എന്തിനാണ് പ്ലെയിനിന്റെ പുറത്തു കളർ ലൈറ്റ് വച്ചിരിക്കുന്നത് ? - Baiju Raju

Share the Knowledge

സൂരജ് : മാഷേ.. എന്തിനാണ് പ്ലെയിനിന്റെ പുറത്തു കളർ ലൈറ്റ് വച്ചിരിക്കുന്നത് ?

മാഷ് : ചുവപ്പും, പച്ചയും ലൈറ്റുകൾ ആണ് പ്ലെയിനിന്റെ പുറത്തു കാണുക. ചുവപ്പ് ലൈറ്റ് ഇടതു ഭാഗത്തും, പച്ച ലൈറ്റ് വലതു ഭാഗത്തും.

1800-ഇൽ കപ്പിത്താൻ മാർ ആണ് ഈ പുതിയ രീതി കൊണ്ടുവന്നത്. കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനായി ആണ് അവർ ഇത് തുടങ്ങിയത് എങ്കിലും പിന്നീട് പ്ലെയിനുകളിലും, ബഹിരാകാശ വാഹങ്ങളിൽ വരെ ഇപ്പോൾ ഉപയോഗിക്കുന്നു.
” നാവിഗേഷൻ ലൈറ്റുകൾ ‘ എന്നാണു ഇതിനു പറയുക.
ചുവപ്പും, പച്ചയും ലൈറ്റുകൾ എപ്പോഴും കത്തിക്കൊണ്ടിരിക്കും. നമ്മുടെ വണ്ടികളിലെ ഇൻഡിക്കേറ്റർ പോലെ തിരിയാൻ ഉള്ളപ്പോൾ മാത്രമല്ല ഇടുക. പച്ചയും ചുവപ്പും ലൈറ്റ് കൂടാതെ നടുക്കായി ഒരു വെളുത്ത ലൈറ്റും ഉണ്ടായിരിക്കും. വെള്ള ലൈറ്റ് എപ്പോഴും മിന്നിക്കൊണ്ടിരിക്കും. ഇതിനെ “anti-collision lights.” എന്നാണു പറയുക.

സാധാരണ വിമാനങ്ങൾക്കു മാത്രമേ ഈ ലൈറ്റുകൾ ഉള്ളൂ. മിലിട്ടറി പ്ലെയിനുകളിൽ ഇതില്ല.

ലത : മാഷേ ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് പറഞ്ഞില്ല.

മാഷ് : രണ്ട് പ്ലെയിനുകൾ നേർക്കുനേർ വരുന്നു എങ്കിൽ ഈ ലൈറ്റുകൾ നമ്മുടെ റോഡിലെ ട്രാഫിക് ലൈറ്റുകൾ പോലെ ഉപയോഗിക്കുന്നു.
എന്ന് വച്ചാൽ മുന്നിലെ പ്ലെയിനിന്റെ പച്ച ലൈറ്റ് കാണുന്ന ( ഇടതു ) ഭാഗത്തേക്ക് പ്‌ളെയിൻ തിരിക്കുന്നു. അതുപോലെ എത്രിരേ വരുന്ന പ്ലെയിനും അവർക്കു പച്ച ലൈറ്റ് കാണുന്ന ( അവരുടെ ഇടതു ) ഭാഗത്തേക്ക് പ്‌ളെയിൻ തിരിക്കുന്നു. അങ്ങനെ പ്ലെയിൻ കണ്ഫയൂഷൻ ഇല്ലാതെ പരസ്പ്പരം അകന്നു

Baiju Raju
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ