മദാരയിലെ കുതിരക്കാരന്‍

Share the Knowledge

താജ് മഹല്‍  ഇന്ത്യയെ  ആണ്  പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ മദാരയിലെ  കുതിരക്കാരന്‍ ബള്‍ഗേറിയയെ ആണ്  സൂചിപ്പിക്കുന്നത് .  നൂറു മീറ്റര്‍  ഉയരമുള്ള ചെങ്കുത്തായ  ഒരു  പാറമേല്‍  കൊത്തിയിരിക്കുന്ന ശിലാ രൂപമാണ് ഇത് . ഒരു  കുന്തവുമായി സിംഹത്തെ  നേരിടുന്ന  കുതിരക്കാരന്റെ  രൂപമാണ്‌  ഇത് .  പിറകെ  ഒരു നായയും  കുതിരയെ  അനുഗമിക്കുന്നുണ്ട് .  എല്ലാ ജീവികളും   അവയുടെ സ്വാഭാവികമായ  വലിപ്പത്തിലാണ്  കല്ലില്‍  കൊത്തിയിരിക്കുന്നത് .  ഏഴാം  നൂറ്റാണ്ടിന്‍റെ  അവസാനം  എപ്പോഴോ  ആവണം  ഇത്  ഇവിടെ  കൊത്തിയത് . പക്ഷെ  ഇത്  ആര് ?  , എന്തിന് ?  എങ്ങിനെ  ഇത്രയും  ഉയരത്തില്‍ നിര്‍മ്മിച്ചു  ?  എന്ന  കാര്യങ്ങളൊക്കെയും  ഇപ്പോഴും അത്ജാതമാണ് .  കുതിരക്കാരന്റെ ആഭരണങ്ങളും  മുഖത്തോട്  ചേര്‍ന്ന്  കൊത്തിയിരിക്കുന്ന പക്ഷിയുടെ  രൂപവും  ഇപ്പോള്‍  വ്യക്തമായി  കാണാന്‍  പ്രയാസമാണ് .  വടക്കുകിഴക്കന്‍  ബള്‍ഗേറിയയിലെ  Madara  ഗ്രാമത്തിനടുത്താണ്  ഇത്  സ്ഥിതിചെയ്യുന്നത് .

Madara-rider-gruev_CLOSE.png

http://telegram.me/Palathullyweb

Image

ഒരു അഭിപ്രായം പറയൂ