കീഴാര്‍ നെല്ലി

DSC00226 (3)

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ഇത് യുഫോർബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമാണ്. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ‍ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു
ചെറിയ പ്രാണികൾ വഴി പരാഗണം നടത്തുന്ന സസ്യമാണിത്. പരാഗണത്തിനായി ഒരു പൂവിൽ ഒരു ആൺതണ്ടും മൂന്ന് പെൺതണ്ടുകളും ഉണ്ടായിരിക്കും. ഈ പൂവുകളിൽ ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.
ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽമരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല.
മഞ്ഞപ്പിത്തത്തിനെതിരായ കീഴാര്‍‌നെല്ലിയുടെ ഔഷധശക്തിയെ എല്ലാ ചികിത്സാമാര്‍ഗ്ഗങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ ക്കെതിരെയുള്ള ഉത്തമ ഔഷധി എന്ന നിലയിലാണ് കീഴാര്‍നെല്ലി ശ്രേഷ്ഠമാവുന്നത്. ആയുര്‍വേദം മുതല്‍ ആധുനിക വൈദ്യശാസ്ത്രം വരെ കീഴാര്‍നെല്ലിയെ മഞ്ഞപ്പിത്തത്തിനെതിരായുള്ള ഔഷധമായി കണക്കാക്കുന്നു. സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10 മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും. കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. കഫത്തെയും വിഷശക്തിയെയും കുറയ്ക്കാന്‍ കീഴാര്‍നെല്ലിക്കാവും. ഉദരരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇത് സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും.

കീഴാര്‍നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ് ആധുനിക പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലി എന്ന നിലയില്‍ പ്രചാരമുള്ള ഔഷധമാണ് കീഴാര്‍ നെല്ലി. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ ക്കെതിരെയുള്ള ഉത്തമ ഔഷധി എന്ന നിലയിലാണ് കീഴാര്‍ നെല്ലി ശ്രേഷ്ഠമാവുന്നത്.സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.കീഴാര്‍ നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ് ആധുനിക പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്

By facebook.com/infocreature

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ