മൊമെന്റോമോറി‬ ഫോട്ടോഗ്രാഫി

Share the Knowledge

മരണം…അതൊരു വല്ലാത്ത സംഭവം തന്നെയാണ്..ആർക്കും നിയന്ത്രിക്കാനാവാത്ത, ആരും ക്ഷണിക്കാതെ അപ്രതീക്ഷിതമായി കടന്നു വരുന്ന അതിഥി..പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോളുണ്ടാവുന്ന വേദനയിലും വലുതൊന്നുമില്ല..ഒരുപിടി ഓർമ്മകൾ മാത്രം ബാക്കി വെച്ച് എല്ലാവരും യാത്രപോലും പറയാതെ പോയ് മറയുന്നു…ശിഷ്ടകാലം അവരുടെ ഓർമ്മകളും പേറി നാം ജീവിക്കുന്നു..
അവരുടെ പ്രിയപ്പെട്ട വസ്തുക്കൾ നാം സൂക്ഷിച്ചു വയ്ക്കുന്നു..പഴയ ഫോട്ടോകൾ ഇടക്കിടക്ക് എടുത്തു നോക്കും..അവരുടെ ചിരിക്കുന്ന മുഖം വീണ്ടും വീണ്ടും കൺനിറയെ കാണും..ജനനം മുതൽ മരണം വരെയുള്ള ഒരു വ്യക്തിയുടെ ജീവിതം പതിഞ്ഞ ചിത്രങ്ങൾ…അല്ലേ?
മരണമടഞ്ഞ ഒരാളുടെ അന്ത്യകർമ്മങ്ങളുടെ ചിത്രം വരെ നാം എടുക്കാറുണ്ട്..പുതിയ വസ്ത്രങ്ങൾ ധരിച്ച് പൂച്ചെണ്ടുകൾക്കിടയിൽ വർധിച്ച മുഖകാന്തിയോടെ ശാന്തമായി ഉറങ്ങുന്ന ചിത്രം..അതല്ലേ നമ്മൾ കണ്ടുശീലിച്ചത്…എന്നാൽ ഇതിൽ നിന്നു വിഭിന്നമായി ഒരു രീതി നിലനിന്നിരുന്നു..വിക്ടോറിയൻ ഇംഗ്ളണ്ടിൽ..1800-കളിൽ വിക്ടോറിയൻ ജനതയ്ക്ക് താരതമ്യേന പുതിയ ഒന്നായിരുന്നു ഫോട്ടോഗ്രഫി…ടിഫ്ത്തീരിയ,കോളെറ,ടെെഫസ് തുടങ്ങിയ രോഗങ്ങളാൽ പ്രായഭേദമന്യേ അനേകം ആളുകൾ മരണം വരിച്ചിരുന്ന നാളുകൾ..അതുകൊണ്ടു തന്നെ ഒരു കുടുംബത്തിൽ രണ്ടിലധികം കുട്ടികൾ ഉണ്ടായിരുന്നു.അവരുടെ ഓർമ്മയ്ക്കായി മരണശേഷം തൽക്ഷണം ഫോട്ടോകളും എടുക്കുമായിരുന്നു..ഇന്നത്തെപ്പോലെ ശവമഞ്ചത്തിൽ കിടത്തിയല്ല..മരിച്ച ആളുടെ കൂടെ എല്ലാവരും ചേർന്നു നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ..അല്ലെങ്ങിൽ അവരുടെ പ്രിയപ്പെട്ട വസ്തുക്കളോടൊപ്പം അവരിരിക്കുന്ന ഫോട്ടോ,നിൽക്കുന്ന ഫോട്ടോ….”ജീവിച്ചിരുന്നപ്പോൾ എടുക്കാൻ കഴിയാതിരുന്ന ഫോട്ടോകൾ മരണ ശേഷം അവർ ജീവച്ചിരുന്നപ്പോൾ എടുത്തപോലെ തോന്നിപ്പിക്കുന്ന ഈ ഫോട്ടോഗ്രാഫിയാണ്‪#‎മൊമെന്റോമോറി‬ ഫോട്ടോഗ്രാഫി”……ഈ ഫോട്ടോകൾ മാത്രമാണ് അവരുടെ ഓർമ്മക്കായി ഉണ്ടാവുന്ന ചിത്രങ്ങൾ..ഇതിൽ പല ചിത്രങ്ങളും കണ്ടാൽ അവരുടെ മരണശേഷം എടുത്തവയാണെന്ന് തോന്നുകയേയില്ല..ചില ഫോട്ടോകളിൽ അടഞ്ഞ കണ്ണുകളുടെ സ്ഥാനത്ത് തുറന്ന കണ്ണുകൾ വരച്ചു ചേർക്കുകയും ചെയ്തിരുന്നു..ഇംഗ്ലണ്ടിൽ മാത്രമല്ല,യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഈ രീതി പിന്തുടർന്നിരുന്നു…..
കാലം മാറിയതനുസരിച്ച് ഈ രീതിയും ഇല്ലാതെയായി….

By Dībīn Dëv Añañd

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ