Leshan Giant Buddha

Leshan Giant Buddha, ഏറ്റവും വലിയ ബുദ്ധ പ്രതിമ മാത്രമല്ല , ആധുനിക യുഗം തുടങ്ങുന്നതിന് മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മിതി തന്നെ ആയിരുന്നു ! 71 മീറ്റര്‍ ഉയരമുള്ള (233 അടി ) ഇത് ചൈനയിലെ Leshan നഗരത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് .

 

AD 713 ല്‍ നിര്‍മ്മാണം ആരഭിച്ച ഈ പ്രതിമയ്ക്ക്, മുകളില്‍ നിന്നും താഴെ വരെ മഴ വെള്ളം ഒഴുക്കി കളയുവാനുള്ള , ഇപ്പോഴും പ്രവര്‍ത്തിക്കുന്ന , ഒരു ഡ്രൈനേജ്‌ സിസ്റ്റം ഉണ്ട് . പ്രതിമയുടെ കാല്‍ ചുവടിനരികെ കൂടി ഒഴുകുന്ന പുഴയിലൂടെ അപകട രഹിത ജല ഗതാഗതം നടത്തുന്നതിനുള്ള അനുഗ്രഹതിനായാണ് ഇത് നിര്‍മ്മിച്ചത് .

chengdu-dk17

മഴയില്‍ നിന്നും വെയിലില്‍ നിന്നും പ്രതിമയെ സംരക്ഷിക്കുവാന്‍ പതിമൂന്നു നില കെട്ടിടത്തിന്റെ ഉയരമുള്ള ഒരു നിര്‍മ്മിതി ഇതിനു ചുറ്റും ഉണ്ടായിരുന്നു . പക്ഷെ പിന്നീടുണ്ടായ സൈനിക ആക്രമണങ്ങളില്‍ അത് നശിച്ചു പോയി .

Chengdu_Leshan_Buddha_foot

Image

ഒരു അഭിപ്രായം പറയൂ