മഴയിൽ സുതാര്യമാവുന്ന പൂവ്!

Share the Knowledge
12743593_1118977584799139_6800979215454616941_n

മഴ പെയ്താൽ ഡിഫിലിയ പുഷ്പത്തിൻെറ ഭാവം മാറും. കുടപോലെ വിടർന്നു നിൽക്കുന്ന വെളുത്ത ദലങ്ങൾ ക്ഷണനേരം കൊണ്ട് ചില്ലുപോലെ സുതാര്യമാകും. ജപ്പാനിലെയും ചൈനയിലെയും പർവത പ്രദേശങ്ങളിലാണ് ഈ അത്ഭുത പുഷ്പം കാണപ്പെടുന്നത്.

മഴ നനഞ്ഞാൽ പൊടുന്നനെ നിറം മാറുന്ന പ്രത്യേകതകൊണ്ട് സ്കെൽട്ടൻ ഫ്ലവർ എന്നാണ് അറിയപ്പെടുന്നത്. ബഹുവർഷികളാണ് ഈ പൂക്കൾ. വസന്തകാലം മുതൽ വേനൽക്കാലം വരെ ഇവ പൂത്തുലഞ്ഞു നിൽക്കും.
വേനൽകാലത്തിൻെറ പകുതിയിൽ പൂക്കളുടെ ഇതളുകളടർന്ന് അവിടെ നീലനിറത്തിലുള്ള പഴങ്ങൾ പ്രത്യക്ഷപ്പെടും. ജലവുമായി സമ്പർക്കത്തിലിരിക്കുമ്പോൾ സുതാര്യമാവുന്ന പൂവിതളുകൾ ജലാംശം നഷ്ടപ്പെട്ടാലുടൻ തന്നെ തിരികെ വെളുത്ത നിറം സ്വീകരിക്കും.

ഈ അത്ഭുത പ്രതിഭാസമാണ് മറ്റുപൂക്കളിൽ നിന്ന് സ്കെൽട്ടൻ ഫ്ലവേഴ്സിനെ വേറിട്ട് നിർത്തുന്നത്. പർവത പ്രദേശങ്ങളോട് ചേർന്ന തണുത്ത അന്തരീക്ഷത്തിലാണ് ഈ പുഷ്പങ്ങൾ കൂടുതലായും കാണപ്പെടുന്നത്.

കടപ്പാട് മനോരമ**

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ