ഒരു വസ്തുവിന്റെ ഭാരം ഭൂമിയിൽ എല്ലായിടത്തും ഒന്നുതന്നെ ആയിരിക്കുമോ ?

ഭൂമിയിൽ ഒരു വസ്തുവിന്റെ ഭാരം പല ഇടത്തും പലതായിരിക്കും.
ഉദാഹരണത്തിന് നമുക്ക് ഒരാളുടെ ഭാരം കണക്കിലെടുക്കാം. 100 കിലോ ഭാരമുള്ള ഒരാൾ. സോറി.. അയാളുടെ ഭാരം അല്ല 100 കിലോ. കിലോ എന്നത് പിണ്ഡത്തിന്റെ ( mass ) അളവുകോലാണ്. പിന്ധം എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കും. ഭൂമിയിലും, ബഹിരാകാശത്തും ഒക്കെ ഒരു വസ്തുവിന്റെ മാസ്സ് തുല്യം ആയിരിക്കും. എന്നാൽ ഭാരം എന്നത് ഗുരുത്വഘർഷണത്തിനെ അനുസരിച്ചിരിക്കും. ഗുരുത്വഘർഷണം ( ഗ്രാവിറ്റി ) കൂടിയാൽ ഭാരം കൂടും. ഗുരുത്വഘർഷണം കുറഞ്ഞാൽ ഭാരം കുറയും.
ഭാരം = പിന്ധം x ഗുരുത്വഘർഷണം. അത്രയും ന്യൂട്ടൺ ആണ്. Weight = mass x gravity.
ഇവിടെ പിന്ധം = 100 കിലോ.
ഭൂമിയുടെ ഗുരുത്വഘർഷണം = 9.8 /s / s .
അപ്പോൾ 100 കിലോ പിണ്ഡമുള്ള ആളുടെ ഭാരം = 100 x 9.8 = 980 ന്യൂട്ടൺ ആണ്.
ഗുരുത്വഘർഷണം = 9.8 /s / s എന്നത് ഭൂമിയിലെ ആവറേജ് ഗുരുത്വഘർഷണം ആണ്.
ഭൂമിയുടെ വ്യാസം എല്ലായിടത്തും ഒരേപോലെ അല്ല. ധ്രുവത്തിൽ ഭൂമധ്യരേഖയെ അപേക്ഷിച്ചു 31 കിലോമീറ്റർ വ്യാസാർധം ( radius ) കുറവാണ്. അപ്പോൾ ധ്രുവത്തിൽ ഉള്ള വസ്തുക്കൾ ഭൂമിയുടെ കേന്ദ്രത്തിനോട് അടുത്തും, ഭൂമധ്യരേഖാ പ്രദേശത്തുള്ളവർ ഭൂമിയുടെ കേന്ദ്രത്തിനോട് അകന്നും ആണ്. അകലം കൂടുന്തോറും ഗുരുത്വഘർഷണം സ്‌ക്വയർ ആയി കുറയും.
അങ്ങനെ നോക്കിയാൽ ധ്രുവപ്രദേശത്തു വസ്തുക്കളുടെ ഭാരം കുടുതലും, ഭൂമധ്യരേഖാ പ്രദേശത്തു ഭാരം കുറവും ആയിരിക്കണം. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ല എന്നാണു പുതിയ കണ്ടെത്തൽ.
കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയന്റെ GOCE സാറ്റലൈറ്റ് ഭൂമിയുടെ ഗുരുത്വഘർഷണം 2 മാസം തുടർച്ചയായി പകർത്തി ഉണ്ടാക്കിയ ഹൈ ഡെഫനിഷൻ മാപ്പ് ആണു ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ആദ്യമായാണ് ഇത്ര കൃത്യമായ ഗ്രാവിറ്റി മാപ്പ് ഉണ്ടാക്കുന്നത്. ചിത്രം നോക്കുക. ( ചിത്രത്തിൽ നീല നിറം ) അതിശയമെന്നു പറയട്ടെ.. സൗത്ത് ഇന്ത്യ ഉൾപ്പെടെ ഉള്ള ഇന്ത്യയുടെ ‘താഴെ’ ഭാഗം ആണു ഭൂമിയിൽ ഏറ്റവും കുറവ് ഗ്രാവിറ്റി ഉള്ളത് !
അല്ലെങ്കിൽ വസ്തുക്കൾക്ക് ഏറ്റവും ഭാരം കുറവുള്ളത് സൗത്ത് ഇന്ത്യയും, ശ്രീലങ്കയും ഉൾപ്പെടുന്ന ഭാഗത്താണ് !
ഭൂമിക്കു അടിയിലായി ഭാരം കൂടിയ വസ്തുക്കൾ ഒരേ രീതിയിൽ അല്ല വിതരണം ചെയ്തിരിക്കുന്നത്. അതാണ് ഗ്രാവിറ്റി പല ഇടത്തും പലതാവാൻ കാരണം. അതുകൊണ്ട് ഈ ഗ്രാവിറ്റി മാപ്പ് ഉപയോഗിച്ച് ഭൂമിയുടെ ആന്തരീക ഘടനയെക്കുറിച്ചു പഠിക്കാം.
For advanced readers :-
സൗത്ത് ഇന്ത്യയും, ശ്രീലങ്കയും ഉൾപ്പെടുന്ന ഭാഗം സ്‌പേസിലേക്കുള്ള ‘ വേം ഹോൾ ‘ ആവുമോ ??
നമ്മുടെ സൗത്ത് ഇന്ത്യയിൽ ആണ് ഭൂമിയിൽ ഏറ്റവും കുറവ് ഗ്രാവിറ്റി. അപ്പോൾ ഇവിടന്നു റോക്കറ്റ് വിട്ടാൽ ഏറ്റവും കുറവ് ഇന്ധനം മതി.
ഒരു ചിന്താ പരീക്ഷണം :
സൗത്ത് ഇന്ത്യയിൽ ഗ്രാവിറ്റി മറ്റു ഭാഗത്തെ അപേക്ഷിച്ചു പകുതി ആണെന്ന് കരുതുക. ( 4.9 /s / s )
അങ്ങനെ എങ്കിൽ ഇവിടന്നു റോക്കറ്റ് സ്‌പേസിലേക്കു വിടുവാൻ ഏതാണ്ട് നാലിൽ ഒന്ന് ഇന്ധനം മതിയാവും. ഇനി അതായിരിക്കുമോ ISRO ഇത്ര കുറഞ്ഞ ചിലവിൽ റോക്കറ്റു വിടുന്നത് ?!
അടിക്കുറിപ്പ് : ഗ്രാവിറ്റി മാപ്പിൽ -100 മുതൽ +100 വരെ പല നിറത്തിൽ കാണിച്ചിട്ടുണ്ട്. പക്ഷെ ഈ -100 മുതൽ +100 വരെ ഉള്ള ഗ്രാവിറ്റിയിൽ വളരെ ചെറിയ വ്യത്യാസമേ ഉണ്ടാവൂ. പക്ഷെ വിത്യാസം ഉണ്ടാവും. ചിലപ്പോൾ മറ്റു രാജ്യങ്ങളെക്കാൾ ഒരു 5% ഇന്ധന ലാഭം കൂടിപ്പോയാൽ ISRO ക്കു ലഭിച്ചേക്കാം. നാലിൽ ഒന്ന് ഇന്ധനം എന്ന് പറഞ്ഞത് ഒരു ചിന്താ പരീക്ഷണം മാത്രം.

By Baiju Raju

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ