ഹെരോഡിയം

Share the Knowledge

യഹുദരാജാവായിരുന്ന ഹെരോദ് (Hērōdēs; 74/73 BCE – 4 BCE) ബൈബിള്‍
കഥാപാത്രങ്ങളില്‍ ഏറ്റവും ക്രുരനും രക്തദാഹിയുമായ രാജാക്കന്മാരില്‍
കുഞ്ഞുങ്ങളുടെ രക്തമൊഴുക്കി പിറക്കാനിരിക്കുന്ന രാജാവിനെ കഴുകികളയാന്‍ ശ്രമിച്ച ക്രുരനും ഭീകരനുമായ രാജാവ്

ക്രിസ്തുവിന്റെ ജനനത്തിന് മുന്പ് തുടങ്ങുന്നതാണ് ഹെരോദിന്‍റെ
ചരിത്രം യഹുദരാജാവായിരുന്ന മത്താതിയസ് അന്റിഗോണസ്
റോമിനെതിരെ കലാപം തുടങ്ങിയ വേളയില്‍ റോമിനൊപ്പം നില്‍ക്കുകയും
ഒടുവില്‍ വിജയസുചകമായി റോമന്‍ചക്രവര്‍ത്തി യഹുദ രാജസ്ഥാനം
നല്‍കുകയും ചെയ്തിരുന്ന ഹെരോദ് bc 37-മുതല്‍ശക്തനായി അറിയപ്പെട്ടിരുന്നു.

ചരിത്രകാരന്മാരുടെ കാഴ്ചപാടുകള്‍ക്ക് അപ്പുറം കഥകളിലെ ഹെരോദ്
ഭീകരന്‍മാരിലെ രാജാവ് എന്ന സ്ഥാനത്തിനു അര്‍ഹനായിരുന്നു തന്‍റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടക്കം നിരവധി പേരെ നിഷ്കരുണം
കൊന്നുകളഞ്ഞ കൊലയാളി. എന്നിരുന്നാലും മേല്‍ പറഞ്ഞതരത്തില്‍ കുരുന്നു
കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെന്ന ബൈബിള്‍ കഥയോട് ചരിത്രകാരന്മാരില്‍
പലര്‍ക്കും യോജിപ്പില്ല Josephus ജോസഫ്സ് തുടങ്ങിയ പ്രസിദധ ചരിത്രകാരന്‍മാരില്‍ പലരും ഹെരോദിന്റെ നിരവധി ക്രുരതകള്‍ വര്‍ണ്ണിച്ചിട്ടുണ്ടെങ്കിലും മേല്‍ പറഞ്ഞകുഞ്ഞുങ്ങളുടെ കൊലപാതകം
പരാമര്‍ശിച്ചിട്ടില്ല എന്നതാണ് സത്യം

കഥ എന്തായാലും തന്‍റെ പേര് ജീവിതകാലത്തിനപ്പുറം നിലനില്‍ക്കണം
എന്ന്‍ ആഗ്രഹിച്ചിരുന്ന ഹെരോദ് തന്‍റെ പേര് നിലനിര്‍ത്താനുതകുന്ന
നിരവധി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പണിതുയര്‍ത്തിയെന്നതും
ചരിത്രമാണ് ഹെരോദ് തനിക്കായി ഒരു മഹത്തായ ശവകുടിരം
പണിതിരുന്നു ഹെരോഡിയം സമുദ്രനിരപ്പില്‍ നിന്നും 758 meters (2,487 ft) ഉയരത്തില്‍ ജറുസലേം (West Bank) ഒരു കുന്നിന്‍ മുകളില്‍ സ്ഥിതി ചെയുന്നു. ജോസഫ്സ് തുടങ്ങിയ ചരിത്രകാരന്‍മാര്‍ പറയുന്നത്
ഹെരോദിന്‍റെ മരണം ഏറ്റവും ദുരുന്തനിര്‍ഭരവും ദയനിയവും
ആയിരുന്നു എന്നാണ് 

Jose Kurian
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ