Paranormal Abilities

Share the Knowledge

സയൻസ് ഫിക്ഷൻ പാരനോർമൽ സിനിമകളിലും കോമിക്കുകളിലും ഒക്കെ പാരനോർമൽ , സൈക്കിക്ക് എബിലിറ്റികളെ ഒക്കെ കുറിച്ചുള്ള വിവരണം കാണാം . ഒരു പാരനോർമൽ എബിലിറ്റിയും പോസിബിൾ ആണെന്ന് ശാസ്ത്രലോകം അംഗീകരിക്കുന്നില്ല .. തെളിവുകളുടെ അഭാവം ആണ് കാരണമായി പറയുന്നത് .. ഇതിനെ ശാസ്ത്രലോകം സ്യൂസോ സയൻസ് എന്ന കാറ്റഗറിയിൽ ആണ് പെടുത്തിയിരിക്കുന്നത് . എന്നാൽ പാരാസൈക്കോളജി ഈ വിഷയത്തിൽ എല്ലാം പഠനങ്ങൾ നടത്തുന്നു .. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട പാരനോർമൽ റിസേർച്ചർ ആയിരുന്നു ഈയിടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഗൌരവ് തിവാരി .

പ്രധാനപ്പെട്ട ചില പാരനോർമൽ എബിലിറ്റികളെ കുറിച്ചുള്ള ചെറു വിവരണം ഇവിടെ കൊടുക്കുന്നു ..

Extrasensory perception ( ESP ) : –

പൊതുവായ അഞ്ചു സെൻസുകൾക്ക് പുറമേ ഉള്ള അറിവുകൾ നേടുന്ന എല്ലാ വിധ വഴികളേയും പൊതുവായി ESP എന്ന ഗണത്തിൽ പെടുത്താം .. ഈ കഴിവുകളെ സിക്സ്ത് സെൻസ് അഥവാ ആറാം ഇന്ദ്രിയം എന്ന പേരിൽ പഴയ കാലം മുതൽ വിളിക്കപ്പെടുന്നു .. കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന ഒരു പ്രധാന ESP മെത്തേഡ് ആയി മഷി നോട്ടം വേണമെങ്കിൽ പറയാം .

Telepathy :- ഏറ്റവും പ്രസിദ്ധവും ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു പാരനോർമൽ എബിലിറ്റി ആണ് ടെലിപ്പതി. മനസ്സു കൊണ്ട് മറ്റൊരു വ്യക്തിയുമായി കമ്യൂണിക്കേറ്റ് ചെയ്യുക ആണ് ടെലിപ്പതി കൊണ്ട് അർഥമാക്കുന്നത് … പാരസൈക്കോളജി ഇതിനെ ESP യുടെ കൂട്ടത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. രണ്ടു ഇരട്ടക്കുട്ടികൾ തമ്മിലോ , അമ്മയും മക്കളും തമ്മിലോ ഒക്കെ നാച്ചുറലി തന്നെ ഇൻവിസിബിൾ കണക്ഷൻ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട് .. ഒരു വ്യക്തിക്ക് അപകടമോ മറ്റോ സംഭവിച്ചാൽ അത് അറിയാതെ തന്നെ ഈ കണക്ഷൻ കാരണം ചില അനുഭവങ്ങൾ പലർക്കും ഉണ്ടായ അനുഭവങ്ങളും പലയിടത്തും കേൾക്കാം .. മനുഷ്യരും മൃഗങ്ങളും തമ്മിൽ പോലും ടെലിപ്പതി സാധ്യം ആണ് എന്ന് പാരനോർമൽ ഗവേഷകർ പറയുന്നു ..

Clairvoyance : – ഉൾക്കാഴ്ച , അകക്കാഴ്ച എന്നൊക്കെ പറയാം .. മൂന്നാം കണ്ണ് അഥവാ പൈനിയൽ ഗ്ലാണ്ട് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നതായി പറയപ്പെടുന്നു .. ടെലിപ്പതി വ്യക്തികൾ തമ്മിൽ ഉള്ള വിവര കൈമാറ്റം ആണെങ്കിൽ ക്ലയർവോയൻസ് ഒരു വ്യക്തി മാത്രം ഉൾപ്പെടുന്ന അഞ്ചു ഫിസിക്കൽ സെൻസുകൾ ഉൾപ്പെടാത്ത വിവര കൈമാറ്റം ആണ് .. മറ്റൊരു പ്ലയിനോ ആസ്ട്രൽ പ്ലെയിൻ , സ്പിരിട്ട് വേൾഡ് , ഹയർ ഡയമെൻഷനോ നിന്നൊക്കെ വിവരങ്ങൾ ഇങ്ങനെ ഉൾക്കാഴ്ചയിലൂടെ പെർസീവ് ചെയ്യുന്നു ..

Clairaudience :- ക്ലയർ ഓഡിയൻസ് അഥവാ ക്ലിയർ ഹിയറിങ്ങ് .. നോർമൽ കേൾവിക്ക് പുറമേ നിന്നുള്ള ശ്രവണം .. അത് സ്പിരിട്ട് വേൾഡിൽ നിന്നോ അങ്ങനെ എന്തു വേണമെങ്കിലും ആവാം ..

Clairsentience (clear sensation or feeling) – ഒരു എക്സ്റ്റേണൽ സ്റ്റിമുലസും ഇല്ലാതെ തന്നെ ശരീരത്തിൽ മൊത്തമായി ഫീലിങ്ങിലൂടെ ഇൻഫൊർമേഷൻ റിസീവ് ചെയ്യാനുള്ള ശേഷി .. എംപതുകൾ എന്ന് വിളിക്കുന്ന ആളുകൾക്ക് ഈ ശേഷി കൂടുതലായി ഉള്ളതായി കണ്ടു വരുന്നു …

Precognition :- ഒരു സംഭവം നടക്കുന്നതിന് മുമ്പേ അത് അറിയാൻ കഴിയുക . ഈ ശേഷിയെ ആണ് പ്രീ കോഗ്നിഷൻ എന്നു പറയുന്നത് … മൃഗങ്ങൾക്ക് ഒക്കെ ഭൂമികുലുക്കം ഒക്കെ നേരത്തെ അറിയാൻ സാധിക്കാറുണ്ട് എന്നു നമ്മൾക്ക് അറിയാം .. സ്പെഡർമാൻ എന്ന കോമിക്ക് കാരക്ടറിന്റെ സ്പെഡർ സെൻസ് എന്ന എബിലിറ്റി പ്രീ കൊഗ്നിഷനു സിനിമയിലോ , കോമിക്കിലോ ഉളള ഒരു ഉദാഹരണം ആയി വേണമെങ്കിൽ പറയാം ..

Postcognition :- പ്രീ കൊഗ്നിഷന്റെ നേരെ വിപരീതം ആണിത് .. നടന്ന സംഭവം അതുപോലെ കാണാൻ കഴിയുക .. ക്രിമിനൽ ഇൻവെസ്റ്റിഗേഷനുകൾക്കും മറ്റും ഈ എബിലിറ്റി ഉള്ള സൈക്കിക്കുകളെ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് പറയപ്പെടുന്നു ..

Channeling :- തന്റെ ശരീരം & / മനസ്സ് മറ്റൊരു ഇൻറലിജൻസിന് ഇൻഫൊർമേഷൻ പാസ് ചെയ്യാനുള്ള മീഡിയം ആയി ഉപയോഗപ്പെടുത്താൻ കഴിയുന്ന എബിലിറ്റി .. ആത്മാക്കൾ , ഹയർ ഡയമെൻഷനൽ ഏലിയൻ ഇന്റലിജൻസുകൾ , എതീറ്റിക്ക് എൻടിറ്റികൾ തുടങ്ങി അനവധി ഇന്റലിജൻസുകളെ ചാനൽ ചെയ്യാൻ കഴിയുന്ന ആയിരക്കണക്കിനു ആളുകൾ ഉണ്ടെന്ന് പറയപ്പെടുന്നു .. ചാനൽ ചെയ്യുന്ന സമയത്ത് ഈ വ്യക്തികൾ ട്രാൻസ് സ്റ്റേറ്റിലേക്ക് പോവുകയും ഏലിയൻ എൻടിടിയോ മറ്റോ അവരുടെ ശബ്ദത്തിൽ വ്യക്തിയിലൂടെ സംസാരിക്കുകയും ചെയ്യും. ഇന്നത്തെ ഒരു പ്രധാന ഏലിയൻ ചാനലർ ആണ് Darryl Anka. Bashar എന്ന മൾട്ടി ഡയമെൻഷണൽ ഏലിയൻ എൻടി ടിയെ ആണ് അദ്ദേഹം ചാനൽ ചെയ്യുന്നത് ..

Psychokinesis ( Telekinesis ) : – മനസ്സു കൊണ്ട് വസ്തുക്കളെ ചലിപ്പിക്കാനുള്ള ശേഷി … യോദ്ധയിലെ ഉണ്ണിക്കുട്ടനിൽ നിന്നോ എക്സ്മെൻ കോമിക്സിലെ ജീൻ ഗ്രേയിലൂടെയോ നമുക്ക് പരിചിതമായ ടെലികൈനസിസ് … നോർമലി മനുഷ്യർ തലച്ചോറിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നതും അത് കൂടിയാൽ ലൂസി ഫിലിം പോലെ ടെലികൈനസിസ് എബിലിറ്റിയുടെ വളരെ വലിയ തലം വരെ എത്താൻ കഴിയുമോ എന്നതും ചിന്തനീയമായ വിഷയമാണ് ..

Hydrokinesis :- ടെലികൈനസിസിനു സമാനം ആയ അല്ലെങ്കിൽ ഉപവിഭാഗം എന്നു പറയാവുന്ന എബിലിറ്റി .. ലിക്വിഡ് സ്റ്റേറ്റിൽ ഉള്ള ജലകണങ്ങളെ മനസ്സു കൊണ്ട് നിയന്ത്രിക്കാൻ ഉള്ള ശേഷി …

Pyrokinesis :- മനസ്സു കൊണ്ട് തീ കത്തിക്കാനും തീ അണയ്ക്കാനും ഉള്ള പാരനോർമൽ എബിലിറ്റിയെ പൈറോകൈനസിസ് എന്നു പറയുന്നു .. Spontaneous Human Combustion എന്നൊരു പ്രത്യേകതരം അവസ്ഥ ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .. ചില ആളുകൾ യാതൊരു കാരണവും ഇല്ലാതെ താനേ തീപിടിച്ച് കത്തിച്ചാമ്പൽ ആകുന്ന അവസ്ഥ ആണിത് .. പൈറോകൈനസിസും ഇതും ആയി എന്തെങ്കിലും ബന്ധം ഉണ്ടാകാം എന്ന് ചിലർ വിശ്വസിക്കുന്നു.

Biokinesis :- സ്വന്തം ശരീരത്തിലെ ജീനുകളെ പോലുമോ ഡിഎൻഎയിലെ കണക്ഷനുകളെ അടക്കമോ മാറ്റാൻ ഉള്ള എബിലിറ്റി ആണ് ബയോകൈനസിസ് എന്നു പറയുന്നത് .. സ്വന്തം കണ്ണിന്റെ നിറം മനസ്സ് കൊണ്ട് മാറ്റാൻ ശ്രമിക്കുക ആണ് ബയോകൈനസിനെ പറ്റി കേട്ടിരിക്കുന്നതിൽ പ്രധാനം …

Bilocation : – ഒരേ സമയം രണ്ടു സ്ഥലങ്ങളിൽ കാണപ്പെടാനുള്ള കഴിവ് ..

ഇനിയും കാറ്റഗറി ആയും സബ് കാറ്റഗറി ആയി ഒട്ടനവധി പാരനോർമൽ സ്പിരിച്ചുവൽ എബിലിറ്റികൾ വേറെയും ഉണ്ട് .. കൂടാതെ സൂപ്പർ ഹ്യൂമൺ എബിലിറ്റികൾ എന്ന കാറ്റഗറിയിൽ പെടുന്ന വേറേ കുറേ എബിലിറ്റികളും ഉണ്ട് … ഇത് ഒരു ഓവർവ്യൂ മാത്രമാണ് …

Warning : All information provided here are for education purposes only . പാരനോർമൽ എബിലിറ്റികൾ ആരേലും പഠിക്കുകയോ ട്രൈ ചെയ്യുകയോ ചെയ്യുന്നത് അവരവരുടെ സ്വന്തം റെസ്പോൺസിബിലിറ്റി ആയിരിക്കും ആയിരിക്കും.

By Aswin Periyadan

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ