ബെലീസ്‌ (Belize)

Share the Knowledge

കരീബിയൻ കടലിനിനും, മെക്സിക്കോക്കും, ഗ്വാട്ടിമലക്കും ഇടയിലുള്ള രാജ്യമാണ്‌ ബെലീസ്. ബ്രിട്ടീഷ് ആധിപത്യം ഏറെ കാലം ഉണ്ടായ തെക്കെ അമേരിക്കയിലെ ഏകരാജ്യമായതുകൊണ്ട് ഇംഗ്ലീഷ് ഔദ്യോഗിയകഭാഷയായ തെക്കെ അമേരിക്കയിലെ ഏകരാജ്യം കൂടിയാണീത്. 1500 ബിസി മുതൽ 800 എ ഡി വരെ മായ സംസ്കാരം (Maya civilization) നിലനിന്ന പ്രദേശമാണ്‌. സമ്പന്നമായ ഒരു എഴുത്തുഭാഷ മായ സംസ്കാരത്തിനുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷുകാർ ബെലീസിനെ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ചുവെങ്കിലും മായക്കാരുടെ പ്രത്യാക്രമണം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെയാണ്‌ ബ്രിട്ടിഷുകാർക്ക് പൂർണ്ണ ആധിപത്യം ലഭിക്കുന്നത്. 1964 ബ്രിട്ടീഷ ഹോണ്ടുറാസ് എന്ന പേരിൽ ബെലിസിന്‌ സ്വയംഭരണാവകാശം ലഭിക്കുന്നത്. 1973-ൽ ബെലീസ് എന്ന പേരിൽ പുനർനാമകരണം ചെയ്തു. 1981 സെപ്റ്റംബർ 21 – ന്‌ പൂർണ്ണാ സ്വാതന്ത്ര്യം ലഭിച്ചു. ഗ്വ്വാട്ടിമാല ഈ പ്രദേശം തങ്ങളുടേതാണെന്ന് കരുതുന്നതുകൊണ്ട് ബെലീസിനെ അംഗീകരിച്ചില്ല. പിന്നീട് 1992-ലാണ്‌ ഗ്വാട്ടിമാല ബെലീസിനെ അംഗീകരിച്ചത്.

മുന്ന് ലക്ഷത്തോളം ജനസംഖയുള്ള ബെലീസ് പാർലിയമെന്ററി സംവിധാനമുള്ള ഒരു കോമൺ വെൽത്ത് രാജ്യമാണ്‌. കൃഷി, കൃഷിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കച്ചവടം, വിനോദസഞ്ചാരം എന്നിവയാണ്‌ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകൾ. 60% വനമേഖലയും, 20% ആൾപ്പാർപ്പുള്ള കൃഷിമേഖലയും ആണ്‌. വലിയ വനസമ്പത്തുള്ളതുകൊണ്ട് അതുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം വികസിച്ചിട്ടുണ്ട്. മീൻപ്പിടുത്തം (Fishing), ജലാന്തർഭാഗ നീന്തൽ (scuba diving), സ്നോർക്കിളിങ്ങ് (snorkeling) ഉപയോഗിച്ചുള്ള നീന്തൽ, വിവിധ തരം വഞ്ചി തുഴയലുകൾ (rafting, kayaking etc.), പക്ഷിനിരീക്ഷണം, ഹെലികോപ്റ്റർ സഞ്ചാരം എന്നിവ വിനോസഞ്ചാരികളെ ആകർഷിക്കുന്നവയാണ്‌. ബെലീസ് നഗരത്തിനിന്ന് 70 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപിലെ 600 മിറ്റർ വ്യാസവും, 100 മീറ്ററിലേറെ ആഴവും ഉള്ള വൃത്താകൃതിയിലുള്ള വലിയ നീലഗർത്തം (Great Blue Hole) വിനോദസഞ്ചാരികൾക്ക്  കൺകുളിരുന്ന കാഴ്ച്ചയാണ്‌.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ