വേ ത്ത്

Share the Knowledge

വളരെ ലളിതമായ ഒരു നാടൻ കാർഷികജലസേചനോപകരണമാണ്‌ വേത്ത്. ( വേത്ത്‌&വേത്തി&തുടിപ്പ്‌&ഉപണി ) . പാലക്കാട് ഇത് തുടിപ്പ് എന്നും വടക്കൻ കേരളത്തിൽ ഊവണി എന്നും അറിയപ്പെടുന്നു. ആഴം കുറഞ്ഞ തോട്, ചാലുകൾ എന്നിവയിൽ നിന്ന് പാടങ്ങളിലേക്ക് വെള്ളം കോരി ചൊരിയാനാണ്‌ വേത്ത് ഉപയോഗിക്കുക. ജലവിതാനത്തിൽ നിന്നും രണ്ടുമൂന്നടി ഉയരത്തിലേ ഇതുകൊണ്ടു വെളളമെത്തിക്കാൻ കഴിയൂ. ഉദ്ദേശം എട്ടടി നീളമുളള 3 കാലുകൾ 4 അടി അകലത്തി ത്രികോണാകൃതിയിൽ സമാന്തരമായി കുഴിച്ചിടുന്നു. ത്രികോണത്തിന്റെ മദ്ധ്യത്തിൽ വരത്തക്കവണ്ണം മൂന്നിന്റേയും തലകൾ കൂട്ടിക്കെട്ടുന്നു. അവിടെനിന്നും ചുവട്ടിലേയ്‌ക്ക്‌ ഞാത്തിയിടുന്ന കയറിൽ വേത്തി കെട്ടിത്തൂക്കുന്നു. ഒരുതരം മരപ്പാത്തിയാണ്‌ വേത്തി. സുമാർ 3 അടി നീളവും 10 ഇഞ്ച്‌ വീതിയും 7 ഇഞ്ച്‌ താഴ്‌ചയും ഉണ്ടായിരിക്കും. മുൻവശത്ത്‌ വക്കുണ്ടായിരിക്കുകയില്ല. പിന്നിൽ നീളമുളള വാലുണ്ടായിരിക്കും. പിന്നിലെ പലക തുളച്ച്‌ പിടി അതിൻമേൽ ഉറപ്പിക്കുന്നു. പിടിയുടെ അറ്റത്ത്‌ പാത്തിയോടു ചേർന്നാണ്‌ കയർ കെട്ടിത്തൂക്കിയിടുന്നത്‌.

വശങ്ങളിലെയും അടിയിലെയും പലകകൾ ഉണ്ടാക്കുന്നത്‌ കനംകുറഞ്ഞ മരങ്ങളെക്കൊണ്ടായിരിക്കും. ഭാരം കയർ കെട്ടുന്ന ഭാഗത്ത്‌ വരുന്നതുകൊണ്ട്‌ പിന്നിലെ പലക ഉറപ്പുളള മരമായിരിക്കും. തേക്ക്‌, പ്ലാവ്‌ എന്നീ മരങ്ങൾകൊണ്ട്‌ പിന്നിലെ പലക ഉണ്ടാക്കുമ്പോൾ പന, തെങ്ങ്‌ എന്നിവയുടെ തടികൊണ്ടാണ്‌ പിടി ഉണ്ടാക്കുന്നത്‌. ഒരു വേത്തിൽ ഏകദേശം 25 ലിറ്ററോളം വെളളം കൊളളും. 400 പ്രാവശ്യം തേവാൻ ഏതാണ്ട്‌ മുക്കാൽ മണിക്കൂർ മതിയാകും.

From http://www.puzha.com

 

 

Image

ഒരു അഭിപ്രായം പറയൂ