New Articles

മരോട്ടി

ശാസ്ത്രീയ നാമം:Hydnocarpus pentandrus
മറ്റു പേരുകൾ : നീര്‍വട്ട, കൊടി, മരവട്ടി

കേരളത്തിൽ അതിർത്തി തിരിക്കാൻ പറമ്പിന്റെ ചുറ്റും നട്ടുവളർത്തുമായിരുന്ന മരങ്ങളിൽ ഒരെണ്ണമാണു മരോട്ടിയും . ചാഞ്ഞുകിടക്കുന്ന ശാഖകളില്‍ പന്തുപോലെ കായ്കളുമായി ഈ മരം നില്‍ക്കും . മരോട്ടിക്കായുടെ ഉണങ്ങിയ തോടും ഉണക്കച്ചാണകവും ചേര്‍ത്ത് കത്തിച്ച് ഭസ്മമുണ്ടാക്കി നെറ്റിയിലും മാറിലും പൂശുന്നവര്‍ പണ്ടുകാലത്ത് ധാരാളമുണ്ടായിരുന്നു എന്നു കേൾക്കുന്നു . ഇതിന്റെ കായ് നെടുകെ പിളർത്തി ചെരാതുണ്ടാക്കി അതിനകത്ത് തിരിയിട്ടു വിളക്കു കത്തിച്ചുവെച്ച വൈദ്യുതിയില്ലാക്കാലം ഓർമ്മകളിൽ ബാക്കിയുള്ളവർ ഇനി ഇങ്ങോട്ടു പറയണം , എന്തൊക്കെയാണ് ശേഷിക്കുന്നതെന്ന്. പശ്ചിമഘട്ടത്തിലെ നനവാര്‍ന്ന നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും കാണപ്പെടുന്നു. നദീതടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. മരോട്ടി പതിനഞ്ചുമീറ്ററോളം ഉയരത്തില്‍ വളരുന്നു. വിണ്ടുകീറിയ, തവിട്ടുനിറത്തിലുളള പുറംതൊലിയാണിതിന് . വെട്ട്‌പാടിന്‌ പിങ്ക്‌നിറം. ആണ്മരവും പെണ്മരവും വെവ്വേറെ കാണപ്പെടുന്നു. നാലു വര്‍ഷം പ്രായമായാൽ വൃക്ഷങ്ങള്‍ പുഷ്പിച്ചു തുടങ്ങും . കായ ഉരുണ്ടു ചെറിയ പന്തുപോലിരിക്കുന്നു. കായ്ക്കുള്ളില്‍ ഇരുപതോളം വിത്തുകള്‍ കാണും . മരോട്ടിവിത്തിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ ത്വക് രോഗങ്ങൾക്കുള്ള മരുന്നാണ് . കുഷ്ഠരോഗചികിത്സക്ക് ഈ എണ്ണ പരക്കെ ഉപയോഗിച്ചിരുന്നു . . “കുഷ്ഠവൈരി ” എന്നാണു മരോട്ടിയുടെ സംസ്കൃതനാമം തന്നെ . ഈ എണ്ണ “ചാല്‍മുഗ്രിക്ക് ” എണ്ണ എന്നും അറിയപ്പെടുന്നു. ഇതിൽ നിന്നുള്ള പിണ്ണാക്ക് ജൈവവളമായും ഉപയോഗിക്കും . മരോട്ടി എണ്ണയിൽ മഞ്ഞൾപ്പൊടി ചേർത്ത്‌ പശരൂപത്തിലാക്കി പുരട്ടിയാൽ ത്വക്ക്‌ രോഗത്തിന്‌ ശമനം ലഭിക്കും. മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ മഞ്ഞള്‍ ചാലിച്ച് പുരട്ടിയാല്‍ കുഴിനഖത്തിന് ശമനം ലഭിക്കും.ആയുസ്സ് വർദ്ധിപ്പിക്കാനായി വാഗ്ഭടൻ നിർദ്ദേശിച്ചിട്ടുള്ള ഔഷധത്തിന്റെ ഒരു ചേരുവ മരോട്ടി എണ്ണയാണ് . ഇത് കൃത്യമായി പാലിച്ചാൽ ആയുസ്സ് ഇരുന്നൂറു മുതൽ മുന്നൂറു വർഷം വരെ നീട്ടാമത്രേ !!! കുരുമുളകിന്റെ ദ്രുതവാട്ടത്തിനു മരോട്ടിയുടെ എണ്ണ സ്പ്രേ ചെയ്താല്‍ മതി. കുഷ്ഠരോഗത്തിനും, കീട പ്രതിരോധത്തിനും മരോട്ടി ഉപയോഗിക്കുന്നുണ്ട്. മരോട്ടിയുടെ തോടു കത്തിച്ചാല്‍ ചിലന്തി, പാറ്റ എന്നിവയെ അകറ്റാം. കേരളത്തിലെ പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ നിർമാണത്തിലും മരോട്ടി എണ്ണ ഉപയോഗിക്കപ്പെടുന്നതായി കേട്ടിട്ടുണ്ട് . മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്. കാടുകളിൽ ഇവയ്ക്ക് സ്വാഭാവികപുനരുല്പാദനം നന്നായി നടക്കും . വിത്തു പാകി മുളപ്പിച്ചെടുക്കാം . ഇല്ലാതായിക്കൊണ്ടിരിക്കുന്ന മരങ്ങളുടെയിടയിൽ പ്രമുഖസ്ഥാനമുണ്ട് മരോട്ടിക്ക് .

വളരെ ഗൗരവമായി ആലോചിച്ചാൽ , കേരളത്തിന് അതിന്റെ വേലികളെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട് . മരം നടാൻ ഇഷ്ടമുണ്ട് , പക്ഷേ സ്ഥലമില്ല എന്നതാണു ഗ്രീൻ വെയിൻ പലപ്പോഴും കേൾക്കാറുള്ള ഒരു പരാതി . നമ്മൾ സ്ഥലങ്ങളുണ്ടാക്കി മരം നടുകയായിരുന്നില്ല പതിവ് . സ്വാഭാവികജീവിതത്തിന്റെ ഭാഗമായി മരങ്ങൾ നമുക്കു ചുറ്റും വളരുകയായിരുന്നു . മതിലുകൾ നമ്മുടെ അതിർത്തികൾ കയ്യേറിയപ്പോൾ ആ സ്വാഭാവികത ഇല്ലാതായി എന്നുമാത്രം . മറ്റു പലതും പോലെ ‘വേലി’ എന്ന പഴമക്കു പേരൊന്നു മാറ്റി ‘ബയോ ഫെൻസിംഗ് ‘ എന്ന അല്പം ഗ്ലാമറുള്ള പുതുമയായി നമുക്കു മരങ്ങളെ തിരികെ കൊണ്ടുവന്നാലോ ? മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു .

BY  Greenvein Samvidanand

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers