NORDIC MODEL

Share the Knowledge

NORDIC മോഡൽ

                 ലോകത്തിലെ ഏറ്റവും മികച്ച രാജ്യമേത്?  അമേരിക്ക (USA) എന്നാണോ നിങ്ങളുടെ മനസിൽ വന്ന ഉത്തരം ?എന്നാൽ ഇത്തരമൊരു സർവേ നടത്തിയപ്പോൾ ഒന്നാമതെത്തിയത് NORDIC രാജ്യങ്ങളിൽപ്പെട്ട സ്വീഡൻ ആയിരുന്നു. 

            കേവലം സാമ്പത്തിക സ്ഥിതിയോ,ശാസ്ത്ര പുരോഗതിയോ മാത്രം അടിസ്ഥാനമാക്കാതെ തൊഴിൽ, ദാരിദ്രം, അഴിമതി, പൊതുജനാരോഗ്യം, വിദ്യാഭ്യാസം ,പൊതുജന സന്തുഷ്ടി തുടങ്ങിയ മാനവിക സൂചിക കൂടി ഉൾപ്പെട്ട സർവേകളിൽ എപ്പോഴും മുൻപന്തിയിലെത്തുന്ന Nordic രാജ്യങ്ങളിലെ ഏറ്റവും ചർച്ച ചെയ്യപെട്ട  ഒന്നാണ് അവിടുത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതി.

         Nordic model  അഥവാ Nordic മുതലാളിത്ത വ്യവസ്ഥിതി,Nordic സാമൂഹ്യ ജനാധിപത്യം എന്നൊക്കെ അറിയപ്പെടുന്ന സാമ്പത്തിക സാമൂഹിക നയങ്ങളാണ്   NORDIC രാജ്യങ്ങൾ എന്നറിയപ്പെടുന്ന  ഡെൻമാർക്ക് ,ഫിൻലൻ്റ്, നോർവേ ,സ്വീഡൻ ,ഐസ് ലൻറ് മുതലായ രാജ്യങ്ങളിൽ നിലനിൽക്കുന്നത്.

                                               NORDIC രാജ്യങ്ങളിലോരോന്നിലെയും സാമൂഹിക – സാമ്പത്തിക ക്രമം വ്യത്യസ്ഥമാണെങ്കിലും പൊതുവായ സ്വഭാവം കാണപ്പെടുന്നുണ്ട്.  സർക്കാർ നിയന്ത്രിത(Govt.regulation) സ്വതന്ത്രമുതലാളിത്തം

( free market capitalism) സാമൂഹികക്ഷേമത്തോടെ(social welfare) നിലനിൽക്കുന്ന വ്യവസ്ഥിതിയാണിവിടെ നിലനിൽക്കുന്നത്.

            തൊഴിലാളിയും ,തൊഴിൽ ദാതാവും ഇടനിലയിൽ സർക്കാരിൻ്റെ നിയന്ത്രണവും(Govt.as mediator) നിലനിൽക്കുന്ന സ്വതന്ത്ര കച്ചവടം(free market) നിലനിൽക്കുന്ന ,സ്വകാര്യ ഉടമസ്ഥാവകാശം(private property rights) അനുവദിക്കുന്ന വ്യവസ്ഥയാണിത്.

  

പ്രത്യേകതകൾ

*വിപുലമായ സാമൂഹിക സുരക്ഷാ സംവിധാനം(elaborate social safety network)

  • സൗജന്യ വിദ്യാഭ്യാസം(free education)

* സൗജന്യ ആരോഗ്യ പരിരക്ഷ(free universal health care)

  • ശക്തമായ വസ്തുവക ഉടമസ്ഥാവകാശം [Strong property rights], കരാർ വ്യവസ്ഥ പരിപാലനം [contract enforcement], ബിസിനസ് ചെയ്യുവാനുള്ള എളുപ്പം [ease of doing business.]

*പൊതു പെൻഷൻ പദ്ധതി

  • സ്വതന്ത്ര കച്ചവടത്തിനുള്ള എളുപ്പം [Low barriers to free trade.] 

  • ചെറിയ തോതിൽ മാത്രമുള്ള വിപണി നിയന്ത്രണം

  • ഏറ്റവും കുറഞ്ഞ അഴിമതി നിരക്ക്(lowest corruption in the world)

                       ഇവിടെ നിലനിൽക്കുന്ന ഉയർന്ന പൊതു ചിലവിന് കാരണം [  GDP യുടെ ഏകദേശം 50-60% വരുന്ന public spending] ഏകദേശം 30% തൊഴിലും വിദ്യാഭ്യാസം ,ആരോഗ്യ പരിപാലനം തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള മേഖലകളിലാണെന്നതാണ്. 

തൊഴിലില്ലായ്മ തീർത്തും കുറവായ ഇത്തരം രാജ്യങ്ങളിൽ ഉയർന്ന തൊഴിൽ ഭദ്രത [ Job Security],70- 90% വരെയുള്ള തൊഴിലില്ലായ്മ വേതനം തുടങ്ങിയവ ലഭ്യമാണ്.40 മുതൽ 51% വരെ ഉയർന്ന നികുതി നിരക്കിലും പൊതുജനങ്ങൾ സന്തുഷ്ടരായി കഴിയുന്നു. Human Development Index ൽ പൂർണ്ണ സ്കോർ നേടിയാണ് ഡെൻമാർക്ക് മുന്നിലെത്തിയത് .

               രാജ്യത്തെ ജനങ്ങളെ ഏറ്റവും വലിയ സമ്പത്തായി കരുതുന്ന ഈ വടക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സാമൂഹിക സാമ്പത്തിക വ്യവസ്ഥ മുതലാളിത്തത്തിൻ്റെ ഗുണങ്ങൾ ഉൾക്കൊണ്ട് സോഷ്യലിസത്തിൻ്റെ ഗുണങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നു .ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക സാമൂഹിക ക്രമമായി കരുതപ്പെടുന്ന ഈ വ്യവസ്ഥിതിയുടെ പിന്താങ്ങുന്നവരാണ് ഡെമോക്രാറ്റ് പാർട്ടിയുടെ  അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി മത്സരത്തിലേക്ക് മത്സരിച്ച സെനറ്റർ Bernie Sanders  ,നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ Joseph Stiglitz മുതലായവർ .

 

Writer’s corner: നോർവെയിലെ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചാൽ വിദേശികൾക്കും, സ്വദേശികളെപ്പോലെ  വിദ്യാഭ്യാസം സൗജന്യമാണ്. വിദ്യാഭ്യാസം കച്ചവടച്ചരക്കായി നോർവെ കരുതുന്നില്ല.

 

Image

ഒരു അഭിപ്രായം പറയൂ