ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ കുലപതി

Share the Knowledge

ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ കുലപതിയാണ് കീലേരി കുഞ്ഞി-
ക്കണ്ണന്‍.വിഷ്ണുപന്ത് മൊറെശ്വര്‍ ചത്രെയാണ് സര്‍ക്കസ്സ്
എന്ന പ്രകടനകലയെ ഇന്ത്യക്ക് പരിചയപ്പെടുത്തിയത് . എങ്കിലും സര്‍ക്കസ്സിന് പുതിയ മാനങ്ങള്‍ നല്‍കിയത് കീലേരി കുഞ്ഞിക്കണ്ണന്‍ ആയിരുന്നു.1858ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലുള്ള ചിറക്കര പുല്ലമ്പില്‍ എന്ന സ്ഥലത്താണ് കീലേരി കുഞ്ഞിക്കണ്ണന്‍ ജനിച്ചത്‌.ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ പിതാവായി അംഗീകരിക്കപ്പെടെണ്ട കീലേരി കുഞ്ഞിക്കണ്ണന്‍ ഇന്നും സര്‍ക്കാര്‍ തലത്തില്‍ അറിയപ്പെ
ടുന്നത് കേരളസര്‍ക്കസ്സിന്‍റെ പിതാവ് എന്നാണ്.1880 ല്‍ വിഷ്ണുപന്ത് ചത്രെയുടെ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ്സ് ആണ് ഇന്ത്യയില്‍ ആദ്യമായി അവതരിക്കപ്പെട്ടത്.1888ല്‍ ചത്രേ-
യുടെ സര്‍ക്കസ്സ് ഇന്ത്യയില്‍ ഉടനീളം പര്യടനം നടത്തുന്ന-
ത്തിനിടയില്‍ തലശ്ശേരിയിലും എത്തുകയുണ്ടായി.ആ കാലത്ത് കീലേരി കുഞ്ഞിക്കണ്ണന്‍ ഗുണ്ടര്‍ട്ട് ബി.ഇ.എ.പി
സ്കൂളിലെ ജിംനാസ്റ്റിക് അദ്ധ്യാപകന്‍ ആയി ജോലി ചെയ്യുകയായിരുന്നു.വിഷ്ണുപന്ത് ചത്രെയുടെ നിര്‍ദേശ പ്രകാരം കീലേരി കുഞ്ഞിക്കണ്ണന്‍ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്ക-
സ്സിലേക്ക് പുതിയ അഭ്യാസികളെ വാര്‍ത്തെടുക്കാന്‍ തീരുമാനിച്ചു.പുല്ലമ്പ് എന്ന സ്ഥലത്തുള്ള തന്‍റെ സ്വന്തം കളരിയില്‍ അഭ്യാസികള്‍ക്കുള്ള പരിശീലനം ആരംഭിച്ചു.പിന്നീട് 1901ല്‍ തലശ്ശേരിയിലെ ചിറക്കര എന്ന സ്ഥലത്ത് കുഞ്ഞിക്കണ്ണന്‍ ഒരു സര്‍ക്കസ്സ് സ്കൂള്‍ ആരംഭിച്ചു.കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും സര്‍ക്കസ്സ് സ്കൂള്‍ ആയിരുന്നു അത്.കുതിരച്ചാട്ടം,അക്രോബാറ്റ്,പാരലല്‍ ബാര്‍,ഹൊറിസോണ്ടല്‍ ബാര്‍ തുടങ്ങിയ പല അഭ്യാസ-
ങ്ങളിലും പുതിയ മാറ്റങ്ങള്‍ വരുത്തുവാന്‍ കുഞ്ഞിക്കണ്ണ-
ന് കഴിഞ്ഞു.കമ്പക്കളി എന്നൊരു അഭ്യാസം സര്‍ക്കസ്സിന് സംഭാവന ചെയ്തത് കുഞ്ഞിക്കണ്ണന്‍ ആയി-
രുന്നു.ദക്ഷിണേന്ത്യയില്‍ പലയിടത്തുമുള്ള അഭ്യാസികള്‍ കാണിച്ചിരുന്ന കമ്പക്കയര്‍ നടത്തവും ഞാണിന്മേല്‍കളി-
യും സമന്വയിപ്പിച്ചാണ് കുഞ്ഞിക്കണ്ണന്‍ കമ്പക്കളി എന്ന അഭ്യാസത്തിന് രൂപം നല്‍കിയത്.നിരവധി വര്‍ഷത്തെ പരിശീലനത്തിലൂടെ ഒട്ടേറെ അഭ്യാസികളെ വാര്‍ത്തെടു-
ക്കുവാന്‍ കുഞ്ഞിക്കണ്ണന് കഴിഞ്ഞു.കീലേരി കുഞ്ഞിക്കണ്ണ-
ന്‍റെശിഷ്യനായിരുന്ന പരിയാളി കണ്ണനാണ് 1904ല്‍ കേരളത്തിലെ ആദ്യത്തെ സര്‍ക്കസ്സ് കമ്പനിയായ മലബാര്‍
ഗ്രാന്‍ഡ്‌ സര്‍ക്കസ്സ് ആരംഭിച്ചത്.കമല ത്രീ റിംഗ് സര്‍ക്കസ്സ്
ഫെയറി സര്‍ക്കസ്സ്,ഗ്രേറ്റ് റേമാന്‍ സര്‍ക്കസ്സ്,ഈസ്റ്റെണ്‍-
സര്‍ക്കസ്സ്,ഓറിയന്റല്‍ സര്‍ക്കസ്സ്,ജെമിനി സര്‍ക്കസ്സ്
ബോംബെ സര്‍ക്കസ്സ് തുടങ്ങി നിരവധി സര്‍ക്കസ്സ് കമ്പനികള്‍
തുടങ്ങിയത് കീലേരി കുഞ്ഞിക്കണ്ണന്‍റെ കീഴില്‍ അഭ്യാസം പഠിച്ചവരാണ്.കായികലയിലെ വിവിധവശങ്ങളെക്കുറി-
ച്ച് അഗാതവും ,അവഗാഡവുമായ ജ്ഞാനം സമ്പാദിച്ച വ്യക്തിയായിരുന്നു കീലേരി കുഞ്ഞിക്കണ്ണന്‍.ഒരു വിജാതീയ സ്ത്രീയെ വിവാഹം ചെയ്തതുകൊണ്ട് ജാതി
ക്കോമരങ്ങള്‍ പലപ്പോഴും കീലേരി കുഞ്ഞിക്കണ്ണനെ ദ്രോഹിച്ചിരുന്നു.ജാതിസ്പര്‍ധക്ക് പരിഹാരമായി കുഞ്ഞി
ക്കണ്ണന് മതം പോലും മാറേണ്ടി വന്നു.സര്‍ക്കസ്സ് എന്ന പ്രകടനകല തലശ്ശേരിപ്പെരുമ മാത്രമായിരുന്നില്ല മറിച്ച് അത് കേരളപ്പെരുമകൂടിയായിരുന്നു.ഇന്ത്യന്‍ സര്‍ക്കസ്സ് ലോകോത്തരമേന്മയുള്ളതാണെന്ന് അറിയപ്പെടാന്‍ കാരണം കുഞ്ഞിക്കണ്ണന്‍ തന്നെയായിരുന്നു.1939 ല്‍ സര്‍ക്കസ്സിന്‍റെ കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.തലശ്ശേരിയിലെ ഇല്ലിക്കുന്നിലുള്ള നിട്ടൂര്‍ C S I
പള്ളി സെമിത്തേരിയില്‍ അദ്ദേഹം അന്ത്യനിദ്ര കൊള്ളുകയാണ്

By Dinesh Mi

 
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ