Buford Pusser: അനീതിക്കെതിരെ ഒറ്റയാൾ പോരാട്ടം

Share the Knowledge

Buford Pusser: അനീതിക്കെതിരെ ഒറ്റയാൾ പോരാട്ടം .
സമൂഹത്തിൽ അനീതിയും ,അക്രമവും പ്രവർത്തിക്കുന്നവർക്കെതിരെ കണ്ണടയ്ക്കുകയോ ,അവരുടെ പണം വാങ്ങി അതിന് പരോക്ഷമായി കൂട്ടുനിൽക്കുകയോ ആണ് ഈ ലോകമെമ്പാടുമുള്ള പോലീസ് ,കോടതി പോലെയുള്ള ഭൂരിഭാഗം നീതി പാലകരുടെയും പതിവ്. എന്നിരുന്നാലും ഇതിനെതിരെ പ്രവർത്തിക്കുന്ന ഒറ്റയാൾ പോരാട്ടങ്ങളെ നാം കാണുന്നത് മിക്കപ്പോഴും ചലചിത്രങ്ങളിൽ മാത്രമാണ് .[ അനീതിക്കെതിരെ പ്രവർത്തിക്കുന്ന നായകന്/നായികയ്ക്ക് നാം നൽകുന്ന മാനസിക പിന്തുണ തന്നെയാണ് ഇത്തരം ചിത്രങ്ങളുടെ വിജയത്തിനാധാരം].
യഥാർത്ഥ ജീവിതത്തിൽ തൻ്റെ അധികാര പരിധിയിൽ പെട്ട പ്രദേശങ്ങളിലെ,ചൂതാട്ടം ,വ്യാജമദ്യ നിർമാണം , വ്യഭിചാരമുൾപ്പെടെയുള്ള തിൻമകൾക്കെതിരെ പ്രവർത്തിച്ച ഷെരീഫ്
ആയിരുന്നു
Buford Hayse Pusser (December 12, 1937 – August 21, 1974).

**ഷെരീഫ് (in USA,
sheriff is generally an elected county official, with duties that typically include policingunincorporated areas, maintaining countyjails, providing security to courts in the county, and serving warrantsand court papers.)**

അമേരിക്കയിലെ ടെന്നസി യിൽ
McNairy കൗണ്ടിയിൽ ഒരു പോലീസ് ചീഫിൻ്റെ മകനായിരുന്ന ബുഫോർഡ് പസർ സ്കൂളിൽ ഫുട്ബോൾ ,ബാസ്കറ്റ് ബോൾ കളിക്കാരനായിരുന്നു.6 അടി 6 ഇഞ്ച് ഉയരക്കാരനായിരുന്ന പസർ സ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം United States Marine Corps ൽ ചേർന്നു.പിന്നിട് അവിടെ നിന്നും medical ( for asthma) ഡിസ്ചാർജ് ആയ പസർ ചിക്കാഗോയിൽ “Buford The Bull” എന്ന ഓമനപ്പേരിലുള്ള ഗുസ്തിക്കാരനായി 1957-59 കാലയളവ് ചിലവഴിച്ചു.
1962 – 64 ൽ Adamsville യിലെ പോലീസ് ചീഫ് ആയിരിക്കുമ്പോൾ അന്നത്തെ ഷെരീഫ് വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് ഷെരീഷ് ആയി തെരഞ്ഞെടുക്കപ്പെട്ട പസ ർ ടെന്നസിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഷെരീഫായിത്തീർന്നു.
Dixie Mafia എന്നറിയപ്പെട്ടിരുന്ന തെക്കൻ അമേരിക്കയിലെ കറ്റകൃത്യസംഘങ്ങൾക്കെതിരെ പ്രവർത്തിച്ചതിൻ്റെ ഫലമായുണ്ടായ സംഘട്ടനത്തിൽ 1967 ജനുവരിയിൽ മൂന്നു വെടിയുണ്ടകൾ ഏൽക്കേണ്ടി വ ന്ന പസർ അതേ വർഷം ഓഗസ്റ്റിൽ അദ്ദേഹത്തിന് നേരെ നടന്ന വധശ്രമത്തിൽ തൻ്റെ ഭാര്യയെ നഷ്ടമായി .വാടകക്കൊലയാളികളെ അയച്ചയാളുടെ പേര് പറത്തെങ്കിലും അവരാരും കുറ്റം ചാർത്തപ്പെട്ടില്ല .[അവരിലൊരാളെ പസർ വാടകയ്ക്കെടുത്ത hit man കൊലപ്പെടുത്തിയെന്ന് 1990 ൽ ഇറങ്ങിയ The State Line Mob: A True Story of Murder and Intrigue എന്ന പുസ്തകത്തിൽ എഴുത്തുകാരൻ പറയുന്നുണ്ട് ] .നാല് കൊലയാളികളിൽ മറ്റ് രണ്ട് പേർ ജയിലിലടയ്ക്കപ്പെട്ടപ്പോൾ ഒരാൾ ദുരുഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയാണുണ്ടായത് .
ഷെരീഫായി പ്രവർച്ചിപ്പപ്പോർ 7 കുത്തുകളും 8 ഷൂട്ടിംഗ് കളും അതിജീവിച്ച പസർ 1974ൽ ഒരു കാറപകടത്തിൽ കൊല്ലപ്പെടുകയാണുണ്ടായത് .എതിരാളികൾ ഒരുക്കിയ കെണിയായിരുന്നുവതെന്ന് ആരോപണമുണ്ടായെങ്കിലും autopsy നടത്താതെ മൃതദേഹം സംസ്കരിക്കുകയാണുണ്ടായത് .
പസറിൻ്റെ ജീവിതത്ത ആസ്പദമാക്കി 3 പുസ്തകങ്ങളും [written by W.R. Morris: The Twelfth Of August: The Story of Buford Pusser (1971),Buford: True Story of “Walking Tall” Sheriff Buford Pusser (1984) and The State Line Mob: A True Story of Murder and Intrigue (1990).] ,2 ഹോളിവുഡ് സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. 1974ൽ പുറത്തിറങ്ങിയ
Walking Tall എന്ന സിനിമയും, 2004ൽ അതേ പേരിൽ The Rock [Dwayne Johnson] അഭിനയിച്ച സിനിമയുമായിരുന്നു അവ .ഇതിന് പുറമേ direct to video ആയി Walking Tall: The Payback,
Walking Tall: Lone Justice എന്നിവയും പുറത്തിറങ്ങി.1975,77 ,78 കാലഘട്ടങ്ങളിൽ TV Series ആയും പസറിൻ്റെ ജീവിതം അഭ്രപാളികളിലെത്തി.
AdamSville യിൽ സ്ഥാപിച്ചിരിക്കുന്ന
Buford Pusser മ്യൂസിയവും ,മേയ് മാസം നടത്തുന്ന ബുഫോർഡ് പസർ ഫെസ്റ്റിവലും അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം നടത്തിപ്പോരുന്നു.
ചിത്രം: ബുഫോർഡ് പസർ തൻ്റെ പ്രസിദ്ധമായ Stick നൊപ്പം .

Image

IMG_1905

ഒരു അഭിപ്രായം പറയൂ