കഷണ്ടി

Share the Knowledge
images

കഷണ്ടി , അഥവാ androgenetic alopecia (AGA, male pattern baldness) ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം . കഷണ്ടി പാരമ്പര്യമായി ഉള്ളവര്ക്ക് hair follicle ഇൽ androgen receptors കൂടുതൽ ആയിരിക്കും. ഈ receptors ഇൽ dihydroxy testosterone (DHT) എന്ന hormone അറ്റാച്ച് ചെയ്യുമ്പോൾ ആണ് മുടി ഘനം കുറഞ്ഞു കൊഴിഞ്ഞു പോകുന്നത്. Male sex hormone (androgen) ആയ testosterone ഇൽ നിന്നാണ് DHT ഉണ്ടാകുന്നത്. 5-α-reductase എന്ന enzyme ആണ് testosterone ഇനെ DHT ആക്കുന്നത്. കഷണ്ടി ഉള്ളവരിൽ തലയിൽ (i mean, scalp) ഈ enzyme കൂടുതൽ ആയിരിക്കും. ഈ അടുത്ത കാലത്ത് നടന്ന ഒരു പഠനത്തിൽ prostaglandin D2 (PGD2) എന്ന cytokine ആണ് കഷണ്ടി ഉണ്ടാക്കുന്ന പ്രധാന വില്ലൻ എന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പറഞ്ഞ DHT ഈ PGD2 വിനെ hair follicle ഇലേക്കു ആകര്ഷിക്കും. ഈ PGD2 – lymphocytes , mast cells മുതലായ pro-inflammatory cells ഇനെ അങ്ങോട്ട്‌ വിളിച്ചോണ്ട് വരും. ഈ cells ആണ് മുടി വളരുന്നതിന് ‘ആപ്പ് വയ്ക്കുന്നത്’. ഇവ hair follicles ന്റെ വളര്ച്ച മുരടിപ്പിക്കും . ഇത് കൂടാതെ apoptosis എന്ന പ്രക്രിയ വഴി hair follicles നെ കൊല്ലാനും PGD2 വിനു കഴിയും. ഇനി ചികിത്സയുടെ കാര്യം. DHT ഉണ്ടാകുന്നത് തടഞ്ഞാൽ (by inhibiting 5-α-reductase ) കഷണ്ടി ഉണ്ടാകുന്നതും തടയാം. Finasteride എന്ന മരുന്ന് ഇങ്ങനെയാണ് പ്രവര്തിക്കുന്നത്. Hair follicles നു ചുറ്റുമുള്ള രക്തപ്രവാഹം (micro circulation) കൂട്ടിയാൽ അത് മുടിക്ക് പോഷണം നല്കും, കൂടാതെ DHT, PGD2, മറ്റു inflammatory cells ഇവയൊന്നും അധികസമയം hair follicle ഉമായി interact ചെയ്യാതെ ഇരിക്കും. അങ്ങനെ microcirculation കൂട്ടുന്ന ഒരു മരുന്നാണ് Minoxidil. ഇത് blood vessels (capillaries) ഉണ്ടാകാൻ സഹായിക്കുന്ന Vascular Endothelial Growth Factor (VEGF) എന്ന സാധനത്തെ വർധിപ്പിക്കാൻ സഹായിക്കുന്നു . ഇനി മൂന്നാമത്തെ ചികിത്സാ രീതി എന്ന് പറയുന്നത് PGD2 വിനെ ‘ബ്ലോക്കുക’ എന്നതാണ്. Prostaglandin D2 synthase എന്ന enzyme വഴിയാണ് PGD2 ഉണ്ടാകുന്നത്. ഇതിനെ ബ്ലോക്കിയാൽ കഷണ്ടിക്ക് ഒരു ശാശ്വത പരിഹാരമാകുമെന്നാണ് കണക്കാക്കുന്നത് . അതല്ലെങ്കിൽ PGD2 ചെന്ന് attach ചെയ്യുന്ന GPR44 (Prostaglandin DP2 receptor) എന്ന receptor നെ ബ്ലോക്കിയാലും മതി. പക്ഷെ, ഇതിനുള്ള മരുന്ന് ഇപ്പോളും പരീക്ഷണ ഘട്ടത്തിൽ ആണ്. (പ്രതീക്ഷക്കു വകയുണ്ട് എന്നാണ് ഇതുവരെ ഉള്ള results പറയുന്നത് ). ഞാൻ അടക്കമുള്ള കഷണ്ടിക്കാർക്ക് ശുഭ പ്രതീക്ഷ നല്കുന്ന വാര്തയാണിത്. (അതൊന്നു മാർക്കെറ്റിൽ ഇറങ്ങിയിട്ട് വേണം profile picture മാറ്റാൻ ). പിന്നെ ഒരു കാര്യം…കഷണ്ടിക്ക് മരുന്ന് കണ്ടുപിടിക്കുക എന്നുള്ളത് Nobel Prize കിട്ടുന്ന ഒരു വലിയ സംഭവമാണ്. അതുകൊണ്ട് കഷണ്ടിക്ക് മരുന്ന് കണ്ടു പിടിച്ചു എന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ ഉടനടി Nobel Prize Commitee യുമായി ബന്ധപ്പെടാൻ പറയണം grin emoticon (ഒരുകാര്യം പറയാൻ വിട്ടുപോയി, hair transplantation കഷണ്ടിക്ക് ഒരു permanent solution ആണ്, ബട്ട്‌ “പുളിങ്കുരു” കുറച്ചു ഇറക്കേണ്ടി വരും.

By : Harish Chandrasekharan

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ