🌹🌹🌹കെന്നത്ത് മെക്കന്‍സി🌹🌹🌹

Share the Knowledge

കൊണിച്ച് ഫിയോസെയ്ക്ക് (ഗേലിക് ഭാഷയില്‍ കോണിച്ച് ഒദ്ദാര്‍) അധവാ ബ്രാഹനിലെ പ്രവാചകന്‍ എന്നും അറിയപ്പെട്ടിരുന്ന കെന്നത്ത് മെക്കന്‍സി മറ്റ് പൂര്‍വിക പ്രവാചകര്‍ നിഗൂഡ ഭാഷകളിലും കവിതകളിലും ഒളിപ്പിച്ച് പറഞ കാര്യങള്‍ ലളിതമായ് സാധാരണക്കാരന് കൂടി മനസിലാക്കുവാനാകുന്ന വിധത്തില്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു.കൂടാതെ മറ്റൊരു പ്രത്യേകത ഉളളത്‌ അദ്ദേഹത്തിന്‍റെ പ്രവചനങളില്‍ ഒട്ടുമുക്കാലും വ്യക്തികളേയും കുടുംബാംഗങളേയും പ്രഭുക്കന്‍മാരെയും നദികളേയും വരുംകാല കണ്ടുപിടുത്തങളേയും പറ്റിയുളളവയായിരുന്നു. അദ്ദേഹം പ്രവചിച്ച കാര്യങളുടെ പ്രവചന നിവ്യത്തി അന്വേഷകരെ അത്ഭുതപ്പെടുത്തുന്നവയുമാണ്.മെക്കന്‍സിയുടെ ജനനത്തേക്കുറിച്ചറിയാന്‍ ചരിത്ര രേഖകള്‍ ഒന്നും തന്നെയില്ല.16ആം നൂറ്റാണ്ടില്‍ ആകാമെന്നാണ് വിലയിരുത്തല്‍.പക്ഷേ അദ്ധേഹത്തിന്‍റെ മരണം രേഖപ്പെടുത്തിയ ചരിത്ര രേഖകള്‍ ലഭ്യമാണ്.രാജകുടുംബാഗങളുടെ അരമനവ്യത്താന്തം അങാടിപ്പാട്ടാക്കിയതിന് കിട്ടിയ ക്രൂരമരണമായിരുന്നു മക്കെന്‍സിയെ കാത്തിരുന്നത് ജീവനോടെ എരിക്കല്‍.തന്‍റെ മരണം പോലും അദ്ധേഹം പ്രവചിച്ചിരുന്നു.ചിതയിലെരിഞ എന്‍റെ ശരീരം ചാരമാകുബോള്‍ രണ്ട് ദിശയില്‍ നിന്നുമായ് രണ്ട് പക്ഷികള്‍ പറന്നെത്തും ഒന്നൊരു കാക്കയും മറ്റേത് അരയന്നവുമായിരിക്കും.എന്‍റെ ചാരത്തിന് മേല്‍ അല്‍പ്പനേരം വട്ടമിട്ട് പറന്നവ തിരോധാനം ചെയ്യും ചിതയടങിയ നിലം സ്മാരകമാകും എന്‍റെ മരണത്തിന് കാരണമായ കുടുംബത്തില്‍ ഒരാളും അവശേഷിക്കില്ല ആ രാജവംശം ഒന്നോടെ മുടിയും.ഒന്നൊഴിയാതെ യാഥാര്‍ത്ഥ്യമായ ഈ പ്രവചനത്തിന്‍റെ വിശദാംശങളിലേക്ക് നമുക്ക് പോകാം.സീഫോര്‍ത്ത് കുടുംബത്തിലെ ഒരു പ്രഭു ബ്രാഹന്‍ കോട്ടയില്‍ നിന്നും പാരീസിലേക്ക് ഒരുല്ലാസയാത്ര നടത്തി സാധാരണ ഗതിയില്‍ ഒരു പ്രഭു ഉല്ലാസയാത്ര പോകുബോള്‍ തന്‍റെ ഭാര്യയെ കൊണ്ട് പോകേണ്ടതാണ് എന്നാല്‍ നമ്മുടെ പ്രഭുവിന് അതത്ര രസമുളള ഏര്‍പ്പാടായ് തോന്നിയില്ല. കാരണം ഇസബെല്ല എന്ന അദ്ധേഹത്തിന്‍റെ നല്ല പാതി ഒരു വിരൂപയും അതുപോലെ ക്രൂരയുമായിരുന്നു.ദിവസങള്‍ കടന്നു പോയ് തിരിച്ചു വരുമെന്ന് പറഞ സമയത്ത് പ്രഭു വന്നില്ല സ്വതവേ സംശയാലുവായ പ്രഭ്വി ഭര്‍ത്താവ് എന്ത് ചെയ്യുന്നു എന്നറിയുവാനായ് കൊട്ടാരം പ്രവചകനായ മെക്കന്‍സിയെ പരിചാരകരും വിരുന്നുകാരും കൂടി നിന്ന സഭയില്‍ വിളിച്ച് വരുത്തി.വെളുത്ത നിറമുളള ഒരു സ്ഫടികക്കല്ലില്‍ നോക്കിയാണ് അദ്ധേഹം പ്രവചനങള്‍ നടത്തി വന്നിരുന്നത്.മാന്ത്രികക്കല്ലില്‍ നോക്കിയ മെക്കന്‍സി പൊട്ടിച്ചിരിച്ചു കാരണമാരാഞ പ്രഭ്വിയോട് അയാള്‍ കണ്ടത് പറഞു.പ്രഭു ഒരു പെണ്ണിന് മുന്നില്‍ മുട്ടുകുത്തിയിരിക്കുന്നു ഒരു സുന്ദരി പാരവശ്യത്തോടെ പ്രഭുവിന്‍റെ തല പിടിച്ചുലയ്ക്കുന്നു.വാര്‍ത്ത കേട്ട ഇസബെല്ല രോഷാകുലയായ് പ്രവാചകനെ പിടിച്ച് കെട്ടാന്‍ ഉത്തരവിട്ടു.തുടര്‍ന്ന് നടന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായം നിലവിലുണ്ട് ഒന്ന് മെക്കെന്‍സിയെ ബ്രാഹന്‍ കോട്ടയില്‍ വെച്ച് തൂക്കിക്കൊന്നുവെന്നും അതല്ല ടാര്‍ നിറച്ച വീപ്പയിലിട്ട് എരിച്ചുവെന്നുമാണ്.ഏതായാലും 1663ല്‍ മെക്കെന്‍സി മരിക്കും മുന്‍പ് സീഫോര്‍ത്ത് കുടുംബത്തിന് നേര്‍ക്ക് എറിഞ ശാപങള്‍ക്ക് മതിയായ സാക്ഷ്യം ഉണ്ട്.പ്രവചനം ആരംഭിക്കുന്നത് തലമുറകള്‍ പലത് കഴിയുബോള്‍ സീഫോര്‍ത്ത് കുടുംബത്തിലെ അവസാന കണ്ണിക്ക് നാല് പുത്രന്‍മാര്‍ പിറക്കുമെന്നും മൂകനും ബധിരനുമായ ആ പ്രഭു തന്‍റെ നാല് മക്കളുടെയും മരണം കാണുമെന്നുമായിരുന്നു.മെക്കന്‍സി വധിക്കപ്പെട്ട ശേഷമുളള 135 വര്‍ഷങള്‍ സീഫോര്‍ത്തിന്‍റെ ഭാഗ്യ ദൗര്‍ഭാഗ്യങളുടെ കാലമായിരുന്നു.1688ലെ ആഭ്യന്തര വിപ്ളവകാലത്ത് നാട് വിട്ടോടിയ ജെയിംസ് രണ്ടാമന്‍ രാജാവിന്‍റെ കൂടെ നിന്ന സീഫോര്‍ത്ത് ഫാമിലി 1715ല്‍ ജെയിംസിന്‍റെ പുത്രന്‍ ഓള്‍ഡ് പ്രിന്‍ററോടൊപ്പവും നിന്നു. പക്ഷെ ഈ കാലത്ത് അവരുടെ സ്വത്ത്‌ വകകള്‍ രാജാവിന്‍റെ അപ്രീതി മൂലം തിരിച്ചടുക്കപ്പെട്ടു പിന്നീട് 18ആം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടെ പോയതെല്ലാം തിരികെകിട്ടി.കാലമിത്ര കടന്നപ്പഴേക്കും മെക്കെന്‍സിയുടെ ശാപം എല്ലാവരും വിസ്മരിച്ചു എന്നാല്‍ പ്രവചനം തുടങുന്നത് ആ കാലം മുതലാണ്.സീഫോര്‍ത്തിലെ പുതിയ പ്രഭുവായ സ്കാര്‍ലെറ്റ് ഫീവറിന് പത്ത് മക്കളുണ്ടായ് നാല് ആണും ആറ് പെണ്ണും ചെറുപ്പത്തിലുണ്ടായ ഒര ജ്വരത്തേത്തുടര്‍ന്ന് പ്രഭു ബധിരനും മൂകനുമായിരുന്നു.മെക്കന്‍സിയുടെ ശാപം പോലെ നാല് ആണ്‍മക്കളും ഒന്നൊന്നായ് മരിച്ചു.1815ല്‍ സ്കാര്‍ലെറ്റ് ഫീവര്‍ മരിക്കുബഴേയ്ക്കും സീഫോര്‍ത്തിന്‍റെ പ്രഭു എന്ന പദവിയും നഷ്ടമായിരുന്നു.കുടുംബത്തിന്‍റെ വസ്തു വകകളുടെ അടുത്ത അനന്തരാവകാശി പ്രഭുവിന്‍റെ മൂത്തമകളും നെല്‍യുദ്ധത്തില്‍ പങ്കെടുത്ത സര്‍ സാമുവല്‍ ഹുഡിന്‍റെ ഭാര്യയുമായ മേരി എലിസബത്ത് ഫ്രഡറിക്കയായിരുന്നു.ഈസ്റ്റിന്‍ഡിസിലെ കമാണ്ടര്‍ ഇന്‍ ചീഫ് ആയി നിയമനം ലഭിച്ചപ്പോല്‍ സാമുവല്‍ ഭാര്യയോടൊത്ത് ഇന്‍ഡ്യയിലേക്ക് വന്നു. എന്നാല്‍ സീഫോര്‍ത്ത് പ്രഭു മരിക്കുന്നതിനും അല്‍പ്പം മുന്‍ബ് സാമുവല്‍ ഇന്‍ഡ്യയില്‍ വെച്ച് മരിച്ചു. വിധവകള്‍ പരബരാഗതമായ് ധരിക്കുന്ന വെളളത്തൊപ്പിയണിഞ്.മേരി നാട്ടിലേക്ക് മടങി എന്നാല്‍ മെക്കെന്‍സിയുടെ പ്രവചനത്തിന്‍റെ മറ്റൊരു ഭാഗമായിരുന്നു ഇവിടെ നിവ്യുത്തിയായത്.കിഴക്ക് നിന്നും വെളളത്തൊപ്പിയണിഞെത്തിയ ഒരു പെണ്‍കുട്ടിയിലേക്ക് സീഫോര്‍ത്തിന്‍റെ വസ്തുവകള്‍ കൈമാറ്റം ചെയ്യപ്പെടുമെന്നായിരുന്നത്. അമിത വ്യയത്താല്‍ ക്രമേണ മേരി വസ്തു വകകള്‍ അന്യാധീനപ്പെടുത്തി.മേരി ജനിക്കുന്നതിനും നൂറ്റാണ്ടുമുന്നമേ മേരിയേപ്പറ്റി മെക്കന്‍സിപറഞിരുന്നു. കിഴക്ക് നിന്നും വന്ന പെണ്‍കുട്ടി അവളുടെ സഹോധരിയുടെ മരണത്തിന് കാരണമാകുമെന്ന്.അതും ക്യത്യമായ് ഒരിക്കല്‍ മേരിയും അവളുടെ ഇളയ സഹോദരി കരോലിനും ഒരുമിച്ച് കുതിരവണ്ടിയില്‍ സവാരി ചെയ്യവേ വണ്ടിമറിഞ് കരോലിന്‍ മരിച്ചു മേരിയാകട്ടെ നിസ്സാര മുറിവുകളുമായ് രക്ഷപെട്ടു.പരോക്ഷമായെങ്കിലും സഹോദരിയുടെ മരണത്തില്‍ ഒരു പങ്ക് മേരിക്കുമങനെ സംജാതമായ്.മെക്കെന്‍സി പ്രശസ്ഥമായ 75ഓളം പ്രവചനങള്‍ നടത്തിയിട്ടുണ്ട് അതില്‍ നമുക്ക് വേഗം തന്നെ മനസിലാകുന്ന ചിലതിലൂടെ കടന്ന് പോകാം ചിലത് ഇതാ.പര്‍വതാരോഹണത്തിലെ പ്രയാസങള്‍ പരിഹരിക്കപ്പെടും പര്‍വ്വതപാതകള്‍ നാടപോലെ കാണപ്പെടും താഴ്വാരങളില്‍ യന്ത്രസഹായത്താല്‍ ഓടുന്ന വാഹനങള്‍ കാണപ്പെടും താഴ്വാരങളെ ബന്ധിപ്പിക്കാന്‍ ഇരുബ് പാലങള്‍ ഉണ്ടാകും ഇത് യാഥാര്‍ത്ഥ്യമായ പ്രവചനമാണ്.മറ്റൊന്ന് എല്ലാവീടുകളിലേക്കും കുടിവെളളം ഒഴുകിയെത്തുകയും അത്പോലെതന്നെ ഒഴുകിയെത്തുന്ന അഗ്നിയില്‍(ഗ്യാസ്) ജനങള്‍ ആഹാരം പാകമാക്കുകയും ചെയ്യുമെന്നുമാണ്.പിന്നീട് യാഥാര്‍ത്ഥ്യമായ മറ്റൊരു പ്രവചനം തീവണ്ടിയേക്കുറിച്ചാണ്.അനേകം കോച്ചുകള്‍ പരസ്പരം ബന്ധപ്പെടുത്തിയ വാഹനം ഇരുബ് പാളങളിലൂടെ സഞ്ജരിക്കുമെന്നും ആയിരക്കണക്കിന് യാത്രികരെ പേറുന്ന ഈ വാഹനമോടിക്കുന്നത് മ്യഗങള്‍ ആയിരിക്കില്ല മനഷ്യമസ്തിഷ്കം ആയിരിക്കുമെന്നാണ്‌ അത്.അന്തര്‍വാഹിനികളേക്കുറിച്ചിങനെയാണ് പറയുന്നത്.സമുദ്രാന്തര്‍ഭാഗത്ത് കൂടി സഞ്ജരിക്കുന്ന കപ്പലുകള്‍ അഗ്നിബാണങള്‍ കൊണ്ട് ശത്രുക്കളെ ആക്രമിക്കും.കാലിഡോണിയന്‍ കനാലിന്‍റെ നിര്‍മിതിക്കും നൂറ്റാണ്ടുകള്‍ മുന്നമെ മെക്കന്‍സി അതേപ്പററി പറഞിരുന്നു ടോമ്ന ഹൗറിച്ച് കുന്നിന് പിന്നിലൂടെ കപ്പലുകള്‍ കിഴക്ക് പടിഞാറ് പോകും.ഇംഗ്ളണ്ടിലെ ഫാഷന്‍ തരംഗത്തേപ്പറ്റിപ്പറഞത്. രാജ്യം വളരെ പുരോഗമിക്കും പക്ഷെ യുവാക്കള്‍‍ക്ക് പൗരുഷം നഷ്ടമാകും,മറ്റൊരു പ്രശസ്ഥ പ്രവചനമിതാണ്.അനേകമാളുകള്‍ നെസ് നദിയിലെ പാലം കടക്കുബോള്‍ പാലം സാവധാനം തകരും വെളളക്കുതിരപ്പുറത്ത് മാത്യൂസ് എന്നൊരാള്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയോടൊപ്പം ഉണ്ടാകും അവര്‍ മാത്രം രക്ഷപെടും 1849ല്‍ ഇത് സംഭവിച്ചു അപകടത്തില്‍ നിന്നും ഒരു മാത്യു കാംബെല്ലും ഒരു സ്ത്രീയും മാത്രമാണ് രക്ഷപെട്ടത്.ഒരിക്കല്‍ കുളളോഡനിലൂടെ നടക്കവെ മെക്കന്‍സി ഭാവിയില്‍ അവിടെ നടക്കുവാന്‍ പോകുന്ന ഒരു യുദ്ധത്തേപ്പറ്റി പ്രവചിച്ചു അതും സംഭവിച്ചു.ഹൈവേകളും അതിനോടനുബന്ധിച്ച വ്യാപാരങളും ശബ്ധമലിനീകരണം മൂലമുണ്ടാകുന്ന രോഗങളേക്കുറിച്ചുമെല്ലാം അദ്ധേഹം പ്രവചിച്ചിരുന്നു.ആണവ മുങിക്കപ്പലുകളേക്കുറിച്ചുളള മറ്റൊരു ദീര്‍ഘദര്‍ശനം നോക്കുക.”ഹോളീലോക്കിന് സമീപത്ത് കൂടി വഞ്ജികള്‍ സഞ്ജരിക്കും കൊബും കാലുമില്ലാത്ത പശുക്കളേപ്പോലിരിക്കുന്ന ഈ വഞ്ജികളിലുളള വിനാശകാരികളായ മരണരശ്മികള്‍ വിതയ്ക്കുന്ന അഗ്നിബാണങള്‍ വന്‍തോതില്‍ മരണം വിതയ്ക്കും.ഹോളിലോക്കിനടുത്ത് ഒരു അന്തര്‍വാഹിനി താവളം ഇന്നുണ്ട് എന്നത് കാലം കാത്തുവെച്ച പ്രവചന നിവ്യുത്തി.ഒരിക്കല്‍ ലോക്കല്‍സിലെ മെക്കന്‍സി എന്നൊരാള്‍ കെന്നത്തിനോട് അപമര്യാദയായ് പെരുമാറിയതിന് അദ്ദേഹം അയാളെ ശപിച്ചു.നിന്‍റെ സബത്ത് മുഴുവന്‍ നശിക്കും പിന്നെ അനേകതലമുറകള്‍ക്ക് ശേഷം വരുന്ന മതേസണ്‍ എന്നൊരാള്‍ നിന്‍റെ സബത്തിന് മുഴുവനും അവകാശിയാകും ക്യത്യം 128 വര്‍ഷങള്‍ക്ക് ശേഷം അലക്സാണ്ടര്‍ മതേസണ്‍ എന്നൊരാള്‍ ഈ സ്വത്തിന് മൊത്തം അവകാശിയായ്.ഫെയര്‍ബേണ്‍ കുടുംബത്തിനെതിരായും മെക്കന്‍സി പ്രവചിച്ചിട്ടുണ്ട്.കൊട്ടാരതുല്യമായ നിങളുടെ ഭവനം നശിക്കും കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ അട്ടിയായിട്ട വൈക്കോല്‍ തുറുവില്‍ ഒരു പശു വരും വൈക്കല്‍ തിന്നിട്ട് പശു ഒരു പശുക്കുട്ടിയെ പ്രസവിക്കും 1870ല്‍ ഈ പ്രവചനങള്‍ ക്യത്യമായ് ഫലിച്ചു .അപ്പോഴേക്കും ബ്രാഹ്നനിലെ സിദ്ധന്‍ മരിച്ചിട്ട് നൂറ്റന്‍ബതോളം വര്‍ഷങള്‍ കഴിഞിരുന്നു.‌

By Princr Joseph Thayyil

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ