സെയ്ന്റ്‌ ബാർതെലമി (Saint Barthelemy)

1493 – ലാണ്‌ കൊളമ്പസ്‌ ബാർതെലമിയിൽ എത്തുന്നത്‌. തന്റെ സഹോദരനായ ബാർതൊലമേയോയുടെ (Bartolomeo) സ്മരണാർത്ഥമാണ്‌ ദ്വീപിന്‌ ഈ പേര്‌ നല്കിയത്‌. ബി.സി 1800 മുതൽ തന്നെ സിബണെ (ciboney) എന്നറിയപ്പെടുന്ന തദ്ദേശീയവാസികൾ അവിടെ ഉണ്ടായിരുന്നു. 100 എഡി-മുതൽ അരവാക്കൻ ഇന്ത്യൻ തദ്ദേശീയരും, 800 എഡി-യിൽ ഇന്നത്തെ കരീബിയിൽ വംശജരുടെ മുൻ തലമുറക്കാരും ആയിരുന്നു പ്രധാന നിവാസികൾ. 1648-മുതലാണ്‌ ഫ്രഞ്ചുകാർ കുടിയേറി തുടങ്ങിയത്‌. 1758 കുറച്ചുകാലം ബ്രിട്ടീഷുകാർ കോളനിയാക്കിവെച്ചു. പിന്നീട്‌ 1784-ൽ സ്വീഡന്‌ വിറ്റു. 1847 വരെ ഇവിടെ അടിമത്തം നിലനിന്നിരുന്നു. 1946 മാർച്ച്‌ 19-ന്‌ എല്ലാ ദ്വീപുനിവാസികൾക്കും ഫ്രഞ്ച്‌ പൗരത്വം നല്കപ്പെട്ടു. ഫ്രാൻസിന്റെ ഭാഗമായിരുന്ന ദ്വീപിന്‌ 2007 ജൂലൈ 15-ന്‌ സ്വാതന്ത്ര്യം നല്കി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടും, ടെറിട്ടോറിയൽ, എക്സിക്യൂട്ടിവ്‌ കൗൺസിലുകളും ആണ്‌ ഇപ്പോൾ ഭരണം നടത്തുന്നത്‌. 2012 ജനുവരി ഒന്ന്‌ മുതൽ യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്‌.

പോർട്ടറിക്കോക്ക്‌ കിഴക്കും വെർജിൻ ദ്വീപുകൾക്ക്‌ അടുത്തുമായി സെന്റ്‌ മാർട്ടിൻ, ആഗ്വില (Saint Martin and Anguilla) തെക്കുകിഴക്കുമായാണ്‌ ബാർതെലമി സ്ഥിതിചെയുന്നത്‌. ഡിസംബർ മുതൽ ഏപ്രിൽ വരെ മഞ്ഞുകാലവും, മേയ്‌ മുതൽ നവമ്പർ വരെ മഴയോടെയുള്ള വേനൽ കാലവുമാണിവിടെ. തദ്ദേശീയമായ നൂറു കണക്കിന്‌ സസ്യങ്ങൾ ഇവിടെ ഉണ്ടെങ്കിലും ഇവിടുത്തെ എല്ലാ ജന്തുജാലങ്ങളും വിവിധ ഘട്ടങ്ങളിൽ മനുഷ്യർ  മറ്റിടങ്ങളിൽനിന്നും കൊണ്ടുവന്നതാണെന്ന പ്രത്യേകതയുമുണ്ട്‌. ഇരുപതിലേറേ പൊതു കടൽതീരങ്ങളുള്ള (public beaches) ഈ ദ്വീപ്‌ ധനാഢ്യരുടേയും, പ്രസിദ്ധരുടേയും വിഹാരകേന്ദ്രമാണ്‌. 7000 മാത്രം ജനസംഖ്യയുള്ള ഇവിടേക്ക്‌ വർഷത്തിൽ രണ്ട്‌ ലക്ഷം വിനോദസഞ്ചാരികളാണ്‌ ഒഴുകിയെത്തുന്നത്‌. അതുകൊണ്ടുതന്നെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ല്‌ വിനോദസഞ്ചാരമാണ്‌. കൂടാതെ കരകൗശലവസ്തുക്കളുടെ (handicrafts) നിർമ്മാണം തദ്ദേശിയരുടെ ഒരു വരുമാനമാർഗ്ഗമാണ്‌. പേരുകേട്ട ഭക്ഷണ ശാലകളും, രുചിയുള്ള ഭക്ഷണവും, കരീബിയൻ സംഗീതവും ഈ ദ്വീപിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു. അമേരിക്കൻ ഫുട്ബാളിന്റെ മറ്റൊരു പതിപ്പായ റഗ്ബി (Rugby) ഇവിടുത്തെ പ്രധാന കായിക വിനോദമാണ്‌. മഞ്ഞുകാലത്ത്‌ ക്രിസ്തുമസ്‌, നവവത്സര ദിനങ്ങളിൽ  സെയ്ന്റ്‌ ബാർതെലമി സന്ദർശകരെക്കൊണ്ട്‌ നിറഞ്ഞിരിക്കും.

From : http://ambazhakkattu.blogspot.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ