Operation Orchard

Share the Knowledge

2004 ഏപ്രില്‍ 22 ഉച്ചക്ക് ഏതാണ്ട് 1 മണി സൌത്ത് കൊറിയയിലെ ടെലിവിഷന്‍ ന്യൂസ്‌ ചാനലുകളില്‍ ഫ്ലാഷ് ന്യൂസ്‌ മിന്നി മറിയാന്‍ തുടങ്ങി .നോര്‍ത്ത് കൊറിയയിലെ Ryongchon Station സമീപത്തു വച്ച് കാര്‍ഗോ‌ ട്രെയിന്‍ പൊട്ടി ത്തെറിച്ചു .3,000 ജനങ്ങള്‍ കൊലചെയ്യപ്പെടുകയോ പരുക്ക് ഏല്‍ക്കുകയോ ചെയ്തിരിക്കാം . നോര്‍ത്ത് കൊറിയ തങ്ങളുടെ ഇരുമ്പ് മുറിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ന്യൂസ്‌ സൌത്ത് കൊറിയന്‍ മാദ്ധ്യമങ്ങള്‍ പുറത്ത് വന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നോര്‍ത്ത് കൊറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു . ഒപ്പം രാജ്യത്തിനു പുറത്തേക്കുള്ള എല്ലാ ടെലിഫോണ്‍ ബന്ധങ്ങളും കട്ട് ചെയ്തു .തുടര്‍ന്ന് നോര്‍ത്ത് കൊറിയയുടെ ഓദ്യോഗികമായ വാര്‍ത്താ കുറിപ്പ് പുറത്തു വന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോയ ട്രെയിന്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് പൊട്ടിത്തെറിച്ചു 160 പേര്‍ മരിക്കുകയും 1,300 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു .

operation-orchard2
2004 മെയ്‌ 1 ലോകമെങ്ങും തൊഴിലാളി ദിനം ആഘോഷിക്കുന്നു . അപകടം നടന്ന് 9 ദിവസം നോര്‍ത്ത്ക കൊറിയയില്‍ നിന്ന് 8,043 കിലോമിട്ടെര്‍ അകലെ ഉള്ള ഇസ്രായേലിലെ ടെല്‍ അവിവില്‍ ഉള്ള മോസ്സാദിന്റെ ഹെഡ് ക്വാർട്ടര്‍ മോസ്സാദിന്റെ നക്ഷത്ര ചാരന്‍മാരുടെ ലിസ്റ്റില്‍ ഉള്ളതും ഇപ്പോഴാതെ തലവനുമായ Meir Dagan അത്ര നിസാരമായി തള്ളിക്കളയാന്‍ കഴിയുന്നത്‌ ആയിരുന്നതല്ല ഒരു പ്രദേശത്തെ മുഴുവനും നശിപ്പിച്ച സ്ഫോടനം. റിക്റെര്‍ സ്കെയിലില്‍ 3.6 രേഖ പെടുത്തിയ ഈ സ്ഫോടനം ഒരു കൊച്ചു ഭുമി കുലുക്കത്തിന് തുല്യമാണ്. അത് മാത്രമല്ല അദ്ദേഹത്തിന്റെ ശ്രദ്ധ ഇതിലേക്ക് കൊണ്ടു വന്നത് സിറിയയില്‍ നിനും ഒരു ഫ്ലൈറ്റ് നോര്‍ത്ത് കൊറിയയില്‍ ഏത്തിയതാണ് കാരണം. നോര്‍ത്ത് കൊറിയയുമായി പ്രത്യക്ഷത്തില്‍ ബന്ധം ഒന്നും ഇല്ലായിരുന്ന സിറിയയിന്‍ ഫ്ലൈറ്റ് അവിടെ ഇറങ്ങേണ്ട കാര്യം ഇല്ല . AID ഡെലിവറി എന്ന രീതിയില്‍ വന്നിറങ്ങിയ വിമാനത്തില്‍ കയറ്റിയത് സ്ഫോടനത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളാണ് എന്ന് മൊസാദ് കണ്ടെത്തി. മാത്രവുമല്ല ആ സമയത്ത് തൊഴിലാളികള്‍ ധരിച്ചിരുന്നത് കെമിക്കല്‍ വേപ്പന്‍ സൂട്ട് ആണ് . പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പൊട്ടിത്തെറിച്ചു മരിച്ചവരുടെ മൃതശരീരങ്ങള്‍ വഹിക്കുന്ന തൊഴിലാളികള്‍ എന്തിനു കെമിക്കല്‍ വേപ്പന്‍ സ്യൂട്ട് ധരിക്കണം . ചാര്‍ട്ടെട് വിമാനം അയച്ചു മൃതശരീരങ്ങള്‍ കലക്റ്റ് ചെയ്യാന്‍ തക്ക പ്രാധാന്യമുള്ള മരിച്ച തൊഴിലാളികള്‍ ആരൊക്കെയാണന്നു മൊസാദ് അന്വേഷണം ആരംഭിച്ചു .അധികം വൈകാതെ തന്നെ മോസാദിന്റെ ചാരന്മാര്‍ കണ്ടെത്തി .സ്ഫോടനത്തില്‍ മരിച്ചത് സധരണ തൊഴിലാളികള്‍ അല്ല. അവരെല്ലാവരും സിറിയന്‍ സൈന്റിഫിക് റിസേര്ച്ച് സെന്ററിലെ ശസ്ത്രജന്മാരാണ് . കാര്യങ്ങള്‍ എല്ലാം കുട്ടി വച്ച് വായിച്ചപോള്‍ മൊസാദ് ഒരു നിഗമനത്തില്‍ എത്തി. നോര്‍ത്ത് കൊറിയയുടെ സഹായത്തോടെ സിറിയ ന്യുക്ലിയര്‍ വേപ്പന്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് .തങ്ങളുടെ ശത്രുരാജ്യം അതും സിറിയ ന്യുക്ളിയര്‍ ശക്തി അകുന്നത് ഇസ്രായേലിന് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. അത് സംഭവിച്ചാല്‍ അത് തങ്ങളുടെ സര്‍വ്വ നശത്തിലേ അവസാനിക്കൂ എന്ന് അറിയാമായിരുന്ന മൊസാദ് അത്യധികം പ്രാധാന്യമുള്ള ലിസ്റ്റില്‍ ഉള്‍പെടുത്തി അനേഷണം ആരംഭിച്ചു.

2006 അന്വെഷണം ആരംഭിച്ചു. 2 വര്‍ക്ഷ്മായി ലണ്ടനില്‍ ഒരു ഹോട്ടലില്‍ സായാന്ഹം ചിലവഴിക്കുന്ന ആളിന്റെ അടുക്കലേക്കു സുന്ദരിയായ യുവതി അദ്ദേഹത്തിന്റെ അടുക്കലേക്ക് എത്തുന്നു . തന്റെ അടുക്കല്‍ സായാഹ്നം ചിലവഴിക്കാന്‍ എത്തിയ സുന്ദരിയായ യുവതിയെ കണ്ട് അയാള്‍ സന്തോഷത്താല്‍ മതിമറന്നു . എന്നാല്‍ തന്റെ മുന്നില്‍ ഇരിക്കുന്ന യുവതിയെ ക്കുറിച്ച് അയാള്‍ക്ക് ഒന്നും അറിയുമായിരുനില്ല . എന്നാല്‍ മോസാദിന്റെ ഏജെന്റ് ആയ യുവതിക്ക് നന്നായി അറിയുമായിരുന്നു തന്റെ മുന്നില്‍ ഇരിക്കുന്ന ആളെക്കുറിച്ച് . തന്റെ ചുമതലയെക്കുറിച്ചും .ലണ്ടനില്‍ ഒരു മീറ്റീംഗിൽ പങ്കെടുക്കാന്‍ എത്തിയ സിറിയയിലെ ഉയര്‍ന്ന റാങ്കില്‍ ഉള്ള വ്യക്തിയാണ് തന്റെ മുന്നില്‍ ഇരിക്കുന്നത് എന്നും . തന്റെ ചുമതല അയാളെ എത്രത്തോളം സമയം അവിടെ പിടിച്ചു ഇരുത്തമോ അത്രത്തോളം സമയം അവിടെ പിടിച്ച് ഇരുത്തുക എന്നതാണ് എന്നും .മാറി നിന്ന് ഇവരെ നിരീക്ഷിച്ചിരുന്ന മോസാദിന്റെ ചാരന്മാര്‍ക്ക് മനസിലായി യുവതി തന്റെ ദൗത്യത്തില്‍ പുര്‍ണമായി വിജയിച്ചു എന്ന് . ആദ്യ ഭാഗം പുര്‍ണ്ണമായി വിജയിച്ചതിനെ തുടര്‍ന്നു രണ്ടാം ഭാഗം ആരെമ്പിച്ചു. അതില്‍ ഉള്ളവരുടെ ചുമതല സിറിയന്‍ ഉദ്യോഗസ്ഥന്റെ റൂമില്‍ കയറി ആണവ പദ്ധതിയെ കുറിച്ച് എന്തെങ്കലും വിവരങ്ങള്‍ കിട്ടുമോ എന്ന് നോക്കുക എന്നതാണ് . രണ്ടാം ടിം ദൗത്യം തുടങ്ങി ഏതു മണിച്ചിത്രത്താഴും തകർത്ത് അകത്തു കയറാന്‍ കഴിയുന്ന Duvdevan Unit അംഗങ്ങള്‍ക്ക് നിഷ് പ്രയാസം സിറിയന്‍ ന്യുക്ല്യര്‍ എക്സ്പേര്‍ട്ടിന്റെ റൂം ലോക്ക് പൊളിച്ച് അകത്ത് കടക്കാന്‍ കഴിഞ്ഞു .അകത്ത് കടന്ന അംഗങ്ങള്ക്ക് അവിടെ കണ്ട കാഴ്ച ഞെട്ടിച്ചു കളഞ്ഞു . ന്യുക്ളിയര്‍ സംബന്ധിച്ചു എന്തെങ്കിലും തുമ്പോ തുരിമ്പോ കിട്ടിയാല്‍ ഭാഗ്യം എന്ന് പ്രതിഷിച്ചു അകത്തു കയറിയ അവര്‍ക്ക് മുന്നില്‍ ഇതാ സിറിയന്‍ എക്സ്പെര്‍ട്ടിന്റെ പേര്‍സണല്‍ ലാപ്‌ടോപ്‌ . അവരെ സംബന്ധിച്ചു അത് വലിയ ജാക്ക് പോര്‍ട്ട് ‌ ആയിരുന്നു .പിന്നെ ഒട്ടും താമസിച്ചില്ല ലാപ്പിലുള്ള എല്ലാ വിവരങ്ങളും അവര്‍ കൊണ്ടുവന്ന ഡിസ്കിലേക്ക് മാറ്റി. മാത്രമല്ല അയാള്‍ പോലും അറിയാതെ അയാളെ ഒരു മോസദിന്റെ ഏജെന്റ് ആക്കി മാറ്റാനുള്ള കിലോകാസ് കുടി ഇന്സ്റ്റാള്‍ ചെയ്ത ശേഷം മാത്രമാണ് Duvdevan Unit അവിടം വിട്ടത് .

15 മിനിറ്റിന്കൊണ്ട് ടെല്‍ അവിവിലുള്ള മോസാദിന്റെ ഹെഡ്ക്വാർറ്റേർഡ് Duvdevan Unit എല്ലാ ഡോക്യുമെന്റും എത്തിച്ചു .Duvdevan Unit എത്തിച്ച വിവരങ്ങള്‍ മോസാദിന്റെ തലവനായ Meir Dagan നെതിത്വ്ത്തില്‍ വിശദമായി പരിശോദിച്ചു . നിരാശ ആയിരുന്നു ഫലം. അസ്വോഭാവികമായി ഒന്നും ഇല്ല . എല്ലാ സര്‍വ്വ സാധാരണം എന്നാല്‍ merin dagan ശ്രദ്ധയില്‍ ഒരു ഫോൾഡറില്‍ ഉള്ള നൂറു കണക്കിന് ഫോട്ടോ ശ്രദ്ധയില്‍ പെട്ടു. വലിയ ഒരു ഇൻടസ്ട്രിയുടെ ഫോട്ടോസ്. എന്നാല്‍ സാധാരണ രീതിയിലുള്ള ഇന്ടസ്ട്രിയുടെ പോലെ ആയിരുന്നില്ല അതിന്റെ ഡിസൈന്‍. മാത്രമല്ല അത് വലിയ ഒരു മേല്‍ക്കൂരക്കുള്ളില്‍ ഒളിപ്പിച്ചു വെയ്ച്ചിരിക്കുന്നു .മോസാദിന്റെ മുന്നില്‍ വലിയ ചോദ്യ ചിഹ്നങ്ങളായി ആ ചിത്രങ്ങള്‍ . ഏതാണ് ഈ ഇന്ടുസ്ട്രി എന്താണ് ഈ ഇന്ടസ്ട്രിയില്‍ നടക്കുന്നത് . എവിടെ ആണ് ഈ ഇൻഡസ്ട്രി സ്ഥിതി ചെയ്യുന്നത്. Meir Dagan കുടുതല്‍ വിശദമായി തന്നെ ചിത്രങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു . ഓരോ തവണ ചിത്രങ്ങള്‍ പരിശോധിക്കുമ്പോഴും എവിടയോ കണ്ട മറന്നത് പോലെ അദേഹത്തിന് തോന്നി . അദേഹത്തിന്റെ തോന്നല്‍ വലിയ ഒരു മിലി‍ട്ടറി ഓപ്പറേഷനിലെക്ക് വഴി തുറക്കുന്നത് ആയിരുന്നു.

Meir Dagan ൻറെ തോന്നല്‍ വളരെ ശരിയയിരുന്നു. നോര്‍ത്ത് കോറിയയില്‍ നിന്നും തങ്ങളുടെ ഏജെന്റുമാര്‍ എത്തിച്ച ചിത്രങ്ങളുമായി അതിനു നല്ല സാമ്യം ഉണ്ടായിരുന്നു .കിട്ടിയ വിവരങ്ങള്‍ വെച്ച് മൊസാദ് കുടുതല്‍ അന്വേഷണം ആരംഭിച്ചു . Meir Dagan നെ വല്ലാതെ പരിഭ്രാന്തനാകുന്നതാ യിരുന്നു റിപ്പോർട്ട് ‌ . നോര്‍ത്ത് കൊറിയയിലെ Yongbyon Nuclear റിയാക്ട്ടരിന്റെ ഏകാസറ്റ് കോപ്പി ആയിരുന്നു ഫോൾഡറില്‍ ഉണ്ടായിരുന്ന ചിത്രങ്ങള്‍ . ഇതില്‍ നിന്നും മൊസാദ് ഒരു നിഗമത്തില്‍ എത്തി. നോര്‍ത്ത് കൊറിയയുടെ സഹായത്തോടു കൂടി സിറിയ ന്യുക്ലിയര്‍ റിയാക്റെര്‍ നിര്‍മ്മിക്കുന്നു . അത് ഉറപ്പിക്കുന്ന നിര്‍ണായയകമായ ഒരു തെളിവ് കൂടി അവര്‍ക്ക് ലഭിച്ചു .സിറിയയുടെയും കൊറിയയുടെയും ശാസ്ത്രജന്മാര്‍ ഒന്നിച്ചുള്ള ഒരു ഫോട്ടോ ഗ്രാഫ് ആയിരുന്നു അത് .തങ്ങളുടെ ശത്രു രാജ്യങ്ങളില്‍ ഒന്നായ സിറിയ ആണവ ശക്തി ആകാന്‍ പോകുന്നു .സിറിയ ആണവ ശക്തി ആയാല്‍ തങ്ങളുടെ നിലനില്പിനെയാണ് അത് ചോദ്യം ചെയ്യുന്നത്. അത് കൊണ്ട് എത്രയും വേഗം അത് ന്യുട്രലയിസ് ചെയ്യണം .

ഇപ്പോഴും ചോദ്യങ്ങള്‍ ഒരുപാട് ബാക്കി ആണ് .സിറിയയുടെ ഏത് ഭാഗത്ത്‌ ആണ് ന്യുക്ലിയര്‍ റിയാക്ടര്‍ ഉള്ളത് എന്ന് കണ്ട് പിടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല .അതിന്റെ പ്രവര്‍ത്തനം പുര്‍ണ്ണ തോതില്‍ ആരംഭിച്ചോ?15 മാസം മുന്‍പ് എടുത്ത ഫോട്ടോഗ്രാഫില്‍ നിന്നാണ് ഇത്രെയും വിവരങ്ങള്‍ ലഭിച്ചത് . ഇപ്പോഴത്തെ അവസ്ഥ എന്താന്ന് എന്ന് അറിയില്ല .അപൂര്‍ണമായ റിപ്പോര്‍ട്ടുമായി രാഷ്ട്രിയ നേത്രുത്വത്തെ സമീപിക്കാന്‍ കഴിയില്ല . അതുകൊണ്ട് എത്രയും വേഗം സിറിയയുടെ ഏതു ഭാഗത്ത് ആണ് പ്രൊജക്റ്റ്‌ നടപ്പാകുന്നത് എന്ന് കണ്ടെത്തണം. അതിന്റെ ഇഇപ്പോഴത്തെ അവസ്ഥയും അറിയണം സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ എല്ലാം മുകളില്‍ നിന്ന് ഉപഗ്രഹങ്ങള്‍ വഴിയും താഴെ ഭുമിയില്‍ നിന്ന് മോസാദിന്റെ എജെന്റുമാര്‍ വഴിയും അവര്‍ അരിച്ചു പെറുക്കി . സിറിയയുടെ മരുഭൂ പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന al-Kibar അവരുടെ ശ്രദ്ധയില്‍ പെട്ടു .കാരണം അവിടെ നിന്നുള്ള ചില ടെലി ഫോണ്‍ സിഗ്നല്‍ നോര്‍ത്ത് കൊറിയയിലെ Pyongyang മായി ബെന്ധപ്പെട്ടു കിടക്കുന്നു .പിന്നിട് അവിടം കേന്ദ്രീകരിച്ച് മാത്രമായി അന്വേഷണം . ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആ പ്രദേശത്തെ വിശദമായി പരിശോധിച്ചു അതില്‍ നിന്നും al-Kibar പ്രദേശത്തു വലിയ മേല്‍ക്കൂരകളാല്‍ മറക്കപ്പെട്ട കെട്ടിടം കണ്ടെത്തി. ഉപഗ്രഹങ്ങളില്‍ നിന്നും ലഭിച്ച ചിത്രങ്ങളും മുന്‍പ് സിറിയന്‍ ഉദ്യോഗസ്തന്റെ ലാപ്ടോപില്‍ നിന്നും ലഭിച്ച ചിത്രങ്ങളും താരതമ്യം ചെയ്തു നോക്കിയപ്പോള്‍ അത് ഒന്നാണ് എന്ന് മനസിലാക്കി .കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്ട്ട് ‌ തയാറാക്കി. Meir Dagan പ്രധാനമന്ത്രി ആയി Ehud Olmert നേരിട്ട് കണ്ടു . മുന്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ പ്രധാനമന്ത്രിയോട് കാര്യങ്ങളുടെ ഗൌരവത്തെ ക്കുറിച്ച് പ്രത്യേകം ബോദ്ധ്യ പെടുത്തേണ്ട അവശ്യം ഇല്ലായിരുന്നു .മുന്‍ പിന്‍ നോക്കാതെ സിറിയയുടെ ആണവ പദ്ധതി വേരോടെ പിഴുതു എറിയാന്‍ നിര്‍ദ്ദേശം നല്‍കി.

ഏറ്റവും വലിയ ചോദ്യത്തിന് മാത്രമേ ഉത്തരം ലഭിച്ചോള്ളു .പ്ലാന്റ് എവിടെ ആണ് എന്നുള്ളത് കണ്ടെത്തിയിരിക്കുന്നു .ഇനിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയണം പല്ന്റ്റ് പ്രവര്‍ത്തനം ആരംഭിച്ചോ ? ആരംഭിച്ചങ്കില്‍ അത് നശിപ്പിക്കുന്നത് വലിയ റിസ്ക് ആണ്. മാത്രമല്ല ഒരുപാട് വിമര്‍ശങ്ങള്‍ നേരിടേണ്ടി വരും. പ്ലാന്റ് പ്രവര്‍ത്തനമാണോ എന്ന് അറിയണമെങ്കില്‍ അവിടെ നേരിട്ട് ചെല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല .ശത്രുവിന്റെ മടയിലേക്ക് ആണ് കടന്ന് ചെല്ലേണ്ടത്. അതിനു വേണ്ടി സാധാരണ ടീമിനെ അങ്ങോട്ട്‌ അയച്ചാല്‍ പോര .എബ്രായ ഭാക്ഷയില്‍ Sayeret Matkal എന്ന് അറിയപെടുന്ന the unit. ഇസ്രായേലിന്റെ അഭിമാന സ്തംഭം ആണ് . അവരുടെ പേര് മാത്രമേ Meir Dagan തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നുള്ളു.ശത്രു രാജ്യത്ത് നുഴഞ്ഞു കയറി നിശബ്ദമായി തങ്ങളുടെ ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കാന്‍ കെല്പുള്ള ടിം ആണ് the unit . ആന്വേഷണം അവരില്‍ തന്നെ വന്ന് ചേര്‍ന്നു.

 

2007 ആഗസ്റ് മദ്ധ്യത്തോടെ ഇസ്രായേലിന്റെ രഹസ്യ താവളത്തില്‍ നിന്നും ലോ ആറ്റിറ്റ്യൂട് ഫ്ലൈംഗ് ഹെലിക്കോപ്റ്റര്‍ ആയ Sikorsky S-65 / CH-53 സിറിയന്‍ പട്ടാളകാരുടെ യുണിഫോം ധരിച്ച the unit അംഗങ്ങള്‍ സിറിയന്‍ അതിര്‍ത്തി ഭേദിച്ചു al-Kibar ൽ വന്ന് ഇറങ്ങി . വന്ന് ഇറങ്ങിയ ഓരോ കമന്‍ഡോക്കും വ്യക്തമായി അറിയാമായിരുന്നു തങ്ങള്‍ ഏറ്റെടുത്ത റിസ്കിനെ കുറിച്ച്. പിടിക്കപ്പെട്ടാല്‍ ഫലം ഒരു പക്ഷെ ഇസ്രയേല്‍ സിറിയ യുദ്ധം ആയിരിക്കും . ആ ബോദ്ധ്യത്തോടെ തന്നെ ആ പ്രദേശം വിശദമായി പരിശോധിച്ചു, ഒപ്പം പ്ലാന്റിന് ഒരുക്കിയിരിക്കുന്ന സെക്യൂരിറ്റിയെക്കുറിച്ച് വിശദമായി വിവരങ്ങള്‍ ശേഖരിച്ചു . പ്ലാന്റ് പുര്‍ണമായി സജ്ജമായോ ഇല്ലയോ എന്ന് അറിയാന്‍ അതിന്റെ പരിസരത്തു നിനും മണ്ണും വെള്ളവും ശേഖരിച്ചു .എന്തിനെന്നാല്‍ ആണവ പ്ലാൻറു ഉള്ളിടത്ത് അതിന്റെ ചുറ്റുപാടും ഉള്ള ഓരോ ചെറിയ അണുക്കളില്‍ വരെ റേഡിയോ ആക്റ്റീവ് ബാധിച്ചിരിക്കും. അതില്‍ ബാധിച്ചിരിക്കുന്ന റേഡിയോ അക്റ്റീവിന്റെ അളവ് അനുസരിച്ച് പുര്‍ണ്ണ സജ്ജമായോ ഇല്ലയോ എന്ന് അറിയാം . തങ്ങളുടെ ദ്വത്യം വിജയകരമായി പൂര്‍ത്തിയാക്കി Sayeret Matkal അംഗങ്ങള്‍ സുരഷിതമായി ഇസ്രായേലില്‍ തിരിച്ച് എത്തി.

2007 സെപ്റ്റംബര്‍ al-Kibar ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം Meir Dagan ന് അല്‍പ്പം ആശ്വാസം പകരുന്നതാണ്. അവിടെ നിന്നും ലഭിച്ച സാമ്പിളുകളില്‍ റേഡിയോ ആക്റ്റീവ് കണങ്ങളുടെ അംശം കുറവാണു. അതിന്റെ അര്‍ഥം പ്ലാൻറു പൂര്‍ണ്ണ മായി പ്രവര്‍ത്തിച്ചു തുടങ്ങിയില്ല എന്നാണ് .എപ്പോൾ വേണമെങ്കിലും പ്രവര്‍ത്തന സജ്ജമകാം. അതിനു മുന്‍പ് അത് പുര്‍ണ്ണമായും നശിപ്പിക്കണം പ്രധാനമന്ത്രി Ehud Olmert ൻറെ അദ്ധ്യക്ഷതയില്‍ കൂടിയ ഇസ്രയേല്‍ ചിഫ് മിലിറ്ററി ഉദ്യോഗസ്ഥരുടെ യോഗം ഏക കണ്ഠമായി ആ തീരുമാനം എടുത്തു .സിറിയന്‍ ആണവ പദ്ധതി പുര്‍ണ്ണമായും നശിപ്പിക്കുക .ആത് എങ്ങനെ നടപ്പാക്കണം എന്ന കാര്യത്തില്‍ ആർക്കും സംശയം ഉണ്ടായിരുന്നില്ല. 25 വര്‍ക്ഷങ്ങള്‍ മുന്‍പ് 1981 ല്‍ സദ്ദാമിന്റെ ആണവ സ്വപ്നങ്ങളെ തച്ചു തകര്‍ത്ത അതേ മാര്‍ഗ്ഗത്തിലൂടെ തന്നെ ഇതും നടപ്പാക്കാന്‍ തിരുമാനിച്ചു. ഫൈറ്റര്‍ ഫ്ലൈറ്റ് ഉപയോഗിച്ച് ബോംബു ഇട്ടു തകര്‍ക്കുക.

അതീവ രഹസ്യമായി ചെയ്യേണ്ട സൈനിക നടപടികളുടെ ചുമതല വന്നു ചേർന്നത്‌ Squadron 69 അഥവാ “Hammers” Squadron നു ആയിരുന്നു.. അവരെത്തന്നെ ആ ചുമതല ഏല്പിക്കാന്‍ കാരണം മുന്‍പ് പറഞ്ഞതുപോലെ സദ്ദാമിന്റെ ആണവ സ്വപ്നത്തെ തകര്‍ത്തത് ഈ unit ആയിരുന്നു .അന്ന് ആ അക്രമണത്തിന്റെ പേരില്‍ ലോകരാജ്യങ്ങളുടെ മുന്നില്‍ ഒറ്റപ്പെട്ടു .അന്ന് ഇസ്രയേലിനെ ശക്തമായി വിമര്‍ശിച്ച അമേരിക്ക 10 വര്‍ഷം കഴിഞ്ഞു ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ അവരുടെ നിലപാടുകള്‍ തിരുത്തി .ലോകത്തിന് ഇസ്രയേല്‍ ചെയ്ത നന്മകളില്‍ ഒന്നാണ് സദ്ദാമിന്റെ ആണവ പ്ലാന്റിനെ തകര്‍ത്തത് എന്ന് അവര്‍ക്ക് മാറ്റി പറയേണ്ടി വന്നു. prime minister Ehud Olmert സിറിയയിലെ al-Kibar ആണവ റിയാക്ടര്‍ തകര്‍ക്കാ നുള്ള പേരും നല്കി അതാണ് ” Operation Orchard”.

അതിവ രഹസ്യത്തോടും കൃത്യതയോടും കൂടെ ഈ പദ്ധതി നടപ്പക്കേണ്ട ചുമതല പതിവു പോലെ ഇസ്രായെലി സ്പെഷ്യല്‍ ഫോഴ്സ് unit ആയ Squadron 69 അഥവാ “Hammers” Squadron “ൽ വന്ന് ചേര്‍ന്നു .കാര്യങ്ങള്‍ 1981 പോലെ അല്ല 25 വര്‍ഷം കൊണ്ട് ലോകവും ടെക്നോളജിയും ഒരുപാട് മാറിയിരിക്കുന്നു. റഷ്യന്‍ നിര്‍മ്മിതമായ അതി നുതനമായ “Tor-M1 Air Defence System ” സിറിയന്‍ അര്‍മിയുടെ ഭാഗമായിട് അധിക കാലം ആയിട്ടില്ല മാത്രവുമല്ല multiple air missile system ആകാശ മാര്‍ഗ്ഗമുള്ള ഏത് അക്രമത്തേയും ചെറുക്കന്‍ കെല്പുള്ളതായിരുന്നു . ഇതിനെ എല്ലാം ചെറുക്കാന്‍ ഒരു വഴിയുണ്ട് അവരുടെ റഡാര്‍ സിസ്റ്റത്തിന്റെ കണ്ണില്‍ പ്പെടതിരിക്കുക . റെഡാര്‍ സിസ്റ്റത്തില്‍ പതിഞ്ഞാല്‍ മാത്രമേ സിറിയയില്‍ നിന്നും ആക്രമണം ഉണ്ടാകൂ. അഥവാ അവരുടെ റെഡര്‍ സിസ്റ്റത്തല്‍ പതിഞ്ഞു അവരില്‍ നിന്നും ആക്രമണം ഉണ്ടായാലും അതിനെ ഒക്കെ ചെറുക്കുവാന്‍ കഴിയുന്ന മിസ്സൈല്‍ ലോക്കിംഗ് ആന്‍ഡ്‌ ആന്റി ലോക്കിംഗ്, ഫ്ലെയര്‍ മെതേഡ്, ഇലക്ട്രോ കൌണ്ടര്‍ മിഷേര്‍ സിസ്റ്റം എന്നിവ ഉള്ള അമേരിക്കന്‍ നിര്‍മ്മിത F-15 ,F-16 ഫൈറ്റര്‍ ബോംബര്‍ വിമാനങ്ങള്‍ക്ക് കഴിയും , അതിവ നൂതന സാങ്കേതിക വിദ്യയായ ഇലക്ട്രോ കൌണ്ടര്‍ മിഷേര്‍ സിസ്റ്റം ഉപയോഗിച്ച് ശത്രു രാജ്യങ്ങളുടെ റെഡര്‍ സാങ്കേതിക വിദ്യയുടെ കണ്ണില്‍പ്പെടാതെ രാജ്യത്തിൻറെ ഉള്ളിലേക്ക് കടക്കാം . അതുകൊണ്ട് ഒക്കെ തന്നെ ഈ സാങ്കേതിക വിദ്യ എല്ലാം ഉള്ള F-15 ,F-16 ഉപയോഗിക്കാന്‍ മോസാദിനെ പ്രേരിപ്പിച്ച ഘടകം . മറ്റൊരു വളരെ സുപ്രധാനമായ വിവരങ്ങള്‍ കൂടി മോസാദിനു ലഭിച്ചു . ഉത്തര കൊറിയയുടെ ഒരു കപ്പല്‍ സിറിയന്‍ പോർട്ട് ‌ ആയ ദര്ടുസ് തിരത്ത് എത്തിയിരിക്കുന്നു .കുടുതല്‍ അന്വേഷണത്തില്‍ മനസ്സലായി അതില്‍ ഉള്ളത് ആണവ റിയാക്ടര്‍ പുര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉള്ള വസ്തുക്കളാണ് എന്ന് . ഈ നിര്‍ണായകമായ വിവരം ഓപ്പറേഷന്‍ എത്രെയും വേഗം നടപ്പിലാക്കാന്‍ മോസാദിനെ പ്രേരിപ്പിച്ചു .

2007 സെപ്റ്റംബര്‍ 5 ബുധനാഴ്ച .സിറിയയുടെ ആണവ പദ്ധതിയുടെ പുറകെ കൂടിയിട്ട് മുന്നര വര്ക്ഷിമായി . ഇന്നാണ് ആ നിര്‍ണായകമായ ദിനം. അവരുടെ ആണവ പ്ലാന്റ് തകർക്കുവാന്‍ തെരഞ്ഞെടുത്ത ദിവസം. അര്‍ദ്ധരാത്രി ഇസ്രാറെലിന്റെ 3 എയര്‍ ബേസില്‍ ഒന്നായ RAMAT DAVID AIR BASE നിന്നും Squadron 69 പരിചയ സമ്പന്നരായ 10 പൈലറ്റുമാര്‍ AGM -65 maverick ബോംബുകൾ ഘടിപ്പിച്ച പോര്‍ വിമാനങ്ങളുമായി പറന്ന് ഉയര്‍ന്നു . ഇതിന് എല്ലാ നേത്രുത്വം നല്‍കി കൊണ്ട് മുന്‍ ഡിഫെൻസ്‍ ഉദ്യോഗസ്ഥനായ ഇസ്രയേല്‍ പ്രധാനമന്ത്രി Ehud Olmert ഒപ്പം ഉന്നത സൈനിക മേധാവികളും ടെല്‍ അവിവിലെ കമാണ്ടിംഗ് സെൻററില്‍ ഉണ്ടായിരുന്നു. ബോംബിംഗിന്റെ കൃത്യത ഉറപ്പിക്കാനായി പരസ്പരം ബന്ധിപ്പിക്കുന്നതിലേ ടെക്നിക്കല്‍ എറര്‍ കാരണം 3 വിമങ്ങള്‍ തിരികെ വിളിച്ചു. ബാക്കി 7 എണ്ണം al-Kibar ലക്ഷ്യമാക്കി നീങ്ങി.

സിറിയയുടെ റെഡാര്‍ ബേസ് നുറുകണക്കിനു ഫൈറ്റര്‍ പ്ലൈനുകള്‍ അതിര്‍ത്തി ഭേദിച്ചു സിറിയയുടെ ഉള്ളിലേക്ക് കടന്നതായി റഡാര്‍ മോണിട്ടറില്‍ തെളിഞ്ഞു അല്‍പ്പ സമയത്തിന് ഉള്ളിളില്‍തന്നെ അത് മാഞ്ഞു പോകുകയും ചെയ്തു. ടെക്നിക്കൽ‍ എറര്‍ ആണെന് വച്ച് എക്പെര്‍ട് അത് കാര്യമായി എടുത്തില്ല. ഇതേ സമയം ഇസ്രായേലി ഫൈറ്റര്‍ ഫ്ലൈറ്റ്കള്‍ സിറിയന്‍ ആകാശത്തിലൂടെ al-Kibar ലക്ഷ്യമാക്കി നിങ്ങുക യായിരുന്നു .ബോംബിംഗ് തുടങ്ങി 1 മിനിറ്റിനുള്ളില്‍ ബോംബിംഗ് പുര്‍ത്തീ കരിക്കണം. പൈലറ്റുമാര്‍ അതിനു തയ്യാര്‍ എടുത്തപ്പോള്‍ പൊടുന്നനെ ആണവ പ്ലാന്റിന് സെക്ക്യൂരിറ്റി ഒരുക്കിയ multiple air missile system പ്രവര്‍ത്തനം ആരംഭിച്ചു. അതെ സമയം തന്നെ ടെല്‍ അവിവ് കേന്ദ്രവുമായുള്ള റേഡിയോ ബന്ധവും നഷട്പെട്ടു. എന്നാല്‍ പരിചയ സമ്പന്നരായ പൈലറ്റുമാര്‍ multiple air missile system തകര്‍ത്തുകൊണ്ട് al-Kibar ആണവ പ്ലാന്റിന് ഒരു ചെറുത്തു നില്പിനും ഇടകൊടുക്കാതെ ഹെവി ബോംബിംഗ് വഴി നിശ്ശേഷം നശിപ്പിച്ചു കളഞ്ഞു . ” Operation Orchard accomplished” എന്ന സന്ദേശത്തിലൂടെ നഷ്ടപെട്ടുപോയ റേഡിയോ ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു .

al-Kibar ആണവ റിയാകട്ർ “Operation Orchard” എന്ന സൈനീക നടപടിയിലൂടെ ഇസ്രേയൽ നാമാവശേഷമാക്കിയെങ്കിലും മോസാദിനെ അസ്വസിക്കാവുന്ന കാര്യം ആയിരുന്നില്ല അത് . അതിനു കാരണം ലോകത്തെ ഏറ്റവും മികച്ച ചാര സംഘടന എന്ന് ലോകം വാഴ്ത്തുന്ന മോസാദിന്റെ മുക്കിന്‌ താഴെ തങ്ങളുടെ കണ്ണ് വെട്ടിച്ചു 7 വര്‍ഷം പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞത് അത്ര നിസ്സരാ കാര്യമല്ല .ഒരു ആണവ പ്ലാന്റ് എന്നാല്‍ കോഴി തന്റെ ചിറകിന്‍ കീഴെ കുഞ്ഞുങ്ങളെ ഒളിപ്പിക്കും പോലെ അത്ര നിസ്സരാമല്ല ആണവ പ്ലാന്റ് ഒളിപ്പിക്കുന്നത്. എന്നാല്‍ വമ്പന്‍ യന്ത്ര സമഗ്ഗ്രികളുടെയും വമ്പന്‍ കെട്ടിടങ്ങളുടെയും വലിയ ഒരു ശ്രിംഖലയാണ് .അത് കൊണ്ട് തന്നെ ഇതിനെപ്പറ്റി വിശദമായി തന്നെ അന്വേഷിക്കാന്‍ തന്നെ മൊസാദ് തിരുമാനിച്ചു.

അന്വേഷണത്തിന് പ്രധാനമായും ഊന്നല്‍ കൊടുത്തത് കൊറിയൻ -സിറിയൻ ആശയവിനിമയം എങ്ങനെ നടന്നു എന്നുള്ളതാണ് . അതിനു കാരണം കൌതുകകരമായ ഒരു വസ്തുത ആണ് ആശയ വിനുമയത്തില്‍ ഒരു ഘട്ടത്തിലും അവര്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളെ അശ്രയിച്ചിട്ടില്ല എന്നുള്ളതാണ് . തന്ത്രപ്രധാനമായ ബ്ലൂ പ്രിന്റുകളും മറ്റു അനുബന്ധ വിവരങ്ങളും ഹാര്‍ഡ് കോപ്പി ഉള്‍പ്പടെ എല്ലാം ആക്കി ഭദ്രമാക്കി സീൽ ചെയ്തു കവറില്‍ അവരുടെ ഏറ്റവും വിശ്വസ്തരായ ദൂതന്‍മാര്‍ മുഖേന നേരിട്ട് എത്തിക്കുക ആയിരുന്നു. വളരെ സുരക്ഷതിമായ ഈ മാര്‍ഗ്ഗത്തിന്റെ ഐഡിയയുടെ പിന്നിലുളള‍ ആളെ മൊസാദ് കണ്ടെത്തി .അത് മറ്റാരും അല്ല സിറിയയൻ പ്രസിഡന്റ് ബഷേര്‍ അല്‍ അസാദിന്റെ നിഴല്‍ എന്ന് അറിയ പെടുന്ന സിറിയയിലെ എക്കാലത്തെയും മികച്ച – മോസ്റ്റ്‌ പവർഫുൾ മാൻ എന്നറിയപ്പെടുന്ന ജെനറൽ മുഹമ്മദ്‌ സുലൈമാൻ. ആയിരുന്നു .

.കടുത്ത ജൂത വിരോധിയും ഇസ്രയേല്‍ വിരുദ്ധനും ആയ മുഹമ്മദ്‌ സുലൈമാൻ സിറിയയൻ പ്രസിഡന്റ് അസാദിന്റെ ഏറ്റവും വിശ്വസ്ഥനും ഏറ്റവുംസ്വാധീനവുമുള്ള സെക്യൂരിറ്റി അഡ്വൈസറും കൂടി ആയിരുന്നു . പ്രസിഡന്റ് ആസാദിന്റെ ദാമാസ്കസിലെ ഓഫീസിനു സമീപം തന്നെ ആയിരുന്നു ജെനറൽ മുഹമ്മദ്‌ സുലൈമാന്റെ ഓഫീസും. മറ്റൊരു സുപ്രധാന വിവരം കുടി മൊസാദിന് ലഭിച്ചു. മുഹമ്മദ്‌ സുലൈമാന്റെ നേത്രുത്വ‍ത്തിൽ ആണവ പ്ലാന്റ് പുനര്‍ നിര്‍മ്മിക്കാന്‍ പോകുന്നു . മൊസാദ് അതിന്റെ സാദ്ധ്യതകളെ കുറിച്ച് അന്വേഷിച്ചു .വിദഗ്ത്തരുടെ അഭിപ്രായത്തില്‍ തകര്‍ക്ക പ്പെട്ട പ്ലാന്റ് പുനര്‍ നിര്‍മ്മിതക്കണമെങ്കില്‍ ആ രാജ്യത്തിന്റെ സാമ്പത്തികം, ഇച്ഛാസക്തി സാങ്കേതിക സഹായം ഇവ ഒക്കെ ആശ്രയിച്ചിരിക്കും. എല്ലാം ഉണ്ടെങ്കില്‍ 5 വര്‍ക്ഷം കൊണ്ട് പുനര്‍ നിര്‍മ്മി ക്കാവുന്നതെ ഉള്ളു .സിറിയയെ സംബന്ധിച്ചു ഇതൊക്കെ വേണ്ടുവോളം ഉണ്ട്. മാത്രവുമല്ല കാര്യങ്ങള്‍ എകോപിപ്പിക്കാന്‍ മുഹമ്മദ്‌ സുലെയ്മാൻ ഉണ്ട് എങ്കില്‍ അവര്‍ അത് നേടിയിരിക്കും .അതായത് മൂന്നര വര്‍ഷത്തെ അദ്ധ്വാനം കൊണ്ട് നശിപ്പിച്ച ആണവ പ്ലാന്റ് അവര്‍ പുനര്‍ നിര്‍മ്മി ക്കുന്നു . ഇനി ഒരിക്കല്‍ കുടി തകർക്കാന്‍ അവര്‍ നിന്ന് തരണമെന്നില്ല . സിറിയന്‍ ആണവ പ്ലാന്റിന്റെ ഭിഷണി ഇപ്പോഴും തുടരുന്നു . പ്ലാന്റ് പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമ ഫലത്തെ മുളയിലെ നുള്ളുക- അതായത് അതിന്റെ പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ അയ മുഹമ്മദ്‌ സുലെയ് മാനെ തന്നെ നുള്ളി മാറ്റുക എന്നാല്‍ മാത്രമേ ഭിഷണി പുര്‍ണ്ണമായും ഇല്ലാതെയാകൂ.
മുഹമ്മദ്‌ സുലെയ്മാനെ നുള്ളി മാറ്റുക എന്നത് അത്ര നിസ്സാരമായ കാര്യം ആയിരുന്നില്ല മോസാദിനു. കാരണം അദ്ദേഹത്തിൻറെ ഓരോ നീക്കവും അതീവ രഹസ്യമായിട്ടായിരുന്നു ഒപ്പം ശക്തമായ സുരഷാ സംവിധാനവും. അംഗരക്ഷകരും സദാസമയവും ജനറലിനു ചുറ്റുംകാവല്‍ നിന്നിരുന്നു. അതുകൊണ്ട് സിറിയയില്‍ ചെന്ന് ഒരു ശ്രമം സാദ്ധ്യമല്ല . മൊസാദ് തങ്ങളുടെ ഇരെയേ തന്നെ നോക്കി കാത്തിരിക്കാന്‍ തിരുമാനിച്ചു .കാത്തിരുപ്പിന് അവസാനം എത്തി. 2008 ജൂലൈ അവസാനത്തോടെ സുലെയ്മാൻ ഒരാഴ്ച വേനൽ അവധി ചെലവഴിക്കാൻ സിറിയയിലെ കോസ്റ്റൽ ഏരിയ ആയ Tartus ലെ സ്വകര്യ വസതിയിൽ ചിലവിടാൻ പോകുന്നു എന്ന വിവരം മൊസാദിനു ലഭിച്ചുത് . Tartus ലെ സുലെയ്മാന്റെ സെക്യൂരിറ്റി സംവിധാനം താരതമ്യേന കുറവാണ് എന്നാണ് റിപ്പോര്‍ട്ട് .ഇതു തന്നെ അസുലഭമായ അവസരം എന്ന ബോധം മൊസ്സാദിനെ കാര്യങ്ങൾ വളരെ വേഗത്തിൽ നീക്കാൻ പ്രേരിപ്പിച്ചു

അസ്സസിനേഷനില്‍ സ്പെഷ്യല്‍ ട്രെയിനിംഗ് ഉള്ള ഇസ്രയേലിന്റെ കില്ലര്‍ unit എന്ന ഓമനപ്പരില്‍ അറിയ പ്പെടുന്ന കീദൊൻ unit നെ തന്നെ ഇതിന്റെ ചുമതല ഏല്പ്പിച്ചു “. കീദൊൻ എന്നാൽ ഹീബ്രുവിൽ bayonet or “tip of the spear എന്നാണ് അർഥം. ( bayonet എന്ന് വെച്ചാല്‍ ഒരുതരം കത്തി ) അവരുടെ മിക്കവാറും എല്ലാ കൊലപാതകങ്ങളും സമ്പൂര്‍ണ്ണ വിജയവും അതിവ രഹസ്യവും ആയിരുന്നു . കീദൊൻ അവരുടെ പണി തുടങ്ങി. ഇരയെ എങ്ങനെ വിഴ്ത്തമെന്നു അവര്‍ പഠിച്ചു . ജെനറലിന്റെ വേനൽക്കാല വസതി കടലിനോടു ചേര്‍ന്നതാണ് .കടലിനോടു ചേര്‍ന്നുള്ള ബാല്‍ക്ക ണിയില്‍ വെച്ചാണ്‌ അദ്ദേഹം അഥിതികള്‍ക്ക് പാര്‍ട്ടി നല്‍കുന്നത് .അദേഹത്തിന്റെ വിട്ടിലേക്കുള്ള വഴിയില്‍ കനത്ത സെക്യുരിറ്റി ആണ് .അതുകൊണ്ട് ആ വഴിയുള്ള ശ്രമം നടക്കില്ല .സഞ്ചരിക്കുന്ന ബോട്ടില്‍ നിന്ന് ജെനറലിനെ സ്നയിപ്പർ ഷോട്ട് ചെയ്യാന്‍ തിരുമാനിച്ചു .അതും കീദൊൻ തള്ളി കളഞ്ഞു .കാരണം സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ബോട്ടിൽ നിന്നുള്ള ഒരു സ്നയിപ്പിംഗ് വളരെ റിസ്കി ആണ്. മാത്രവുമല്ല റിസല്റ്റ് എത്രത്തോളം വിജയിക്കും എന്നുള്ള കാര്യത്തില്‍ സംശയവും ഉണ്ട് . കീദൊന്‍റെ ദൗത്യം ഇരയെ കൊല്ലുക എന്നതാണ് .അല്ലാതെ മുറിവ്‌ ഏലല്‍പ്പിച്ചു വിടുക എന്നുള്ളതല്ല .ഇതു പോലെ ഒരു അസുലഭമായ അവസരം ഇനിയും ലഭിച്ചു എന്ന് വരില്ല .ചിലപ്പോള്‍ ഒരിക്കലും കിട്ടിയില്ല എന്നും വരും. അതുകൊണ്ട് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നുള്ള സ്നയിപ്പർ ഷോട്ട് ചെയ്യാനുള്ള തിരുമാനവും തുടക്കത്തിലെ ഉപേക്ഷിച്ചു . അവസനം കീദൊൻ യൂനിറ്റ് ഒരു വഴി കണ്ടെത്തി . ഒരു ഉല്ലാസ നൌകയിൽ ഷാർപ് ഷൂട്ടെർസ് ആയ രണ്ട് പേര്‍ മുങ്ങൽ വിദഗ്ക്തരെ പോലെ കടൽ വഴി മുഹമ്മദ്‌ സുലെയ്മാന്റെ വില്ലക്ക് സമീപമുള്ള ബീച്ചിൽ എത്തുക. സൌകര്യ പ്രദമായ ഒരു സ്നയിപ്പിംഗ് പോസിഷൻ സ്വീകരിച്ച് കാത്തിരിക്കുക. സന്ധ്യ ആയി അതിഥികള്‍ ഓരോന്നായി ബാല്‍ക്കണിയില്‍ എത്തി തുടങ്ങി. കീദൊനുകള്‍ തങ്ങളുടെ ഇരക്കുവേണ്ടി കാത്തിരുന്ന സമയം രാത്രി 9 മണി സുലെയ്മാന്റെ ബാല്‍കണിയില്‍ എത്തി അഥിതികളോട് കുശലം പറഞ്ഞും കുടുംബാഗങ്ങളോട് വിവരങ്ങൾ ആരഞ്ഞു കൊണ്ടും ജെനറൽ അദ്ദേഹത്തിന്റെ അവസാന സായാഹ്നം ശരിക്കും ആസ്വദിക്കുകയായിരുന്നു.. ഇതെ സമയം സ്നിപെർ ടീം തങ്ങളുടെ ഇരയിലേക്ക് ഷൂട്ട്‌ ചെയ്യാനുള്ള ശ്രമത്തിൽ ആയിരുന്നു . പക്ഷെ അൽപനേരത്തെ ആയിസു കൂടി സുലെയ്മാന് ഉണ്ടായിരുന്നു .പെട്ടന്ന് അദേഹം അഥിതികള്‍ക്ക് ഇടയിലേക്ക് മറഞ്ഞു. സ്നിപെർ ടീം മറ്റൊരു സൌകര്യ പ്രദമായ സ്ഥലത്തിലേക്കു നിങ്ങി ഇരയെ ഐയിം ചെയ്തു ഷൂട്ടിംങ്ങിന് തയാറായി .ഒരേ സമയം ഷൂട്ട്‌ ചെയ്യുന്നതിന് വേണ്ടി ഇലക്ട്രോണിക്സ് കൌണ്ടിംഗ് മിഷന്‍ അവരുടെ ചെവികളില്‍ ഘടിപ്പിച്ചിട്ടു ണ്ടായിരുന്നു .കൌണ്ട് ഡൌണ്‍ തിര്‍ന്നു അതെ സമയം സ്നിപെർ ടീം അംഗങ്ങളുടെ വിരലുകള്‍ ചലിച്ചു. ഒരു വെടിയുണ്ട സുലെയ്മാന്റെ കഴുത്തിലും മറ്റേത് തലച്ചോറിലേക്കും തുളച്ചു കയറി തത്സമയം തന്നെ സുലെയ്മാന്റെ ജിവന്‍ വെടിഞ്ഞു . അങ്ങനെ സിറിയയുടെ ആണവ സ്വപ്നത്തിൻമേല്‍ അവസാന ആണിയും അടിച്ചു കിദോനുകള്‍ ഇരുട്ടിന്റെ മറവിലേക്ക് മറഞ്ഞു . ഇസ്രായേലിന്റെ 3 വ്യത്യസ്ത unit കള്‍ ചേര്‍ന്ന് ഓപ്പറേഷന്‍ ഓച്ചർട് വിജയകരമായി പൂര്‍ത്തീകരിച്ചു.

 

 

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

Image

ഒരു അഭിപ്രായം പറയൂ