പ്രകൃതിയുടെ അടുക്കള രഹസ്യങ്ങൾ

Share the Knowledge

പ്രകൃതിയെ മലിനമാക്കാതെ, പുകയും കരിയും പുറത്തു വിടാതെ ഭക്ഷണമൊരുക്കുന്ന പ്രകൃതിജന്യമായ പാചകപ്പുരകളാണ് ഇലകള്‍. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിനെ പിടിച്ചെടുത്ത് വെള്ളവുമായി ചേര്‍ത്ത് പഞ്ചസാരയുണ്ടാക്കുന്ന ഈ പ്രവര്‍ത്തനമാണ് പ്രകാശ സംശ്ലേഷണം (ജവീീേ്യെിവേലശെ)െ. പ്രപഞ്ചത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന ഒരു പ്രധാന പ്രവര്‍ത്തനം.

ഈ അടുക്കള പ്രവര്‍ത്തിക്കുന്നതെങ്ങനെ?
കണ്ടാല്‍ വളരെ ചെറുതാണെങ്കിലും പ്രകൃതിയിലെ ഏറ്റവും സമര്‍ത്ഥമായ ഭക്ഷ്യോല്പാദന ഫാക്റ്ററികളാണ് ഇലകള്‍. സൂര്യപ്രകാശം ഇലകളില്‍ പതിക്കുകയും ജലം വിവിധ ബലങ്ങള്‍ക്കു (കൊഹിഷന്‍ ബലം, മൂലമര്‍ദം, അഡ്ഹിഷന്‍ ബലം) വിധേയമായി ഇലയില്‍ എത്തുകയും ചെയ്താല്‍ ഉടനെ ഈ അടുക്കള പ്രവര്‍ത്തന നിരതമാകും. ഇതിനാവശ്യമായ ജലം കൊണ്ടു വരുന്നതിനും ഓക്സിജനെ പുറത്തേക്കു വിടുന്നതിനുമായി ഇലകളില്‍ നിരവധി കുഴലുകളുണ്ട്.
ഇലയുടെ കോശങ്ങളില്‍ ഒഴുകി നടക്കുന്ന ബട്ടണാകൃതിയിലുള്ള പച്ചനിറമുള്ള കണങ്ങളാണ് ക്ലോറോപ്ലാസ്റ്റുകള്‍. ക്ലോറോപ്ലാസ്റ്റുകളിലെ ക്ലോറോഫില്ലിന്‍റെ തന്മാത്രകള്‍ സൂര്യരശ്മിയെ ആഗിരണം ചെയ്യുന്നു. ഈ ഊര്‍ജത്തെ വായുവിലെ ജലത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ്, ഹൈഡ്രജന്‍ എന്നിവയുടെ ആറ്റങ്ങളുമായി ചേര്‍ത്താണ് ജീവലോകത്തിനത്യന്താപേക്ഷിതമായ പഞ്ചസാരയുടെ തന്മാത്രകളായി രൂപാന്തരപ്പെടുത്തുന്നത്. ഈ പ്രവൃത്തിയില്‍ അവശേഷിക്കുന്ന ഓക്സിജന്‍ അന്തരീക്ഷത്തിലേക്ക് വിടുന്നു.
പഞ്ചസാരയില്‍ ഒരു ഭാഗം മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയുള്‍ക്കൊള്ളുന്ന ഊര്‍ജപ്പാക്കറ്റുകളായി പഴങ്ങളിലും വിത്തുകളിലും കിഴങ്ങുകളിലും സംഭരിക്കപ്പെടുന്നു. ഈ ഊര്‍ജപ്പാക്കറ്റുകളടങ്ങിയ സസ്യഭാഗങ്ങളെ ആണല്ലോ എല്ലാ ജീവജാലങ്ങളും ആഹാരത്തിനായി ആശ്രയിക്കുന്നത്.
ഫോട്ടൊസിന്തസിസ് ജന്തുലോകത്തിന് രണ്ടു ഗുണങ്ങളാണ് നല്‍കുന്നത്. ശ്വസനത്തിനാവശ്യമായ ഓക്സിജനും ജീവന്‍റെ നില നില്‍പ്പിനാധാരമായ ഭക്ഷണവും. ഇന്നത്തെ വായുമണ്ഡലം ജീവികള്‍ക്കു ശ്വസനയോഗ്യമായ ഓക്സിജനാല്‍ പൂരിതമായത് ദശലക്ഷസംവത്സരങ്ങളോളമുള്ള സസ്യങ്ങളുടെ ഈ പ്രവര്‍ത്തന ഫലമായിട്ടാണ് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

പ്രീസ്റ്റ്ലിയുടെ പരീക്ഷണം
സസ്യങ്ങള്‍ ഓക്സിജന്‍ പുറത്തുവിടുന്നുണ്ടെന്ന് ആദ്യ സൂചന നല്‍കിയത് ജോസഫ് പ്രീസ്റ്റ്ലി എന്ന ഇംഗ്ലിഷ് ശാസ്ത്രജ്ഞനാണ്. അദ്ദേഹം വായു കടക്കാത്ത സ്ഫടികക്കൂട്ടില്‍ ഒരു എലിയെ പിടിച്ചിട്ടു. അല്പസമയത്തിനുശേഷം അത് ശ്വാസംകിട്ടാതെ മരണവെപ്രാളം കാണിക്കാന്‍ തുടങ്ങി. ചില ചെടികള്‍ വളര്‍ത്തിയ കണ്ണാടിക്കൂട്ടില്‍ ഈ എലിയെ പിടിച്ചിട്ടപ്പോള്‍ അത് വലിയ പ്രയാസമൊന്നും കാണിച്ചില്ല.
പക്ഷേ, സൂര്യപ്രകാശം സ്ഫടികത്തിലൂടെ കടന്ന് ചെടിയുടെ ഇലകളെ സ്പര്‍ശിച്ചപ്പോഴാണ് എലിക്ക് ശ്വസിക്കാനുള്ള ഓക്സിജന്‍ ഉണ്ടായതെന്ന് പ്രീസ്റ്റ്ലി മനസിലാക്കിയിരു ന്നില്ല. ജോസഫ് പ്രീസ്റ്റ്ലിയുടെ ഈ പരീക്ഷണമാണ് ഫോട്ടോസിന്തസിസ് എന്ന അത്ഭുത പ്രതിഭാസത്തിന്‍റെ രഹസ്യത്തിലേക്ക് ആദ്യം വെളിച്ചം വീശിയത്.

ഇരുണ്ട രാസപ്രക്രിയകള്‍ 
20-ാം നൂറ്റാണ്ടിന്‍റെ പാതി വിട്ടശേഷമാണ് പ്രകാശസംശ്ലേഷ ണമെന്ന പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് അല്പമെങ്കിലും വിശദീകരണം നല്‍കാനായത്. ബ്രിട്ടിഷ് സസ്യ ഫിസിയോളജിസ്റ്റായ ഫ്രെഡറിക് ബ്ലാക്മാന്‍ (1866-1947) ആണ് ഈ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന ഘടന ആദ്യം വിശദീകരിച്ചത്.
പ്രകാശസംശ്ലേഷണത്തിന് രണ്ട് ഘട്ടങ്ങള്‍ ഉണ്ടെന്ന് ഇദ്ദേഹം നിരീക്ഷിച്ചു. അതില്‍ ഒന്നാമത്തെ ഘട്ടത്തില്‍ മാത്രമേ പ്രകാശം ആവശ്യമുള്ളൂ. രണ്ടാമത്തെ ഘട്ടത്തെ ബ്ലാക്മാന്‍ ഇരുണ്ട രാസപ്രക്രിയകള്‍ എന്നു വിളിച്ചു. ഈ രാസപ്രക്രിയ കള്‍ നടത്താന്‍ പ്രകാശം ആവശ്യമില്ല എന്നുമാത്രമാണ് ബ്ലാക്മാന്‍ ഇതുകൊണ്ട് ഉദ്ദേശിച്ചത്. അല്ലാതെ അവ ഇരുട്ടിലാണ് നടക്കുന്നത് എന്നതല്ല.

1. പ്രകാശഘട്ടം (ഘശഴവ േജവമലെ)
പ്രകാശഘട്ടത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നത് സൂര്യ പ്രകാശത്തില്‍ നിന്നാണ്. ഈ ഘട്ടത്തില്‍ ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സിജനും ഉണ്ടാകുന്നു. ഈ പ്രവര്‍ത്തനത്തെ ഫോട്ടോളിസിസ് എന്നു പറയുന്നു. ഹരിത കണങ്ങളിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്.

2. ഇരുണ്ടഘട്ടം (ഉമൃസ ജവമലെ)
ഈ ഘട്ടത്തില്‍ ഹൈഡ്രജനും കാര്‍ബണ്‍ ഡയോക്സൈഡും സംയോജിച്ച് ഗ്ലൂക്കോസ് ഉണ്ടാകുന്നു. ഇതു നടക്കുന്നത് ഹരിതഗണത്തിലെ സ്ട്രോമയില്‍വെച്ചാണ്. ഈ പ്രവര്‍ത്തനം നടക്കാന്‍ പ്രകാശം ആവശ്യമില്ലാത്തതിനാലാണ് ഈ ഘട്ടത്തെ ഇരുണ്ട ഘട്ടം എന്നു പറയുന്നത്. അതായത് പ്രകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ പ്രവര്‍ത്തനം നടക്കും. ബ്ലാക്മാന്‍ കണ്ടെത്തിയ ഇരുണ്ട ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ എന്തെന്നു വിശദീകരിച്ചത് മെല്‍വിന്‍ കാല്‍വിന്‍ എന്ന ശാസ്ത്രജ്ഞനാണ്.

കാല്‍വിന്‍ കണ്ടെത്തിയ “ചക്രം’
ഏറ്റവും പ്രധാനമായ ജൈവരാസപ്രക്രിയയാണല്ലോ പ്രകാശ സംശ്ലേഷണം. അതില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉപയോഗിക്കപ്പെടുകയും അതിന്‍റെ ഉപോല്പന്നമായി ഓക്സിജന്‍ ഉണ്ടാകുകയും ചെയ്യുന്നു. അന്നജമാണ് പ്രാഥമിക ഉല്പന്നം. അന്നുവരെ നടന്ന ഗവേഷണങ്ങളില്‍ ഇതില്‍ കൂടുതലായി വിവരമൊന്നും ലഭിച്ചിരുന്നില്ല. ഈ രാസപ്രക്രിയയിലെ മുഖ്യ ഘട്ടങ്ങളെല്ലാം ഒരു ഞൊടിയിടയ്ക്കുള്ളില്‍ നടന്നുകഴിയും എന്നതും സസ്യകോശത്തിനകത്തല്ലാതെ ടെസ്റ്റ് ട്യൂബില്‍ ഇതു നടക്കുകയുമില്ല എന്നതുമായിരുന്നു പരീക്ഷണങ്ങള്‍ക്കു പ്രധാന തടസമായത്. ഇങ്ങനെയിരിക്കെയാണ് കാല്‍വിന്‍ പ്രകാശസംശ്ലേഷണത്തില്‍ കൂടുതല്‍ ഗവേഷണം ചെയ്യാന്‍ തീരുമാനിച്ചത്.
ക്ലോറെല്ല എന്ന ആല്‍ഗയെയാണ് കാല്‍വിന്‍ തന്‍റെ പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. റേഡിയോ ഐസോടോപ്പായ കാര്‍ബണ്‍-14 അടങ്ങിയ കാര്‍ബണ്‍ ഡയോക്സൈഡ് ആല്‍ഗകളിലെ കോശങ്ങളിലേക്ക് കയറ്റിവിട്ട് നിമിഷങ്ങള്‍ക്കകം കോശങ്ങളെ കൊന്ന്, അതിലടങ്ങിയ രാസപദാര്‍ഥങ്ങള്‍ ‘വേര്‍തിരിച്ചെടുത്തു.
കാര്‍ബണ്‍ ഡയോക്സൈഡിലെ കാര്‍ബണ്‍ ഏതു പദാര്‍ഥത്തില്‍ ചെന്നാലും റേഡിയോ ആക്ടീവത ഉള്ളതിനാല്‍ അതിനെ പെട്ടെന്നു തിരിച്ചറിയാം. പരീക്ഷണം തുടരെ ആവര്‍ത്തിച്ചപ്പോള്‍ പലതരം രാസോല്പന്നങ്ങളും കാല്‍വിനു തരംതിരിച്ചു ശേഖരിക്കാന്‍ കഴിഞ്ഞു.
ഇവയോരോന്നും പ്രകാശസംശ്ലേഷണത്തിലെ ഇരുണ്ട ഘട്ടത്തില്‍ ഉണ്ടാകുന്നവയാണ്. അങ്ങനെ പ്രകാശസംശ്ലേഷ ണത്തിന്‍റെ ഇരുണ്ട ഘട്ടത്തില്‍ നടക്കുന്ന ചാക്രികമായ ജൈവരാസപ്രക്രിയ കണ്ടുപിടിക്കപ്പെട്ടു. കാര്‍ബണ്‍ ഡൈ ഓക്സൈഡിലെ കാര്‍ബണ്‍, കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജം ആയി രൂപാന്തരപ്പെടുന്നതിനിടയില്‍ നടക്കുന്ന ഈ രാസപ്രവര്‍ത്തന ശൃംഖലയാണ് കാല്‍വിന്‍ ചക്രം. 1961ലെ ജീവശാസ്ത്ര നോബല്‍സമ്മാനം ഈ കണ്ടുപിടിത്തത്തിന് കാല്‍വിന് നല്‍കി. കാല്‍വിന്‍ ചക്രം കണ്ടെത്തിയതിന്‍റെ അമ്പതാം വാര്‍ഷികം കൂടിയാണ് 2011.

വാന്‍നീലിന്‍റെ കണ്ടെത്തല്‍
ഇലയിലെ ജലതന്മാത്രകള്‍ വിഘടിക്കുമ്പോഴാണ് ഓക്സിജന്‍ ഉണ്ടാകുന്നതെന്ന് കണ്ടുപിടിച്ചത് സി.ബി.വാന്‍നീല്‍ ആണ്.
കര്‍ണീലിയസ് ബര്‍ണാഡ്സ് വാന്‍നീല്‍ (1897-1986) സ്റ്റാ ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. സള്‍ഫര്‍ ബാക്ടീരിയകളിലെ പ്രകാശസംശ്ലേഷണമായിരുന്നു വാന്‍നീലിന്‍റെ ഗവേഷണ വിഷയം. ഇവ യില്‍ ഹൈഡ്രജന്‍ സള്‍ഫൈഡില്‍നിന്നുമാണ് നിരോക്സീ കരണത്തിനായി ഹൈഡ്രജന്‍ ആറ്റങ്ങളെ എടുക്കുന്നത്. അതിന്‍റെ ഫലമായ സള്‍ഫള്‍ സ്വതന്ത്രമാക്കപ്പെടും. ഇത് ബാ ക്ടീരിയയിലെ കോശത്തില്‍ സംഭരിക്കപ്പെടും. ഈ പ്രക്രിയ കളെ ഇ2 + ഒ2ട + പ്രകാശം ഴകാര്‍ബോ ഹൈഡ്രേറ്റ് + 2ട എന്ന സമവാക്യത്തില്‍ വിശദീകരിക്കാം. ഇതും പ്രകാശ സംശ്ലേഷണത്തിന്‍റെ പൊതു സമവാക്യവുമായുള്ള സാദൃശ്യം വാന്‍നീലിനു ബോധ്യമായി. അതായത് വെള്ളമാണ് ഓക്സിജന്‍റെ സ്രോതസ് എന്നും കാര്‍ബണ്‍ ഡയോക്സൈഡ് ആയിരിക്കില്ല എന്നും അദ്ദേഹം കണ്ടെത്തി. ഇരുണ്ട ഘട്ടത്തില്‍ നടക്കുന്ന പ്രക്രിയകളും ഇതു തന്നെയാണ് വ്യക്തമാക്കിയത്.

പ്രകാശസംശ്ലേഷണം തുടങ്ങിയത് 
ബാക്റ്റീരിയയിലോ?
ഹ്യൂമന്‍ ജിനോം പ്രോജക്ട് നടക്കുന്ന കാലത്തുതന്നെ മറ്റൊരു ജിനോം നിര്‍ണയ ഗവേഷണവും നടക്കുകയുണ്ടായി. പ്രകാശസംശ്ലേഷണം തുടങ്ങിവെച്ചത് സള്‍ഫര്‍ ബാക്ടീരിയകളുടെ ക്ലോറോഫിലില്‍ ആയിരിക്കാം എന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നത് ഈ ഗവേഷണത്തിന്‍റെ വെളിച്ച ത്തിലാണ്.
കടുകിന്‍റെ കുടുംബത്തില്‍പ്പെട്ട അറാബിഡോപ്സിസ് താലിയാന എന്ന സസ്യത്തിന്‍റെ ജിനോം വിന്യാസം നിര്‍ണ യിക്കാനുള്ള ശ്രമമാണ് ഇക്കാലത്തു നടന്നത്. 2000 ഡിസം ബറില്‍ അറാബിഡോപ്സിന്‍റെ ജിനോം മാപ്പ് പ്രസിദ്ധപ്പെ ടുത്തി. അറാബിഡോപ്സിലെ ആയിരത്തോളം ജീനുകള്‍ പ്രകാശസംശ്ലേഷണത്തോട് മാത്രം ബന്ധപ്പെട്ടവയാണ്. ഈ ജീനുകളെക്കുറിച്ചുള്ള പഠനം പ്രകാശസംശ്ലേഷണത്തിന്‍റെ രസതന്ത്രത്തെക്കുറിച്ച് കൂടുതല്‍ തെളിവുനല്‍കും എന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ആയിരത്തോളം ജീനുകള്‍ പ്രകാശസംശ്ലേഷണത്തോടു മാത്രം ബന്ധപ്പെട്ടവയാണെന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞരെ അല്പം ദുഃഖത്തിലാഴ്ത്തുകയും ചെയ്തു.
പ്രകൃതിയില്‍ സുലഭമായ വെള്ളം, വെളിച്ചം, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവ ഉപയോഗിച്ച് കാര്‍ബോഹൈ ഡ്രേറ്റ് സംശ്ലേഷിപ്പിക്കാമെന്നും അങ്ങനെ ഭക്ഷ്യക്ഷാമത്തി നറുതിവരുത്താമെന്നുമുള്ള സ്വപ്നത്തിന് ഈ കണ്ടെത്തല്‍ തിരിച്ചടിയായതാണ് ദുഃഖത്തിനു കാരണമായത്. പ്രകാശ സംശ്ലേഷണത്തോടുമാത്രം ബന്ധപ്പെട്ട് ആയിരത്തോളം ജീനുകളുണ്ടെന്ന കണ്ടെത്തല്‍ പ്രവര്‍ത്തനത്തിന്‍റെ സങ്കീര്‍ണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അറാബിഡോപ്സിസിലേയും സള്‍ഫര്‍ ബാക്ടീരിയയിലേ യും ക്ലോറോഫിലുകള്‍ സാമ്യമുണ്ടെന്നും ഈ പഠനത്തില്‍ വ്യക്തമായി. ഇതില്‍നിന്നാണ് പ്രകാശസംശ്ലേഷണം തുടങ്ങിവെച്ചത് സള്‍ഫര്‍ ബാക്ടീരിയകളിലെ ക്ലോറോ ഫിലില്‍ ആയിരിക്കാമെന്നും ഈ ക്ലോറോഫിലിലുള്ള ബാക്ടീരിയം അതിപ്രാചീന കാലത്തെ കോശങ്ങളിലേക്ക് കുടിയേറിയിരിക്കാമെന്നും ശാസ്ത്രജ്ഞരില്‍ സംശയം ജനിച്ചത്. ക്ലോറോഫിലിലുള്ള ബാക്ടീരിയവും അതിന്‍റെ ആതിഥേയ കോശവും പരസ്പരാശ്രയത്തോടെ ഒരു സ്വപോഷിത ജീവിയായി പരിണമിച്ചിരിക്കാമെന്നും ഇത്തരം കോശങ്ങളില്‍ നിന്നാവണം പ്രകാശസംശ്ലേഷണത്തിന് കൂടുതല്‍ സഹായകരമായ ഇലകളുള്ള ഏകവര്‍ഷിമുതല്‍ മഹാവൃക്ഷങ്ങള്‍ വരെയുള്ള സസ്യങ്ങള്‍ വികസിച്ചത് എന്നും അവര്‍ അനുമാനിക്കുന്നു.നിലാവില്‍ പ്രകാശസംശ്ലേഷണം നടക്കാത്തത്?
സൂര്യനില്‍ നിന്നുള്ള പ്രകാശം ചന്ദ്രനില്‍തട്ടി പ്രതിഫലിക്കു ന്നതാണല്ലോ നിലാവ്. ഫലത്തില്‍ സൂര്യപ്രകാശം തന്നെ യാണ് നിലാവും. എന്നിട്ടും നിലാവില്‍ പ്രകാശസംശ്ലേഷ ണം നടക്കാത്തതെന്തുകൊണ്ടാണ്? അതിന്‍റെ കാരണം മറ്റൊന്നുമല്ല. പ്രകാശോര്‍ജം ഒരു നിശ്ചിത അളവില്‍ കുറഞ്ഞാലോ, കൂടിയാലോ പ്രകാശസംശ്ലേഷണം നടക്കില്ല. പ്രകാശം ഒരു പരിധിക്കു മുകളിലുള്ളതാണെങ്കില്‍ സസ്യകോശം കരിഞ്ഞുപോകും.

കേമന്‍ പുല്ലുതന്നെ
പ്രകാശസംശ്ലേഷണം ഏറ്റവും സമര്‍ത്ഥമായി നടത്തുവാന്‍ കഴിവുള്ളത് പുല്ലുവര്‍ഗത്തില്‍പ്പെട്ട ചെടികള്‍ക്കാണ്. പുല്ലിലെ ഭൂരിഭാഗവും പച്ചനിറമുള്ള ഇലകളാണ് എന്നതും ഇലകള്‍ മുകളില്‍നിന്ന് താഴെവരെ സൂര്യപ്രകാശം പിടിച്ചെടുക്കത്ത ക്കവിധം വിശേഷരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതുമാണ് പുല്ലിന്‍റെ ഈ സവിശേഷതക്കു കാരണം. ലവണാംശം കലര്‍ന്ന ജലം പുല്ലിന്‍റെ ഏതു ഭാഗത്തും എളുപ്പ ത്തില്‍ ചെന്നെത്തും എന്നുള്ളതും ഫോട്ടോസിന്തസിസ് പ്രവര്‍ത്തനത്തെ എളുപ്പമുള്ളതാക്കുന്നു. ഗോതമ്പ്, നെല്ല്, ചോളം തുടങ്ങിയ പുല്ലുവര്‍ഗത്തില്‍പ്പെട്ട ചെടികളാണല്ലോ പ്രധാനമായും ലോക ജനതയുടെ വിശപ്പൊടുക്കാനുള്ള ധാന്യത്തിന്‍റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്.

ശ്വസിക്കുന്നത് ഓക്സിജന്‍ തന്നെ
മറ്റെല്ലാ ജീവികളെയും പോലെ സസ്യങ്ങളും ശ്വസനത്തി നായി ഓക്സിജന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പ്രകാശ സംശ്ലേഷണത്തിനു മാത്രമാണ് കാര്‍ബണ്‍ ഡയോക്സൈഡ് ഉപയോഗപ്പെടുത്തുന്നത്. രാത്രിയില്‍ പ്രകാശസംശ്ലേഷണം നടക്കുന്നില്ലാത്തതിനാല്‍ സസ്യങ്ങള്‍ ഓക്സിജന്‍ സ്വീകരിച്ച് കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തുവിടുന്നു.

അത്ഭുതകരം ഈ സംവിധാനം
സസ്യങ്ങളുടെ വളര്‍ച്ച, വിളവ് എന്നിവ ഒരു പരിധിവരെ സൂര്യപ്രകാശത്തെ ആശ്രയിച്ചിരിക്കുന്നു. ഇലകള്‍ക്ക് എത്ര ത്തോളം സൂര്യപ്രകാശം വലിച്ചെടുക്കാന്‍ കഴിയുന്നുവോ അത്രത്തോളം വിളവ് വര്‍ദ്ധിക്കും. ഡോ.ജോണ്‍ ജാക്സന്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഈ രംഗത്ത് വിപുലമായ ഗവേഷണങ്ങള്‍ നടത്തുകയുണ്ടായി. ചെടിയുടെ ആകൃതി യും ഇലകളുടെ ക്രമീകരണവും അതതു പ്രദേശത്തെ സൂര്യപ്രകാശത്തെ ഫലപ്രദമായി വലിച്ചെടുക്കത്തക്കവിധ ത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. കൂര്‍ത്ത ആകൃതിയിലുള്ള ചെടികള്‍ക്കാണത്രെ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം വലിച്ചെടുക്കാന്‍ കഴിയുന്നത്.

 

FRom : http://metrovaartha.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ