കല്ലുകൾ  കൊണ്ടുള്ള  കപ്പൽ

Share the Knowledge
ക്രിസ്തുവിന്  മുമ്പും  പിന്നീടും  ഉണ്ടായിരുന്ന  നൂറ്റാണ്ടുകളിൽ  സ്കാൻഡിനേവിയൻ  നാടുകളിൽ  ഉണ്ടായിരുന്ന സിമിത്തേരി  രൂപമാണിത് .  കല്ലുകൾ  കൊണ്ട്  കപ്പലാകൃതിയിൽ   ഒരു ശവക്കല്ലറ . ഇത്തരം  അനേകം  കല്ലുകപ്പലുകൾ  വടക്കൻ  യൂറോപ്പിന്റെ  പല ഭാഗങ്ങളിൽ  നിന്നും  കണ്ടെത്തിയിട്ടുണ്ട് .  മരണാനന്തരമുള്ള   യാത്രയെ  സൂചിപ്പിക്കുവാനാണ്  ഇത്തരം  കല്ലറകൾ  നിർമ്മിച്ചത്  എന്നാണ്  കരുതപ്പെടുന്നത് . സ്വീഡിഷ്  ദ്വീപായ ഗോട്ട്ലാൻഡിലെ  (Gotland) പഴയ  സെറ്റിൽ മെന്റായ Boge ലെ Tjelvar’s Grave  എന്നറിയപ്പെടുന്ന  കപ്പൽ  കല്ലറയാണ്  ചിത്രത്തിൽ  കാണുന്നത് . ഇതിന് 18 m നീളവും 5 m വീതിയുമുണ്ട് . ദ്വീപിലെ  പുരാണമനുസരിച്ച്   അവിടെ  ആദ്യമെത്തി  താമസമുറപ്പിച്ച  ഇതിഹാസപുരുഷനായ  Tjelvar ന്റെ  കല്ലറയാണ്  ഇതെന്നാണ്  ഐതിഹ്യം . ഇദ്ദേഹത്തെ കുറിച്ചുള്ള  കഥകൾ Gutasaga എന്നറിയപ്പെടുന്ന  പുരാണ  കഥകളിൽ ആണ്  ഉള്ളത്ത് .  ഇതിന്റെ   നിലവിലുള്ള ഒരേയൊരു പുരാതന  കോപ്പി ഇപ്പോൾ സ്റ്റോക്ക്ഹോമിലെ  National Library of Sweden നിൽ   ആണ്  ഉള്ളത് .  Codex Holm. B 64 എന്നറിയപ്പെടുന്ന  ഇത് AD 1350 കാലഘട്ടങ്ങളിൽ പഴയ  നോർസ് ഭാഷയിലാണ് എഴുതപ്പെട്ടത് .
http://www.fb.com/GKShare
Join  our Telegram Channel !
@Palathullyweb
Image

ഒരു അഭിപ്രായം പറയൂ