​എഴുകൊല്ലത്തെ  ഈജിപ്ഷ്യന്‍  വരള്‍ച്ച

Share the Knowledge

ഈ തലക്കെട്ട്‌  കണ്ടാല്‍ ആദ്യം ഓര്‍ക്കുക  ബൈബിളിലെ  ഉല്‍പ്പത്തി  പുസ്തകം  നാല്‍പ്പത്തി ഒന്നാം  അധ്യായത്തില്‍  പറയുന്ന  ഈജിപ്തിലെ  വരള്‍ച്ചയെക്കുറിച്ചായിരിക്കും .  യാക്കോബിന്‍റെ മകന്‍  ജോസഫ് , ഫറവോയുടെ സ്വപ്നം  വിശദീകരിച്ച്  ഈജിപ്തില്‍  വരാന്‍  പോകുന്ന  എഴുവര്‍ഷക്കാലത്തെ  കൊടും ക്ഷാമം മുന്‍കൂട്ടികാണുന്നതാണ്  ബൈബിള്‍  വിവരണം . പൌരാണിക  ഈജിപ്തില്‍  സ്വാഭാവികമായും  അനേകം  തവണ  നൈല്‍ നദി  വറ്റി വരണ്ടിട്ടുണ്ടാവും അതിലോന്നാവാം   ബൈബിളിലെ  വിവരണം . ഈജിപ്തിലേയും  മെസപ്പെട്ടോമിയയിലെയും  അനേകം  പുരാതന  ലിഖിതങ്ങളില്‍  ഇത്തരം വരള്‍ച്ചകളെ  കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് . പക്ഷെ  ഇതിലെല്ലാം  തന്നെ  രസകരമായ  ഒരു  പ്രത്യേകത  ഉണ്ട് ! എല്ലാ  വരള്‍ച്ചകളും  ഉണ്ടായത്  കൃത്യം  ഏഴു  വര്‍ഷക്കാലം  ആണ് ! സത്യത്തില്‍  ഇതെല്ലാം  അഞ്ചു  മുതല്‍  എട്ടു  വര്‍ഷങ്ങള്‍  വരെ  ആകാം  എന്നാണ്  ചരിത്രാകാരന്മ്മാര്‍  പറയുന്നത് . പക്ഷെ  എഴുതുമ്പോള്‍  ഏഴ്  എന്നേ  പകര്‍ത്തൂ .  കാരണം  ഇസ്രയെലുകാര്‍  ഉള്‍പ്പടെ  പഴയ  ഈജിപ്ഷ്യന്‍  , അസീറിയന്‍ , ബാബിലോണിയന്‍ , കാനാന്‍  ജനതകളുടെയെല്ലാം  വിശ്വാസം  അനുസരിച്ച്  ഏഴു എന്ന  സംഖ്യക്ക്  വളരെയധികം  പ്രത്യേകതകള്‍  ഉണ്ട് . ചിലര്‍ക്ക് അത്  എല്ലാം  തികഞ്ഞ  പൂര്‍ണ്ണതയുള്ള   സംഖ്യയെങ്കില്‍  മറ്റുള്ളവര്‍ക്ക്  തികച്ചും  പരിശുദ്ധമാണ് .  ശാപം  വന്നാലും  അനുഗ്രഹം  വന്നാലും  അത്  ഏഴു മണിക്കൂറോ , ഏഴു ദിവസമോ , ഏഴു മാസമോ  അതുമല്ലെങ്കില്‍  ഏഴു  വര്‍ഷങ്ങളോ  ആയിരിക്കും  എന്നാണ്  വിശ്വാസം .
എന്തായാലും  ഇത്തരം  ഏഴുവര്‍ഷ  ക്ഷാമങ്ങളില്‍  ബൈബിളിനു  പുറത്തെ  വിവരണങ്ങളില്‍  ഏറ്റവും  പ്രശസ്തമാണ്  Famine Stela  എന്നറിയപ്പെടുന്ന  വരള്‍ച്ചാ ലിഖിതം . ഈജിപ്ഷ്യന്‍  ചിത്ര ലിപികളില്‍  എഴുതപ്പെട്ടിരിക്കുന്ന  ഈ ആലേഖനം  നൈലിലെ   Sehel ദ്വീപില്‍  നിന്നാണ് കണ്ടെടുത്തത് . നാല്‍പ്പത്തി രണ്ടു  കോളങ്ങളില്‍  ഗ്രാനൈറ്റ് ഫലകത്തില്‍  എഴുതപ്പെട്ടിരിക്കുന്ന  ഈ  ലിഖിതം ക്രിസ്തുവിനും  രണ്ടായിരത്തി അഞ്ഞൂറ്  കൊല്ലങ്ങള്‍ക്ക്  മുന്‍പ്    Djoser ഫറവോയുടെ  കാലത്ത്  നടന്ന കൊടും വരള്‍ച്ചയുടെ  കഥയാണ് നമ്മോടു  പറയുന്നത് . പക്ഷെ  ഇത്  എഴുതപ്പെട്ടത്  BC 332–31 വര്‍ഷങ്ങളിലോ  അല്ലെങ്കില്‍ 205 – 180 BC യില്‍  ടോളമി  അഞ്ചാമന്റെ  കാലത്തോ  ആണ് .  ഇതേ Djoser ഫറവോ ആണ് ഈജിപ്തിലെ  ആദ്യത്തെ  സ്റ്റെപ്  പിരമിഡ്  നിര്‍മ്മിച്ചത് .

കഥയിങ്ങനെ  ആണ് .  Djoser ഫറവോ ( Netjerikhet എന്നും പേരുണ്ട് ) തന്‍റെ  രാജ്യത്തില്‍  ഉണ്ടായ  വരള്‍ച്ചയുടെ കാരണം  പ്രധാന  പുരോഹിതനായ  ഇംഹോട്ടെപ്പിനോട്   ആരായുന്നു . പഴയ  ദിവ്യ ഗ്രന്ഥങ്ങള്‍  പരത്തി , ഇംഹോട്ടെപ്പ്  നൈലിലെ  ജലം  നിയന്ത്രിക്കുന്നത്‌  Khnum ദേവനാണ്  എന്ന്  തിരിച്ചറിയുന്നു . പ്രശനപരിഹാരതിനായി  ദേവനെ  തിരക്കി  പോകുന്ന  ഇംഹോട്ടെപ്പിന്  സ്വപ്നത്തില്‍   Khnum പ്രത്യക്ഷപ്പെടുന്നു . തകര്‍ന്നു  കിടക്കുന്ന  തന്‍റെ ക്ഷേത്രങ്ങള്‍  പുനര്‍നിര്‍മ്മിക്കണം  എന്ന ദേവന്‍റെ  ആവശ്യം  പുരോഹിതന്‍  ഫരവോയെ  അറിയിക്കുന്നു .  അതോടെ   Khnum ന്‍റെ സകല  ക്ഷേത്രങ്ങളും  പുനര്‍നിര്‍മ്മിക്കുവാന്‍  രാജാവ്  ഉത്തരവ്  ഇടുന്നു .

സംഭവം  കഴിഞ്ഞ്  നൂറ്റാണ്ടുകള്‍  പിന്നിട്ട  ശേഷം  എഴുതപ്പെട്ട  ഈ  രേഖയുടെ  വിശ്വാസ്യത  ഗവേഷകര്‍ക്കിടയില്‍  തര്‍ക്ക വിഷയമാണ് . ടോളമിയുടെ  കാലത്ത്  വിവിധ  ദേവന്മ്മാരുടെ  പുരോഹിതന്മ്മാര്‍  തമ്മില്‍  വലിപ്പച്ചെറുപ്പം  സംബന്ധിച്ച്  തര്‍ക്കം  നിലവില്‍  ഉണ്ടായിരുന്നതിനാല്‍   Khnum ന്‍റെ  പുരോഹിതന്മ്മാര്‍  തങ്ങളുടെ  ദേവന്  മേല്ക്കൊയ്മ്മ  കിട്ടുവാന്‍ പഴയ ക്ഷാമത്തിന്റെ  ക്രെഡിറ്റ്   Khnum ന്  ചാര്‍ത്തിക്കൊടുക്കുവാന്‍  എഴുതിയതാവാം  ഇതെന്നാണ്  ഒരു വിഭാഗം ചരിത്രകാരന്മാര്‍  ചിന്തിക്കുന്നത് . ബൈബിളിലെ  വരള്‍ച്ചയുടെ  ഈജ്പ്ഷ്യന്‍  വീക്ഷണം  ആവാം  ഇതെന്നും  ചിലര്‍  കരുതുന്നുണ്ട് (Mesha Stele ഇതുപോലെ  ഒന്നാണ്.  2  രാജാക്കന്മ്മാര്‍  3 ആം അധ്യായത്തില്‍     വിവരിക്കുന്ന  യുദ്ധത്തില്‍ ഇസ്രായേലിന്‍റെ ശത്രുവായിരുന്ന  മേഷ രാജാവ് അതെ  യുദ്ധത്തില്‍  താന്‍  വിജയിച്ച  ചരിത്രം  എഴുതിയിരിക്കുന്നതാണ്  മേഷ ശിലാ ഫലകം )  .  അതിനാല്‍ ഇംഹോട്ടെപ്പ് ,  ജോസഫ്  തന്നെയെന്നാണ്  മറ്റൊരു  വിഭാഗം  കരുതുന്നത് .  തര്‍ക്കങ്ങള്‍  നില നില്‍ക്കുമ്പോഴും  Famine Stela ഒരു ചരിത്ര സ്മാരകമായി  തന്നെ  അവശേഷിക്കുന്നു ,  കൂട്ടത്തില്‍  ഈജിപ്തിലെ  ക്ഷാമങ്ങളും .

വരള്‍ച്ചാ  ഫലകത്തിന്റെ  പൂര്‍ണ്ണ  ഇംഗ്ലീഷ്  പരിഭാഷ  >>> http://www.touregypt.net/faminestele.htm

Image

ഒരു അഭിപ്രായം പറയൂ