കല്ല്‌ ചുമക്കുന്ന മരങ്ങള്‍ !

Share the Knowledge

അമേരിക്കയിലെ  ഇന്‍ഡ്യാനയില്‍  സ്ഥിതിചെയ്യുന്ന  ഒരു  സംരക്ഷിത വനമാണ്  Yellowwood State Forest. ഇരുപത്തി  മൂവായിരം  ഏക്കര്‍ വിസ്താരമുള്ള  ഈ പാര്‍ക്കിനു  പേര്  ലഭിച്ചത്  yellowwood മരത്തില്‍  നിന്നുമാണ് .  വനത്തില്‍  ഏകദേശം  ഇരുന്നൂറോളം  ഏക്കര്‍  ഈ മരമുണ്ട് .  ക്യാമ്പിങ്ങിനും ,  വേട്ടക്കും , മീന്‍ പിടുത്തത്തിനുമൊക്കെ   വളരെ  അനുയോജ്യമായ  ഇവിടം  സന്ദര്‍ശിക്കുവാന്‍  ആണ്ടോടാണ്ട്  ധാരാളം സന്ദര്‍ശകര്‍  എത്താറുണ്ട് .  എന്നാല്‍  ഇവിടം   സന്ദര്‍ശിക്കുന്ന  പലരുടെയും  പ്രധാന  ഉദ്യേശം  മറ്റൊന്നാണ് .  ഗ്രീക്ക്  ഇതിഹാസമായ  അറ്റ്ലസ്  ഭൂമിയെ  ചുമക്കുന്നതുപോലെ  മൂന്ന്  വൃക്ഷങ്ങള്‍  കൂറ്റന്‍  പാറകളെ  ചുമന്നു കൊണ്ട്  നില്‍ക്കുന്ന  വിസ്മയ  കാഴ്ചയാണ്   അവരുടെ   ലക്ഷ്യം !

വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  ഒരു പക്ഷി  വേട്ടക്കാരനാണ്  വനത്തില്‍  ഇങ്ങനെയൊരു  കാഴ്ച  കണ്ടത് .  ഒരു  കൂറ്റന്‍   chestnut oak വൃക്ഷത്തിന്   മുകളില്‍  നൂറു  കിലോയോളം  ഭാരമുള്ള  ഒരു കല്ല്‌ ! ഇരുപത്തി  നാല്  മീറ്റര്‍  ഉയരമുള്ള  ഈ മരത്തില്‍ ഇത്  മനുഷ്യന്  ചുമന്നു  കൊണ്ട്  കയറ്റാന്‍  പറ്റില്ല എന്നുറപ്പ് .  പിന്നീടുള്ള  വര്‍ഷങ്ങളില്‍  വേറെ  രണ്ടു  മരങ്ങളില്‍  കൂടി  ഇതേ  പ്രതിഭാസം  കണ്ടുപിടിയ്ക്കപ്പെട്ടു .   അത് രണ്ടും  നാല്‍പ്പത്തി  അഞ്ച് അടി  ഉയരമുള്ള  American planetree  യില്‍  ആയിരുന്നു .

INNASrockintree_monroe.jpg

ഇത്രയും  ഭാരമുള്ള  കല്ലുകള്‍  എങ്ങിനെ  മരത്തിനു  മുകളില്‍  എത്തി  എന്നതിന്  ഇപ്പോഴും  തൃപ്തികരമായ  വിശദീകരണമില്ല .  മരം  ചെറുതായിരുന്നപ്പോള്‍  കല്ലുകള്‍  ശിഖരത്തില്‍  എങ്ങിനെയോ  എത്തിയതോ  അല്ലെങ്കില്‍  ആരെങ്കിലും  വെച്ചതോ ആവാം  എന്ന്   ചിലര്‍  പറയുന്നുണ്ടെങ്കിലും  , ഇത്രയും  ഭാരമുള്ള  കല്ലുകള്‍  ചെറു  മരങ്ങളെ  പണ്ടേയ്ക്ക്  പണ്ടേ  ഒടിച്ചു  കളഞ്ഞേനെ  എന്നതാണ്  വസ്തുത .  അതായത്  മരം  വലുതായപ്പോള്‍  തന്നെയാണ്  കല്ലുകള്‍ മുകളില്‍  എത്തിയത് .  എന്തെങ്കിലും  മെഷീനുകള്‍  ഉപയോഗിച്ച്  ചെയ്തതാവാം  എന്ന് കരുതാനും  വയ്യ . കാടിനുള്ളിലെ  ഈ മരങ്ങളുടെ  അടുത്തേക്ക്  അടുത്തകാലത്താണ്  നേരെ ചൊവ്വേ  ഒരു വഴി പോലും  ഉണ്ടായത് .  ഉരുള്‍  പൊട്ടലും  വെള്ളപ്പൊക്കവും  ചുഴലിക്കാറ്റും  ഒക്കെ  പ്രതിക്കൂട്ടില്‍  ഉണ്ടെങ്കിലും  മൂന്നു  മരങ്ങളുടെ  മുകളില്‍  ഇത്ര കൃത്യമായി  മരങ്ങള്‍ക്ക്  കേടൊന്നും  കൂടാതെ  നൂറു കിലോയ്ക്ക്  മുകളില്‍  ഭാരമുള്ള  പാറകള്‍  വെയ്ക്കാന്‍  ഇവയ്ക്കാവില്ല  എന്നതും  ഓര്‍ക്കണം .  എന്തായാലും  കേള്‍ക്കാന്‍  രസമുള്ള ,  ദുരൂഹത  നിറഞ്ഞ  മറ്റൊരു  കൌതുകം  !

http://www.fb.com/GKShare

http://telegram.me/Palathullyweb

 

Image

ഒരു അഭിപ്രായം പറയൂ