ടോറോജ

Share the Knowledge

ഇന്ത്യോനേഷ്യയിലെ തെക്കന്‍ സുള്‍വാവസി എന്ന പര്‍വ്വത പ്രദേശത്ത് ജീവിക്കുന്ന ഒരു സമൂഹമാണ് ടോറോജ. 1970വരെ പുറംലോകവുമായി ഇവര്‍ക്ക് കാര്യമായ ബന്ധ മൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യോനേഷ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് റ്റൊറോജ.ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഇവരുടെ സംസ്കാരത്തില്‍ ചില പ്രത്യേക ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ആചാരങ്ങളിലൂടെയാണ് റ്റൊറോജസമുദായം ലോകശ്രദ്ധ ആകര്‍ഷിച്ചത്.ഒരു വ്യക്തി മരണപ്പെട്ടാല്‍ റ്റൊറോജകള്‍, മൃതദേഹം പെട്ടന്ന് അടക്കം ചെയ്യാറില്ല. അതുകൊണ്ട് മൃതദേഹം മറവുചെയ്യാന്‍ ആഴ്ചകളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ എടുക്കും. മൃതദേഹ
ത്തില്‍ ചില രാസപഥാര്‍ത്തങ്ങള്‍ എല്ലാം ലേപനം ചെയ്ത് തുണികളില്‍ പൊതിഞ്ഞ് വീടിനുള്ളില്‍ തന്നെ സൂക്ഷി ക്കുകയാണ് പതിവ്. റ്റൊറോജോകളുടെ ശവസംസ്കാരം വലിയൊരു സാമ്പത്തിക ചിലവ് വരുന്നൊരു ചടങ്ങാണ് ഈ ചടങ്ങിന് വേണ്ടിവരുന്ന പണം കണ്ടെത്താന്‍ കൂടിയാണ് മൃതദേഹം ഏറെ കാലം സൂക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിതര്‍ ആവുന്നത്. ശവസംസ്കാര ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും. പോത്തിനെയും പന്നിയെയും ഒക്കെ ഈ അവസരത്തില്‍ ബലി നല്‍കും. പാട്ടും നൃത്തവുമൊക്കെയായി ആഘോഷപരമായാണ് മൃതദേഹം അടക്കം ചെയ്യുന്നത്. മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നില്ലെന്നും അവര്‍ എക്കാലത്തും ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുമെന്നും റ്റൊറോജകള്‍ വിശ്വസിക്കുന്നു. എല്ലാ ആഗസ്റ്റ്‌ മാസത്തിലും മൃതദേഹങ്ങള്‍ പുറത്ത് എടുത്ത് കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ അണിയിപ്പിക്കുന്നത് റ്റൊറോജന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്.

എഴുതിയത്  : Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ