മരപ്പട്ടി

Share the Knowledge
12743917_1677973525796663_8245634748259247671_n

ഒരുകാലത്ത് നമ്മുടെ നാട്ടില്‍ ഓട് മേഞ്ഞ വീടുകളിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു മരപ്പട്ടി.വെരുക് വംശത്തില്‍പെട്ട മരപ്പട്ടിയെ പഴമുണ്ണി ,കള്ളുകുടിയന്‍ പൂച്ച എന്നും പറയാറുണ്ട്‌.തെങ്ങിന്റെ മുകളില്‍ കയറി കള്ളുകുടിച്ചു പൂസായി നിലത്തു വീഴുമത്രേ മരപ്പട്ടി. അങ്ങനെയാണ് കള്ളുകുടിയന്‍ പൂച്ച എന്ന് പേരുണ്ടായത്.നല്ലൊരു പോരാളിയാണ് മരപ്പട്ടി.അഥവാ ശത്രുക്കളുടെ മുന്നില്‍ അകപ്പെട്ടാല്‍ പിന്തിരിഞ്ഞു ഓടുന്നത് അപൂര്‍വ്വമാണ്.ശത്രു എത്ര കരുത്ത-നാണെങ്കിലും മരപ്പട്ടി ഒരുകൈ നോക്കാന്‍ തയ്യാറാണ്.പലപ്പോഴും വളര്‍ത്തുനായകളോടൊക്കെ ഏറ്റുമുട്ടി മരപ്പട്ടി
വീരചരമം പ്രാപിക്കാറുണ്ട്.മിശ്രഭോജി ആണ് ഈ ജീവി. പകല്‍ മുഴുവന്‍ കിടന്നുറങ്ങും.രാത്രിയാണ് ഇരതേടാന്‍ ഇറങ്ങുക.പഴങ്ങളും ചെറുജീവികളും അവയുടെ മുട്ടയും ഒക്കെ മരപ്പട്ടിയുടെ ആഹാരമാണ്.തെങ്ങിന്‍പൂക്കുലയും ,മൂക്കാത്ത തേങ്ങയും ഒക്കെ എടുത്ത് തിന്നുന്നതുകൊണ്ട് കര്‍ഷകരുടെ ശത്രു എന്നും പറയാറുണ്ട്‌.ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ”എന്ന ഭാഷാശൈലി പ്രസിദ്ധമാണ്.പക്ഷെ മരപ്പട്ടി ഈനാംപേച്ചിയുടെ കൂട്ടുകാരന്‍ അല്ല.ഒരുപക്ഷെ മരപ്പട്ടിയെ കണ്ടാല്‍ ഈനാമ്പേച്ചി ചുരുണ്ടുകൂടി കിടക്കുകയെ ഉള്ളൂ.ഈ ജീവി പെട്ടന്ന് വംശനാശം സംഭവിക്കാന്‍ ഇടയില്ല.നാലും ,അഞ്ചും ഒക്കെ പ്രസവിക്കാറുണ്ട് മരപ്പട്ടി.മരപ്പോത്തുകളിലാണ് മരപ്പട്ടിയുടെ വാസം.ചില ഏഷ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തിക വ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനവും ചെലുത്തുന്നുണ്ട് ഈ ജീവി.ആഗോളതലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള കോപ്പി ലുവാക്ക് എന്ന കാപ്പിപ്പൊടി മരപ്പട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇന്തോനേഷ്യയില്‍ നിന്ന് വരുന്ന കോപ്പി ലുവാക്ക് എന്ന കാപ്പിപ്പൊടിക്ക് കിലോവിന് അന്‍പതിനായിരം രൂപ വരും.ഒരു ഗ്ലാസ്‌ കാപ്പി കുടിക്കണമെങ്കില്‍ രണ്ടായിരം രൂപ കൊടുക്കണം.സാധാരണയായി മരപ്പട്ടി കാപ്പി പഴം ഭക്ഷണം ആക്കാറുണ്ട്.എന്നാല്‍ കാപ്പി പഴത്തിന്റെ കുരു ദഹിക്കാതെ വിശ്രജ്യത്തിലൂടെ പുറത്തു വരും.മരപ്പട്ടിയുടെ ആമാശയത്തില്‍ എത്തുന്ന കാപ്പി കുരു ദഹനരസവുമായി കലര്‍ന്ന്.അതിസ്വാധുള്ള കാപ്പി കുരു ആയി മാറും .മരപ്പട്ടിയുടെ വിസര്‍ജ്യത്തില്‍ നിന്ന് കാപ്പിക്കുരു വേര്‍തിരിച്ചാണ് കോപ്പി ലുവാക്ക് ഉണ്ടാക്കുന്നത്‌.മരപ്പട്ടിയുടെ ഇറച്ചിക്ക് നല്ല സ്വാദു ആണത്രേ.ഇപ്പോഴും ഇവയെ രാത്രികാലങ്ങളില്‍ വീടിന്റെ പരിസരത്തോക്കെ കാണാറുണ്ട്. 1972ലെ വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവിയാണ് മരപ്പട്ടി.

BY  Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ