തെ നരഹത്യ.17 വയസ്സുള്ള വിദ്യാര്‍ത്ഥിനി ലാറിസ്സാ കചെങ്കോ ആയിരുന്നു അപ്പോഴത്തെ ഇര. ഡോണ്‍
നദിയുടെ തീരത്തുവെച്ച് ലാറിസ്സയുടെ വായ്ക്കകത്ത് ചളി നിറച്ചശേഷം നിശ്ശബ്ധയാക്കി. പിന്നീട് അടിച്ചും കഴുത്ത് ഞെരിച്ചും പെണ്‍കുട്ടിയെ കൊലപ്പെടുത്തി. പിന്നീട് കൊല പാതകങ്ങളുടെ ഒരു പരമ്പര തന്നെ ആയിരുന്നു.ചെറിയ സമ്മാനങ്ങളും ,പണവും നല്‍കിയാണ്‌ ചികാട്ടിലോ തന്‍റെ ഇരകളെ സ്വാധീനിച്ചത്‌. ബസ്സുകളില്‍ നിന്നും റ്റ്രൈനുകളില്‍ നിന്നും,വനങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്ത പോലീസ് ശരിക്കും വലഞ്ഞു.1990 നവംബര്‍ മാസത്തില്‍ ആയിരുന്നു.ചികാട്ടിലോയുടെ അവസാനത്തെ നരഹത്യ. കൊലചെയ്യപ്പെട്ടത് 22 കാരിയായ സ്വെറ്റ്ലാന കൊറോസ്റ്റിക എന്ന യുവതി ആയിരുന്നു.പക്ഷെ ഇതിനകം പോലീസ് വിരിച്ച വലയില്‍ ചികാട്ടിലോ വീണിരുന്നു. 1992ല്‍ ചികാട്ടിലോക്ക് വധശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടു.പ്രസിഡന്റ് ബോറീസ് യെല്‍സിന് മാപ്പപേക്ഷനല്‍കിയെങ്കിലും ഫലമുണ്ടായില്ല.1994 ഫെബ്രുവരി 14ന് ചികാട്ടിലോയെ റഷ്യന്‍ ഭരണകൂടം വെടിവെച്ച് കൊന്നു.

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ