ഖത്ത് ഫുന്നാനി (خط فنانى) അഥവാ പൊന്നാനി ലിപി.

Share the Knowledge

അറബി കാലിഗ്രഫി മേഘലയിൽ കേരളത്തിലെ മുസ്ലിങ്ങളുടെ സംഭാവനയാണ് പൊന്നാനി ലിപി. പ്രജുരപ്രചാരതിലുള്ള മറ്റനവധി ശൈലികൾ നിലനില്ക്കവേ ഈ പുതിയ രീതി വികസിപ്പിച്ചത്. ഖത്ത് ഫുന്നാനി എന്ന അറബി പേരിനു പുറമെ പൊന്നാനി ലിപിക്കു “വലിയക്ഷരം” എന്നും പേരുണ്ട്.

യമെനിൽ നിന്നും വന്ന സയ്യിദ് അലവി തങ്ങൾ (നമ്മുക്ക് ഏറെപരിചിതമായ അദ്ധേഹത്തിന്റെ മമ്പുറം തങ്ങൾ എന്ന വിളിപേരാണ്) മലപ്പുറം കോടൂരിനടുത് പെരിങ്ങോട്ടുപുലത്തെ പ‍ഴയടത്ത് കുഞ്ഞിമൊയ്തീനു എന്നയാൾക്ക് അദ്ധേഹത്തിന്റെ സ്വന്തം കൈപിടയിൽ എഴുതിയ ഖുർആൻ പ്രതിനല്കി ആ ഖുർആൻ എഴുതിയിരികുന്നത് ഇന്നുകാണുന്ന പൊന്നാനി ലിപിയെക്കൾ അല്പ്പം കട്ടികുറഞ്ഞ ലിപിയിലാണ്‌ എന്നാൽ വളരെ സാമ്യം ഉള്ളതാണ്, ഒരു പക്ഷെ തങ്ങളുടെ കൈഅക്ഷരമാകാം പൊന്നാനി ലിപിക്കു ജന്മം നല്കിയത്.

സയ്യിദ് അലവി തങ്ങളുടെ ലിപി അറബിയിലെ തുര്കി ശൈലികളായ റയ്ഹാനിയോടും മുഹഖഖിനോടും സാമ്യം കാണിക്കുന്നു എന്നാൽ ചതുര കോണുകൾ കൂഫി ശൈലിയെ അനുസ്മരിപിക്കുന്നു ഒരുപക്ഷെ ഈ മൂന്ന് ശൈലികളുടെ ഒരു സമ്മിശ്രരൂപമാകാം ഇത്, അല്ലെങ്കിൽ ആ അതുല്യ പ്രതിഭയുടെ മികവ്.

ഖുർആൻ അച്ചടിക്കാനായും കേരളത്തിലെ മുസ്‌ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള അറബി മലയാള ഗ്രന്ഥങ്ങളും പ്രിൻറ്റ്‌ ചെയ്യാൻ ഈ ശൈലി ഉപയോഗിച്ചിരുന്നു. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഖുര്‍ആനുകള്‍ തിരൂരങ്ങാടിയിലും പരിസരത്തുമുള്ള പ്രസ്സുകളില്‍നിന്ന് അച്ചടിക്കുന്നതാണ്, അവിടം ഈ ലിപി ഇന്നും ഉപയോഗിച്ച് പോകുന്നു. പഴയ തലമുറയിലും പുതുതലമുറയിലുംപെട്ടവര്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഇതിന്റെ ലിപി പരിഷ്‌കരിച്ചിട്ടുണ്ട്.
തിരൂരങ്ങാടിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതില്‍ ഏറ്റവും പഴക്കംചെന്ന സി.എച്ച്. പ്രസ്സും ഖുര്‍ആന്‍ അച്ചടിയില്‍ മുന്നിലാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കെല്ലാം പൊന്നാനി ലിപിയിലുള്ള വിശുദ്ധഗ്രന്ഥത്തിന്റെ പകര്‍പ്പുകള്‍ പോകുന്നുണ്ട്.

By  Thoufeek Zakriya

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ