ഒരിക്കലുംപെയ്യാത്ത മഴ !

Share the Knowledge

കാര്‍മേഘം കരയുന്ന കണ്ണുനീര്‍ തുള്ളികള്‍ എല്ലാംതന്നെ ഭൂമിയെ നനയിപ്പിക്കണമെന്നില്ല. അതായത് പെയ്യുന്ന എല്ലാ മഴയും ഭൂമിയില്‍ പതിക്കണം എന്നില്ല . കൊടും ചൂട് കാരണം ചില മഴകള്‍ താഴെയെത്തും മുന്‍പേ ആവിയായി പോകും. സാധാരണ മരുഭൂമികളിലും മറ്റുംകാണുന്ന ഇത്തരം പ്രതിഭാസത്തെ virga എന്നാണ് പറയുന്നത് . ചിലര്‍ ഇതിനെ “phantom rain” എന്നുംവിളിക്കാറുണ്ട്.
അന്തരീക്ഷത്തില്‍ നിന്നും താപം ആഗീരണം ചെയ്താണ് മഴത്തുള്ളികള്‍ ആവിയായി പോകുന്നത് . അതിനാല്‍തന്നെ virga മഴ പെയ്യുന്നിടത്ത് അന്തരീക്ഷതാപനില പൊടുന്നനെ കുറയും . തണുപ്പുകൂടിയ വായു താഴേയ്ക്ക് പ്രവഹിക്കും . ചുഴലിക്കാറ്റിന് നേര്‍ വിപരീതമായ ഒരു കാറ്റ് അവിടെ ഉണ്ടാകും. Microburst എന്നറിയപ്പെടുന്ന ഈ പ്രതിഭാസം വിമാനങ്ങളെ അപകടത്തില്‍ ചാടിക്കാറുണ്ട്.


ശുക്രനിലും വ്യാഴത്തിലും ഉണ്ടാവുന്ന സള്‍ഫ്യൂറിക് ആസിഡ് മഴയും ഇത്തരം ഒന്നാണ്.

Telegram

Image

ഒരു അഭിപ്രായം പറയൂ