തമിഴ് ചേരന്മാരുടെ നല്ല ഊരായ പെരുബാവൂരിലെ ചേരാനല്ലൂര്‍ ചരിത്രം

Share the Knowledge
ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ നാട്ടില്‍ മലയാളികളോ മലയാള ഭാഷയോ ഹിന്ദു മുസ് ലീം കൃസ്ത്യന്‍ മതങ്ങളോ ഉണ്ടായിരുന്നതായി വിശ്വസനീയമായ തെളിവുകളില്ല. അക്കാലത്ത് ഇന്നത്തെ കേരളവും തമിള്‍നാടും ഉള്‍പ്പെട്ട പ്രദേശം തമിഴ് ദ്രാവിഡ ദേശമായിരുന്നു. കാവേരി നദിതടത്തിലെ തിരുച്ചിറപ്പിള്ളി കേന്ദ്രമാക്കി ചോളരാജ്യവും, വൈഗ നദിക്കരയിലെ മധുര കേന്ദ്രമാക്കി പാണ്ഡ്യരാജ്യവും കേരളത്തിലെ പെരിയാര്‍ തീരത്തുള്ള കരൂരിലെ വഞ്ചി നഗരം കേന്ദ്രമാക്കി ചേര രാജ്യവും നിലനിന്നിരുന്നു.

ചേരന്മാരുടെ ഈ വഞ്ചി എവിടെയാണെന്ന് നിര്‍ണ്ണയിക്കുവാന്‍ നാളിതുവരെ നമ്മുടെ ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. വഞ്ചി നഗരം പെരിയാര്‍ തീരത്തെ ഇന്നത്തെ പെരുബാവൂരും സമീപ പ്രദേശങ്ങളുമാണെന്ന എന്‍റ കണ്ടെത്തല്‍ തെളിയിക്കുന്നതിനുവേണ്ടി ഈ വിഷയത്തില്‍ ചരിത്രസെമിനാര്‍ സംഘടിപ്പിക്കുന്നതിന്‍റെ മുന്നോടിയായിട്ടാണ് ഞാന്‍ ചരിത്ര പോസ്റ്റുകള്‍ ഇടുന്നത്.

പെരിയാര്‍ തീരത്തുള്ള ചേരരാജ്യതലസ്ഥാന നഗരിയായ വഞ്ചി നഗരവും പെരിയാര്‍ അക്കാലത്ത് അറബിക്കടലില്‍ പതിച്ചിരുന്ന കൊടുങ്ങലൂരിനും പറവൂരിനും ഇടയിലുള്ള തുറമുഖ പട്ടണമായ മുരിചി (മുസരീസും) തമ്മില്‍ പാണ്ഡ്യരാജ്യ തലസ്ഥാനമായ മധുരയും തമ്മില്‍ ശക്തമായ സാംസ്ക്കാരിക ബന്ധമുണ്ടായിരുന്നു. മധുരയില്‍ നിന്നും ചേരരാജ്യ തലസ്ഥാന നഗരിയായ വഞ്ചി നഗരത്തിലേക്കും തുറമുഖ പട്ടണമായ മുസരീസിലേക്കും രാജപാത ഉണ്ടായിരുന്നു. മധുരയില്‍ നിന്നും ഈ പാത ബോഡിനായ്ക്കനൂര്‍ വഴി ചേരരാജ്യ അതൃത്തിയിലുള്ള കുരങ്കണിചുരം കയറി മൂന്നാറിലെത്തി പെരിയാറിന്‍റെ വടക്കുവശത്തുകൂടെ മാങ്കുളം വഴി തട്ടേക്കാട് എത്തി അവിടെ നിന്നും മലയുടെ അറ്റത്തുള്ള ഊരായ മലയാറ്റുരിലെത്തിയിരുന്നു. അവിടെ നിന്നും ഈ രാജ പാത രണ്ടായി തിരിയും . ഒന്ന് പെരിയാറിന് എതിര്‍വശമുള്ള ചേരരാജ്യ തലസ്ഥാന നഗരിയായ കരവൂര്‍ കരയിലേക്കും മറ്റൊന്ന് തുറമുഖ നഗരിയായ മുസരീസിലേക്കും. മലയാറ്റൂരില്‍ നിന്നും പെരിയാറിന് മറുകരയിലെ ചേരന്മാരുടെ തലസ്ഥാന നഗരിനിലനില്‍ക്കുന്ന പ്രദേശത്തെ അവര്‍ ചേരന്മാരുടെ നല്ല ഊര് എന്ന അര്‍ത്ഥത്തില്‍ ചേരാനലൂര്‍എന്നുവിളിച്ചു. ചേരാനല്ലൂര്‍ നിലനില്‍ക്കുന്നത് സംഘകാല തിണവ്യവസ്ഥിതിയിലെ കുറിഞ്ഞിനിലത്തിലായതിനാല്‍ അവര്‍ ചേരനല്ലൂരിലേക്കുള്ള പ്രവേശന കവാടത്തെ കുറിഞ്ഞിനില കോട് (ഇന്നത് കുറിച്ചിലക്കോട് ) എന്നും വിളിച്ചു.
അക്കാലത്ത് പാണ്ഡ്യരാജ്യത്തെ മധുര കേന്ദ്രമാക്കി ചെന്തമിഴ് സാഹിത്യകാന്മാരുടെ കൂട്ടായ്മ ഉണ്ടായിരുന്നു . ഈ സാഹിത്യ സംഘത്തെ സംഘം കവികള്‍ എന്നാണ് വിളിച്ചിരുന്നത്. ഇവര്‍ പഴന്തമിഴിലെഴുതിയ സാഹിത്യ കൃതികളെയാണ് സംഘ സാഹിത്യം എന്നു വിളിക്കുന്നത്. ഈ കാലഘട്ടത്തെ സംഘകാലഘട്ടം എന്നും ചരിത്രകാരന്മാര്‍ പറഞ്ഞുവരുന്നു.നാടുചുറ്റികളായ ഈ സംഘകാല കവികള്‍ മധുരയില്‍നിന്നും ചേരരാജ്യതലസ്ഥാന നഗരിയായ പെരിയാര്‍ തീരത്തെ വഞ്ചി നഗരത്തിലേക്കും മുസരീസിലേക്കും നടത്തിയ യാത്രയുമായി ബന്ധപ്പെട്ട് അവര്‍ നല്‍കിയ പേരുകളാണ് ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന തമിഴ് ബന്ധമുള്ള സ്ഥലനാമങ്ങളധികവും. പെരുബാവൂര്‍, മലയാറ്റൂര്‍ , വേങ്ങൂര്‍,മണ്ണൂര്‍, പാനൂര്‍,തുടങ്ങിയ സ്ഥലനാമങ്ങള്‍ . ഇപ്രകാരം അവര്‍ ചേരന്മാരുടെ നല്ല ഊരിനെ വിളിച്ച പേരാണ് ചേരാനല്ലൂര്‍.ഈ ചേരാനല്ലൂരിലാണ് ചേരന്മാരുടെ തലസ്ഥാന നഗരിയായ വഞ്ചി നഗരമായ പെരുബാവൂരും പുഴയോര നഗരമായ ചേലാമറ്റവും വഞ്ചി നഗരത്തിനു കിഴക്കുള്ള കുണവയില്‍ കോട്ടമെന്ന ജൈന ആരാധാനാലയവും അരവണ അടികള്‍ ആചാര്യനായ വഞ്ചി നഗത്തിലെ ബുദ്ധമത പള്ളിയും ചേരന്മാരുടെ തലസ്ഥാന നഗരിയിലെ രണ്ടുനാടുകളായ വെങ്ങോലനാടും തട്ടയൂര്‍ നാടും നിലനില്‍ക്കുന്നത്.

ഫോട്ടോ – പെരുബാവൂര്‍ പെരിയാര്‍ തീരത്തെ ചേരന്മാരുടെ തലസ്ഥാന നഗരിയാണെന്ന് ഞാന്‍ കണ്ടെത്തിയത് പെരുബാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍റെ ചേബറില്‍ പത്രസമ്മേളനം വിളിച്ച് അറിയിച്ചത് 2008 മാര്‍ച്ചില്‍
മലയാള മനോരമ അഞ്ചു കോളം വാര്‍ത്തയായി പ്രസിദ്ധപ്പെടുത്തിയത്..

By Ismail Pallipram

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ