കിഴക്കിന്‍റെ ബര്‍മുഡട്രയാംഗിള്‍

Share the Knowledge

ചൈനയിലെ ജിയാങ്ങ്ഷി പ്രവശ്യയിലുള്ള പൊയാങ്ങ് തടാകം അറിയപ്പെടുന്നത് കിഴക്കിന്‍റെ ബര്‍മുഡട്രയാംഗിള്‍ എന്നാണ്.പ്ലെയ്സ് ഓഫ് ഡെത്ത്,വാട്ടേര്‍സ് ഓഫ് ഡെത്ത്
ഡെവിള്‍ ഹോര്‍ണി തുടങ്ങി നിരവധി പേരുകള്‍ ഉണ്ട്
പൊയാങ്ങ് തടാകത്തിന്.ചൈനയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്.ചരിത്രം രേഖപ്പെടുത്തിയെ ഏറ്റവും വലിയ നാവികയുദ്ധം നടന്നത് പൊയാങ്ങ് തടാക ത്തില്‍ വെച്ചായിരുന്നു.മിംഗ് രാജവംശത്തിലെ ചക്രവര്‍ത്തിയായിരുന്ന ഷു യുവാന്‍സാങ്ങിന്‍റെ സൈന്യം പൊയാങ്ങ് തടാകത്തില്‍വെച്ച് 1363ല്‍ യുവാന്‍ രാജവംശസൈന്യവുമായി ഏറ്റുമുട്ടി.യുവാന്‍ രാജവംശത്തിന്‍റെ നാശത്തിന് കാരണമായ യുദ്ധം കൂടിയായിരുന്നു അത്.
യുദ്ധത്തിനിടക്ക് വെച്ച് പരാജിതനായി യുവാന്‍സാങ്ങിന്
തിരിച്ചോടേണ്ടിവന്നു.തടാകത്തില്‍ നിന്ന് രക്ഷപ്പെടാനാവാതെ വിഷമിച്ച യുവാന്‍സാങ്ങിന്‍റെ മുന്നില്‍ ഒരു ആമ
പ്രത്യക്ഷപ്പെടുകയും, യുവാനെ തന്‍റെ പുറത്തുകയറ്റി ആമ അക്കരെ എത്തിച്ചു എന്നൊരു ഐതിഹ്യവും പൊയാങ്ങ് തടാകപിന്നിലുണ്ട്.കൂടുതല്‍ കരുത്ത് ആര്‍ജ്ജിച്ചു തിരിച്ചുവന്ന യുവാന്‍സാങ്ങ് യുദ്ധത്തില്‍ വിജയിച്ചു. പിന്നീട് ആമയെ പ്രതിഷ്ഠയാക്കിക്കൊണ്ട് ലോയേ എന്നൊരു ക്ഷേത്രം തടാകക്കരയില്‍ യുവാന്‍സാങ്ങ് പണികഴിയിപ്പിച്ചു.നൂറ്റാണ്ടുകള്‍ക്കുമുന്‍പ് തന്നെ യുദ്ധത്തിന്‍റെ പേരില്‍ ചരിത്രത്തില്‍ ഇടം നേടിയ പൊയാങ്ങ് തടാകം പിന്നീട് കുപ്രസിദ്ധി ആര്‍ജ്ജിച്ചു.പൊയാങ്ങ് തടാകത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങിയതോടുകൂടി വീണ്ടും തടാകം ജനശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു.കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ നിരവധി കപ്പലപകടങ്ങള്‍ പൊയാങ്ങ് തടാകത്തില്‍വെച്ച് സംഭവിച്ചു. ഈ ചെറിയൊരു കാലയളവിനുള്ളില്‍ ഇരുനൂറോളം കപ്പലുകള്‍ പൊയാങ്ങ് തടാകത്തില്‍വെച്ച്
മുങ്ങി.ഏകദേശം 1300 മനുഷ്യരെ കാണാതാവുകയും ചെയ്തു.പൊയാങ്ങ് തടാകത്തില്‍വെച്ച് നടന്ന പ്രസിദ്ധമായ കപ്പലപകടം നടന്നത് 1945ല്‍ ആയിരുന്നു. പുരാവസ്തുക്കളും,രത്നങ്ങളും നിറച്ച് ചൈനയില്‍ നിന്ന്
ജപ്പാനിലേക്ക് പോവുകയായിരുന്ന കോബെ മറു എന്ന കപ്പല്‍ പൊയാങ്ങ് നദിയില്‍വെച്ച് അപ്രത്യക്ഷമായി.കൂടെ 200 കപ്പല്‍ ജീവനക്കാരെയും കാണാതായി. സംഭവം അന്വേഷിക്കാനായി ഏഴ് മുങ്ങല്‍വിദഗ്ദ്ധരെ പൊയാങ്ങ് തടാകത്തില്‍ ഇറക്കി.പക്ഷെ അതില്‍ ആറുപേര്‍ പിന്നീട് പുറംലോകം കണ്ടില്ല.ശേഷിച്ച ഒരാളുടെ ഓര്‍മ്മശക്തിയും നഷ്ടപ്പെട്ടിരുന്നുവത്രേ.പൊയാങ്ങ് തടാകത്തില ഒരു അമാനുഷികശക്തിയുടെ സാന്നിധ്യം ഉണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശാസ്ത്രഞ്ജന്‍മാര്‍ തടാകത്തിലെ ദുരൂഹതയകറ്റാന്‍ ശ്രമിക്കുന്നു. 2012ല്‍
Nanjing Institute Of Geography And Limnology യിലെ പര്യവെക്ഷ
കസംഘമായിരുന്നു പൊയാങ്ങ് തടാകത്തില്‍ അവസാനമായി പഠനം നടത്തിയത്.തടാകത്തിനടിയില്‍,സമുദ്രനിരപ്പില്‍നിന്ന് 6600
അടി ഉയരത്തിലുള്ള കിഴുക്കാംതൂക്കായ ഒരു മലഞ്ചരിവ്
ഉണ്ടെന്നും ,തടാകത്തില്‍ വലിയ നീര്‍ച്ചുഴികള്‍ രൂപം കൊള്ളാന്‍ ഇത് കാരണമാകുന്നുവെന്നും പര്യവേക്ഷകസംഘം കണ്ടെത്തി.ഇത്തരം ചുഴികളില്‍ വീഴുന്ന കപ്പലു കളാണ് അപകടത്തില്‍പ്പെടുന്നതെന്നും സംഘം നിര്‍വചിച്ചു.പക്ഷെ അപകടത്തില്‍പ്പെട്ട കപ്പലുകളുടെ അവശിഷ്ടങ്ങളെക്കുറിച്ചോ,കാണാതായ മനുഷ്യരെക്കുറിച്ചോ പര്യവേ
ക്ഷകസംഘത്തിന് ഒന്നും പറയാനായില്ല. പൊയാങ്ങ് തടാകത്തിലെ ദുരൂഹത മുഴുവനുമായി നീക്കാന്‍ പഠന സംഘങ്ങള്‍ക്ക് ഇനിയും ശ്രമിക്കെണ്ടിവരും.3500 ചതുരസ്രകിലോമീറ്റര്‍ പ്രതലവിസ്തീര്‍ണ്ണം ഉള്ള പൊയാങ്ങ് തടാകം ഇപ്പോള്‍ വരള്‍ച്ച നേരിടുകയാണ്.തടാകത്തില്‍നിന്ന് മീന്‍പിടിച്ച് ജീവിച്ചിരുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ സ്ഥലം വിട്ടുപോയിത്തുടങ്ങി. .പൊയാങ്ങ് തടാകത്തിലെ ദുരൂഹതകള്‍ അകലാന്‍ ഇനിയും സമയം എടുത്തേക്കും എന്നുവേണം കരുതാന്‍.

By 

Dinesh Mi
Image

ഒരു അഭിപ്രായം പറയൂ