Jacob’s Well

Share the Knowledge

 

ഭൂഗര്‍ഭ ജലം കെട്ടികിടക്കുന്ന, ഭൂമിക്കടിയിലെ സിസ്റ്റം ആണ് Aquifer. നാം കിണറുകള്‍ കുഴിച്ച് ജലം എടുക്കുന്നത്  Aquiferല്‍ നിന്നും ആണ് . എന്നാല്‍ ചില സ്ഥലങ്ങളില്‍ Aquifer ല്‍ നിന്നും ജലം തനിയെ പുറത്തേക്ക് ഒഴുകും . ഇതിനെ ആണ് spring എന്ന് വിളിക്കുന്നത്‌ .  Thus, a spring is a site where the aquifer surface meets the ground surface. ഇത്തരം സ്പ്രിങ്ങുകളുടെ ഒരു നെറ്റ്‌വര്‍ക്ക് ആണ് ടെക്സാസിലെ Cypress Creek. ഈ സ്പ്രിംഗ് നെറ്റ് വര്‍ക്കിലെ ഒന്നാണ് Jacob’s Well. 1850 ല്‍ ആണ് ഇത് കണ്ടെത്തിയത് . ഇത് ഒരു  karst spring ടൈപ്പ് സ്പ്രിംഗ് ആണ് ( കോണിക്കല്‍ ആകൃതിയിലുള്ള ജല സ്രോതസ് ആണ് ഇതിന്റെ പ്രത്യേകത )

06-jacobs_well

ഒന്പതു മീറ്ററോളം കുത്തനെ കോണ്‍ ആകൃതിയില്‍ ഉള്ള ഈ കിണര്‍ പിന്നീട് വിസ്താരമേറിയ പല ഗുഹകള്‍ ആയി പിരിയുന്നു . 37  മീറ്റര്‍ ആഴം വരെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട് ! 1924 ല്‍ സെക്കണ്ടില്‍ 640 ലിറ്റര്‍ ജലം വരെ ഈ കിണറില്‍ നിന്നും പുറത്തേക്ക് ഒഴുകിയിരുന്നു ! എന്നാല്‍ ഭൂപ്രകൃതിയിലെ മാനുഷിക ഇടപെടല്‍ കാരണം ഇപ്പോള്‍ നീരൊഴുക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട് . 2000 , 2008 വര്‍ഷങ്ങളില്‍ ഇതില്‍ നിന്നുള്ള നീരൊഴുക്ക് പൂര്‍ണ്ണമായും നിലക്കുക പോലും ചെയ്തു ! ജേക്കബ്സ് കിണറിനുള്ളിലെ ഗുഹകള്‍ cave divers  ന്റെ വിഹാര കേന്ദ്രങ്ങള്‍ ആണ് .

ഇതിനകത്തുള്ള ഗുഹകള്‍ ഒട്ടു മിക്കതും ഇവര്‍  മാപ്പ് ചെയ്തു കഴിഞ്ഞു .  1500 മീറ്റര്‍ പോലും നീളമുള്ള ഗുഹകള്‍ ഇതിനകത്ത് കണ്ടെത്തിയിട്ടുണ്ട് ! പുറത്തേക്കുള്ള വഴികള്‍ ആണെന്ന് തെറ്റിദ്ധരിക്കപെടുന്ന false chimney കള്‍ ഇതിനുള്ളില്‍ ധാരാളം ഉണ്ട് . അതില്‍ പെട്ട് നിരവധി ഗുഹാ ഡ്രൈവര്‍മ്മാര്‍ മരിച്ചിട്ടുമുണ്ട് .

<

p class=”firstHeading” lang=”en”>jacobs-well-82

Image

ഒരു അഭിപ്രായം പറയൂ