കൂവളം

Share the Knowledge
article_img600

ശാസ്ത്രീയനാമം : Aegle marmelos
സംസ്കൃത നാമം : വില്വം
ഇംഗ്ലീഷ് നാമം : ബേൽ ( Bael )

കൂവളത്തില കൊണ്ടു മാലകെട്ടുന്നത് കണ്ടിട്ടുണ്ടാവും . ക്ഷേത്രത്തിൽ നിന്നു കിട്ടിയ പ്രസാദത്തിൽ കൂവളത്തിലയെടുത്തു മുടിക്കിടയിൽ തിരുകിയിട്ടുണ്ടാകും . കൂവളമരം കണ്ടിട്ടുണ്ടോ ? കൂവളം ഒരുഗ്രൻ മരമാണ് . ഏറെ ഔഷധഗുണങ്ങളുള്ളതുകൊണ്ടാവാം , ഈ വൃക്ഷം പുണ്യവൃക്ഷങ്ങളിലൊന്നായാണു കരുതപ്പെടുന്നത് . കൂവളത്തിന്റെ ഇലയെ അലൌകികതയുടെ പ്രതീകമായാണ്‌ ഹിന്ദുമതവിശ്വാസികൾ കണക്കാക്കുന്നത്.ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയിൽ ‘ശിവദ്രുമം’ എന്നും ഇതിനെ വിളിക്കാറുണ്ട്. 10-12 മീറ്റർ ഉയരത്തിലധികം വളരില്ല കൂവളം . ഇതിന്റെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകൾ കാണാം . ഏപ്രിൽ മാസത്തിൽ കൂവളം ഇലപൊഴിക്കും . നല്ല ഈർപ്പമുള്ളിടത്തു വളരുന്നവ ഇല ഒരുമിച്ചു പൊഴിക്കാറില്ല , കൂവളത്തിന് പൊതുവെ മഴ കുറഞ്ഞ പ്രദേശങ്ങളാണ് ഇഷ്ടം . ആദ്യം ഒരിലയായും പിന്നീട് സമ്മുഖമായ രണ്ടിലകളും അഗ്രഭാഗത്ത് ഒരിലയുമുള്ള ത്രിപത്രകങ്ങളുമായാണ് കൂവളത്തില കാണുക . കൂവളത്തിന്റെ പൂക്കൾക്ക് ഇളം പച്ച കലർന്ന മഞ്ഞനിറമാണ് . 4-5 ഇതളുകൾ ഉള്ള പൂക്കൾക്ക് സുഗന്ധമുണ്ട്. പന്തിന്റെ ആകൃതിയിലാണ് കായ ഉണ്ടാകുക . നല്ല കട്ടിയുള്ള പുറംതോടാണ് ഇതിന്റെ കായക്ക് . ഏയ്‌ഗ്ളി മെർമെലോസ് എന്നാണു കൂവളത്തിന്റെ ജീനസ് നാമം . അതുവന്നതിന്റെ പിറകിലൊരു കഥയുണ്ട് .ഗ്രീക്ക് ഇതിഹാസത്തിലെ ഹീരയുടെ സ്വർണ്ണആപ്പിൾ കാത്തു സൂക്ഷിച്ച ഹെസ്പെരിഡ്സ് സഹോദരിമാരിൽ ഒരാളാണ് ഏയ്‌ഗ്ൾ . കൂവളക്കായക്ക് സ്വർണ്ണആപ്പിളിനോടുള്ള സാദൃശ്യമാണ് ഈ പേരു കൊടുത്തത് .കായയുടെ അകത്ത് പല അറകളിലായി മാംസളമായ മജ്ജയും അവയ്ക്കുള്ളിലായി വിത്തുകളും കാണപ്പെടുന്നു. മാംസളഭാഗത്തിനു മധുരം ഉണ്ടാകും.ഇത് പക്ഷികളേയും അണ്ണാനേയും ആകർഷിക്കുന്നു. മനുഷ്യരും കൂവളത്തിന്റെ കായയുടെ മാംസളഭാഗം പാഷൻ ഫ്രൂട്ട് കഴിക്കും പോലെ കഴിക്കാറുണ്ട് .

By  Greenvein

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ