New Articles

പറമ്പിക്കുളം

കാടിന്റെ മായാലോകത്തേക്കുളള യാത്ര. പശ്‌ചിമഘട്ടം അതിരിട്ടു നില്‍ക്കുന്ന മലനിരകള്‍. ലോകത്തെ ഏറ്റവും വലിയ കന്നിമാര തേക്കുമരങ്ങളുടെ നിര. പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്നു. പാലക്കാട്‌ നിന്നും 90 കിലോമീറ്റര്‍ ദൂരെയാണ്‌ പറമ്പികുളം. തമിഴ്‌നാട്ടിലെ സേത്തുമട എന്ന സ്‌ഥലത്തുകൂടിയാണ്‌ പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത പോകുന്നത്‌. ആന, മല, വന്യജീവി സംരക്ഷണകേന്ദ്രവുമാണ്‌ പറമ്പികുളം. ടോപ്പ്‌സ്ലീപ്പ്‌ , തുണക്കടവ്‌ അണക്കെട്ട്‌ പറമ്പിക്കുളത്തെ പ്രധാന ആകര്‍ഷണമാണ്‌.
വനംവകുപ്പില്‍ നിന്നും മൂന്‍കൂട്ടി അനുമതി വാങ്ങിയാല്‍ വനത്തിലൂടെ സാഹസികയാത്രയ്‌ക്ക് സൗകര്യമുണ്ട്‌. കിലോമീറ്ററുകള്‍ നടന്ന്‌ പ്രകൃതിയെ അറിഞ്ഞ്‌ കാനന ഭംഗി ആസ്വാദിക്കാം. കാല്‍നടയാത്രയ്‌ക്കിടെ ധാരാളം അരുവികളും പുല്‍ മേടുകളും കാണാം. സാഹസിക യാത്രയ്‌ക്കിടെ കടുവകളെയും ആനകളെയും കാണാന്‍ സാധിക്കും. വൈവിധ്യമേറിയ സസ്യജാലങ്ങളുടെ കേന്ദ്രം കൂടിയാണിവിടം. ആനകളുടെ താവളം എന്നതിലുപരി കാട്ടുപോത്ത്‌, മ്ലാവ്‌, വരയാട്‌, മുതല എന്നിവയുമുണ്ട്‌. കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ ധാരാളമുണ്ട്‌.

കന്നിമാര: ലോകത്തെ വലിയ തേക്ക്‌
ലോകത്തിലെ ഏറ്റവും വലിയ തേക്കുകളില്‍ ഒന്നായ കന്നിമാര സ്‌ഥതി ചെയ്യുന്നത്‌ പറമ്പികുളം തുണക്കടവിലാണ്‌. ഉള്‍വനത്തില്‍ സ്‌ഥിതിചെയ്യുന്ന തേക്കുകാട്ടിലേക്കുളള യാത്രയും സാഹസികമാണ്‌. യാത്രയ്‌ക്കിടെ കടുവകളെയും കൂട്ടംകൂടിയ കാട്ടുപോത്തുകളെയും കാണാന്‍ സാധിക്കും. കന്നിമാര വെട്ടുന്ന ഭാഗത്ത്‌ രക്‌തം വരുന്നുമെന്നാണ്‌ ആദിവാസികളുടെ വിശ്വാസം.ഏകദേശം 464 വര്‍ഷം പ്രായമുള്ള തേക്കിന്റെ ഉയരം 40 മീറ്റര്‍ വണ്ണം.7.02 മീറ്റര്‍. കന്യകാവൃക്ഷമായിട്ടാണ്‌ ആദിവാസികള്‍ കന്നിമാര തേക്കിനെ കാണുന്നത്‌. 1994-95ല്‍ കേന്ദ്ര സര്‍ക്കാര്‍ മഹാവൃക്ഷ പുരസ്‌കാരം ഈ തേക്കിന്‌ നല്‌കി.

കടുവകളുടെ വാസസ്‌ഥലം
വനംവകുപ്പ്‌ സ്‌ഥാപിച്ച നീരിക്ഷണ ക്യാമറയില്‍ 21 കടുവകളെ കണ്ടെത്തിയിരുന്നു. ഇതിലും കൂടുതല്‍ കടുവകളുണ്ടന്നാണ്‌ വനംവകുപ്പിന്റ കണക്കുകള്‍. ഇരകളെ പിടികൂടാന്‍ ആദിവാസികളുടെ കോളനികളിലേക്കും റോഡുകളിലേക്കും കടുവകള്‍ ഇറങ്ങാറുണ്ട്‌. മാന്‍, കാട്ടുപോത്ത്‌ എന്നിവയാണ്‌ കടുവകളുടെ പ്രധാന ഭോജനം. കൂട്ടമായി നില്‌ക്കുന്ന കാട്ടുപോത്തിനെയോ, മാനുകളെയോ കടുവകള്‍ പിടികൂടാറില്ല. കാട്ടുപോത്തിനെ കൊന്നശേഷം രക്‌തം മാത്രമാണ്‌ കുടിക്കുന്നത്‌.

മാന്‍പേടകള്‍
പറമ്പികുളം യാത്രയ്‌ക്കിടെ നിരവധി മാനുകളെ കാണാന്‍ കഴിയും. നാല്‌ തരത്തിലുള്ള മാനുകളാണിവിടെയുള്ള ത്‌. പുള്ളിമാന്‍, മ്ലാവ്‌, പൂരമാന്‍, കേഴമാന്‍ എന്നിവ. കേഴമാനുകളാണ്‌ കൂടുതലായുളളത്‌.

ചങ്ങാടയാത്ര
പറമ്പികുളം യാത്രയ്‌ക്കിടെയുളള പെരവാരിദ്വീപ്‌ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്‌. കാട്ടിനുള്ളിലെ ദ്വീപിലേക്ക്‌ ചങ്ങാടത്തിലൂടെയാണ്‌ പോകുന്നത്‌. ചങ്ങാടത്തിലൂടെ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ദ്വീപിലെത്താം. യാത്രയ്‌ക്കിടെ നീര്‍കാക്കളെയും ആന,കാട്ടുപോത്ത്‌ എന്നിവയും കാണാന്‍ കഴിയുമെന്നതാണ്‌ കുടുതലാളുകളെ പെരവാരി ദ്വീപിലേക്ക്‌ ആകര്‍ഷിക്കാനുള്ള കാരണം.

ബാംബു നെസ്‌റ്റ്
കാടിനെയും ,പുഴയെഴും അറിഞ്ഞ്‌ പ്രകൃതിയുടെ മാസ്‌മരികലോകത്തിലേക്കുളള ബാംബു നെസ്‌റ്റ്. പെരിവാരി ദ്വീപലെ ബാംബു നെസ്‌റ്റില്‍ ഒരു രാത്രിയും പകലുമാണ്‌ താമസിക്കാന്‍ കഴിയുന്നത്‌. പുലര്‍ച്ചയുള്ള കോടമഞ്ഞിന്റെ സൗന്ദര്യത്തില്‍ കാടിനെയും വനമൃഗങ്ങളെയും അടുത്തറിയാനും സാധിക്കും. ചെലവേറിയതാണ്‌ ബാംബു നെസ്‌റ്റിലെ താമസം. 15,000 രൂപയാണ്‌ രാത്രിയും പകലും താമസിക്കുന്നതിന്‌ ഈടാക്കുന്നത്‌.

ആളിയാര്‍ ഡാം
പശ്‌ചമഘട്ടങ്ങളിലെ മാത്രം കാണാന്‍ കഴിയുന്ന ബ്ലുഫിന്‍ മഷീര്‍ (കുഴല്‍) മീനുകളെ ആളിയാര്‍ ഡാമില്‍ കാണാന്‍ സാധിക്കും. വംശംനാശം നേരിടുന്ന ഈ മീനുകള്‍ ലോകത്ത്‌ അപൂര്‍വമായാണ്‌ കാണാന്‍ കഴിയുന്നത്‌.നീര്‍കോഴി, ചേരക്കോഴി, മുതല എന്നിവയേയും ഡാമില്‍ കാണാം. പറമ്പികുളം വന്യജീവി സങ്കേതത്തിലെ യാത്രയ്‌ക്കിടെ മുഖ്യആകര്‍ഷകങ്ങളിലൊന്നാണ്‌ ആളിയാര്‍ ഡാം. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളില്‍ പലപ്പോഴും മുതലകളെ കാണാം. മലയര്‍,കാടാര്‍ ആദിവാസികളാണ്‌ ഇവിടെ താമസിക്കുന്നത്‌. ഡാമില്‍ നിന്നും മീന്‍ പിടിച്ചാണ്‌ ഉപജീവനം.

കാടിനുള്ളിലെ പട്ടണം
പറമ്പികുളം,ആളിയാര്‍ ഡാമുകള്‍ എന്നിവ സന്ദര്‍ശിച്ച്‌ തിരികെ സഞ്ചാരികള്‍ എത്തുക പറമ്പികുളം എന്ന ചെറിയ പട്ടണത്തിലേക്കാണ്‌. കാടിനുള്ളിലെ പട്ടണം കണ്ടാല്‍ പഴമയുടെ പ്രൗഢി തൊട്ടറിയാം.നിരവധി ചായകടകള്‍,പോലീസ്‌ സ്‌റ്റേഷന്‍,പോസ്‌റ്റ് ഓഫീസ്‌ എന്നിവയെല്ലാം ഗ്രാമത്തിലുണ്ട്‌. ഡാമുകള്‍ നിര്‍മ്മിച്ച കാലഘട്ടത്തിലാണ്‌ ഇവിടെ ചെറിയപട്ടണം ഉണ്ടായത്‌.

സിംഹവാലന്‍ കുരങ്ങുകള്‍
സിംഹവാലന്‍ കുരങ്ങുകള്‍ കുടുതലുള്ള വനമേഖല കൂടിയാണ്‌ പറമ്പികുളം.വനം വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച്‌ സൈലന്റവാലി പ്രദേശത്തിനേക്കാള്‍ കുടുതല്‍ സിംഹവാലന്‍ കുരങ്ങുകള്‍ പറമ്പികുളത്തുണ്ടന്നൊണ്‌ കണക്ക്‌. കരിങ്കുരങ്ങിനെയും സിംഹവാലന്‍ കുരങ്ങുകളെയുമാണ്‌ യാത്രയ്‌ക്കിടെ കുടുതലായും കാണാന്‍ സാധിക്കുക.

യാത്രാവഴി
കെ.എസ്‌.ആര്‍.ടി.സിയുടെയും, ടി.എന്‍.എസ്‌.ടി.സിയുടെയും ബസുകളും പറമ്പികുളത്തേക്കുണ്ട്‌. പാലക്കാട്‌ നിന്നും രാവിലെ 7.45നും പൊള്ളാച്ചിയില്‍ നിന്നും 6.05നും ബസ്‌ സര്‍വ്വീസ്‌ ഉണ്ട്‌. ഉച്ചയ്‌ക്ക് 12ന്‌ എത്തുന്ന ബസ്‌ 12.30ന്‌ തിരികെ പാലക്കാട്ടേക്ക്‌ എത്തും. വൈകുന്നേരം 5.45നാണ്‌ പറമ്പികുളത്തു നിന്നും പൊള്ളാച്ചിയിലേക്ക്‌ ബസ്‌ സര്‍വ്വീസ്‌ ഉള്ളത്‌.

നാടന്‍ഭക്ഷണം
നാവില്‍ കൊതിയൂറം വിധമുള്ള നാടന്‍കോഴി കറി,കപ്പ,വിവിധയിനും കറികള്‍ ഇവയെല്ലാം ലഭിക്കുന്നത്‌ ഹോട്ടലുകളിലല്ല. പറമ്പികുളത്ത്‌ കാടര്‍ ആദിവാസികള്‍ നടത്തുന്ന കാന്റീനില്‍ നിന്നാണ്‌. തുച്‌ഛമായ പണം നല്‌കിയാല്‍ നാവിന്‌ രുചികരമായ വിഭവങ്ങള്‍ ലഭിക്കും

മഴത്തുളളി യാത്ര
കാടിനുള്ളിലൂടെയുള്ള യാത്രയ്‌ക്കിടെ അപ്രതീക്ഷതമായി പെയ്ുന്ന മഴ യ സഞ്ചാരികളുടെ മനസ്സിനും ശരീരത്തിനും കുളര്‍മയേകും.മഴ പെയ്യുമ്പോള്‍ സഞ്ചാരികള്‍ പ്രകൃതിയിലേക്ക്‌ അലിയുന്ന അനൂഭുതിയാണ്‌. മഴസമയത്ത്‌ വന്യമൃഗങ്ങളില്‍ ആനയെ മാത്രമാണ്‌ കാണാന്‍ കഴിയുന്നത്‌.

വില്ലന്‍, പ്ലാസ്‌റ്റിക്ക്‌
സഞ്ചാരികള്‍ ഉപയോഗിക്കുന്ന കുപ്പികള്‍ കാടിനുള്ളില്‍ ഉപേക്ഷിക്കുന്നത്‌ കാടിന്‌ തന്നെ ശാപമാവുകയാണ്‌.പ്ലാസ്‌റ്റിക്ക്‌ കുപ്പികള്‍ കാടിനുള്ളില്‍ ഉപേക്ഷിക്കുന്നത്‌ മൂലം വന്യജീവികള്‍ക്ക്‌ ഏറെ ദോഷം ചെയ്യുന്നു .കര്‍ശന പരിശോധനയ്‌ക്ക് ശേഷമാണ്‌ കാടിനുള്ളിലേക്ക്‌ സഞ്ചാരികളെ കയറ്റി വിടുന്നത്‌. പ്ലാസ്‌റ്റിക്‌ കവറുകള്‍, കുപ്പികള്‍ എന്നിവ കാടിനുള്ളില്‍ ഉപേക്ഷിക്കരുതെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‌കുന്നുണ്ട്‌.
കാടിനുള്ളില്‍ താമസിക്കാം കാടിനെ അറിഞ്ഞ്‌ ദിവസങ്ങളോളം കോട്ടേജില്‍ താമസിക്കാന്‍ വനംവകുപ്പിന്റെ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്‌. ട്രക്കിങ്ങ്‌,ആദിവാസി ഊരുകളിലേക്ക്‌ യാത്ര, ക്യാംപ്‌ ഫയര്‍,നാടന്‍ ഭക്ഷണം,കാടിനുള്ളിലുള്ള യാത്ര എന്നിവയാണ്‌ പാക്കേജിലുള്ളത്‌. .തൃശൂര്‍ ഡി.റ്റി.പി.സിയുടെ ആഭിമുഖ്യത്തിലും പറമ്പികുളത്തേക്ക്‌ യാത്രാ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്‌.

അജി കുഞ്ഞുമോന്‍

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers