New Articles

അണലിവേഗ

പാമ്പുമായി ഏറ്റുമുട്ടാത്ത കര്‍ഷകര്‍ വിരളമാണ്. കൃഷിയിടങ്ങളിലും തോട്ടങ്ങളിലും പതിയിരിക്കുന്ന ഈ‘മരണവാറണ്ടി’നെ നേരിടാന്‍ ഒരേയൊരു വൃക്ഷം മതി എന്നതാണ് അണലിവേഗയെ ശ്രദ്ധേയമാക്കുന്നത്. സമീപത്തുപോലും പാമ്പുകള്‍ വരില്ല. മരത്തില്‍ ചുറ്റിയ പാമ്പുകള്‍ മയങ്ങിവീണിട്ടുണ്ടത്രേ. അണലിവേഗം സമൃദ്ധമായി വളരുന്ന ചെമ്പനരുവി, സീതത്തോട്, മണ്ണാര്‍ക്കാട് ഉള്‍വനങ്ങളില്‍ വൃക്ഷത്തോട് ചേര്‍ന്നുകിടക്കുന്ന പാമ്പുകളുടെ അസ്ഥികൂടാവശിഷ്ടങ്ങള്‍ ഈ സത്യം സാക്ഷ്യപ്പെടുത്തും.

ആദിവാസികളാണ് ഈ മരത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. ഒന്നരയാള്‍ പൊക്കത്തില്‍ വളരുന്ന ഈ വൃക്ഷം കടുത്ത ഉഷ്ണത്തിലും വളരും. കടുപ്പമുള്ള മണ്ണോ പാറയോ ആയാല്‍ വളരെ നല്ലത്. ആദിവാസികള്‍ക്ക് ‘ആന്റി-വെന’മാണ് അണലിവേഗയുടെ പട്ട. കടിച്ചമുറിവില്‍ മരപ്പട്ടയുടെ ചാറ് പുരട്ടാം. പക്ഷേ പട്ട മുറിയ്ക്കുവാന്‍ ലോഹക്കത്തി ഉപയോഗിച്ചുകൂടാ എന്നൊരു വിശ്വാസമുണ്ട്. കല്ലുവച്ച് ഇടിച്ചെടുത്താല്‍ മാത്രമേ മരുന്നിന് മാറ്റുകൂടൂ എന്ന് ആദിവാസികള്‍ തറപ്പിച്ചു പറയുന്നു.

ഔഷധവൃക്ഷങ്ങളുടെ ശ്രേണിയിലാണ് അണലിവേഗയുടെ സ്ഥാനം. അല്‍സ്റ്റോണിയ വെനിനേറ്റ എന്ന് സസ്യനാമമുള്ള അണലിവേഗം, സര്‍പ്പഗന്ധി, ഏഴിലംപാല എന്നീ സസ്യങ്ങളുടെ ഗണത്തില്‍പെടും. മരപ്പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന‘ഇന്‍ഡോള്‍’ എന്ന ജൈവപദാര്‍ത്ഥമാണ് അണലിവേഗയെ സവിശേഷപ്രതിവിധിയ്ക്കു സഹായിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇന്‍ഡോള്‍ പല ലൈംഗികരോഗങ്ങള്‍ക്കും അപസ്മാരത്തിനും മരുന്നായി ഉപയോഗിക്കുന്നു.

ഭൂമുഖത്താകെ 2500 ഇനം പാമ്പുകള്‍ ഉള്ളതില്‍ 216 ഇനങ്ങളേ ഇന്ത്യയില്‍ കാണുന്നുള്ളൂ. അതില്‍തന്നെ വിഷാംശമുള്ളവ 52-ഓളം മാത്രം, കൃഷിയിടങ്ങളിലെ നിത്യശല്യമായ എലികളെ നിയന്ത്രിക്കുന്ന പാമ്പ് ഉപകാരിയാണെങ്കിലും അറപ്പും വെറുപ്പുമുളവാക്കുന്ന ഈ ജീവിയെ കണ്ടാല്‍ ഉടന്‍ കൊല്ലാനാണ് നാം ശ്രമിക്കുക. ഓര്‍ക്കുക, പ്രകൃതിയില്‍ അധികപ്പറ്റായി ഒന്നുമില്ല. ഏതെങ്കിലും ജീവിയുടെ വംശനാശം വരുത്തിയാല്‍ പ്രകൃതി അതിനെതിരെ പ്രതികരിക്കും . തവളക്കാല്‍ കയറ്റി അയച്ച് വിദേശനാണ്യം നേടിയപ്പോള്‍ നെല്‍പാടങ്ങളില്‍ മുഞ്ഞ പെരുകിയത് പലരും മറന്നുകാണുകയില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനും അമിതപാമ്പുശല്യം ഒഴിവാക്കാനും അണലിവേഗയ്ക്കു കഴിയുമെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ കുളത്തൂപ്പുഴയിലെ നഴ്സറി, കൊല്ലം വടക്കേവിള ഗ്രീന്‍ലാന്റ് നഴ്സറി എന്നിവിടങ്ങളില്‍ ഈ അപൂര്‍വസസ്യശേഖരം സംരക്ഷിക്കുന്നുണ്ട്.

മണ്ണിനെ സ്നേഹിക്കുന്നവര്‍ ഇനി വിഷപ്പാമ്പുകളെയോര്‍ത്ത് വിലപിക്കേണ്ട. തോട്ടത്തില്‍ അണലിവേഗം വളര്‍ത്തുക. ഒരു പ്രകൃതിദത്തപ്രതിവിധി.

By വിൽക്കാൻ വെക്കാത്ത വൈദ്യം.

=========================================

ഭം­ഗി­യു­ള­ള ഇ­ല­ക­ളോ­ടു കൂ­ടി­യ­തും വെ­ളു­ത്ത പൂ­ക്കൾ കു­ല­ക­ളാ­യി ഉ­ണ്ടാ­വു­ന്ന­തു­മാ­യ ചെ­റു­വൃ­ക്ഷ­മാ­ണ്‌ അ­ണ­ലി­വേ­ഗം.
ചു­വ­ട്ടിൽ നി­ന്നു മു­കൾ­ഭാ­ഗം വ­രെ ശാ­ഖ­ക­ളു­ണ്ടാ­യി നി­റ­യെ ഇ­ല­ക­ളും പൂ­ക്ക­ളു­മാ­യി ന­യ­നാ­ന­ന്ദ­ക­ര­മാ­യി പ­ടർ­ന്നു നിൽ­ക്കു­ന്ന വൃ­ക്ഷ­മാ­ണ്‌ ഇ­ത്‌. ഇ­തു പ­ല­യി­ന­ങ്ങ­ളു­ള­ള­താ­യി പ­റ­യ­പ്പെ­ടു­ന്നു. പൊ­തു­വെ അ­റി­യ­പ്പെ­ടു­ന്ന ഇ­നം വെ­ളു­ത്ത പൂ­ക്ക­ളു­ണ്ടാ­വു­ന്ന­താ­ണ്‌.
ചു­വ­ന്ന അ­ണ­ലി­വേ­ഗം എ­ന്നൊ­രി­ന­വും പ്ര­ചാ­ര­ത്തി­ലു­ണ്ട്‌. സ­സ­​‍്യ­ശാ­സ്‌­ത്ര­പ­ര­മാ­യി ഇ­വ ര­ണ്ടും വ്യ­ത­​‍്യ­സ്‌­ത­ജാ­തി­യിൽ­പ്പെ­ട്ട­വ­യാ­ണ്‌. ഇ­ത്‌ ഒ­രു അ­ത്ഭു­ത സ­സ­​‍്യ­മാ­യാ­ണ്‌ അ­റി­യ­പ്പെ­ടു­ന്ന­ത്‌. വ­ന­ത്തിൽ ഈ മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ പാ­മ്പിൻ മു­ള­ളു­കൾ കൂ­ട്ട­മാ­യി കാ­ണ­പ്പെ­ടും എ­ന്ന വി­ശ­​‍്വാ­സ­മു­ണ്ട്‌. കാ­ര­ണം ഉ­ഗ്ര­വി­ഷ­മു­ള­ള പാ­മ്പു­കൾ അ­ണ­ലി­വേ­ഗ മ­ര­ത്തി­ന്റെ ചു­വ­ട്ടി­ലെ­ത്തി­യാൽ ച­ത്തു­വീ­ഴു­മ­ത്രേ. എ­ന്നാൽ അ­ത്‌ യാ­ഥാർ­ഥ­​‍്യ­ത്തെ­ക്കാൾ അ­തി­ശ­യോ­ക്തി എ­ന്നു ക­രു­തി­യാൽ മ­തി. 
ദ­ക്ഷി­ണേ­ന്ത­​‍്യ­യി­ലെ മി­ക്ക­വാ­റും ഇ­ല­പൊ­ഴി­യും കാ­ടു­ക­ളി­ലും അ­ണ­ലി­വേ­ഗ­മ­ര­ത്തെ ക­ണ്ടു­വ­രു­ന്നു. ഇ­തി­ന്റെ ഇ­ല­കൾ­ക്ക്‌ നാ­ലി­ഞ്ചോ­ളം നീ­ളം­കാ­ണും. ഒ­രി­ഞ്ചിൽ താ­ഴെ വീ­തി­യേ ഇ­ല­കൾ­ക്കു കാ­ണു­ക­യു­ള­ളു. ഇ­ല­യു­ടെ അ­റ്റം കൂർ­ത്ത­താ­ണ്‌. അ­രി­കു­കൾ ത­രം­ഗ­രൂ­പ­ത്തിൽ കാ­ണ­പ്പെ­ടു­ന്നു. ഇ­ല­ക­ളോ ക­മ്പോ മു­റി­ച്ചാൽ വെ­ളു­ത്ത ക­റ ഊ­റി വ­രു­ന്നു.
ശാ­ഖാ­ഗ്ര­ങ്ങ­ളി­ലാ­ണ്‌ പൂ­ക്കൾ കു­ല­ക­ളാ­യി ക­ണ്ടു­വ­രു­ന്ന­ത്‌. ഇ­തി­ന്റെ കാ­യ്‌­കൾ മൂ­ന്നി­ഞ്ചു നീ­ള­ത്തിൽ ഉ­രു­ണ്ട്‌ വ­ണ്ണം കു­റ­ഞ്ഞ­വ­യാ­ണ്‌. മൂ­പ്പെ­ത്തു­മ്പോൾ കാ­യ്‌­കൾ നെ­ടു­കെ പൊ­ട്ടി വി­ത്തു­കൾ പു­റ­ത്തു­വ­രു­ന്നു. ഒ­രു കാ­യിൽ അ­നേ­കം വി­ത്തു­ക­ളു­ണ്ടാ­വും. ഈ വി­ത്തു പാ­കി­യോ ക­മ്പു മു­റി­ച്ചു ന­ട്ടോ വം­ശ­വർ­ധ­ന ന­ട­ത്താ­വു­ന്ന­താ­ണ്‌.

വേ­രു­പി­ടി­ക്കു­ന്ന വി­ധം
മേൽ­മ­ണ്ണ്‌, ആ­റ്റു­മ­ണൽ എ­ന്നി­വ തു­ല്യ അ­നു­പാ­ത­ത്തിൽ ക­ലർ­ത്തി­യ മി­ശ്രി­തം14 ഃ 10 സെ.­മീ. വ­ലി­പ്പ­ത്തി­ലു­ള­ള ക­റു­ത്ത പോ­ളി­ത്തീൻ ബാ­ഗു­ക­ളിൽ നി­റ­യ്‌­ക്കു­ക (ചാ­ണ­കം ചേർ­ക്കേ­ണ്ട ആ­വ­ശ­​‍്യ­മി­ല്ല. ചാ­ണ­കം ചേർ­ത്താൽ ക­മ്പു­കൾ അ­ഴു­കി പോ­കു­ന്ന­താ­യി ക­ണ്ടി­ട്ടു­ണ്ട്‌). ഇ­നി അ­ണ­ലി­വേ­ഗ­ത്തി­ന്റെ പെൻ­സിൽ വ­ണ്ണ­മു­ള­ള ക­മ്പു­ക­ളോ ത­ല­പ്പു­ക­ളോ ഒ­രു ചാൺ നീ­ള­ത്തിൽ മു­റി­ച്ച ശേ­ഷം ഇ­ല­കൾ ഞെ­ട്ടു­മാ­ത്രം നിർ­ത്തി ബാ­ക്കി­ഭാ­ഗം ബ്ളേ­ഡു­കൊ­ണ്ട്‌ മു­റി­ച്ചു ക­ള­യു­ക. അ­തി­നു­ശേ­ഷം ഏ­തെ­ങ്കി­ലും ഹോർ­മോൺ പൗ­ഡ­റിൽ മു­ക്കി­യ­ശേ­ഷം നേ­രി­ട്ട്‌ ത­യ്യാ­റാ­ക്കി വ­ച്ചി­രി­ക്കു­ന്ന ക­വ­റു­ക­ളിൽ ന­ടു­ക. ക­വ­റു­കൾ നി­ര­നി­ര­യാ­യി അ­ടു­ക്കി­വ­ച്ച്‌ ജ­ല­സേ­ച­നം നൽ­കു­ക. ജ­ലം അ­ധി­ക­മാ­വാ­തി­രി­ക്കാൻ പ്ര­തേ­​‍്യ­കം ശ്ര­ദ്ധി­ക്ക­ണം. ഒ­രു മാ­സം കൊ­ണ്ട്‌ വേ­രു­കൾ പി­ടി­ച്ചു തു­ട­ങ്ങും. ര­ണ്ടു­മാ­സം പ്രാ­യ­മാ­യാൽ തൈ­കൾ തോ­ട്ട­ങ്ങ­ളിൽ ന­ടു­ന്ന­തി­നാ­യി ഉ­പ­യോ­ഗി­ക്കാം.

വി­ത്തു­കൾ സം­ഭ­രി­ക്കു­ന്ന വി­ധം
അ­ണ­ലി­വേ­ഗ­ത്തി­ന്റെ വി­ള­ഞ്ഞു­പാ­ക­മാ­യി പ­റി­ച്ചെ­ടു­ത്ത കാ­യ്‌­കൾ ര­ണ്ടു മൂ­ന്നു ദി­വ­സം ന­ന്നാ­യി വെ­യി­ലിൽ ഉ­ണ­ക്കു­ക. അ­പ്പോൾ വി­ത്തു­കൾ പു­റ­ത്തു­വ­രും. ഈ വി­ത്തു­കൾ ഈർ­പ്പം ക­ട­ക്കാ­ത്ത പാ­ത്ര­ങ്ങ­ളിൽ സൂ­ക്ഷി­ച്ചു വെ­യ്‌­ക്കാ­വു­ന്ന­താ­ണ്‌. ഇ­പ്ര­കാ­രം 15 ദി­വ­സം സൂ­ക്ഷി­ച്ച വി­ത്തു­കൾ പാ­കു­ന്ന­തി­നാ­യി ഉ­പ­യോ­ഗി­ക്കാം.

വി­ത്തു­പാ­കു­ന്ന വി­ധം
മാർ­ക്ക­റ്റിൽ നി­ന്നും ല­ഭി­ക്കു­ന്ന പ്ളാ­സ്റ്റി­ക്‌ ട്രേ­ക­ളിൽ ര­ണ്ടി­ഞ്ചു ക­ന­ത്തിൽ മ­ണൽ നി­റ­യ്‌­ക്കു­ക. അ­തി­നു­ശേ­ഷം അ­ണ­ലി­വേ­ഗ­ത്തി­ന്റെ വി­ത്തു­കൾ വി­ത­റി കൊ­ടു­ക്കു­ക. വി­ത്തു­ക­ളു­ടെ മു­ക­ളിൽ അ­ര­യി­ഞ്ചു ക­ന­ത്തിൽ വീ­ണ്ടും മ­ണൽ നി­ര­ത്തു­ക. ഇ­നി നി­യ­ന്ത്രി­ത ജ­ല­സേ­ച­നം ന­ട­ത്തു­ക. ട്രേ­കൾ­ക്ക്‌ ജ­ല­നിർ­ഗ്ഗ­മ­ന­ത്തി­നാ­യി ആ­വ­ശ­​‍്യ­ത്തി­നു­ള­ള ദ്വാ­ര­ങ്ങൾ ഉ­ണ്ടാ­യി­രി­ക്ക­ണം. ജ­ല­സേ­ച­ന­ത്തി­നു ശേ­ഷം മ­ഴ കൊ­ള­ളാ­ത്ത­തും എ­ന്നാൽ സൂ­ര­​‍്യ­പ്ര­കാ­ശം ല­ഭി­ക്കു­ന്ന­തു­മാ­യ ഗ്രീൻ ഹൗ­സു­ക­ളിൽ ട്രേ­കൾ സൂ­ക്ഷി­ക്കു­ക. 15 മു­തൽ 20 ദി­വ­സം കൊ­ണ്ട്‌ വി­ത്തു­കൾ മു­ള­ച്ചു തു­ട­ങ്ങും.
ചി­ല വി­ത്തു­കൾ മു­ള­യ്‌­ക്കു­ന്ന­തി­ന്‌ ഒ­രു മാ­സം വ­രെ സ­മ­യം എ­ടു­ത്തേ­ക്കാം. ഇ­നി മു­ള­ച്ച വി­ത്തു­കൾ­ക്ക്‌ ര­ണ്ടി­ല വീ­തം വി­ട­രു­മ്പോൾ പോ­ളീ­ബ­​‍ാ­ഗി­ലേ­യ്‌­ക്ക്‌ മാ­റ്റി ന­ടേ­ണ്ട സ­മ­യ­മാ­യി. 14 ഃ 10 സെ.­മീ. വ­ലി­പ്പ­ത്തി­ലു­ള­ള പോ­ളീ­ബാ­ഗു­ക­ളിൽ മേൽ­മ­ണ്ണും മ­ണ­ലും തു­ല്യ അ­നു­പാ­ത­ത്തിൽ ക­ലർ­ത്തി­യ മി­ശ്രി­തം നി­റ­ച്ച ശേ­ഷം മ­ഴ­യേൽ­ക്കാ­ത്ത­തും സൂ­ര­​‍്യ­പ്ര­കാ­ശം ല­ഭി­ക്കു­ന്ന­തു­മാ­യ പ­ന്ത­ലു­ക­ളിൽ നി­ര­യാ­യി അ­ടു­ക്കി­വ­ച്ച ശേ­ഷം മു­ക­ളിൽ പ­റ­ഞ്ഞ രീ­തി­യിൽ ത­യ്യാ­റാ­ക്കി­യി­ട്ടു­ള­ള തൈ­കൾ ഓ­രോ­ന്നു വീ­തം ഓ­രോ ക­വ­റു­ക­ളിൽ ന­ടു­ക. ഇ­നി നി­യ­ന്ത്രി­ത ജ­ല­സേ­ച­നം നൽ­കി മൂ­ന്നു മാ­സം സൂ­ക്ഷി­ച്ച തൈ­കൾ വേ­രു­പി­ടി­ച്ച്‌ അ­ര­യ­ടി­യോ­ളം വ­ളർ­ന്നി­രി­ക്കും. ഈ തൈ­കൾ തോ­ട്ട­ങ്ങ­ളിൽ ന­ടു­ന്ന­തി­നാ­യി ഉ­പ­യോ­ഗി­ക്കാം.

ന­ടീൽ രീ­തി
ഒ­ര­ടി സ­മ­ച­തു­ര­വും അ­ത്ര­യും ത­ന്നെ ആ­ഴ­വു­മു­ള­ള കു­ഴി­ക­ളെ­ടു­ത്ത്‌ അ­തിൽ പ­കു­തി­ഭാ­ഗം അ­ഴു­കി­യ ഇ­ല­ക­ളും കം­പോ­സ്റ്റും കൊ­ണ്ടു നി­റ­ച്ച­ശേ­ഷം ഒ­രു കു­ട്ട മ­ണ­ലും ചേർ­ത്ത്‌ മേൽ­മ­ണ്ണ്‌ ഇ­ടി­ച്ച്‌ മു­കൾ­ഭാ­ഗം അൽ­പം ഉ­യർ­ത്തി മൂ­ടു­ക. ഇ­തി­നു മു­ക­ളിൽ ചെ­റി­യ കു­ഴി­കു­ത്തി പോ­ളീ­ബാ­ഗ്‌ നീ­ക്കം ചെ­യ്‌­ത­ശേ­ഷം ഓ­രോ തൈ­വീ­തം ന­ടു­ക. ക­ടു­ത്ത മ­ഴ­ക്കാ­ല­മോ ക­ടു­ത്ത വേ­നൽ­ക്കാ­ല­മോ അ­ല്ലാ­ത്ത സ­മ­യ­മാ­യി­രി­ക്ക­ണം അ­ണ­ലി­വേ­ഗം ന­ടു­ന്ന­തി­നാ­യി തെ­ര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്‌. ഇ­നി ക്ര­മ­മാ­യ ക­ള­യെ­ടു­ക്ക­ലും വർ­ഷ­ത്തി­ലൊ­രി­ക്ക­ലു­ള­ള ജൈ­വ­വ­ള­പ്ര­യോ­ഗ­വും മ­തി­യാ­വും. അ­ണ­ലി­വേ­ഗം ആ­ദ­​‍്യ­വർ­ഷം ത­ന്നെ പൂ­വി­ട്ടു തു­ട­ങ്ങും. ന­ല്ല ഭം­ഗി­യു­ള­ള ഒ­രു പൂ­മ­ര­മാ­യ­തി­നാൽ മു­റ്റ­ത്തി­ന്റെ അ­രി­കു­ക­ളി­ലോ പൂ­ന്തോ­ട്ട­ത്തി­ലോ ഇ­തി­നെ വ­ളർ­ത്താം.

(ക­ട­പ്പാ­ട്‌: കേ­ര­ള­കർ­ഷ­കൻ)

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers