അപ്സരസുകള്‍ കുളിക്കാന്‍ വരാറുള്ള അപ്സരകൊണ്ട!

Share the Knowledge

തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് അവധിയെടുത്ത് കുറച്ച്‌ സമയ ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് അപ്സരകൊണ്ട. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവര്‍ താലൂക്കിലെ ഒരു കൊച്ച്‌ ഗ്രാമമാണ് അപ്സരകൊണ്ട. ഇവിടുത്തെ സുന്ദരമായ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന പ്രധാനകാര്യം.
50 അടി താഴ്ച്ചയിലേക്കാണ് അപ്സരകൊണ്ട വെള്ളച്ചാട്ടം വന്ന് പതിക്കുന്നത്. ഈ വെള്ളച്ചാട്ടം വന്ന് പതിക്കുന്നിടത്താണ് സുന്ദരമായ തടാകം സ്ഥിതി ചെയ്യുന്നത്. സൂര്യസ്തമയ കാഴ്ചയും ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്.അപ്സരസുകളുടെ ജലക്രീഡഅപ്സരസുകളുടെ തടാകം എന്നാണ് അപ്സരകുണ്ട എന്ന വാക്കിന്റെ അര്‍ത്ഥം.പ്രാചീന കാലം മുതല്‍ക്കേ ഈ വെള്ളച്ചാട്ടം ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. പണ്ട് കാലത്ത് അപ്സരസുകള്‍ വന്ന് നഗ്നരായി ജലക്രീഡകള്‍ നടത്തുന്ന സ്ഥലമാണ് ഇതെന്നാണ് വിശ്വാസം.

കര്‍ണാടകയിലെ പശ്ചിമ തീരത്തിന് സമീപത്തായി ഒരു മൊട്ടകുന്നിന് മുകളിലായാണ് സുന്ദരമായ ഈ വെള്ളച്ചാട്ടവും കൊച്ചു തടാകവും സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ബീച്ചും അവിടെ നിന്ന് ഏറെ ദൂരത്താല്ലാതെ സ്ഥിതി ചെയ്യുന്ന തടാകവും വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് നല്‍കുന്ന ആഹ്ലാദം ചെറുതല്ല.

വെള്ളച്ചാട്ടത്തിന് അടുത്തേക്ക് പോകുന്നത് ഒരു വെല്ലുവിളിയേയല്ല. ടൂറിസം വകുപ്പ് തന്നെ മുന്‍കൈ എടുത്ത് സഞ്ചാരികള്‍ക്ക് ഇവിടേയ്ക്ക് എത്തിച്ചേരാന്‍ നടപ്പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മാത്രമല്ല ഈ പരിസരങ്ങളൊക്കെ ടൂറിസം വകുപ്പ് കൂടുതല്‍ മനോഹരമാക്കാനും ശ്രമിച്ചിട്ടുണ്ട്.

തടാകത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ബോധിവൃക്ഷത്തിന്റെ തടാകത്തിലേക്ക് താഴ്ന്ന് വളരുന്ന വേരുകളിലൂടെയാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത് എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം.

ബോധിവൃക്ഷം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഗുഹ രൂപപ്പെട്ടിട്ടുണ്ട്. ഈ വെള്ളച്ചാട്ടത്തിന് സമീപത്തായി മറ്റു ഗുഹകളും സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയും. ഇവിടുത്തെ പാറക്കൂട്ടങ്ങളില്‍ പറ്റിപിടിച്ച്‌ നില്‍ക്കുന്ന പായലുകള്‍ പാറക്കൂട്ടത്തെ വിചിത്ര രൂപത്തില്‍ ആക്കി തീര്‍ത്ത കാഴ്ചയും കൗതുകം പകരുന്നതാണ്.
പാണ്ഡവന്മാര്‍ തങ്ങളുടെ വനവാസ കാലത്ത് ഈ ഗുഹകളില്‍ താമസിച്ചിരുന്നു എന്ന വിശ്വാസത്തില്‍ ഈ ഗുഹകളെ പാണ്ഡവ ഗുഹകള്‍ എന്ന് വിളിക്കാറുണ്ട്. സഞ്ചാരികളില്‍ ചിലര്‍ ഈ ഗുഹയ്ക്കുള്ളില്‍ കയറാറുണ്ട്.

വെള്ളച്ചാട്ടത്തിന് സമീപത്തായി ഒരു വ്യൂ പോയിന്റുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ അറബിക്കടലിന്റേയും അതിന്റെ തീരത്തിന്റേയും സുന്ദരമായ കാഴ്ചകള്‍ കാണം.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് ഇവിടുത്തെ വെള്ളച്ചാട്ടം അതീവ സുന്ദരമായിരിക്കും. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം ഇവിടെ നല്ല കാലവസ്ഥയായിരിക്കും അനുഭവപ്പെടുന്നത്.

അപ്സരകൊണ്ടയില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ ആദ്യം ഹൊന്നവറിലാണ് എത്തേണ്ടത്. ഹൊന്നവറില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.

FROM : http://varthathoolika.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ