സുരക്ഷിതമായ ശവപ്പെട്ടി അഥവാ Safety Coffin

Share the Knowledge

പതിനെട്ടാം നൂറ്റാണ്ടിലാണ്,സുരക്ഷിതമായ ശവപ്പെട്ടി അഥവാ Safety Coffin നിലവില്‍ വന്നത്.പത്തൊന്‍പതാം നൂറ്റാണ്ടിലെ വിക്ടോറിയന്‍ കാലഘട്ടത്തിലാണ് സുരക്ഷി-
തമായ ശവപ്പെട്ടിക്ക് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചത്.
ഇന്നും ലോകത്തിന്‍റെ പല ഭാഗങ്ങളിലും സുരക്ഷിതമായ ശവപ്പെട്ടിയുടെ പരിഷ്ക്കരിച്ച പതിപ്പുകള്‍ നിര്‍മ്മിക്കപ്പെ
ടുന്നുണ്ട്.വൈദ്യശാസ്ത്രശാഖകള്‍ അത്ര-
യൊന്നും വികസിക്കാത്ത കാലഘട്ടത്തില്‍ത്തന്നെ ലോകത്തി
ന്‍റെ പല ഭാഗങ്ങളിലും ജീവനോടെ മനുഷ്യരെ അടക്കം ചെയ്യുന്നത് പതിവായിരുന്നു.അന്ത്യശുശ്രുഷകള്‍ നടക്കുന്ന സമയത്ത് മനുഷ്യര്‍ ശവപ്പെട്ടിയില്‍ നിന്ന് എഴുന്നെല്‍ക്കുന്നതും ശ്മശാനങ്ങളില്‍ അടക്കം ചെയ്യപ്പെടുന്ന ശവപ്പെട്ടികള്‍ക്കുള്ളില്‍ കിടന്ന് മനുഷ്യര്‍ ദാരുണമായി മരണമടയുന്നതും ഒക്കെ പല കാലങ്ങളിലാ-
യി ചരിത്രം രേഖപ്പെടുത്തിട്ടുണ്ട്.മരണത്തെക്കാള്‍ ഭയാ നകമായ ഒരു അവസ്ഥയായിരുന്നു മരണത്തിന് ശേഷം ഉണ്ടാവുന്ന ‘ഉയിത്തെഴുനേല്‍പ്പ്’.ശവശരീരത്തില്‍ നിന്ന് ദുര്‍ഗ്ഗന്ധം ഉയരുമ്പോള്‍ മാത്രം അത് അടക്കം ചെയ്യേണ്ട ഗതികേടും ജനങ്ങള്‍ക്കുണ്ടായി.തങ്ങള്‍ ജീവനോടെ കുഴിച്ചുമൂടപ്പെടുമോ എന്ന് വ്യാകുലപ്പെടുന്ന വലിയൊരു ജനസമൂഹവും അക്കാലങ്ങളില്‍ ജീവിച്ചിരുന്നു.അങ്ങനെ വ്യാകുലപ്പെട്ടവരില്‍ പലര്‍ക്കും ടഫോഫോബിയ എന്ന മാനസികരോഗവും ബാധിച്ചു.1844ല്‍ Edger Allen poe എന്ന എഴുത്തുകാരന്‍റെ ”ദ പ്രിമാച്ച്വെര്‍ ബ്യൂറിയല്‍’ എന്ന ചെറുകഥയിലെ സാരാംശം ജീവനോടെ മനുഷ്യരെ അടക്കം ചെയ്യുന്നതിനെക്കുറിച്ചുള്ളതായിരുന്നു.പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്‍ഗ്ലാണ്ടിലെ മന്ത്രിയായിരുന്ന റോബര്‍ട്ട് റോബിന്‍സണ്‍ 1791ല്‍ മരണമടഞ്ഞപ്പോള്‍ ശവശരീരം അടക്കം ചെയ്തത് പ്രത്യേകം നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ ആയിരുന്നുവത്രേ.മരിക്കുന്നതിന് മുന്‍പ്,തന്‍റെ ശവശരീ
രത്തിന് കാവല്‍ നില്‍ക്കാന്‍,റോബിന്‍സണ്‍ ജോലിക്കാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.ജര്‍മ്മന്‍ പട്ടാളക്കാരനായിരുന്ന ഡ്യൂക്ക് ഫെര്‍ഡിനാന്‍‌ഡി
നെ അടക്കം ചെയ്ത സുരക്ഷിതമായ ശവപ്പെട്ടിയെ
ക്കുറിച്ചാണ് ആദ്യമായി ചരിത്രം രഖപ്പെടുത്തിത്. 1792ല്‍ ഡ്യൂക്ക് മരിച്ചപ്പോള്‍ ശവശരീരം അടക്കം ചെയ്ത പെട്ടി –
യില്‍ വായു കടക്കാനുള്ള കുഴലുകളും,കിളിവാതിലു-
കളും ഒക്കെ ഘടിപ്പിച്ചിരുന്നു.ശ്മശാനങ്ങളില്‍ അടക്കം ചെയ്യുന്ന ശവപ്പെട്ടികളില്‍ ഒരു ദ്വാരം ഇട്ട്,അതിലൂടെ ഒരു കയര്‍ കടത്തുകയും,ആ കയറിന്‍റെ അറ്റത്ത്‌ മണി കെട്ടിത്തൂക്കി,ശ്മശാനങ്ങള്‍ക്കടുത്തുള്ള പള്ളികളില്‍ സൂക്ഷിക്കാം എന്ന്,പി.ജി.പെസ്സ്ലര്‍ എന്നൊരു വൈദീകന്‍
അഭിപ്രായപ്പെട്ടു.1822ല്‍ Adolf Gutsmuth എന്ന ഡോക്ടര്‍ കുറെക്കൂടെ പരിഷ്ക്കരിച്ച രീതിയിലുള്ള ശവപ്പെട്ടിക്ക് രൂപം നല്‍കി.ആകസ്മികമായി ശവപ്പെട്ടിക്കുള്ളില്‍ കുറച്ച് ദിവസം ജീവിക്കേണ്ടി വന്നാലും യാതൊരു പ്രശ്നവും സംഭവിക്കില്ല എന്നതായിരുന്നു അഡോള്‍ഫ് നിര്‍മ്മിച്ച ശവപ്പെട്ടിയുടെ സവിശേഷത.1995ല്‍ ഫാബ്രിസിയോ കസെല്ലി എന്ന ആള്‍ സുരക്ഷിതമായ ശവപ്പെട്ടി നിര്‍മ്മിക്കാനുള്ള പേറ്റന്റ് കരസ്ഥമാക്കി. എങ്കിലും സുരക്ഷിതമായ ശവപ്പെട്ടിയില്‍ നിന്ന് ഇന്ന് വരെ ആരെങ്കിലും ഉയിര്‍ത്തെഴുനെറ്റ്‌ വന്നതായി ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.പോപ്പ് ഗായകനായ
Duncan Sheik ,2009ല്‍ പുറത്തിറക്കിയ വിഷ്പ്പര്‍ ഹൌസ് എന്ന സംഗീത ആല്‍ബത്തിന്‍റെ പ്രമേയം സുരക്ഷിതമായ
ശവപ്പെട്ടിയെക്കുറിച്ചുള്ളതായിരുന്നു.

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ