ആരാണീ വേന്ദ്രന്‍ ?

കേരളത്തില്‍ പരക്കെ ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ വേന്തിരന്‍.വിഡ്ഢിത്തങ്ങള്‍ ചെയ്യുന്നവരെ പരിഹസിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.വേന്ദ്രന്‍, വേന്തരന്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങളും ഉണ്ട്. മൂര്‍ഖന്‍ പാമ്പും,ചേരയും ഇണചേര്‍ന്ന് ഉണ്ടാവുന്ന കുഞ്ഞുങ്ങളെയാണ് വേന്ദ്രന്‍ എന്ന് പറയുന്നത്. പുരാതന വിഷവൈദ്യ ഗ്രന്ഥങ്ങളില്‍ ആണ് വെന്ത്രമാരെക്കുറിച്ച് പ്രദിപാധിക്കുന്നത്

.ഇരുപത്തിഒന്ന് തരം വേന്ദ്രന്മാര്‍ ഉണ്ടെന്നോക്കെയാണ് ഈ ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്നത്.പക്ഷെ വേന്ദ്രന്‍ എന്ന ഒരു പാമ്പ് ഇല്ലെന്നുള്ളതാണ് സത്യം.മൂര്‍ഖന്‍പാമ്പ് മാത്രം ആണ് ആണ്‍പാമ്പെന്നും മറ്റുള്ള പാമ്പുകള്‍ ഒക്കെ പെണ്ണ് ആണെന്നുമുള്ള ഒരു തെറ്റുദ്ധാരണയില്‍ നിന്നായിരിക്കാം വേന്ദ്രന്‍ ഉടലെടുത്തത്.മൂര്‍ഖന്‍റെ വിരിവുള്ള പത്തി ഉള്ളതുകൊണ്ട് അത് മാത്രമാണ് ആണ്‍പാമ്പ് എന്ന് തെറ്റുദ്ധരിച്ചതില്‍ കുറ്റം പറയാനുമാവില്ല.എന്തായാലും എല്ലാ പാമ്പുകളും അവയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകള്‍ തമ്മില്‍ മാത്രമേ ഇണ ചേരാറുള്ളൂ.ഇണ ചേരുന്ന കാലത്ത് പെണ്‍പാമ്പ്,അതിന്‍റെ ഗന്ധഗ്രന്ധിയില്‍ നിന്ന് ചില പദാര്‍ത്ഥങ്ങള്‍ പുറപ്പെടീക്കും.അകലെയുള്ള ആണ്‍പാമ്പുകള്‍ ഈ ഗന്ധം തിരിച്ചറിഞ്ഞാണ്‌ ഇണ ചേരാന്‍ എത്തുന്നത്.അതിര്‍ത്തി അടയാളപ്പെടുത്തി ജീവിക്കുന്ന വിഭാഗമാണ്‌ പാമ്പുകള്‍.ഈ അതിര്‍ത്തി ലംഘിക്കുമ്പോഴും,ഇണയെ നേടിയെടുക്കാനും ആണ്‍പാമ്പുകള്‍ തമ്മില്‍ യുദ്ധം ചെയ്യാറുണ്ട്.രണ്ട് ആണ്‍പാമ്പുകള്‍ പരസ്പ്പരം ചുറ്റിവരിഞ്ഞ് ബലപരീക്ഷണം നടത്തും. ഈ യുദ്ധത്തില്‍ പാമ്പുകള്‍ തല ഉയര്‍ത്തിപ്പിടിക്കും.ഇതൊക്കെ കണ്ടാല്‍ പാമ്പുകള്‍ ഇണ ചേരുകയാണ് എന്നെ തോന്നൂ.ശക്തനായ പാമ്പ് വിജയിക്കുമ്പോള്‍ പരാജിതന്‍ തല താഴ്ത്തി മടങ്ങുകയാണ് പതിവ്.എന്നാല്‍ ഈ യുദ്ധം രക്തരൂക്ഷിതം ആയിരിരിക്കില്ല.പരസ്പ്പരം കടിക്കുകയും ഇല്ല.വിജയിക്ക് മാത്രമാണ് രാസലീലക്കും ഇണ ചേരാനും ഒക്കെ അവസരം ലഭിക്കുക.ഇണ ചേരുമ്പോള്‍ വളരെ അയഞ്ഞ സമീപനം ആണ് ഇവ നടത്തുക.കൂടുതല്‍ സമയവും വാലുകള്‍ തമ്മില്‍ മാത്രമായിരിരിക്കും ചുറ്റിപ്പിണയുക.ഈ കാഴ്ച വളരെ അപൂര്‍വ്വമായേ മനുഷ്യര്‍ക്ക്‌ കാണാന്‍ കഴിയൂ.
BY

‎Dinesh Mi‎

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ