New Articles

നെല്ലി.

ശാസ്ത്രീയ നാമം : Phyllanthus emblica
ഇംഗ്ലീഷ് നാമം : Indian Gooseberry

വൈകുന്നേരം സ്കൂള് കഴിഞ്ഞിറങ്ങിയിട്ട് ഗ്രൗണ്ടിന്റെ മൂലക്ക് നിൽക്കുന്ന നെല്ലിമരം കുലുക്കി അതിലെ കായൊക്കെ നിലത്തിടും കൂട്ടുകാരന്മാരൊക്കെക്കൂടെ . ചിലരുടെ പോക്കറ്റിൽ കാണും കടലാസുപൊതിയിൽ പൊതിഞ്ഞ ഉപ്പ് . അതിൽ മുക്കിയും മുക്കാതെയും നെല്ലിക്കാ മുഴുവൻ തിന്നും . എന്നിട്ട് ഓടിയൊരു പോക്കാണ് സ്കൂൾ വളപ്പിലെ പൈപ്പിന്റെ ചോട്ടിലേക്ക് . വായിലെ കയ്പ് മാറും മുൻപ് വെള്ളം കുടിക്കണ്ടേ , എന്നാലല്ലേ മധുരിക്കൂ മൂത്തവരുടെ ചൊല്ലുപോലെയുള്ള ഈ മുതുനെല്ലിക്കകൾ ഇന്ത്യയിലെ ഇലകൊഴിയും ശുഷ്കവനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും ധാരാളമായി കാണുന്ന ഒരു ഇലപൊഴിയും മരമാണ് നെല്ലി . നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരും . ഇലകൾ പച്ച – പൂക്കൾ മഞ്ഞ , അതായത് പച്ച കലർന്ന മഞ്ഞ ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. നെല്ലിക്ക തിന്നിട്ട് വെള്ളം കുടിച്ചാൽ മധുരിക്കുമെന്നു മാത്രമേ അറിയൂ ? കണ്ടാൽ കുഞ്ഞനാണെങ്കിലും ഈ കായുടെ വിശേഷങ്ങൾ വായിക്കൂ . സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളില്‍ ജീവകം സി.യുടെ ഏറ്റവും വലിയ കലവറയാണ് നെല്ലിക്ക. ഓറഞ്ചിലുള്ളതിന്റെ ഇരുപതിരട്ടി ജീവകം സി. നെല്ലിക്കയിലുണ്ട്. കൂടാതെ ഇരുമ്പ്, കാല്‍സ്യം , ഫോസ്ഫറസ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി ഉണ്ടാകുന്നതിനും വിളര്‍ച്ചമാറ്റി ഊര്‍ജസ്വലത ഉണ്ടാക്കുവാനും നെല്ലിക്കയ്ക്ക് കഴിയും.

gooseberry.jpg.image.784.410

ആയുര്‍വേദത്തില്‍ നെല്ലിക്കയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. രക്തപിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, ക്ഷീണം എന്നിവ അകറ്റാനും ദഹനം, കാഴ്ചശക്തി, നാഡീബലം എന്നിവയ്ക്കും നെല്ലിക്ക നല്ലതാണ്. ച്യവനപ്രാശത്തിലെ ഒരു പ്രധാന ഘടകം നെല്ലിക്കയാണ്.100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു. റ്റാനിനുകൾ ഉള്ളതിനാൽ നെല്ലിക്ക വേവിച്ചാലോ ഉണങ്ങിയാലോ അതിലുള്ള ജീവകങ്ങള്‍ നഷ്ടപ്പെടുന്നില്ല. -.നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. .നെല്ലിക്ക മഷി, ചായം, ഷാമ്പൂ , വൈൻ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേര് , തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ചേർന്നതാണ് ത്രിഫല.നെല്ലിക്കയുടെ വിത്തിന് കട്ടിയുള്ള പുറന്തോടുള്ളതിനാല്‍ മുളച്ച് കിട്ടുവാന്‍ പ്രയാസമാണ്. കട്ടിയുള്ള പുറന്തോടില്‍നിന്നും വേര്‍പെടുത്തിയാല്‍ വിത്ത് വേഗത്തില്‍ മുളയ്ക്കും.വിത്ത് വേര്‍പെടുത്താന്‍ മൂത്ത നെല്ലിക്ക വിത്ത് പാറപ്പുറത്ത് നിരത്തി മൂന്നോ നാലോ ദിവസം വെയില് കൊള്ളിക്കുക.പുറന്തോട് പൊട്ടിവരുന്ന വിത്തുകള്‍ ശേഖരിച്ച് പാകിമുളപ്പിച്ച് തൈകളാക്കാം. ‘ക്ഷമയുടെ നെല്ലിപ്പലക’ കാണാത്തവർ ഇതു വായിക്കുന്നുണ്ടോ ? പക്ഷേ ക്ഷമയുടെയല്ല , കിണറിന്റെ അടിയിലാണ് നെല്ലിപ്പലക ശരിക്കും കാണുക . ഇതിനു രണ്ടു കാരണങ്ങളുണ്ട് . ഒന്ന് , നെല്ലിയുടെ തടി വെള്ളത്തിൽ അധികനാൾ കിടന്നാലും കേടുവരില്ല . രണ്ട് , ജലം ശുദ്ധമാക്കാൻ ഇതിനു കഴിവുണ്ട് . ഒരു കഥയുണ്ട് ഭിക്ഷ ചോദിച്ച ശങ്കരാചാര്യർക്ക് ഒരമ്മ നെല്ലിക്ക കൊടുത്തെന്നും കനകധാരാസ്തോത്രം ചൊല്ലി സ്വർണ്ണനെല്ലിക്കകളുണ്ടാക്കി ആ അമ്മയുടെ ദാരിദ്ര്യം അദ്ദേഹം തീർത്തെന്നുമൊക്കെ . ഭരണി നക്ഷത്രക്കാരുണ്ടോ ഇവിടെ ? വേഗം നട്ടോളൂ നെല്ലിമരം , ഇതാണ് ഭരണിയുടെ നക്ഷത്രവൃക്ഷം .

By Greenvein

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers