ബിഗ് ബാംഗ് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് എങ്ങനെ അറിയാം?

Share the Knowledge

തെളിവുകളെയും പരീക്ഷണ നിരീക്ഷണങ്ങളെയും യുക്തിയെയും ആധാരമാക്കിക്കൊണ്ടുള്ള ചിന്തയാണ് പ്രപഞ്ചത്തിന്റെ ഉൽഭവ കാരണം മഹാവിസ്ഫോടനമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത്.ഈ കാണുന്ന പ്രപഞ്ചവും നാമും 13.7 ബില്യൺ വർഷങ്ങൾക്കു മുൻപ് അനന്ത സാന്ദ്രമായ ഒരൊറ്റ ബിന്ദുവിൽ നിന്നുണ്ടായതെന്നുള്ള സിദ്ധാന്തമാണ് ബിഗ് ബാംഗ്. പതിനായിരക്കണക്കിന്ന് കോടി നക്ഷത്രങ്ങളുള്ള ഗാലക്സികളും പതിനായിരക്കണക്കിനു ഗാലക്സികളുള്ള ഈ പ്രപഞ്ചവും ഒരിക്കൽ ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്നതാണെന്ന് സങ്കൽപ്പിക്കുന്നതു ആവേശകരമാണ്. ബിഗ് ബാഗ് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് നാം എങ്ങനെയാണ് അറിയുന്നത്? എന്താണ് തെളിവുകൾ ?

1 തെളിഞ്ഞ ആകാശത്ത് നോക്കിയാൽ കാണുന്ന ഒറ്റ നക്ഷത്രങ്ങളെല്ലാം നമ്മുടെ മിൽക്കി വേ ഗാലക്സിയിലുള്ളവയാണ്. എന്നാൽ വളരെ ദൂരെ അവ്യക്തമായി മഞ്ഞു പടലം പോലെ കാണപ്പെടുന്നത് മറ്റൊരു ഗാലക്സിയും. സൂര്യൻ കഴിഞ്ഞാൽ നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെൻറൂറിലേക്കുള്ള ദൂരം 4.2 പ്രകാശവർഷമാണ്. നമ്മുടെ ഗാലക്സിയായ മിൽക്കിവേ ഗാലക്സിയിൽ നിന്ന് തൊട്ടടുത്ത ആൻഡ്രോ മീഡ ഗാലക്സിയിലേക്കുള്ള ദൂരം 25 ലക്ഷം പ്രകാശവർഷം. അതായത് നാം ആകാശത്തേക്ക് നോക്കുമ്പോൾ 4.2 വർഷം മുമ്പത്തെ പ്രോക്സിമ സെൻറുറി നക്ഷത്രത്തിനെയും 25 ലക്ഷം വർഷം മുമ്പത്തെ ആൻഡോ മിഡ ഗാലക്സിയെയുമാണ് കാണുന്നത്..ശക്തമായ ടെലിസ്ക്കോപ്പുകളുപയോഗിച്ചു ഇന്ന് വളരെ അകലെയുള്ള നക്ഷത്രങ്ങളെ കാണാൻ സാധിക്കും. അതായത് 13 ബില്യൻ പ്രകാശ വർഷമപ്പുറമുള്ള ഭാഗം നോക്കുമ്പോൾ പ്രപഞ്ച രൂപീകരണ സമയത്തെ, നക്ഷത്രങ്ങളും ഗ്യാലക്സികളും രൂപീകരിക്കപ്പെടുന്നതിന് മുമ്പുള്ള വാതകപടലങ്ങളെയും അവസ്ഥകളെയും കാണാം.ബിംഗ് ബാംഗ് ശരിയാണെന്ന് ഇതിലൂടെ മനസിലാക്കാം.

2 ഗ്യാലക്സികളെല്ലാം പരസ്പരം അകലുകയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിനു കിലോമീറ്റർ വേഗതയിലാണ് നക്ഷത്രക്കൂട്ടങ്ങൾ പരസ്പരം അകലുന്നത്.( ഹബിൾ ടെലസ്കോപ്പ് ഇത് സ്ഥിരീകരിച്ചു.) ഈ പ്രക്രിയയെയാണ് ‘പ്രപഞ്ചം വികസിക്കുന്നു ‘എന്ന് പറയുന്നത്. പ്രപഞ്ച വികാസത്തിന്റെ തോത് കണക്കാക്കിയ ശേഷം കാലത്തിലൂടെ പിറകോട്ടു പോകുമ്പോൾ ഗാലക്സികൾ പരസ്പരം അടുത്തടുത്തു വരും എന്ന് ഉറപ്പാണ്.അതായത് ഇന്നലെ ഇന്നത്തെക്കാളും ഗാലക്സികൾ പരസ്പരം അടുത്തായിരുന്നു.അങ്ങനെ എങ്കിൽ ഒരിക്കൽ പ്രപഞ്ചം ( സ്ഥലവും കാലവും )ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചേ മതിയാകൂ. ആ കേന്ദ്രീകരണം മഹാവിസ്ഫോടനത്തിനു തൊട്ടു മുമ്പുള്ള അവസ്ഥയിലെത്തിച്ചു.

3 പ്രകാശത്തിന്റെ നിറവും സ്വഭാവമനുസരിച്ച് ഗാലക്സികൾ എത്ര വേഗത്തിലാണണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാൻ സാധിക്കും. കൂടുതൽ വേഗത്തിൽ പോയ്ക്കൊണ്ടിരിക്കുന്ന ഗാലക്സിയിൽ നിന്നു വരുന്ന പ്രകാശം ചുവപ്പായിരിക്കും. ഇതും ബിഗ് ബാംഗിനെ ശരിവയ്ക്കുന്നു.

4 ബിഗ് ബാംഗിനു ശേഷം രൂപം കൊണ്ട തീവ്ര പ്രകാശത്തിനെന്തു സംഭവിച്ചു?പ്രപഞ്ചം വികസിക്കുന്നതിനുസരിച്ച് തീവ്രത കുറഞ്ഞ ( ആവൃത്തി കുറഞ്ഞ )പ്രകാശ തരംഗമായി അത് മാറേണ്ടതുണ്ട്. കാലം കണക്കുകൂട്ടുമ്പോൾ ദ്യശ്യപ്രകാശത്തേക്കാളും കുറഞ്ഞ ആവൃത്തിയിലുള്ള മൈക്രോ വേവ് തലത്തിലേക്ക് അതെത്തണം.നമ്മുടെ കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത മൈക്രോ വേവ് സാന്നിദ്ധ്യം മൈക്രോ വേവ് ടെലിസ്കോപ്പിലൂടെ തെളിയിക്കപെട്ടു. പ്രപഞ്ചത്തിലെ ഈ തരംഗങ്ങളുടെ സാന്നിദ്ധ്യം കോസ്മിക്ക് മൈക്രോ വേവ് പശ്ചാത്തലം എന്നറിയപ്പെടുന്നു. ഇതും ബിഗ് ബാംഗിനുള്ള തെളിവായി കണക്കാക്കുന്നു.

5 മൈക്രോ വേവ് നക്ഷത്രങ്ങളിൽ നിന്ന് വരുന്നതല്ല എന്ന് ഉറപ്പിക്കേണ്ടതുണ്ട്.പ്രപഞ്ചത്തിൽ എവിടെ നോക്കിയാലും എല്ലായിടത്തും ഈ തരംഗം ഒരുപോലെയാണെന്ന് കണ്ടെത്തിയത് ഇത് പ്രപഞ്ചം ഉണ്ടാകുമ്പോൾ തന്നെ ഉണ്ടായത് എന്നതിന് സാധുകരണമായി.!

By V.K. Vinod

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

One thought on “ബിഗ് ബാംഗ് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് എങ്ങനെ അറിയാം?”

  1. Sarma says:

    Not all galaxies are getting apart… Our milky way galaxy and our neighbour Andromeda is closing each other in a collision course.

ഒരു അഭിപ്രായം പറയൂ