Operation Opera...

Share the Knowledge

 

1960 മുതല്‍ തുടങ്ങിയതാണ് ന്യുക്ളിയര്‍ ശക്തി ആകാനുള്ള സദ്ദാമിന്റെ മോഹം .അന്ന് മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒടുവില്‍ സദ്ദാം വിജയത്തിലേക്ക് എത്തി. 1975 നവംബറില്‍ $300 million മൊത്തം ചെലവ് വരുന്ന പദ്ധതി ഫ്രഞ്ച് ഗവൺമെന്റ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന Osiris എന്ന ആണവ റിയാക്ടര്‍ വിലക്ക് വാങ്ങിയാണ് സദ്ദാം തന്റെ മോഹസഫലീകരണത്തിനു തുടക്കം കുറിച്ചത് .സമാധാന പരമായ അവശ്യത്തിനു വേണ്ടി മാത്രമാണ് ന്യുക്ളിയര്‍ പ്രോഗ്രാം പദ്ധതി എന്നു പ്രഖ്യാപിച്ച പദ്ധതി തന്റെ കണ്‍ വെട്ടത്തു തന്നെ തന്നെ നടപ്പാക്കാന്‍ സദ്ദാം തിരുമാനിച്ചു . ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 17 കിലോമീറ്റര്‍ ദക്ഷിണപൂര്‍വ്വ ദിക്കില്‍ Al Tuwaitha Nuclear Center എന്നാ പേരില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി.

40 മെഗാവാട്ട് വൈദ്യതി ഉല്പാതിപ്പികാവുന്ന Al Tuwaitha Nuclear Center മെയിന്‍ റിയാക്ടറിനു അവര്‍ Osirak എന്ന പേര് നല്‍കി. 1968ല്‍ സദ്ദാമിന്റെ ബാദ് പാര്‍ട്ടി അധികാരത്തില്‍ വന്നത് ബാബിലോണ്‍ കലണ്ടറിലെ thamuz മാസത്തില്‍ ആയതുകൊണ്ട് മറ്റുള്ള റിയാക്ടറിനു അവര്‍ Tammuz 1, Tammuz 2 എന്ന് പേര് നല്‍കി. പുറത്ത് ഇങ്ങനെ പറഞ്ഞു എങ്കിലും അതിന്റെ പിന്നില്‍ മറ്റൊരു കാരണം ഉണ്ടായിരുന്നു. BC 586 ല്‍ ഇപ്പോഴത്തെ ഇറാഖിന്റെ മുന്‍ രൂപമായ ബാബിലോണിയന്‍ സാമ്രാജ്യത്വത്തിൻറെ തലവന്‍ Nebuchadnezzar രാജാവ്‌ ഇസ്രയേലിനെ ആക്രമിച്ചു തോല്പ്പി്ച്ച് അവരെ അടിമകളായി പിടിച്ചുകൊണ്ടു പോയത് Tammuz മാസത്തിലാണ് .അതില്‍ നിന്ന് ഇസ്രയേല്‍ മനസിലാക്കി ലക്‌ഷ്യം തങ്ങള്‍ ആണ് എന്ന് .
ഫ്രഞ്ച് ഗവര്‍മെന്‍റും ഇറാക്കും എഗ്രീമെന്റ് ഒപ്പിട്ട അന്നു മുതല്‍ തന്നെ ഇസ്രയേല്‍ ഈ പദ്ധതിയെ അട്ടിമറിക്കാന്‍ പിന്നാലെ കൂടി. മോസദിന്റെ ഉപ തലവന്‍ Nahum Admoniൻറെ നേതൃത്വത്തില്‍ മിലിറ്ററി ഇന്റെലിജെന്‍സ് ഓഫീസര്‍മാര്‍ , ഇസ്രായേലിന്റെ അറ്റോമിക് എനെര്‍ജി കമ്മീഷനിലെ ഉയര്‍ന്ന ശസ്ത്രജ്ഞന്മാര്‍ എന്നിവര്‍ അടങ്ങിയ അതീവ രഹസ്യമായി “New Era” എന്നാ പേരില്‍ ടീം തന്നെ ഇതിനു വേണ്ടി രൂപപ്പെടുത്തി .അവര്‍ പണവും സ്വാധീനവും കൊണ്ട് ന്യുക്ളിയര്‍ പ്ലാന്റിന്റെ ബ്ലൂ പ്രിന്റ്‌ കോപ്പി കൈക്കലാക്കി. അതില്‍ നിന്നും അവര്‍ക്ക് മനസിലായി പ്ലാന്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് സമധാന പരമായ ആവശ്യത്തിനു വേണ്ടി അല്ല മറിച്ചു സൈനിക പരമായ ആവിശ്യങ്ങള്‍ക്ക് വേണ്ടിയാണു എന്ന്. ഇതില്‍ മുഖ്യമായ പങ്കാളിത്തം മോസാദിന് തന്നെ ആയിരുന്നു എങ്കിലും ഒഴിച്ചു കുടാന്‍ ആവാത്ത സേവനം മിലിട്ടറി ഇന്റെലിജെന്‍സ് വിഭാഗത്തില്‍ നിന്നും ഉണ്ടായിരുന്നു. 1977നു മുന്പ് തന്നെ അതീവ പ്രാധാന്യമുള്ള 8200 സിഗ്നെൽസ് ആണ് അവര്‍ പിടിച്ചെടുത്തത്.പിടിച്ചെടുത്ത സിഗ്നെൽസ് വിലയിരുത്തിയതു വഴി ഗുരുതരമായ പ്രശനം ആണ് നേരുടുന്നത് എന്ന് മനസിലാക്കി. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ക്കേ ഇസ്രയേല്‍ ഈ പദ്ധതിയെ അട്ടി മറിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതിന്റെ ഭാഗമായി 6 April 1979 ഒസിനിയക്കിലേക്കുള്ള ഷിപ്മെന്റ് അട്ടിമറിച്ചു കൊണ്ട് ഇസ്രയേല്‍ തുടക്കം കുറിച്ചു.എന്നാല്‍ അതൊന്നും കാര്യമാക്കാതെ സദ്ദാം ആണവ പദ്ധതിയുമായി മുന്നോട്ട് പോയി. എന്തു വിലകൊടുത്തും ഈ പദ്ധതിയെ തകര്‍ക്കേണ്ടത് ഇസ്രായേലിന്റെ നിലനില്‍പ്പിന്റെ പ്രശ്നമായതുകൊണ്ടുതന്നെ ഇസ്രയേല്‍ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോയി. അതിന്റെ ഭാഗമായി നിരവധി അട്ടിമറി ശ്രമങ്ങള്‍ നടത്തി. അതിന്റെ ഭാഗമായി ഇറാഖിന്റെ ന്യുക്ളിയര്‍ പദ്ധതിയുടെ തലവനായ ഈജിപ്ഷ്യന്‍ സൈന്റിസ്റ്റ്‌ Yahya El Mashad നെ 14 June 1980 ന് പാരിസിലെ ഒരു ഹോട്ടലില്‍ വെച്ച് മൊസാദ് സംഘം കൊലപെടുത്തി. ഒപ്പം നിരവധി പേരെകൂടി മൊസാദ് സംഘം കൊലപെടുത്തി .നിരവധി അട്ടിമറി ശ്രമങ്ങളും നടത്തി ഇതുകൊണ്ട് സദ്ദാം പിന്മാറിയില്ല. പദ്ധതിയുമായി സാദം മുന്നോട്ട് പോയി . ഇസ്രയേല്‍ മാത്രമയിരുന്നില്ല ഇറാഖിന്റെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ഇറങ്ങിയത്‌. ഇറാനും ആണവ പദ്ധതിക്ക് എതിരായിരുന്നു. അതിന്റെ ഭാഗമായി ഇറാന്‍ 30 September 1980 ഇറാന്‍ Operation Scorch Sword എന്ന പേരില്‍ ആണവ പ്ലാന്റിനെ ആക്രമിച്ചു .എന്നാല്‍ കാര്യമായ യാതൊരു തകരാറും ഉണ്ടാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ Operation Scorch Sword പരാജയമായി ത്തീര്‍ന്നിരുന്നു .

പരാജയപ്പെട്ടു പിന്‍ മാറുക എന്നുള്ളത് ഇസ്രായേലിന് ചിന്തിക്കാന്‍ കഴിയാത്തത് ആണ്. ഇത് നിലനില്‍പ്പിന്റെ പ്രശനം ആണ്. അതുകൊണ്ട് എന്ത് വിലകൊടുത്തും ആണവ പദ്ധതിയെ തകര്‍ത്തെ പറ്റത്തുള്ളു. ഇസ്രയേല്‍ പദ്ധതി എങ്ങനെ അട്ടിമറിക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് ചിന്തിച്ച് ആണവ പ്ലാന്റ് പുര്‍ണമായും തകര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്മിഗല്ല. അതിനു സൈനിക നടപടി മാത്രമേ ഇനി മുന്നില്‍ ഉള്ളു . അതുകൊണ്ട് തന്നെ രണ്ടാമത് ഒന്നു ആലോചിച്ചു നോക്കാതെ പ്രധാന മന്ത്രി Begin’s സൈനിക നടപടിക്കു അനുമതി നല്‍കി്. മുന്നില്‍ ഉള്ളത് വലിയ വെല്ലുവിളി ആണ്. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമല്ല ഇസ്രയേല്‍ .ചുറ്റും ശത്രു രാജ്യങ്ങളാണ്‌ 7 വര്‍ഷം മുന്‍പ് നടന്ന യോങ്കിപ്പൂര്‍ യുദ്ധത്തില്‍ ഇവരെല്ലാവരും ഒരുമിച്ചു നിന്നാണ് ഇസ്രയേലിനെ ആക്രമിച്ചത്. അത് കൊണ്ട് മറ്റുള്ള രാജ്യങ്ങളുടെ സഹായം തെടുന്ന്‍ത് മണ്ടത്തരം ആണ് . പിന്നെ സഹായം തേടാവുന്നത് അമേരിക്കയോടു ആണ് .ഇവിടെ അതും പറ്റില്ല കാരണം അമേരിക്കയും ഇറാഖും ഇപ്പോള്‍ ഭായി ഭായി ആണ്. ഒറ്റക്ക് ഈ ഭിഷണിയെ നേരിടാന്‍ എന്തു വിലകൊടുതും ആണവ പ്ലാന്റ് തകര്‍ക്കാന്‍ തിരുമാനിച്ചു .

ആണവ റിയാക്ടര്‍ ഇസ്രായേലിന്റെ സിനായി സൈനിക ബേസും തമ്മില്‍ 1600 കിലോമിറ്റെര്‍ ദുരം ഉണ്ട്. ഇവിടേയ്ക്ക് പോകണമെങ്കില്‍ 3200 കിലോമിറ്റര്‍ ദുരമാണ് മൊത്തത്ല്‍തിൽ സഞ്ചരികേണ്ടത് .അത്രയും ഇന്ധനം സംഭരിക്കാന്‍ ഉള്ള ശേഷി ഇല്ലാത്തതിനാല്‍ സാധാരണ ഫൈറ്റര്‍ പ്ലെയിൻ കൊണ്ട് പറ്റില്ലാ. അകാശത്തു വെച്ച് ഇന്ധനം നിറക്കൂക എന്നത് പ്രായോഗികമല്ല. അതിനും ഒരു പോംവഴി കണ്ടെത്തി ‍ ഇന്ധനവും ആയുധങ്ങളും സംഭരിക്കാവുന്ന 8 അമേരിക്കന്‍ നിര്‍മ്മിത F-16As, വിമാനങ്ങള്‍ തിരഞ്ഞെടുത്തു. ഇവിടേക്ക് എത്തണമെങ്കില്‍ സൌദിയുടെയും ജോർദ്ദാന്റെയും അതിര്‍ത്തി ലംഘിച്ചേ പറ്റുകയുള്ളു. അതിര്‍ത്തികള്‍ ലംഘിച്ച് മുന്നോട്ട് പോയാലും പ്രശ്നമാണ്. അവരുടെ റഡാറില്‍ വിമാനങ്ങള്‍ പതിഞ്ഞാല്‍ അവരില്‍ നിന്നും പ്രത്യാക്രമണം പ്രതിക്ക്ഷിക്കാം. അതിനും ഒരു മാർഗ്ഗം അവര്‍ കണ്ടെത്തി .റഡാറിൻറെ കണ്ണില്‍ പെടാതെ ഇരിക്കാന്‍ തറ നിരപ്പില്‍ നിന്നും 100 അടി ഉയരത്തില്‍ മാത്രം പറക്കുക

7 June 1981 ഞായറാഴ്ച്ച ഇന്ന് ഇസ്രായേലിനെ സംബന്ധിച്ചു പ്രധാനപ്പെട്ട ദിവസം ആണ് .അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നായ പെന്തക്കോസ്തു പെരുന്നാള്‍ ആഘോഷിക്കുന്ന ദിനം .ഇന്നേ ദിവസം തന്നെ പ്ലാന്റ് ആക്രമിക്കാന്‍ കാരണം പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഞായറാഴ്ച ആയത് കൊണ്ട് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അവധി ആയിരിക്കും, ആള്‍ നാശവും കുറവായിരിക്കും . ആയിടയ്ക്ക് ഇറാക്കില്‍ ഇറങ്ങുന്ന പ്രമുഖ പത്രത്തിന്റെ മുന്‍ പേജിലെ ഒറ്റക്കോളം വാര്‍ത്തയില്‍ “ ഞങ്ങളുടെ കയ്യില്‍ ന്യുക്ളിയര്‍ ബോംബ്‌ ഉണ്ട് ഇസ്രയേല്‍ നമാവശേഷം ആകാന്‍ പോകുന്നു”എന്നതായിരുന്നു .ഇത് വെറും മേനിപറച്ചിലല്ല എന്ന് അന്വേഷണത്തില്‍ അവര്‍ക്ക് ബോധ്യപെട്ടതാണ് . രണ്ടോ മൂന്നോ ന്യുക്ളിയര്‍ ബോംബു നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിരിക്കുന്നു എന്ന് മൊസാദ് കണ്ടെത്തിരിക്കുന്നു .10 മാസത്തെ കഠിന പരിശീലനത്തിനു ശേഷം കോളംബിയ സ്പേസ്‌ ഷട്ടിൽ തകർന്നപ്പാൾ കൊല്ലപ്പെട്ട ഇസ്രയേലിന്റെ ആദ്യത്തെ ബഹിരാകാശ സഞ്ചാരികൂടിയായ 26 വയസ്സുകാരന്‍ ഇലാൻ റാമോൺ- ഉള്‍പെടെ 8 അംഗങ്ങള്‍ ഉള്ള ടീമിനെ നയിച്ചത് Ze’ev Raz ആണ്. ഓപ്പറേഷന്‍റെ ഒരേ ഒരു ലക്‌ഷ്യം പ്ലാന്റ് മാത്രമാണ്. പരമാവധി ആള്‍ നാശം കുറക്കണം ഒപ്പം പ്ലാന്റ് പുര്‍ണ്ണമായും തകര്‍ക്കണം, അതിനു വേണ്ടത് കൃത്യത ആണ് .അതില്‍ കുറഞ്ഞു ആലോചിക്കാന്‍കഴിയില്ല. ലക്‌ഷ്യം ആണവ പ്ലാന്റ് മാത്രമാണ്, ഇറാഖ് അല്ല .
സമയം ഉച്ചകഴിഞ്ഞു 3.55. ഇസ്രായേലിന്റെ സിനായി മരുഭുമിയില്‍ ഉള്ള എയര്‍ ബസില്‍ നിന്നും അവര്‍ പറന്നു പൊങ്ങി .ആദ്യം പറക്കേണ്ടത് ജോർദ്ദാനു മുകളിലുടെ ആണ്. ഇസ്രയേല്‍ വിമാനങ്ങൾ ആണ് എന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ ആക്രമിക്കും. അതുകൊണ്ട് അവരെ തെറ്റിധരിപ്പിക്കാന്‍ വേണ്ടി റേഡിയോ സംഭാഷണത്തിന് സൗദി ചുവയുള്ള അറബി ഉപയോഗിച്ചു, ഒപ്പം ജോർദ്ദാൻ വിമാന കണ്ട്രോളറുകൾ. അവർ പോയി ഒരു സൗദി പട്രോളിംഗ് ഉണ്ടായിരുന്ന അറിയിച്ചു സൗദി അറേബ്യ മേൽ പറക്കുന്ന സമയത്ത്, അവർ ജോർദ്ദാൻ റേഡിയോ സിഗ്നലുകൾ ആൻഡ് രൂപങ്ങളുടെ ഉപയോഗിച്ച് ജോർദാൻ എന്നും നടിച്ചു ഉപയോഗിച്ചു. അങ്ങനെ സൗദിയെ തെറ്റിധരിപ്പിക്കാന്‍ കഴിഞ്ഞു. ഇത്രയും ദുരം പറക്കുന്നതിന് വേണ്ടി എക്സ്ട്രാ ഇന്ധനം നിറച്ച ടാങ്കുകള്‍ കൂടി അവര്‍ കരുതിയിരുന്നു. തീരുന്ന ഇന്ധനത്തിൻറെ ടാങ്കുകള്‍ അവര്‍ സൗദിയുടെ അകശത്തു വച്ച് നശിപ്പിച്ചു. അവര്‍ കാര്യങ്ങള്‍ സേഫ് ആണന്നു കരുതി എങ്കിലും കാര്യങ്ങള്‍ അത്ര സേഫ് ആയിരുനില്ല .അവര്‍ ഏറ്റവും സേഫ് എന്ന് കരുതിയ റൂട്ട് ആയിരുന്നു gulf of Aqabaയുടെ മുകളിലുടെ പറക്കുക എന്നത്. എന്നാല്‍ ഇസ്രായേലി ചാരവിമാനങ്ങൾക്കു ഉള്ള ടാർഗെറ്റ് റൂട്ടയ gulf of Aqabaയുടെ മുകളിലുടെ വിമാനങ്ങല്‍ താഴ്ന്നു പറക്കുന്നതിനാല്‍ ആ സമയത്ത് വേനല്‍ കാല അവധി ചിലവഴിക്കാന്‍ അവിടെ എത്തിയ ജോർദ്ദാന്റെ ഹുസൈന്‍ രാജാവ് ഇസ്രായേലി വിമാനങ്ങളെ തിരിച്ചറിയുകയും അവര്‍ പറക്കുന്ന ദിശ വെച്ച് അവര്‍ പോകുന്നത് ഇറാഖ് ആണവ പ്ലാന്റ് ലക്ഷ്യമാക്കിയാണ് അദ്ദേഹം ഊഹിച്ചു. ഉടനെ തന്റെ ഓഫീസുമായി ബന്ധപ്പെടുകയും ഇറാഖികൾക്ക് മുന്നറിയിപ്പ് നൽകാന്‍ ഉത്തരവിടുകയും ചെയ്തു. അദേഹത്തിന്റെ ഊഹം കറക്റ്റ് ആയിരുന്നു. എങ്കിലും ഇസ്രായേലിന് ഒപ്പമുള്ള അദ്രുശ്യമായ വലിയ ഭാഗ്യം ഇത്തവണയും അവരെ സഹായിച്ചു. കമ്യൂണിക്കേഷനിലെ തകരാറ് മുലം അദ്ദേഹത്തിന്റെ ഉത്തരവ് ഓഫീസില്‍ എത്തിയില്ല. ഈ ഭാഗ്യം അവരെ തുണച്ചില്ലായിരുന്നു എങ്കില്‍ ഓപ്പറേഷൻ ഒപെര തിര്‍ത്തും പരാജയപെടുന്നതിനു ഒപ്പം 8 വിദഗ്ധ വൈമാനികരെയും നഷടപ്പെട്ടേനെ.
സമയം വൈകിട്ട് 6.35, വിമാനങ്ങൾ പറന്ന് ഉയര്‍ന്നിട്ട് 2 മണിക്കുറും 40 മിനിറ്റും കൊണ്ട് അവര്‍ പ്ലാന്റിന് മുകളില്‍ എത്തി ഇറാഖിൻറെ റഡാറിൽ പതിയാതെ ഇരിക്കാന്‍ വേണ്ടി താഴ്ന്നു പറക്കേണ്ടിവന്നതുകൊണ്ട് നിശ്ചയിച്ചു ഒപ്പിച്ച സമയത്തേക്കാളും അര മണിക്കൂര്‍ താമസിച്ചാണ് എത്തിയത് .ഓരോ 5 സെക്കന്റ്‌ ഇടവേള കൊണ്ട് 84 ജോഡി ബോംബുകള്‍ വര്‍ഷിച്ചു .പ്ലാന്റ് പുര്‍ണമായും തകർത്തു .തിരിച്ചു പോകുന്നതിന് മുന്‍പ് ആക്രമണത്തിന് നേത്രുത്വം നല്കിയ Ze’ev Raz റേഡിയോയിലുടെ ബൈബിളിലെ ജോഷുവയുടെ പുസ്തകം 10:12,13 പറഞ്ഞു “എന്നാൽ യഹോവ അമോർയ്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നിൽക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.” എല്ലാ എയര്‍ ക്രാഫ്റ്റുകളും തിരിച്ചു സുരക്ഷിതമായി സിനായി എയര്‍ ബേസില്‍ ഇറങ്ങിയതോടെ ഓപ്പറേന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.

പ്രൂഫ്‌ റീഡ് :Antony Antony Pathicheril

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

Image

ഒരു അഭിപ്രായം പറയൂ