പേർഷ്യൻ രാജാവായ അഹശ്വരോശ്ഇന്ത്യയിലേക്ക് അയച്ച കത്ത്

Share the Knowledge

പഴയ നിയമ ഗ്രന്ഥമായ എസ്ഥേറിന്റെ പുസ്തകത്തിൽ (הודו) ഹൊദു എന്നാണ് ഹിന്ദുദേശത്തെ വിളിച്ചിരിക്കുന്നത്, ആ ദേശം അടങ്ങുന്ന 127 സംസ്ഥാനം ഭരിച്ച പേർഷ്യൻ രാജാവായിരുന്നു അഹശ്വരോശ്. അദ്ധേഹത്തിന്റെയും , എസ്ഥേർ രാജ്ഞിയുടെയും, ജീവിത കഥയടങ്ങുന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു

“അങ്ങനെ സീവാൻ മാസമായ ഇരുപത്തിമൂന്നാം തിയതി തന്നെ രാജാവിന്റെ രായസക്കാരെ* വിളിച്ചു: മൊർദ്ദെഖായി കല്പ്പിച്ചത് പോലെ അവൻ യഹൂദന്മാർക്കു ഹിന്ദുദേശം മുതൽ കൂശ് വരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികല്ക്കും ദേശാധിപതിമാര്ക്കും സംസ്ഥാനപ്രഭുക്കന്മാര്ക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യഹൂദന്മാർക്കു അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി….(എസ്ഥേർ 8: 9)

പേർഷ്യൻ രാജാവായ അഹശ്വരോശ് ഇന്ത്യയിലേക്ക് അയച്ച കത്ത്, കന്നട/ കൊങ്കൺ തീരപ്രദേശത്തിലെ ഏതോ ഒരു ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്നും, പുരിം** എന്ന യഹൂദ പെരുന്നാൾ ആഘോഷിക്കുന്ന സമയം ആ ക്ഷേത്രത്തിന്റെ പിന്മുറകാർ ഒരു ഉത്സവം*** കൊണ്ടാടിയിരുന്നു എന്ന് ചില രേഘകളിൽ കാണാം

ഈ കത്ത് ഗോവയിൽ ആണെന്നും അത് താമ്രതാളുകളിൽ എഴുതി സൂക്ഷിച്ചിരിക്കുന്നു എന്ന് മറ്റു രേഘകളിൽ കാണാം, പ്രാദേശിക ഭാഷയിൽ**** അയച്ച ആ കത്തിന്റെ ഹിബ്രൂ വിവർത്തനം അടങ്ങുന്ന ഒരു ചുരുൾ അഹശ്വരോശിന്റെ ചുരുൾ എന്ന പേരിൽ മട്ടാഞ്ചേരിയിലെ കടവുംഭാഗം യഹൂദരുടെ കൈവശം ഉണ്ടായിരുന്നു. ഇപ്പോൾ ഇതിന്റെ പതിപ്പ് കേംബ്രിഡ്ജ് സർവകലാശാലയിൽ ആണ് ഉള്ളത്

വളരെ കൗതുകം ഉണർത്തുന്ന ഈ കത്തിനെ കുറിച്ച് കൂടുതൽ അറിയാൻ എല്ലാവർക്കും താൽപര്യം ഉണ്ടാകും എന്ന് കരുതുന്നു….

* “രസായക്കാർ” എന്നാൽ എഴുത്തുകാർ എന്നർത്ഥം
**അഹശ്വരോശ് രാജാവിന്റെ വസീർ ആയ ഹമ്മാന്റെ യഹൂദവംശഹത്യാ പദ്ധതിയിൽ നിന്നും എസ്ഥേർ സാമ്രാജ്യത്തിലെ യഹൂദരെ വിടുവിച്ചതിന്റെ ഓർമ പെരുന്നാൾ.
***യഹൂദരുടെ പൂരീം എന്ന പെരുന്നാളും ഇന്ത്യയിലെ ഫാൽഗുനമാസത്തിലെ പൗർ‌ണമിയും ഒരേ ദിവസം തന്നെയാണ് ആഘോഷിക്കാറ്.
****ആ കത്തെഴുതിയിരുന്ന പ്രാദേശിക ഭാഷ തമിഴ് ആണെന്ന് ചില രേഘകളിൽ കാണാം എന്നാൽ ഭാഷ തമിഴ് ആണെന്നും അല്ലെന്നും പണ്ഡിതർക്കിടയിൽ തർക്കമുണ്ട്.

By  Thoufeek Zakriya 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ