ചരിത്രത്തിലെ ഏറ്റവും സമ്പന്നൻ

Share the Knowledge

ചരിത്രത്തിലെ ഏറ്റവും ധനികനായ വ്യക്തി:മൻസ മൂസ

                  ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാരാണെന്ന് ചോദിച്ചാൽ ഏത് കൊച്ചു കുട്ടിയും പറയും മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപകനും ഉടമയുമായ ബിൽ ഗേറ്റ്സാണ്  അത് എന്ന്. എന്നാൽ ചരിത്രത്തിലെ ഏറ്റവും ധനികനായ വ്യക്തിയാരായിരുന്നുവെന്നു ചോദിച്ചാൽ ഉത്തരം ലളിതമല്ല.

           കാരണങ്ങൾ പലതാണ് ,പ്രധാന കാരണം രേഖപ്പെട്ട ചരിത്രം പഴയ കാലത്തിലേക്ക് പോകുന്തോറും വ്യക്തത കുറഞ്ഞു വരുന്നുവെന്നതാണ്. ഉദാഹരണമായി റോമൻ ചക്രവർത്തി അഗസ്റ്റസ് സീസർ ഈജിപ്തിൻ്റെ മുഴുവൻ “ഉടമ “യായിരുന്നു .അതിനാൽ ഈജിപ്തിൻ്റെ മുഴുവൻ സമ്പത്തും അദ്ദേഹത്തിൻ്റെതായി കണക്കാക്കുവാനാകുമായിരുന്നു. ആധുനിക കാലഘട്ടത്തിൽ totalitarian ഗവൺമെൻ്റുകളുടെ ഉന്നതാധികാരികളും ഇത്തരത്തിൽ വൻ സമ്പത്ത് ഉപയോഗിക്കുവാൻ ശേഷിയുള്ളവരായതിനാൽ സോവിയറ്റ് യൂണിയൻ്റെ പരമാധികാരി ജോസഫ് സ്റ്റാലിൻ ആഗോള സമ്പത്തിൻ്റെ 9.5%കൈയാളുന്ന ചരിത്രത്തിലെ പ്രധാന സമ്പന്നനായി കണക്കാക്കപ്പെടാറുണ്ട് .

മറ്റൊരു പ്രശ്നം പണത്തിൻ്റെ മൂല്യത്തിന് കാലഘട്ടത്തിനനുസരിച്ചുണ്ടാകുന്ന വ്യതിയാനമാണ്. ഉദാഹരണമായി അമേരിക്കൻ ഐക്യനാടുകളിലെ പ്രശസ്ത ധനികനായിരുന്ന John D Rockefeller 1937 ൽ മരിക്കുമ്പോൾ ഉണ്ടായിരുന്ന 1.4 ബില്യൻ ഡോളർ ഇന്നത്തെ കാലത്തെ 340ബില്യൻ ഡോളറിൻ്റെ മൂല്യമുള്ളതാണ് .[ ബിൽ ഗേറ്റ്സിൻ്റെ സമ്പത്ത് 75 ബില്യൻ ഡോളറാണെന്നോർക്കുക ].

                         എന്നാൽ തൻ്റെ സമ്പന്നത കൊണ്ട് ഏവരെയും അതിശയിപ്പിക്കുകയും സമ്പത്തിൻ്റെ ആധിക്യത്താൽ അത് എണ്ണിത്തിട്ടപ്പെട്ടത്തുവാനാ വുകയില്ലെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തുകയും ചെയ്ത ഒരാളുണ്ട്.

 മാലി സാമ്യാജ്യത്തിലെ പത്താമത്തെ മൻസ[  “sultan” (king) or “emperor”] ആയിരുന്ന Musa Keita I (1280 – 1337) ആണത്.മൻസ മൂസ എന്ന് പൊതുവേ അറിയപ്പെട്ടിരുന്ന ഈ ചക്രവർത്തി ഇന്നത്തെ മാലി, സെനഗൽ ,ഗാംബിയ ,ഗിനിയ ,ബുകിന ഫാസോ,മൗറിത്താനിയ, നൈജീരിയ ,നൈജർ, ചാഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ അധിപനായിരുന്നു.

 

മക്കയിലേക്കുള്ള യാത്ര

 

          മൻസ മൂസയുടെ മക്കയിലേക്കുള്ള യാത്ര ചരിത്ര പ്രസിദ്ധമാണ്. 1324-1325 കാലഘട്ടത്തിൽ മൻസ മൂസ അറുപതിനായിരം ആളുകളും, പന്ത്രണ്ടായിരം അടിമകളുമായി മക്കയിലേക്ക് തിരിച്ചു. [ ചരിത്രത്തിൽ അടിമകളുടെ സ്വാതന്ത്ര്യം ഒരു മതങ്ങളും  അനുകൂലിച്ചിരുന്നില്ല ,പണം വേണമെങ്കിൽ അടിമകൾ സൃഷ്ടിക്കപ്പെടേണ്ടതാവശ്യമാണെന്ന് മതങ്ങൾക്കറിയാമെന്നതിനാൽ അന്നത്തെ കാലത്ത് ഇത് സാധാരണമായിരുന്നു , സ്വന്തം മോക്ഷം നേടി പോകുന്നയാൾ തന്നെ പന്ത്രണ്ടായിരം മനുഷ്യരുടെ  സ്വാതന്ത്ര്യം ഹനിച്ചയാളാണ് എന്നത് വിരോധാഭാസമായി ഇന്ന് നമുക്ക് തോന്നാം ] .

പുറപ്പെട്ടവരോരുത്തരുടെയും കൈവശം നാല് പൗണ്ട് [ ഏകദേശം225 പവൻ ] വീതം സ്വർണ്ണമുണ്ടായിരുന്നു. സംഘത്തിലെ ഓരോ ഒട്ടകത്തിൻ്റെ പുറത്തും 50 മുതൽ 300 പൗണ്ട് സ്വർണ്ണം [22 മുതൽ 135 വരെ കിലോ സ്വർണ്ണം ] .[ ഗുണിച്ചു നോക്കിയാൽ ഏറ്റവും കുറഞ്ഞത് ഒരു ലക്ഷത്തിൽ പരം കിലോ സ്വർണ്ണമുള്ള വലിയൊരു സംഘം!!! 450gmx4x72000+450gmx50x80 ] 

               വഴിയിൽ കണ്ടുമുട്ടിയ എല്ലാ പാവപ്പെട്ടവർക്കും സ്വർണ്ണം വിതരണം ചെയ്ത മൻസ മൂസയുടെ പ്രവൃത്തി  ഈജിപ്തിലെ കെയ്റോ നഗരത്തിൽ വിപരീത ഫലമാണ് സൃഷ്ടിച്ചത് .സ്വർണ്ണത്തിൻ്റെ വില കുറവിനും, പണപ്പെരുപ്പത്തിനും ഇത് കാരണമായി .പത്തു വർഷത്തേക്ക് മക്ക ,മെദീന ,കൊയ്റോ തുടങ്ങിയ നഗരങ്ങളിൽ സ്വർണ്ണ വില സാരമായി ബാധിക്കപ്പെട്ടു .ഇതിനാൽ തിരികെ വരുന്ന വഴി ഈ പ്രദേശങ്ങളിലെ സ്വർണ്ണം മുഴുവൻ പണം നൽകി വാങ്ങിയാണ് മൂസ മടങ്ങിയത് .

മെഡിറ്ററേനിയൻ പ്രദേശത്ത് ഒരു വ്യക്തിയാൽ സ്വർണ്ണവില നിയന്ത്രിക്കപ്പെട്ട ഒരേ ഒരു സംഭവമിതായിരുന്നു.

അദ്ദേഹത്തിൻ്റെ അളവറ്റ സമ്പത്ത് 1375ലെ Catalan atlas ൽ അദ്ദേഹത്തിൻ്റെ ചിത്രം ആ പ്രദേശങ്ങൾക്ക് നൽകാൻ കാരണമായി !!! (ചിത്രം കാണുക)

          മൻസ മൂസയുടെ സമ്പത്ത് അളക്കുവാനാകുന്നതിനുമപ്പുറമാണെന്ന വാദമുണ്ടെങ്കിലും ഏകദേശം 400 ബില്യൻ ഡോളറിനു തുല്യമായിരിക്കാമതെന്ന ഏകദേശ കണക്കുകൾ നിലവിലുണ്ട് .ഇന്ത്യൻ GDP യുടെ 17.5% വരുമിത് .

 

Writer’s corner:

പതിനെട്ടാം നൂറ്റാണ്ട് വരെ GDP നിലവാരത്തിൽ ലോകത്തിലെ ഒന്നാമത്തെ രാജ്യമായിരുന്നു ഇന്നത്തെ ഇന്ത്യ നിലനിൽക്കുന്ന പ്രദേശം. അതിനും മുൻപ് സമ്പന്ന രാജ്യമായിരുന്നത് ഇന്ന് നാം അവജ്ഞയോടെ  കാണുന്ന  എത്യോപ്യ  [ ഷീബ രാജ്ഞി എത്യോപ്യയിലെ ഭരണാധികാരിയായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു ],ഈജിപ്ത് പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളായിരുന്നു.

                 അടിമത്വം വലിയ ബിസിനസായി കണ്ട മതങ്ങളും, ഭരണാധികാരികളുടെയും കൂട്ടുസംഘം ആഫ്രിക്കയിലെ ജനങ്ങളെ അടിമകളാക്കി വിറ്റ് വൻ ലാഭം നേടുന്ന കാഴ്ചയാണ് പിന്നീട് ചരിത്രം കണ്ടത്. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിൽ തുടങ്ങിയ അടിമത്വ നിരോധനം അമേരിക്കയിൽ ആഭ്യന്തര യുദ്ധത്തിനു വരെ കാരണമായി. ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ John D Rockefeller (inflation adjusted net worth $340 billion) അടിമത്വ നിരോധന വാദിയായിരുന്നു. 

            അദ്ദേഹവും, അദ്ദേഹത്തിൻ്റെ സമകാലിക നായ അടുത്ത ധനികൻ Andrew Carnegie (inflation adjusted net worth $310 billion) യും അവരുടെ സമ്പാദ്യത്തിൻ്റെ ഭൂരിഭാഗവും philanthropy യുടെ ഭാഗമായി ദാനം ചെയ്യുകയാണുണ്ടായത് .ആധുനിക കാലത്ത് ബിൽ ഗേറ്റ്സ് ,രണ്ടാമത്തെ ധനികൻ വാറൻ ബഫറ്റിനോടൊപ്പം തങ്ങളുടെ 90% സമ്പത്തും philanthropy ക്കായി മാറ്റി വയ്ക്കാൻ തീരുമാനിക്കുയും ഇതുവരെയും യഥാക്രമം തങ്ങളുടെ സ്വത്തിൻ്റെ 32 ശതമാനവും ,35 ശതമാനവും നൽകുകയും ചെയ്തു കഴിഞ്ഞു.

philanthropy യിൽ പൊതുവേ വിമുഖത കാണിക്കുകയും മുഴുവൻ സമ്പത്തും അടുത്ത തലമുറയ്ക്കു നൽകുകയും ചെയ്യുന്ന   പതിവ് ഇന്ത്യൻ പാരമ്പര്യത്തിന് വിപരീതമായി അസിം പ്രേംജി തൻ്റെ സമ്പത്തിൻ്റെ 50% [8 ബില്യൻ ഡോളർ ] ഇക്കാര്യത്തിനായി നൽകി കഴിഞ്ഞു.

                ഇനി തിരികെ അഗസ്റ്റസ് സീസറിലേക്ക് വരിക ,ഈജിപ്തിൻ്റെ ഉടയോൻ (personally owned all of Egypt)എന്ന നിലയിൽ അദ്ദേഹത്തിൻ്റെ ആസ്തി 4.6 ട്രില്യൻ (4600 ബില്യൻ)ഡോളറായിരുന്നു!!!  [ഇന്ത്യൻ GDP 2.1 ട്രില്യൻ ഡോളർ ]

 

 

 

 

Image

ഒരു അഭിപ്രായം പറയൂ