Oxfam റിപ്പോർട്ടുകൾ നൽകുന്ന സാമ്പാത്തിക അസമത്വം

Share the Knowledge

Oxfam: സാമ്പത്തിക അസമത്വത്തിനെതിരെ ഒരു ചൂണ്ടുപലക

                            ഏതാനും മാസങ്ങൾക്കു മുൻപ്(January2016) ഏറെക്കുറെ എല്ലാ  പ്രമുഖ അന്താരാഷ്ട്ര വാർത്താ – സാമ്പത്തിക പത്ര/ മാസികകളും (BBC,Guardian,Forbes etc)Oxfamൻ്റെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും സമ്പന്നരായ 62 വ്യക്തികൾ സ്വന്തമാക്കി വച്ചിരിക്കുന്ന സ്വത്ത്,   സമ്പന്നതയിൽ പിന്നിൽ നിൽക്കുന്നവരായ ലോക ജനതയുടെ50% ആളുകൾക്ക് ആകെയുള്ള സമ്പത്തിന് തുല്യമെന്നായിരുന്നു റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചത് .  (the 62 richest billionaires own as much wealth as the poorer half of the world’s population.) അതായത് ഏറ്റവും സമ്പത്ത് കുറഞ്ഞ ഏകദേശം 360 കോടി മനുഷ്യരുടെ ആകെ സമ്പത്ത് അതിസമ്പന്നരായ 62 വ്യക്തികൾക്ക് ഉള്ളതിന് തുല്യമാണ് .[ forbes മാസികയുടെ അതിസമ്പരുടെ ലിസ്റ്റിലെ 62 സമ്പ രാണിവർ ,എന്നാൽ ഇതിൽ ഒരിക്കലും പേരു വരാതെ ലോകത്തിലെ പ്രമുഖ ബാങ്കുകളും ,സർക്കാർകളെയും നിയന്ത്രിക്കുന്ന / നിയന്ത്രിക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന Rockefeller,Rothschild തുടങ്ങിയ സമ്പന്ന കുടുംബങ്ങൾ ഇതിൽ പെട്ടിട്ടില്ല].

                        ഇതേ റിപ്പോർട്ടിൽ തന്നെ പ്രതിപാദിച്ച മറ്റൊരു വസ്തുത ലോക ജനതയുടെ 1% വരുന്ന ലോകത്തിലെ സമ്പന്നരായ ആളുകളുടെ മൊത്തം ആസ്തി ബാക്കി 99% ലോകജനതയുടെ ആസ്തിക്ക് തുല്യമാണെന്നായിരുന്നു.( The richest 1% now has as much wealth as the rest of the world combined )

       അതായത്  ലോകത്തിൻ്റെ മുഴുവൻ സമ്പത്തിൻ്റെ   1% ആളുകൾ (ഏകദേശം 7 കോടി ആളുകൾ) കൈവശം വയ്ക്കുന്ന സമ്പത്തിൻ്റെ അത്രയുമാണ് ബാക്കി 99% ആളുകൾക്ക് (ഏകദേശം 733 കോടി ആളുകൾ) ഉപയോഗിക്കുവാനായുള്ളത്. മറ്റൊരു തരത്തിൽ ഉപമിച്ചാൽ ലോക സമ്പത്ത് 100 രൂപയും ലോകജനത 100 മനുഷ്യരുമെങ്കിൽ 99 മനുഷ്യർ 5O രൂപ ഉപയോഗിച്ച് ജീവിക്കുമ്പോൾ ശേഷിക്കുന്ന സമ്പന്നനായ ഒരാൾ ബാക്കി 50 രൂപയും തനിക്ക് മാത്രമായി ഉപയോഗിക്കുന്നു.

ലോകത്തിലെ സമ്പന്നരായ 1 % ആളുകളിൽ പെടുവാൻ വേണ്ടത് $760,000 (£533,000) ഏകദേശം അഞ്ചു കോടി രൂപയുടെ ആസ്തി ആണ് .

                      ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച 

Oxfam 94 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 17 സംഘടനകളുടെ ഒരു കൂട്ടായ്മയാണ്. ലോകത്തിൽ അനീതിയ്ക്കും ,ദാരിദ്രത്തിനുമെതിരെ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ Oxfam എല്ലാ മനുഷ്യർക്കും സ്വന്തം അവകാശങ്ങൾ ഉപയോഗിക്കുവാനും ,സ്വന്തം ജീവിതം കൈകാര്യം ചെയ്യുവാനും അവരെ പ്രാപ്തരാക്കുക എന്ന ആത്യന്തികലക്ഷ്യവുമായ് പ്രവർത്തനം തുടരുന്നു.അധികാരത്തിലിരിക്കുന്നവരുടെ തീരുമാനങ്ങൾ പാവപ്പെട്ടവരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം അവരെ ബോധ്യപ്പെടുത്തുവാൻ Oxfam തങ്ങളുടെ റിപ്പോർട്ടുകൾ ഉപയോഗപ്പെടുത്തുന്നു.

            The OXford Committee for FAMine Relief  എന്ന പേരിൽ സാമൂഹ്യ പ്രവർത്തകരും Oxford ലെ അക്കാദമിക വിദഗ്ദരും 1942ൽ  ബ്രിട്ടണിൽ രൂപീകരിച്ച സംഘടനയാണ് പിന്നീട് Oxfam ആയി മാറിയത്.തുടക്കത്തിൽ വസ്ത്രങ്ങൾ പോലെ ആളുകൾ ദാനം നൽകുന്ന വസ്തുക്കൾ വിതരണം ചെയ്ത് തുടങ്ങിയ പ്രസ്ഥാനം ദാരിദ്രത്തിൻ്റെയും, അനുബന്ധമായ അനീതിയുടെയും മൂലകാരണങ്ങൾ നേരിടുവാനാണിന്ന് ശ്രമിക്കുന്നത്.

HIV/AIDS, ലിംഗസമത്വം, ആരോഗ്യം, അന്താരാഷ്ട്ര ആയുധ നിയന്ത്രണം ,പ്രകൃതി ദുരന്ത നിവാരണം ,കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള ബോധവൽക്കരണം ,മനുഷ്യാവകാശം ,ജനാധിപത്യം എന്നീ രംഗങ്ങളിൽ Oxfam ഇന്ന് പ്രവർത്തിക്കുന്നുണ്ട്.

                  Oxfam നേരിട്ട വിമർശനങ്ങളും കുറവല്ല.ഇസ്രയേൽ – പാലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര വാദത്തോടുള്ള Oxfamൻ്റെ

 യോജിപ്പ്, Oxfam റിപ്പോർട്ടുകളിൽ തെറ്റുകളും ,അർദ്ധസത്യങ്ങളുമുണ്ടെന്ന ആരോപണങ്ങൾ തുടങ്ങിയവയാണ് Oxfam നേരിടുന്ന പ്രധാന വിമർശനങ്ങൾ.

 Writer’s corner:

അദ്ധ്വാനിക്കുന്നത് കൊണ്ടാണ് പണമുണ്ടാകുന്നതെന്നും ,അലസമായതിനാലാണ് ദാരിദ്രാവസ്ഥയിൽ ദരിദ്രർ നിലകൊള്ളുന്നതെന്നുമുള്ള വിശ്വാസം സാധാരണക്കാരുടെയിടയിൽ വ്യാപകമാണ്.

                  Bonded labourers കഠിനാദ്ധ്വാനം ചെയ്താലും പണമുണ്ടാക്കുന്നത് ഇടനിലക്കാരും ചൂഷകരുമാണ്. യുദ്ധം മൂലം അഭയാർത്ഥികളായവർ തങ്ങളുടെ സമ്പാദ്യം മുഴുവനുപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ തൊഴിൽ എടുത്താലും ദൈനംദിന ജീവിത ചിലവിന് വരെ പലപ്പോഴും തികയില്ല. ചരിത്രപരമായി നോക്കിയാൽ അടിമകൾ അലസരായതുകൊണ്ട് പാപ്പരായി ജീവിച്ചെന്നും, ഉടമകൾ അദ്ധ്വാനിച്ച് പണമുണ്ടാക്കിയെന്നും അടിമത്വാനുകൂലികൾ പോലും പറയുമെന്ന് തോന്നുന്നില്ല.

                        നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം / ലാഭം മണിക്കൂർ അടിസ്ഥാനത്തിൽ കണക്കാക്കി നോക്കുക. ഒരു മണിക്കൂറിന് എത്ര നൽകണമെന്ന് നിശ്ചയിക്കുന്ന വ്യവസ്ഥയാണ് സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതി (middle class or poor)നിശ്ചയിക്കുന്നത്.

                    എന്നാൽ അതിസമ്പന്നരുടെ കാര്യം വ്യത്യസ്ഥമാണ്. അവരുടെ കോടിക്കണക്കിന് കുടിശികകൾ എഴുതിതള്ളാൻ അവർ തന്നെ  നിശ്ചയിച്ച അധികാര കേന്ദ്രങ്ങളുണ്ട്. ഒന്നും ചെയ്തില്ലെങ്കിലും ,വെറുതെ ഇരിക്കുമ്പോഴും ഓരോ വർഷവും ലാഭവിഹിതം നൽകുകയും ,ഉയർന്ന വിലയിലേക്ക് കുതിക്കുകയും ചെയ്യുന്ന ഓഹരി വിപണിയിലും ,പ്രമുഖ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് , എൻ്റെർടെയ്ൻമെൻ്റ് ബിസിനസുകളിലും [സ്പോർട്സ് ,സിനിമ മുതലായവ -EPL,NBA,stanley cup,HOLLYWOOD etc in western countries.  IPL,Bollywood etc are Indian versions]നിക്ഷേപിച്ച അത്തരം മുതൽ (capital) എപ്പോഴും ഇരട്ടിച്ചു കൊണ്ടിരിക്കും .

Image

ഒരു അഭിപ്രായം പറയൂ