Black Chicken-കരിങ്കോഴി

Share the Knowledge

 

ഫോട്ടോ കണ്ടാല്‍ ഫോട്ടോ ഷോപ്പില്‍ ഇട്ടു “തിളപ്പിച്ചുണ്ടാക്കിയത് ” ആണെന്ന് തോന്നുമെങ്കിലും , സത്യത്തില്‍ ഇത്തരം കോഴികള്‍ ഉണ്ട് . കരിംങ്കോഴികളില്‍ പ്രശസ്തന്‍ ഇന്തോനേഷ്യന്‍ ബ്രീഡ് ആയ Ayam Cemani ആണ് . ഈ കോഴികളുടെ തൂവലുകള്‍ , തൊലി, നാക്ക് , കൊക്ക് , ഇറച്ചി ,എല്ലുകള്‍ തുടങ്ങിയ എല്ലാത്തിനും നല്ല കറുപ്പ് നിറമാണ് . രക്തത്തിന് കട്ടി കൂടിയ ചുവപ്പ് നിറമായതിനാല്‍ അതും കറുപ്പാണെന്ന് തോന്നുമെങ്കിലും പക്ഷെ അല്ല . നമ്മുടെ പ്രതീക്ഷക്ക് വിപരീതമായി മുട്ടകള്‍ പക്ഷെ സാധാരണ കൊഴികളുടെത് പോലെ തന്നെ വെളുത്തത് ആണ് . Swedish Black Chicken എന്ന കോഴി ഇതിന്റെ സങ്കര ഇനമാണ് . ഇത്തരം പ്രത്യേകതകള്‍ കൊണ്ട് ഈ കോഴികള്‍ക്ക് രോഗങ്ങളെ മാറ്റുവാനുള്ള “പ്രത്യക ” സിദ്ധി ഉണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം . അതിനാല്‍ ഇവറ്റകള്‍ക്ക് നല്ല വിലയും ഉണ്ട് .

Kadaknath

Kadaknath

കറുത്ത ഇറച്ചിയുള്ള കോഴിയെ കാണാന്‍ ഇന്തോനേഷ്യ വരെ പോകണമെന്നില്ല . ഭാരതത്തിനു മാത്രം അവകാശമുള്ള ഒരു കറുത്ത ഇറച്ചി കോഴിയുണ്ട് . മധ്യ പ്രദേശിലെ Kadaknath എന്ന് വിളിക്കുന്ന “Kali masi” കോഴികള്‍ ആണ് അത് . കേരളത്തില്‍ “കരിംങ്കോഴി ” എന്ന പേരില്‍ വില്‍ക്കുന്നത് ഇവറ്റകളെ ആണ് .

ഇത് പോലെ തന്നെ Silkie എന്നറിയപ്പെടുന്ന മറ്റൊരു തരം കോഴികള്‍ ഉണ്ട് . തൂവലുകള്‍ ചെമ്മരിയാടിന്റെത് പോലെ നനു നനുത്തത് ആണ് . ഇത് പല നിറങ്ങളില്‍ ഉണ്ട് . പക്ഷെ ഇറച്ചിയും എല്ലുകളും നല്ല കറുത്തത്  തന്നെ ആണ് .

silkies1

Image

ഒരു അഭിപ്രായം പറയൂ