ഭൂഗുരുത്വ ബലം: ചരിത്രവും വര്‍ത്തമാനവും

Share the Knowledge
12705217_10206731627502657_6940725230218691542_n

നമ്മുടെ പ്രപഞ്ചം നിലനില്‍ക്കുന്നത് നാല് അടിസ്ഥാന്‍ ബലങ്ങളുടെ അകമ്പടിയിലാണ്
1.Strong Nuclear Force
2.Weak Nuclear Force
3.ElectroMagnetic Force
4.Gravitational Force
മറ്റു ഫോഴ്സ്കളെ കുറിച്ച് നമുക്ക് സാമാന്യ അറിവ് ഉണ്ടെങ്കിലും പ്രപഞ്ചത്തില്‍ സര്‍വ്വ സാധാരണമായി കാണപെടുന്ന ഭൂഗുരുത്വത്തെ സംബന്ധിച്ച് നമ്മുടെ അറിവ് തുലോം ചെറുതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ശാസ്ത്ര ലോകം പുതിയ ഒരു കണ്ടത്തെലിന്റെ പുറകിലാണ്.. ഭൂഗുരുത്വ തരംഗങ്ങള്‍ (Gravitational Wave) ഈ സാഹചര്യത്തില്‍ ഗ്രവിറ്റിയുടെ ചരിത്രവും സയന്‍സും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കാന്‍ ഒരു ശ്രമം. BC നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് തത്വ ചിന്തകനും ശാസ്ത്രക്കരനുമായ അരിസ്റ്റോട്ടില്‍


“ഒരു ചലനം സംഭവിക്കുന്നതിന് ഒരു കാരണം ഉണ്ടായേ തീരുവെന്നും, വസ്തുക്കള്‍ ഭൂമിയിലേക്ക്‌ വീഴുന്നത് അവയുടെ ഭാരം കൊണ്ടാണെന്നും അവ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലേക്ക് വീണു കൊണ്ടിരിക്കുന്നു വെന്നും ഭാരം കുറഞ്ഞ വസ്തുക്കള്‍ പ്രപഞ്ചത്തിന്റെ പുറത്തേക്ക് പറന്നു പോകുന്നുവെന്നും പ്രസ്താവിച്ചു”


പ്രപഞ്ചത്തിലെ ചിലവസ്തുക്കള്‍ തമ്മിലുള്ള സ്നേഹമാണ് ഈ ആകര്‍ഷണത്തിനു കാരണമെന്നും ഭൂമിയോട് വെറുപ്പുള്ളവ (തീ പോലുള്ളവ) എപ്പോഴും മുകളിലേക്ക് പോകുമെന്നും അതു പ്രകൃതി നിയമമാണെന്നും വിശ്വസിച്ചു പോന്നവരും അക്കാലത്ത് ഉണ്ടായിരുന്നു. ഗ്രവിറ്റിയെ കുറിച്ചുള്ള പഠനത്തില്‍ ആധുനിക ശാസ്ത്രത്തിലെ ആദ്യ കണ്ടെത്തലുകള്‍ നടത്തുന്നത് പതിനാറാം നൂറ്റാണ്ടില്‍ വിഖ്യാത ഇറ്റാലിയന്‍ ശത്രന്ജന്‍ ‘ഗലീലിയോ ഗലീലി’യാണ്.
പ്രശതമായ “പിസ ടവര്‍” പരീക്ഷണത്തിലൂടെ വെത്യത ഭാമുള്ള വസ്തുക്കള്‍ ഭൂമിയിലേക്ക്‌ പതിക്കുന്നത് ഒരേ ത്വരണത്തില്‍(Acceleration) ആണെന്നും അരിസ്റ്റോട്ടിലിന്‍റെ വാദം തെറ്റാണെന്നും അദ്ദേഹം സമര്‍ത്തിച്ചു.
ഇതേ കാലയളവില്‍ ഭൂമി,ചന്ദ്രന്‍ തുടങ്ങിയവ എങ്ങിനെ ചലിക്കുന്നുവെന്നും സൂര്യന്‍ കേന്ദ്രീകൃതമായി സൌരഗ്രഹങ്ങള്‍ ദീര്‍ഘ വൃത്താകൃതിയില്‍(EllipticalOrbit) സഞ്ചരിക്കുന്നുവെന്നും ജര്‍മന്‍ ശാസ്ത്രകാരന്‍ ‘കെപ്ലര്‍’ കണ്ടെത്തി. പക്ഷെ ഇത്തരം ചലനങ്ങളുടെ മൂലകാരണമായ ഗ്രാവിറ്റിയെ കുറിച്ച് കൂടുതല്‍ പഠനം നടകുന്നത് ഐസക്‌ന്യൂട്ടന്‍റെ തലയില്‍ ആപ്പിള്‍ വീണതിനു ശേഷമാണ്. ഈ ആപ്പിള്‍ കഥക്ക് ചരിത്രപരമായിയാതൊരു സ്ഥിതീകരണവും ഇല്ലങ്കിലും,
ന്യൂട്ടന്‍ ചിന്തിച്ചത് ആപ്പിള്‍ എന്തുകൊണ്ട് താഴേക്ക്‌ വീണു എന്ന് മാത്രമല്ല.. ഭൂമിയെ വലയം വെക്കുന്ന ചന്ദ്രന്‍ എന്ത് കൊണ്ട് തെഴെക്ക് വീഴാതെയും അകലേക്ക്‌ തെറിച്ചു പോകാതെയും ഇരിക്കുന്നു വെന്നാണ്.

നിങ്ങള്‍ ഒരു ചെറിയ കയറിന്‍റെ ഒരറ്റത്ത് കല്ല്‌ കെട്ടി കറക്കി കൊണ്ടിരിക്കുകയാണ് എന്ന് കരുതുക, പെട്ടന്ന് കയര്‍ പോട്ടിപോയാല്‍ ആ കല്ല്‌ അതിന്‍റെ വൃത്താകൃതിയിലുള്ള ചലന പാതയുടെ സ്പര്‍ശ രേഘാ(Tangential Line) ദിശയില്‍ പുറത്തേക്ക് തെറിച്ചു പോകുന്നതായി കാണം. ആ കല്ലിന് വൃത്താകൃതിയിലുള്ള ചലന പാതയില്‍ തുടരണമെങ്കില്‍ വൃത്ത കേന്ദ്രത്തിലേക്ക് ഒരു ബലം(Force) ആവശ്യമാണ്. ഇതേ വിധത്തില്‍ ചന്ദ്രന്‍ അതിന്‍റെ ചലന പാതയില്‍ നിന്ന് തെറിച്ചു പോകാതെ ഭൂമിയെ വലയം വെക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഭൂമിയും ചന്ദ്രനും തമ്മില്‍ ഒരു ആകര്‍ഷണം ഉണ്ടെന്നു അദ്ദേഹം അനുമാനിച്ചു. ഈ ആകര്‍ഷണ ബലത്തെ “Force of Gravity” എന്ന് അദ്ദേഹം വിളിച്ചു, കൂടാതെ പ്രപഞ്ചത്തിലെ ഏതു രണ്ടു ദ്രവ്യങ്ങള്‍(Mass) തമ്മിലും ഈ ആകര്‍ഷണം ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
തുടര്‍ന്ന് ഈ തിയറികളുടെ ഗണിത മാതൃകയും(Mathematical Model) അദ്ദേഹം “Principles of Mathematics” (5 July 1687) എന്ന ഗ്രന്ഥമായി സംഗ്രഹിച്ചു. നൂട്ടന്‍റെ സുപ്രധാനമായ ശാസ്ത്ര സംഭാവന “നൂട്ടന്‍ ചലന നിയമ”ങ്ങളാണ്
സ്കൂള്‍ കാലഘട്ടത്തില്‍ നമ്മള്‍ പഠിച്ച മൂന്ന് ന്യൂട്ടന്‍ ചലന നിയമങ്ങളും പലര്‍ക്കും ഓര്‍മ്മകാണും. ശാസ്ത്രത്തെ ഒരു പാട് മുന്നോട്ടു നയിക്കാന്‍ ന്യൂട്ടന്‍റെ നിയമങ്ങള്‍ക്കു സാധിച്ചുവെങ്കിലും അവയ്ക്ക് ചില പോരായ്മകള്‍ ഉണ്ടായിരുന്നു.

1. വസ്തുക്കള്‍ തമ്മിലുള്ള ആകര്‍ശണത്തിനു കാരണം ഗ്രാവിറ്റി ആണെന്നു പ്രസ്താവിച്ചു എങ്കിലും, ഗ്രാവിറ്റിക്ക് കാരണമായി തീരുന്ന പ്രതിഭാസം ഏതാണെന്നോ അതിന്‍റെ മൂല കാരണം എന്താണന്നോ ന്യൂട്ടന്‍ പറയുന്നില്ല.
2. ന്യൂട്ടന്‍ ചലന നിയമങ്ങളില്‍ ചലനം സംഭവിക്കുന്ന സ്ഥലം (space) എന്നതിന് ഒരു പ്രാധാന്യവും ഇല്ലായിരുന്നു. സ്ഥലം എന്നത് ചലനം നടകുന്നതിനുള്ള ഒരു വേദി മാത്രമാണ്‌ എന്ന് അദ്ദേഹം വിശ്വസിച്ചു
3. ആപേക്ഷികമായി നടക്കുന്ന ചലനങ്ങള്‍ (Inertial frame of Reference) വിശദീകരിക്കുന്നതില്‍ ന്യൂട്ടോണിയന്‍ നിയമാവലി പരാജയപെട്ടു
4. വസ്തുക്കളുടെ ചലന വേഗതക്ക് അനുസൃതമായി സമയം ആപേക്ഷികമായി (TIme Dilation) അനുഭവപ്പെടുന്നു എന്നതിനെ ന്യൂട്ടോണിയന്‍ നിയമങ്ങള്‍ കണക്കിലെടുക്കുന്നില്ല

ഇത്തരം ഗുരുതര പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയൊരു സിദ്ധാന്തം ശാസ്തലോകത്തിനു മുന്‍പിലേക്ക് വരുന്നത് പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. ലോകം കണ്ട മഹാ പ്രതിഭ “ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍” 1905ല്‍ മോന്നോട്ടു വെച്ച ആപേക്ഷിക സിദ്ധാന്തം (Theory of Special Relativity) ആണ് അന്നേവരെ നിലനിന്നിരുന്ന പല ശാസ്ത്ര സമസ്സ്യകള്‍ക്കും ഉത്തരം നല്കിയത്. വസ്തുക്കളുടെ വേഗതയ്ക്ക് അനുസരിച്ചുള്ള സമയ വെതിയാനം, ഊര്‍ജവും ദ്രവ്യവും തമ്മിലുള ബന്ധം (Mass-Energy Relation) തുടങ്ങിയവ അദ്ദേഹം തന്‍റെ ഭൗതിക നിയമങ്ങള്‍ കൊണ്ട് വിശദീകരിച്ചു. പക്ഷെ അപ്പോഴും “ഗ്രാവിറ്റി” എന്നത് വിശദീകരനങ്ങള്‍ക്ക് പുറത്തു തന്നെ നിന്നു ! നീണ്ട പത്തുവര്‍ഷക്കാലത്തെ പഠനങ്ങള്‍ക്ക് ശേഷം 1915ല്‍ തന്‍റെ പഴയ ആപേക്ഷികത സിദ്ധന്തവും ന്യൂട്ടോണിയന്‍ ചലന നിയമങ്ങലും കോര്‍ത്തിണക്കി വിപുലമായ രീതിയില്‍ “General Theory of Relativity” മുന്നോട്ടു വെച്ചു. “ഗ്രാവിറ്റി”യുടെ മൂലകാരണം ആദ്യമായി വിശദീകരിച്ച ഈ കണ്ടെത്തെലുകള്‍ ചുരുങ്ങിയ വാക്കുകളില്‍ വിശദീകര്‍ക്കുക എന്നത് ശ്രമകരമാണ് എങ്കിലും അതിനെ ഇങ്ങനെ സംഗ്രഹിക്കാം.

1. ചലനവും സമയവും ആപേക്ഷികമാണ് നിരീകന്‍റെ സ്ഥാനം മാറുന്നതിനനുസരിച്ച് അയാള്‍ക്ക് ചലനവും അത് നടക്കുന്ന സമയവും വെത്യസ്ത രീതിയില്‍ അനുഭവപ്പെടും.
2. സമയം എന്നത് ആപേക്ഷികമാണ് ഉയന്ന വേഗതയില്‍ ചലിക്കുന്ന ഒരു വസ്തുവിന് സമയം ചുരുങ്ങുന്നതായി അനുഭവപ്പെടും (Time Dilation). പ്രകാശ വേഗതയ്ക്ക് സമാനമായ വേഗതയിലെ നമുക്ക് അത് അനുഭവപെടുകയ്ലുളൂ എങ്കിലും നിരവധി പരീക്ഷണങ്ങള്‍ വഴി ശാസ്ത്രലോകം അതു തെളിയിച്ചതാണ്
3. സമയവും സ്ഥലവും (time & space) ചേര്‍ന്നുള്ള ഏകീകൃത യൂണിറ്റുകള്‍ ചേര്‍ന്നതാണ് ഈ പ്രപഞ്ചം ഐന്‍സ്ടീന്‍ അതിനെ SpaceTime എന്ന് വിളിച്ചു.
സ്പേസ് എന്നത് ശൂന്യതയാണ് അതിനു ഭാരമില്ല, നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു സ്പേസില്‍ ആണ്. അവിടെ നിന്ന് നിങ്ങളും ഭൂമിയും വായുവും എല്ലാം മാറിയാലും ആ ഇടം അത് പോലെ നില നില്കുന്നു.
4. ഉയര്‍ന്ന ദ്രവ്യം (Mass) ഉള്ള വസ്തുക്കള്‍ അവയ്ക്ക് ചുറ്റുമുള്ള Space-Time വളയ്ക്കുന്നു അതു കാരണമാണ് ഗ്രാവിറ്റി ഉണ്ടാകുന്നതു.

ഇതിനെ ഇങ്ങനെ വിശദീകരിക്കാം.
നിങ്ങളുടെ കുറച്ചു കൂട്ടുകാര്‍ ഒരു ബെഡ് ഷീറ്റു നാലു വശങ്ങളില്‍ നിന്നായി വലിച്ചു പിടിച്ചിരിക്കുകയാണ് എന്ന് കരുതുക.
വലിഞ്ഞു മുറുകിയിരിക്കുന്ന ആ ഷീറ്റിലേക്ക് നിങ്ങള്‍ ഭാരമേറിയ ഒരു ലോഹ ഗോളം എടുത്തു വെയ്ക്കുന്നു.
ലോഹഗോളം നില്‍കുന്ന സ്ഥലത്തെ ഷീറ്റ് കുഴിഞ്ഞിരിക്കുന്നതായി കാണാം.
തുടര്‍ന്ന് അതേ ഷീറ്റിലേക്ക് നിങ്ങള്‍ ഒരു പ്ലാസ്റ്റിക് ബോള്‍ വെയ്ക്കുന്നുവെങ്കില്‍ അത് പതുക്കെ ലോഹ ഗോളത്തിനടുത്തേക്ക് ഉരുണ്ടു പോകുന്നതായി കാണാം. അതായതു ഇവിടെ ബെഡ് ഷീറ്റ് ആണ് SpaceTime എന്ന യൂനിറ്റ്. ഉയര്‍ന്ന മാസുള്ള ഭൂമിയാകുന്ന ലോഹ ഗോളം SpaceTime നെ വക്രീകരിക്കുന്നു. ഇതു കാരണം പരിസരത്തുള്ള വസ്തുക്കള്‍, പ്ലാസ്റ്റിക് ബോള്‍ ലോഹ ഗോളത്തിലേക്ക് വന്ന പോലെ ആകര്‍ഷിക്കപ്പെടുന്നു. പ്ലാസ്റ്റിക് ബോളിനു പകരം ആദ്യം വെച്ച ലോഹ ഗോളത്തെക്കാള്‍ ഭാരം കൂടിയ മറ്റൊരു ഗോളമാണ് നിങ്ങള്‍ വെച്ചതെങ്കില്‍ അത് ആദ്യത്തെ ഗോളത്തെ അതിലേക്ക് ആകര്‍ഷിക്കുമായിരുന്നു. അതായതു ഗ്രാവിറ്റി എന്ന ആകര്‍ഷണ ബലത്തിനു കാരണം SpaceTime ന്‍റെ വക്രീകരണമാണ്. ഓര്‍ക്കുക SpaceTime എന്നത് ബെഡ് ഷീറ്റ്പോലെ കീറിപോകുന്ന ഒന്നല്ല. ഒരു കാര്‍ഡ്‌ ബോര്‍ഡില്‍ നിങ്ങള്‍ ഒരു തുളയിട്ടു എന്ന് കരുതുക. ശൂന്യതയാകുന്ന ആ തുളയാണ് സ്പേസ് അതായത് ഒന്നും ഇല്ലാത്ത അവസ്ഥ. ആ തുളയെ വീണ്ടു വെട്ടി മുറിക്കാന്‍ കഴിയാത്ത പോലെ സ്പേസ്നെ നിങ്ങള്‍ക്ക് കീറി മുറിക്കാനാകില്ല. ആ ബോര്‍ഡ് വളയ്ക്കുമ്പോള്‍ അതിലെ ശൂന്യമായ ദ്വാരത്തിനു വേറെ രൂപം കൈ വരുന്ന പോലെ Spaceനെ വളചെടുക്കാം എന്ന് മാത്രം.

5. ഉയര്‍ന്ന മാസുള്ള വസ്തുക്കള്‍ SpaceTime വക്രീകരികുന്നു എന്ന് ഐന്‍സ്റ്റീന്‍ പറയുമ്പോള്‍ അതു സ്ഥിതീകരിക്കാന്‍ അന്ന് വഴികളൊന്നും ഉണ്ടായിരുന്നില്ല.
പക്ഷെ പില്‍കാലത്ത് SpaceTime വക്രീകരണത്തിനു തെളിവുകളായി കണക്കാക്കാവുന്ന പല നിരീക്ഷണങ്ങളും ഉണ്ടായി.


ബ്ലാക്ക് ഹോളുകള്‍ക്ക് അടുത്തു വരുമ്പോള്‍ വളയുന്ന പ്രകാശ രശ്മികള്‍

നമ്മള്‍ കാണുന്ന പ്രകാശം എപ്പോഴും നേര്‍ രേഘയില്‍ മാത്രമാണ് സഞ്ചരിക്കുന്നത് ഒരിക്കലും അവ വളഞ്ഞു പുളഞ്ഞു സഞ്ചരിക്കുന്നില്ല. ബ്ലാക്ക്‌ ഹോളുകള്‍ എന്നാല്‍ നക്ഷത്രങ്ങള്‍ നശിക്കുന്നത് വഴി ഉണ്ടാകുന്ന ഉയന്ന ദ്രവ്യവും സാന്ദ്രതയും (High Mass and Density) ഉള്ള ഗോളങ്ങളാണ്. അതായതു ബ്ലാക്ക്‌ ഹോളിലെ ഒരു തരി മണലിന് ഭൂമിയുടെ ഭാരം ഉണ്ടായേക്കും. അതുകൊണ്ട് തന്നെ അവ ഉയര്‍ന്ന ഗ്രാവിറ്റി ഉണ്ടാകുന്നു, എന്ന് വെച്ചാല്‍ ബ്ലാക്ക്‌ ഹോളിനു സമീപത്തുകൂടെ കടന്നു പോകുന്ന പ്രകാശത്തെ പോലും അവ ആകര്‍ഷിച്ചെടുക്കും!
നേര്‍ രേഘയില്‍ മാത്രം സഞ്ചരിക്കുന്ന പ്രകാശം എന്ത് കൊണ്ട് ബ്ലാക്ക്‌ ഹോളുകളുടെ അടുത്തു വരുമ്പോള്‍ വളയുന്നു ?
ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ പ്രകാശം വളഞ്ഞ പാതയില്‍ സഞ്ചരിക്കുന്നു എന്ന് നമുക്ക് തോനുന്നു എങ്കിലും. അവിടെ സംഭവിക്കുന്നത്‌ മറ്റൊന്നാണ്. ഉയര്‍ന്ന ഗ്രവിറ്റിയിലുള്ള ബ്ലാക്ക്‌ ഹോള്‍ അതിനു ചുറ്റുമുള്ള SpaceTime വളയ്ക്കുന്നു അതു കൊണ്ട്‌ വക്രീകരിക്കപെട്ട പാതയിലൂടെ പോകുന്ന പ്രകാശ രശ്മികള്‍ വളയുന്നതായി പുറത്തുള്ള നിരീക്ഷകന് തോനുന്നു.
പക്ഷെ പ്രകാശ രശ്മിയെ സംബന്ധിച്ച് അത് നേര്‍ രേഘയില്‍ തന്നെയാണ് പോകുന്നത്.
അതായതു പ്രകാശമല്ല സ്പേസ് ആണ് വളഞ്ഞത് !

GPS
നമ്മള്‍ ഇന്നു ഉപയോഗിക്കുന്ന ആധുനിക GPS സംവിധാനം ഐന്‍സ്ടീന്‍ മുന്നോട്ടു വെച്ച SpaceTime വക്രീകരണത്തിനു തെളിവാണ് !!! ഒരു ഉയര്‍ന്ന മാസ് SpaceTime വക്രീകരിക്കുമ്പോള്‍ സ്പേസ് മാത്രമല്ല സമയവും മാറ്റപെടും (സമയത്തെയും സ്പേസ്നെയും ഒരൊറ്റ യൂനിറ്റ് ആയാണ് ഈ സിദ്ധാന്തം കണക്കാക്കുന്നത്)
നിങ്ങളുടെ കയ്യില്‍ രണ്ടു അറ്റോമിക് ക്ലോക്ക്കള്‍ ഉണ്ടെന്നു കരുതുക(നിലവില്‍ ഏറ്റവും കൃത്യമായ സമയം തരുന്നത് ഇത്തരം ക്ലോക്കുകളാണ്) രണ്ടിലും നിങ്ങള്‍ ഒരേ സമയം ക്രമീകര്‍ക്കുന്നു. അതിനു ശേഷം ഒരു ക്ലോക്ക് ഭൂമിയുടെ ആകര്‍ഷണ വളയത്തിനു പുറത്തേക്കു വിട്ട് കുറെ സമയം കഴിഞ്ഞു തിരിച്ചു ഭൂമിയില്‍ കൊണ്ട് വരുന്നു.
ഇനി നിങ്ങള്‍ രണ്ടു ക്ലോക്കിലെയും സമയം പരിശോധിച്ചാല്‍ അവ വെത്യസ്തമായിരിക്കും !!! (ഇതു പരീക്ഷിച്ചു ഉറപ്പു വരുത്തിയതാണ്) അതായതു കുറഞ്ഞ ഗ്രാവിറ്റി അനുഭവപെടുന്ന സാറ്റലൈറ്റ്ലെ ക്ലോക്കിന് Time Dilation അനുഭവപെടും ഈ സമയ വെത്യാസം ഐന്‍സ്ടീന്‍ സമവാക്യങ്ങള്‍ മുഖേന കണക്കു കൂടുന്നത് കൊണ്ടാണ് നമുക്ക് GPS ഉപയോഗിച്ച് കൃത്യമായി നമ്മുടെ സ്ഥാനം മനസ്സിലാക്കാന്‍ പറ്റുന്നത്. മുകളില്‍ പറഞ്ഞ രണ്ടു പരീക്ഷണങ്ങളും SpaceTime വക്രീകരണം എന്ന പ്രതിഭാസത്തിനു തെളിവുകളാണ്.

6. ഉയര്‍ന്ന മാസുകള്‍ SpaceTimeനെ വക്രീകരിക്കുമ്പോള്‍ തന്മൂലമുണ്ടാകുന്ന വെതിയാനം തരംഗ രൂപത്തില്‍( Wave) മുന്നോട്ട് ചലിക്കും ഈ തരംഗത്തെ ഐന്‍സ്ടീന്‍ ഭൂഗുരുത്വ തരംഗം അഥവാ Gravitational Wave എന്ന് വിളിച്ചു.
നിശ്ചലമായ ഒരു കുളത്തിലേക്ക്‌ ഒരു കല്ലെടുത്തെറിയുമ്പോള്‍ എങ്ങിനെയാണോ ജലതരംഗം വശങ്ങളിലേക്ക് നീങ്ങുന്നത്‌ അതെ രീതിയിലാണ്‌ SpaceTimeല്‍ ഉണ്ടായ ഒരു മാറ്റം തരംഗ രൂപത്തില്‍ പുറത്തേക്ക് നീങ്ങുന്നത്‌.

ഐന്‍സ്ടീന്‍ എന്ന ജീനിയസ് മുന്നോട്ടു വെച്ച ഓരോ സിദ്ധാന്തങ്ങളും ശാസ്ത്രലോകം തെളിയിക്കുന്നത് പിന്നീട് ഒരു പാടു കാലം കഴിഞ്ഞാണ്. എന്നാൽ  ഇപ്പോൾ കഴിഞ്ഞ ആഴ്ച ചരിത്രം വീണ്ടും ആവര്‍ത്തിച്ചു !!! Large Interferometer Gravitational Wave Observatory (LIGO)ലെ ശാസ്ത്ര ഗവേഷക സംഘം ഐന്‍സ്റീന്‍ പ്രതിപാതിച്ച ഗ്രാവിറ്റി തരംഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു! കോടി കണക്കിനു പ്രകാശ വര്‍ഷം മുന്‍പ് രണ്ടു ബ്ലാക്ക്‌ ഹോളുകള്‍ തമ്മില്‍ കൂടിചേര്‍ന്നപ്പോള്‍ അവ വളരെ ഉയര്‍ന്ന അളവില്‍ SpaceTimeനെ വക്രീകരിക്കുകയും തന്മൂലമുണ്ടായ തരംഗങ്ങള്‍(Waves) നമ്മുടെ ഭൂമിയില്‍ എത്തുകയും ചെയ്തു. പക്ഷെ അത് കാരണം ഭൂമിക്കു ചുറ്റുമുള്ള SpaceTimeല്‍ ഉണ്ടായ മാറ്റം എന്നത് വളരെ ചെറുതാണ്.

അതായതു നിശ്ചലമായ ഒരു വലിയ കുളത്തിന്‍റെ കരയില്‍ നിങ്ങള്‍ ഒരു കല്ലെറിയുന്നു, തന്മൂലം ഉണ്ടാകുന്ന ഊര്‍ജം തരംഗ രൂപത്തില്‍ (Water Ripple Waves) മുന്നോട്ടു പോകുന്നു. മറുകരയില്‍ നിങ്ങളുടെ കൂട്ടുകാരന്‍ ഉണ്ടാക്കിവെച്ച ഒരു കടലാസു തോണി ഇതുകാരണം ചെറുതായി ഒന്ന്‌ ഉലയുന്നു ഇതു കണ്ടെത്തിയ നിങ്ങള്‍ യുറേക്ക എന്ന് വിളിച്ചു കൂവി ഓടുന്നു.
ഈ കഥയുടെ മറ്റൊരു പതിപ്പാണ്‌ കുറച്ചു നാളായി കേള്‍ക്കുന്ന Gravitational Wave !!!!

ഈ പരീക്ഷണ വിജയം തുറന്നു തരുന്ന സാധ്യതകള്‍ അനന്തമാണ്‌. ഈ പ്രപഞ്ചത്തെ കുറിച്ച് നമ്മള്‍ ഇന്നു നേടിയ അറിവുകളെല്ലാം പ്രകാശത്തെ നിരീക്ഷിച്ചു കൊണ്ടാണ് ! അതായതു വലിയ ടെലിസ്കോപ്പ്കള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം. പ്രകാശം എന്നത് ഒരു പാട് ഭൗതിക രാശികളാല്‍ സ്വാധീനിക്കപെടുന്ന ഒന്നാണ്. ആകാശത്തിനു നീല നിറമാണെന്ന് മിഥ്യ പരത്തുന്ന പ്രകാശത്തെ നിരീക്ഷിച്ചു പ്രപഞ്ച സത്യങ്ങള്‍ തേടുന്നത് ഭാരിച്ച ജോലിയാണ്.
പ്രകാശത്തിനു കടന്നു ചെല്ലാന്‍ കഴിയാത്ത താമോ ഗര്‍ത്തങ്ങള്‍ക്ക് പക്ഷെ ഭൂഗുരുത്വ തരംഗങ്ങള്‍ പുറപ്പെടുവിപ്പിക്കാന്‍ കഴിയും. Gravitational Wave എന്നത് അറിവിന്‍റെ കലവറയാണ്.പ്രകാശ വേഗതയില്‍ നമ്മളിലേക്ക് കുതുച്ചു വരുന്ന ഈ തരംഗങ്ങള്‍ പുതിയ ചരിത്രം രചിക്കുക തന്നെ ചെയ്യും

മണ്ടനെന്നു പറഞ്ഞു കൂട്ടുകാരും അധ്യാപകരും തള്ളികളഞ്ഞ, ഒരു വക്കീല്‍ ഗുമസ്തനായി തന്‍റെ ഔദ്യോഗിക ജീവിതം തുടങ്ങിയ..! നൂറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ചരിത്രം രചിച്ചു കൊണ്ടിരിക്കുന്ന ആ പ്രതിഭാസത്തെ നമുക്ക് “ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍” എന്ന് വിളിക്കാം!

എല്ലാവരും ചരിത്രം പഠിക്കുന്നു…
ചിലര്‍ ചരിത്രമാകുന്നു …
മറ്റു ചിലര്‍ ചരിത്രത്തെ മുന്‍കൂട്ടി നിശ്ചയിക്കുന്നു!

By  Naseel Ibnu Azeez

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ