കേരള മോഡൽ Kerala Model

Share the Knowledge

കേരള മോഡൽ(KERALA MODEL)

            GDP( മൊത്ത ആഭ്യന്തര ഉത്പാദനം) അടിസ്ഥാനമാക്കിയുള്ള വികസന താരതമ്യം അർത്ഥശൂന്യമാണെന്ന് ഈയിടെ the economist മാഗസിൻ അഭിപ്രായപ്പെടുകയുണ്ടായി. 1970 കളിൽ കേരള മോഡൽ എന്നതിലൂടെ ഇന്ത്യ ഇത് തിരിച്ചറിഞ്ഞതാണ് .സാമ്പത്തികമായും വ്യാവസായികമായും വലിയ വളർച്ചയില്ലാത്ത ,വൈദ്യുത – കാർഷിക മേഖലകളിൽ സ്വയം പര്യാപ്തതയില്ലാത്ത അവസ്ഥയിലും കേരളം സാക്ഷരത, ആരോഗ്യം എന്നീ മേഖലകളിൽ നേടിയെടുത്ത നേട്ടങ്ങൾ വികസിത രാജ്യങ്ങളുടെ നിലവാരത്തിനൊപ്പമാണ്, ഇതാണ് കേരള മോഡൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . palliative care services ൽ ഇന്ത്യയുടെ മൂന്നിൽ രണ്ടു ഭാഗം ഇന്ത്യയിലെ 3 % വരുന്ന മലയാളികൾ വസിക്കുന്ന കേരളത്തിലാണ് .

[With only 3% of India’s population, the tiny state provides two-thirds of India’s palliative care services.]

https://en.m.wikipedia.org/wiki/Kerala_model

             അമേരിക്കൻ ജനതയുടെ 14ൽ ഒന്ന് പ്രതിശീർഷ വരുമാനം മാത്രമുള്ള കേരള ജനത അവർക്കൊപ്പം ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ നിലവാരം പുലർത്തുന്നു .

[വിവരണചിത്രം കാണുക]

   

പോരായ്മകൾ

                 കേരള മോഡൽ ഏതെങ്കിലും  രാഷ്ട്രീയ പാർട്ടികളുടെയോ, സർക്കാരിൻ്റെയോ നേട്ടമെന്നതിനേക്കാൾ ഏതാണ്ട് പൂർണ്ണമായും ജനതയിൽ അടിസ്ഥാനമായതാണ്. British Raj സമയത്ത് tribes വിഭാഗങ്ങൾക്കനുവദിച്ച ഗ്രാൻ്റ്, ക്രിസ്ത്യൻ മിഷനിമാർ, ചട്ടമ്പി സ്വാമികൾ പോലെയുള്ള കേരള നവോത്ഥാന നായകർ,NSS പോലുള്ള സംഘടനകൾ  തുടങ്ങിയവ നേതൃത്വം നൽകിയ വിദ്യാഭ്യാസ രംഗത്തിലെ മുന്നേറ്റം എന്നിവയാണ് ഇതിന് പ്രധാന കാരണം .രാഷ്ട്രീയ പരമായി ഭൂപരിഷ്കരണ ബിൽ ,സർക്കാർ ആശുപത്രികൾ എന്നിവ ഈ നേട്ടങ്ങളിൽ പങ്കാളികളായിട്ടുണ്ട്.[കേരളം ,തമിഴ്നാട് , ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ബഡ്ജറ്റിൽ  ആരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽകുന്നത്  [GDP % ത്തിൽ ].

                 ഉന്നത വിദ്യാഭ്യാസത്തിനു ശേഷവും അതിനു യോജിച്ച തൊഴിലിൻ്റെ അഭാവം ,ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന വലിയ വിഭാഗം ജനങ്ങൾ, അവരയക്കുന്ന പണത്തെ ആശ്രയിച്ച് നിൽക്കുന്ന സമ്പദ് വ്യവസ്ഥ ,കാർഷിക -ഭക്ഷ്യ ഉൽപന്നങ്ങൾക്കു പോലും സ്വയം പര്യാപ്തതയില്ലാതെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരിക, ബൗദ്ധിക ചോർച്ച (brain drain ) എന്നിവയാണ് കേരളം(Kerala Model) നേരിടുന്ന പ്രധാന പ്രശ്നങ്ങൾ .

 

Image

ഒരു അഭിപ്രായം പറയൂ